പ്രവാസി യുവാവ് റിജേഷ് ഹാജറായി; തിരോധാന പരാതിയിൽ വളയം പൊലീസ് ചോദ്യം ചെയ്യുന്നു

പ്രവാസി യുവാവ് റിജേഷ് ഹാജറായി; തിരോധാന പരാതിയിൽ വളയം പൊലീസ് ചോദ്യം ചെയ്യുന്നു
Advertisement
Aug 8, 2022 03:12 PM | By Vyshnavy Rajan

കോഴിക്കോട് : ആഴ്ച്ചകൾ നീണ്ട അനിശ്ചിതത്വത്തിനൊടുവിൽ നാദാപുരത്ത് നിന്ന് കാണാതായ പ്രവാസി യുവാവ് റിജേഷ് പൊലീസിന് മുമ്പാകെ ഹാജറായി. തിരോധാന പരാതിയിൽ വളയം പൊലീസ് ഇപ്പോൾ ഇയാളെ ചോദ്യം ചെയ്യുകയാണ്.

Advertisement

ഗൾഫിനിന്ന്‌ നാട്ടിലെത്തിയ വളയം സ്വദേശി റിജേഷിൻ്റെ തിരോധാനത്തിൽ അന്വേഷണം കണ്ണൂരിലെ ക്വട്ടേഷൻ സംഘങ്ങളെ കേന്ദ്രീകരിച്ച് അന്വേഷണം ആരംഭിച്ചതിനിടയിലാണ് റിജേഷ് പൊലീസ് മുമ്പാകെ ഹാജരായത്. സ്വർണം പൊട്ടിക്കൽ സംഘമാണ് തിരോധാനത്തിന് പിന്നിലെന്ന് ആരോപണം ഉണ്ടായിരുന്നു.

എന്നാൽ താൻ ബംഗ്ലുരുവിൽ സഹോദരിയുടെ വീട്ടിലായിരുന്നുവെന്നാണ് ഇയാൾ പൊലീസിന് മൊഴി നൽകിയത്. എന്നാൽ അടുത്തിടെയായി കണ്ണൂരിൽ നിന്നും മലപ്പുറത്ത് നിന്നുമുള്ള വാഹനങ്ങൾ പ്രദേശത്ത് വരികയും യുവാവിന്റെ കൈവശം കൊടുത്തയച്ച സാധനം കിട്ടിയില്ലെന്നു പറഞ്ഞ് പലരും ബന്ധുക്കളെ സമീപിച്ചതായും പറയപ്പെട്ടു.

ഇതുകൊണ്ടുതന്നെയാണ് സ്വർണം പൊട്ടിക്കൽ സംഘത്തിന്റെ കൂടെയാണ് ഇയാളെന്ന സംശയവും ബലപ്പെട്ടത്. എന്നാൽ യുവാവിന് സാമ്പത്തികബാധ്യതയുള്ളതിനാൽ ഇയാൾ സ്വയം മാറിനിന്നതാണോയെന്ന കാര്യവും ഇന്നലെ പുറത്ത് വന്നിരുന്നു.

ഇത് പോലീസ് പരിശോധിച്ചുവരികയാണ് ഇയാൾ ഹാജറായത്. വളയം പോലീസ് ഇൻസ്പെക്ടർ എ. അജീഷിന്റെ നേതൃത്വത്തിലാണ് റിജേഷിൻ്റെ മൊഴിയെടുക്കൽ നടക്കുന്നത്. ഇയാളെ നാദാപുരം ഒന്നാം ക്ലാസ് മജിസ്ത്രേട്ട് കോടതി മുമ്പാകെ ഉടൻ ഹാജറാക്കുമെന്ന് ഇൻസ്പെക്ടർ എ. അജീഷ് ട്രൂവിഷൻ ന്യൂസിനോട് പറഞ്ഞു.

Expatriate youth Rijesh attended; Valayam police interrogate the missing person complaint

Next TV

Related Stories
മട്ടന്നൂര്‍ ജുമാ മസ്ജിദ് അഴിമതിക്കേസ്; യുഡിഎഫ് നേതാക്കള്‍ അറസ്റ്റില്‍

Sep 26, 2022 06:18 PM

മട്ടന്നൂര്‍ ജുമാ മസ്ജിദ് അഴിമതിക്കേസ്; യുഡിഎഫ് നേതാക്കള്‍ അറസ്റ്റില്‍

മട്ടന്നൂര്‍ ജുമാ മസ്ജിദ് അഴിമതിക്കേസ്; യുഡിഎഫ് നേതാക്കള്‍...

Read More >>
കൊല്ലത്ത് യുവതി ആത്മഹത്യ ചെയ്ത സംഭവം; കൂടുതൽ വിവരങ്ങൾ പുറത്ത്

Sep 26, 2022 05:37 PM

കൊല്ലത്ത് യുവതി ആത്മഹത്യ ചെയ്ത സംഭവം; കൂടുതൽ വിവരങ്ങൾ പുറത്ത്

കൊല്ലത്ത് യുവതി ആത്മഹത്യ ചെയ്ത സംഭവം; കൂടുതൽ വിവരങ്ങൾ പുറത്ത്...

Read More >>
സില്‍വര്‍ ലൈന്‍ പദ്ധതിയില്‍ സര്‍ക്കാരിന് നേരെ വിമര്‍ശനവുമായി ഹൈക്കോടതി

Sep 26, 2022 05:18 PM

സില്‍വര്‍ ലൈന്‍ പദ്ധതിയില്‍ സര്‍ക്കാരിന് നേരെ വിമര്‍ശനവുമായി ഹൈക്കോടതി

സില്‍വര്‍ ലൈന്‍ പദ്ധതിയില്‍ സര്‍ക്കാരിന് നേരെ വിമര്‍ശനവുമായി...

Read More >>
എകെജി സെന്‍റര്‍ ആക്രമണ ക്കേസ് പ്രതി ജിതിൻ അടുത്ത മാസം ആറുവരെ റിമാന്റിൽ

Sep 26, 2022 05:00 PM

എകെജി സെന്‍റര്‍ ആക്രമണ ക്കേസ് പ്രതി ജിതിൻ അടുത്ത മാസം ആറുവരെ റിമാന്റിൽ

എകെജി സെന്‍റര്‍ ആക്രമണ ക്കേസ് പ്രതി ജിതിൻ അടുത്ത മാസം ആറുവരെ റിമാന്റിൽ...

Read More >>
സാങ്കേതിക തകരാർ; എയർ ഇന്ത്യ വിമാനം അടിയന്തരമായി കണ്ണൂരിൽ ലാൻ‍ഡ് ചെയ്തു.

Sep 26, 2022 04:53 PM

സാങ്കേതിക തകരാർ; എയർ ഇന്ത്യ വിമാനം അടിയന്തരമായി കണ്ണൂരിൽ ലാൻ‍ഡ് ചെയ്തു.

സാങ്കേതിക തകരാർ; എയർ ഇന്ത്യ വിമാനം അടിയന്തരമായി കണ്ണൂരിൽ ലാൻ‍ഡ് ചെയ്തു....

Read More >>
പുഴയിലെ ഒഴുക്കിൽപ്പെട്ട വിദ്യാർത്ഥിയ്ക്ക് ദാരുണാന്ത്യം

Sep 26, 2022 04:39 PM

പുഴയിലെ ഒഴുക്കിൽപ്പെട്ട വിദ്യാർത്ഥിയ്ക്ക് ദാരുണാന്ത്യം

പുഴയിലെ ഒഴുക്കിൽപ്പെട്ട വിദ്യാർത്ഥിയ്ക്ക്...

Read More >>
Top Stories