അക്യുപഞ്ചർ ചികിത്സയിലൂടെ പ്രസവം, കുഞ്ഞിന്റെ മരണത്തിൽ ദുരൂഹത; പിതാവിനെതിരെ ക്കേസ്

അക്യുപഞ്ചർ ചികിത്സയിലൂടെ പ്രസവം, കുഞ്ഞിന്റെ മരണത്തിൽ ദുരൂഹത; പിതാവിനെതിരെ ക്കേസ്
Aug 8, 2022 03:07 PM | By Vyshnavy Rajan

മലപ്പുറം : തിരൂർ വെങ്ങല്ലൂരിലെ കുഞ്ഞിന്റെ മരണത്തിൽ ദുരൂഹത. അക്യുപഞ്ചർ ചികിത്സയിലൂടെ പ്രസവം നടത്തിയ കുഞ്ഞാണ് ശനിയാഴ്ച മരിച്ചത്. പിതാവിനെതിരെ തലക്കാട് മെഡിക്കൽ ഓഫീസറുടെ പരാതിയിൽ പൊലീസ് കേസെടുത്തു.

അശാസ്ത്രീയ രീതിയിലാണ് പ്രസവം നടന്നതെന്നാണ് പുറത്തുവരുന്ന വിവരം. വെങ്ങല്ലൂ സ്വദേശി കോടേരി വളപ്പിൽ മുഹമ്മദ് താഹയ്‌ക്കെതിരെയാണ് പരാതി. ഇയാളുടെ ഭാര്യയ്ക്ക് സിസേറിയൻ രൂപത്തിലാണ് ആദ്യ മൂന്ന് പ്രസവവും നടന്നത്.

സങ്കീർണതയുണ്ടെന്നും ഈ രൂപത്തിൽ മാത്രമേ കുഞ്ഞിനെ പുറത്തെടുക്കാൻ സാധ്യമാകൂ എന്നും ഡോക്ടർമാർ അറിയിച്ചിരുന്നു. സിസേറിയൻ പ്രസവത്തിൽ അതൃപ്തനായ താഹ 4 ആം പ്രസവം അക്യുപഞ്ചർ രീതിയിൽ നടത്താൻ തീരുമാനിച്ചു.

ഇത് അശാസ്ത്രീയ രീതിയാണെന്നും, കുഞ്ഞിനും അമ്മയ്ക്കും അപകടമാണെന്നും മെഡിക്കൽ സംഘം വീട്ടുകാർക്ക് നിർദ്ദേശം നൽകി. ഇവർ പലവട്ടം വീട്ടിൽ എത്തി ബോധവത്കരണം നടത്തി. എന്നാൽ സംഘത്തെ വെല്ലുവിളിച്ച് താഹ ഓഗസ്റ്റ് മാസം അഞ്ചാം തീയതി വീട്ടിൽ തന്നെ അക്യുപഞ്ചർ പ്രസവം നടത്തി.

ഇതറിഞ്ഞ സംഘം വീണ്ടുമെത്തി ഭാര്യയെ ഹോസ്പിറ്റൽ അഡ്മിറ്റ് ചെയ്യാൻ ആവശ്യപ്പെട്ടു. എന്നാൽ കുഞ്ഞ് ശനിയാഴ്ച മരിച്ചു. ഇന്ന് രാവിലെയാണ് കുട്ടി മരിച്ച വിവരം മെഡിക്കൽ സംഘം അറിയുന്നത്.

ഇതോടെ പിതാവിനെതിരെ പൊലീസിൽ പരാതി നൽകി. മുന്നറിയിപ്പ് അവഗണിച്ചാണ് ഇയാൾ പ്രസവം എടുത്തതെന്ന് പരാതിയിൽ പറയുന്നു. കുഞ്ഞിൻറെ പോസ്റ്റ്മോർട്ടം നടത്തണമെന്നും ആരോഗ്യ വിഭാഗം ആവശ്യപ്പെട്ടു.

ട്രെയിന്‍ തട്ടി മരിച്ചയാളുടെ തല വീട്ടുമുറ്റത്ത് കണ്ടത് പരിഭ്രാന്തി പരത്തി

ആലപ്പുഴ : ട്രെയിന്‍ തട്ടി മരിച്ചയാളുടെ തല വീട്ടുമുറ്റത്ത് കണ്ടത് പരിഭ്രാന്തി പരത്തി. ആലപ്പൂഴ ചേപ്പാട് ചൂരക്കട്ട് ഉണ്ണികൃഷ്ണന്‍ നായരുടെ വീട്ടുമുറ്റത്താണ് തല കണ്ടൈത്തിയത്. സി സി ടി വി ദൃശ്യങ്ങളില്‍ നായ കടിച്ചെടുത്ത് കൊണ്ടിട്ടതായി കണ്ടെത്തി.

മൃതദേഹത്തിന്‍റെ ബാക്കി ഭാഗഭങ്ങള്‍ ചേപ്പാട് ഇലവുകുളങ്ങര റെയില്‍വെ ക്രോസിൽ കണ്ടെത്തി. ചിങ്ങോലി മണ്ടത്തേരില്‍ തെക്കതില്‍ ചന്ദ്രബാബുവാണ് ട്രെയിൻ തട്ടി മരിച്ചത്. ആത്മഹത്യ എന്നാണ് പ്രാഥമിക നിഗമനം. കരീലക്കുളങ്ങര പൊലീസ് കേസെടുത്തു.


Acupuncture treatment of childbirth, mysterious death of the baby; Case against the father

Next TV

Related Stories
#lottery |80 ലക്ഷം നിങ്ങൾക്കാകുമോ? കാരുണ്യ പ്ലസ് ലോട്ടറി ഫലം പ്രഖ്യാപിച്ചു

Apr 25, 2024 03:42 PM

#lottery |80 ലക്ഷം നിങ്ങൾക്കാകുമോ? കാരുണ്യ പ്ലസ് ലോട്ടറി ഫലം പ്രഖ്യാപിച്ചു

ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ http://keralalotteries.com/ൽ ഫലം...

Read More >>
#foundbody | ക്ഷേത്രക്കുളത്തില്‍ അജ്ഞാത മൃതദേഹം കണ്ടെത്തി

Apr 25, 2024 03:10 PM

#foundbody | ക്ഷേത്രക്കുളത്തില്‍ അജ്ഞാത മൃതദേഹം കണ്ടെത്തി

തുടര്‍ന്ന് ക്ഷേത്രഭാരവാഹികളെ വിവരം അറിയിക്കുകയായിരുന്നു. വൈക്കം അഗ്നിരക്ഷാസേന എത്തി മൃതദേഹം താലൂക്ക് ആശുപത്രി മോര്‍ച്ചറിയിലേക്ക്...

Read More >>
#EPJayarajan |ബിജെപിയിലേക്ക് പോകാൻ സുധാകരൻ തയ്യാറെടുത്തു കഴിഞ്ഞു -  ഇപി ജയരാജൻ

Apr 25, 2024 02:49 PM

#EPJayarajan |ബിജെപിയിലേക്ക് പോകാൻ സുധാകരൻ തയ്യാറെടുത്തു കഴിഞ്ഞു - ഇപി ജയരാജൻ

ചെന്നെയിലെ ബിജെപി നേതാവ് രാജ ക്ഷണിച്ചെന്ന് സുധാകരൻ തന്നെ വെളിപ്പെടുത്തിയിട്ടുണ്ട്. ബിജെപിയിലേക്ക് പോകാൻ സുധാകരൻ തയ്യാറെടുത്തു...

Read More >>
#arrest | ഇലക്ഷൻ സ്പെഷ്യൽ ഡ്രൈവ്: ചാരായവും വാറ്റുപകരണങ്ങളുമായി 65-കാരൻ പിടിയില്‍

Apr 25, 2024 02:29 PM

#arrest | ഇലക്ഷൻ സ്പെഷ്യൽ ഡ്രൈവ്: ചാരായവും വാറ്റുപകരണങ്ങളുമായി 65-കാരൻ പിടിയില്‍

നൂറനാട് റേഞ്ച് എക്സൈസ് ഇൻസ്പെക്ടർ പി. ജയപ്രസാദിന്റെ നേതൃത്വത്തിൽ പ്രിവന്റീവ് ഓഫീസർ ബി. സുനിൽകുമാർ, അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ ഗ്രേഡ് എൻ....

Read More >>
#KRadhakrishnan |ആലത്തൂരിൽ എൽ.ഡി.എഫ് സ്ഥാനാർഥിയുടെ അകമ്പടി വാഹനത്തിൽ ആയുധങ്ങളെന്ന് കോൺഗ്രസ്; പണിയായുധങ്ങളാണെന്ന് കെ.രാധാകൃഷ്ണൻ

Apr 25, 2024 02:10 PM

#KRadhakrishnan |ആലത്തൂരിൽ എൽ.ഡി.എഫ് സ്ഥാനാർഥിയുടെ അകമ്പടി വാഹനത്തിൽ ആയുധങ്ങളെന്ന് കോൺഗ്രസ്; പണിയായുധങ്ങളാണെന്ന് കെ.രാധാകൃഷ്ണൻ

എല്‍.ഡി.എഫ് സ്ഥാനാർഥിയുടെ അകമ്പടി വാഹനത്തിൽ നിന്നും ആയുധങ്ങൾ മാറ്റുന്ന ദൃശ്യങ്ങൾ...

Read More >>
Top Stories