അനസ്സിന് അപായമില്ല; അഭയംകൊടുത്തതാകാമെന്ന നിഗമനത്തിൽ പോലീസ്

അനസ്സിന് അപായമില്ല; അഭയംകൊടുത്തതാകാമെന്ന നിഗമനത്തിൽ പോലീസ്
Aug 8, 2022 11:29 AM | By Vyshnavy Rajan

കോഴിക്കോട് : ഗൾഫ് നാടുകളിൽ നിന്ന് സ്വർണം കടത്തുന്നതും കടത്തിയ സ്വർണവുമായി വഞ്ചിച്ച് മുങ്ങുന്നതും പതിവാകുന്നു. സ്വർണ കടത്ത് സംഘങ്ങളുടെ കെണിയിൽപെടന്നത് നിരവധി യുവാക്കൾ.

നാദാപുരത്ത് നിന്ന് കാണാതായ അനസിന് അപായമൊന്നും സംഭവിച്ചിട്ടില്ലെന്നും ചില കേന്ദ്രങ്ങൾ അഭയംകൊടുത്തതാകാമെന്ന നിഗമനത്തിലാണ് പോലീസ്. ഭാര്യയും കുട്ടിയും ബന്ധുവും കാണാതായ യുവാവിന്റെ കൂടെയുണ്ടെന്ന വിവരവും പൊലീസിന് ലഭിച്ചിട്ടുണ്ട്.

മൂന്നാഴ്ച മുമ്പ് ഖത്തറിൽനിന്ന് വന്ന മകനെനെക്കുറിച്ച് വിവരമൊന്നും ലഭിക്കാതെവന്നതോടെ മാതാവ് നൽകിയ പരാതിയിൽ നാദാപുരം പോലീസ് ഇന്നലെ കേസെടുത്തിരുന്നു. ചക്കരക്കണ്ടിയിൽ അനസ് (26)നെ ജൂലായ് 20-ന് കോഴിക്കോട് വിമാനത്താവളത്തിൽ ഇറങ്ങിയശേഷം കാണാതായെന്നാണ് പരാതി.

ഇയ്യങ്കോട് കാപ്പാരോട്ട് മുക്ക് മഠത്തിൽ സുലൈഖയുടെ പരാതിയിലാണ് കേസെടുത്തത്. അഞ്ചുമാസംമുമ്പാണ് അനസ് ഖത്തറിലേക്ക് ജോലിക്കായി പോയത്. വിമാനമിറങ്ങിയതിനുശേഷം മകനെക്കുറിച്ച് യാതൊരു വിവരവുമില്ലെന്നാണ് മാതാവ് പോലീസിനോട് പറഞ്ഞത്.

നേരത്തേ നാദാപുരം ടൗണിനടുത്തെ ചാലപ്പുറത്തായിരുന്നു കുടുംബം താമസിച്ചിരുന്നത്. വീട് വിറ്റതിനെത്തുടർന്ന് ഇപ്പോൾ ബന്ധുവീട്ടിലാണ് താമസം. വാണിമേൽ ഭാഗത്തുനിന്നാണ് അനസ് കല്യാണംകഴിച്ചത്.

യുവാവിനെ കാണാതായതിനെത്തുടർന്ന് വാണിമേൽ, ചാലപ്പുറം, ഇയ്യങ്കോട് ഭാഗത്തെത്തി പോലീസ് വിവരങ്ങൾ ശേഖരിച്ചു. യുവാവുമായി നേരത്തേ ബന്ധമുള്ളവരെ ചോദ്യംചെയ്യാനായി വിളിപ്പിച്ചിട്ടുണ്ട്. ഖത്തറിലേക്ക്‌ പോകുന്നതിനുമുമ്പുള്ള യുവാവിന്റെ പ്രവർത്തനങ്ങളുടെ വിവരവും പോലീസ് ശേഖരിച്ചിട്ടുണ്ട്.

പേരാമ്പ്ര സ്വർണക്കടത്ത് കൊലപാതകവുമായി ബന്ധപ്പെട്ടുണ്ടായ സംഭവത്തിന്റെ പശ്ചാത്തലത്തിൽ പോലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. സ്വർണ ഇടപാടുമായി ബന്ധപ്പെട്ടാണ് യുവാവിനെ കാണാതായതെന്ന വിവരമാണ് പോലീസിന് ലഭിച്ചത്. കൊടുവള്ളി, മലപ്പുറം ഭാഗത്തുനിന്നുള്ള ചില സംഘങ്ങൾ ഇയാളെതേടി ഇയ്യങ്കോട് വാണിമേൽ ഭാഗത്തെത്തിയതായുള്ള വിവരവും പുറത്തുവന്നിട്ടുണ്ട്.


റിജേഷിൻ്റെ തിരോധാനം: അന്വേഷണം കണ്ണൂരിലെ ക്വട്ടേഷൻ സംഘങ്ങളെ കേന്ദ്രീകരിച്ച്

കോഴിക്കോട് : ഗൾഫിനിന്ന്‌ നാട്ടിലെത്തിയ വളയം സ്വദേശി യുവാവിന്റെ തിരോധാനത്തിൽ പോലീസ് അന്വേഷണം ഊർജിതമാക്കി. റിജേഷിൻ്റെ തിരോധാനത്തിൽ അന്വേഷണം കണ്ണൂരിലെ ക്വട്ടേഷൻ സംഘങ്ങളെ കേന്ദ്രീകരിച്ച് . സ്വർണം പൊട്ടിക്കൽ സംഘമാണ് സംഭവത്തിനു പിന്നിലെന്ന് പോലീസിന് സൂചന ലഭിച്ചിട്ടുണ്ട്.

ജില്ലയ്ക്കകത്തും പുറത്തുമുള്ള സ്വർണക്കടത്ത് പൊട്ടിക്കൽസംഘങ്ങളെ കേന്ദ്രീകരിച്ചാണ് പ്രധാനമായും അന്വേഷണം നടക്കുന്നത്. ഇത്തരം സംഘങ്ങളുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന ഒട്ടേറെപ്പേരെ വളയം പോലീസ് ചോദ്യംചെയ്തിട്ടുണ്ട്.

അടുത്തിടെയായി കണ്ണൂരിൽ നിന്നും മലപ്പുറത്ത് നിന്നുമുള്ള വാഹനങ്ങൾ പ്രദേശത്ത് വന്നിരുന്നു. ഇവയെ ചുറ്റിപ്പറ്റിയും അന്വേഷണം നടക്കുന്നുണ്ട്. യുവാവിന്റെ കൈവശം കൊടുത്തയച്ച സാധനം കിട്ടിയില്ലെന്നു പറഞ്ഞാണ് പലരും ബന്ധുക്കളെ സമീപിച്ചത്.

അതുകൊണ്ടുതന്നെ സ്വർണം പൊട്ടിക്കൽ സംഘത്തിന്റെ കൂടെയാണ് ഇയാളെന്ന സംശയവും ബലപ്പെടുന്നുണ്ട്. യുവാവിന് സാമ്പത്തികബാധ്യതയുള്ളതിനാൽ ഇയാൾ സ്വയം മാറിനിന്നതാണോയെന്ന കാര്യവും പോലീസ് പരിശോധിച്ചുവരികയാണ്.

വളയം പോലീസ് ഇൻസ്പെക്ടർ എ. അജീഷിന്റെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്. മൂന്ന് യുവാക്കളെ കാണാനില്ല; ക്വട്ടേഷൻ സംഘത്തിൻ്റെ ഭീഷണി നെഞ്ചിടിപ്പോടെ കുംടുബങ്ങൾ നാദാപുരം: മേഖലയിലെ മൂന്ന് യുവാക്കളെ കാണാതായിട്ട് മാസങ്ങൾ.

രണ്ട് പരാതി ഉണ്ടായിട്ടും പൊലീസ് അന്വേഷണം എങ്ങുമെത്തിയില്ല. ഒപ്പം ക്വട്ടേഷൻ സംഘത്തിൻ്റെ ഭീഷണി രാപകൽ തുടരുന്നതിൽ നെഞ്ചിടിപ്പോടെ കുംടുബങ്ങൾ. ചെക്യാട് പഞ്ചായത്തിലാണ് രണ്ട് യുവാക്കളെ കാണാതായത്. ഒരാൾ നാദാപുരത്തും.


ഖത്തറിൽനിന്ന് നാട്ടിലെത്തിയ യുവാവ് ഒന്നരമാസമായിട്ടും വീട്ടിലെത്തിയില്ലെന്ന് പരാതി. ചെക്യാട് പഞ്ചായത്തിലെ ജാതിയേരി കോമ്പി മുക്കിലെ വാതുക്കൽ പറമ്പത്ത് റിജേഷിനെയാണ് (35) കാണാതായത്. റിജേഷിന്റെ തിരോധാനത്തിനു പിന്നിൽ സ്വർണക്കടത്തുസംഘം ഉണ്ടോ എന്ന സംശയം ഉയർന്നിട്ടുണ്ട്.

സഹോദരൻ രാജേഷിന്റെ പരാതിയിൽ വളയം പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. സ്വർണക്കടത്തുസംഘം തട്ടിക്കൊണ്ടുപോയ പേരാമ്പ്ര പന്തിരിക്കര സ്വദേശി ഇർഷാദ് മരണപ്പെട്ടെന്ന് സ്ഥിരീകരിച്ച സാഹചര്യത്തിൽ ഈ കേസിനെയും പോലീസ് ഗൗരവത്തോടെയാണ് കാണുന്നത്.

മൂന്നുവർഷംമുമ്പാണ് റിജേഷ് ഖത്തറിൽ ജോലിക്കായി പോയത്. കഴിഞ്ഞ ജൂൺ പത്തിന് ഇയാൾ ബന്ധുക്കളുമായി ഫോണിൽ സംസാരിച്ചിരുന്നു. ജൂൺ 16-ന്‌ കണ്ണൂർ വിമാനത്താവളംവഴി നാട്ടിൽ എത്തുമെന്നും അറിയിച്ചു. പിന്നീട് ഒരു വിവരവും ലഭിച്ചില്ല.

കണ്ണൂർ ജില്ലയിലെ ചിലർ റിജേഷിനെ അന്വേഷിച്ച് ജാതിയേരി കോമ്പിമുക്ക് പരിസരങ്ങളിൽ എത്തിയതായി പോലീസിന് വിവരം കിട്ടിയിട്ടുണ്ട്. ജൂൺ 15-ന് ബന്ധുക്കൾക്ക് ഭീഷണിസന്ദേശം എത്തിയതായും പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. നാദാപുരത്തും സമാനസംഭവമുണ്ടെങ്കിലും പരാതി പൊലീസിന് ലഭിച്ചിട്ടില്ല.

വിദേശത്തുനിന്ന് നാട്ടിലെത്തിയെങ്കിലും യുവാവ് വീട്ടിലെത്താത്ത സംഭവം നാദാപുരത്തും ഉള്ളതായി രഹസ്യാന്വേഷണവിഭാഗം റിപ്പോർട്ട് നൽകി. ബന്ധുക്കൾ പക്ഷേ, പരാതി നൽകാൻ തയ്യാറായിട്ടില്ല. ഇതിനുപിന്നിലും സ്വർണക്കടത്തുമായി ബന്ധപ്പെട്ട തർക്കങ്ങളാണെന്നാണ് വിവരം.

There is no harm in Anas; The police concluded that he might have been sheltered

Next TV

Related Stories
#accident | ബൈക്ക് യാത്രക്കിടെ ദേഹാസ്വാസ്ഥ്യം, ബൈക്ക് നിയന്ത്രണം വിട്ട് പോസ്റ്റില്‍ ഇടിച്ച് പരിക്കേറ്റയാള്‍ മരിച്ചു

Mar 29, 2024 08:51 PM

#accident | ബൈക്ക് യാത്രക്കിടെ ദേഹാസ്വാസ്ഥ്യം, ബൈക്ക് നിയന്ത്രണം വിട്ട് പോസ്റ്റില്‍ ഇടിച്ച് പരിക്കേറ്റയാള്‍ മരിച്ചു

കോഴിക്കോട് മുഖദാര്‍ സ്വദേശിയായ ഇദ്ദേഹം കഴിഞ്ഞ ഏതാനും വര്‍ഷമായി പൂനൂര്‍ തേക്കുംതോട്ടത്തിലാണ്...

Read More >>
#pinkpolling | വനിതാ പ്രാതിനിധ്യം ഉറപ്പാക്കാന്‍ പിങ്ക് പോളിങ് സ്റ്റേഷനുകളും

Mar 29, 2024 08:13 PM

#pinkpolling | വനിതാ പ്രാതിനിധ്യം ഉറപ്പാക്കാന്‍ പിങ്ക് പോളിങ് സ്റ്റേഷനുകളും

ഓരോ നിയോജക മണ്ഡലത്തിലും ഏറ്റവും കൂടുതല്‍ സ്ത്രീ വോട്ടര്‍മാരുള്ള പോളിംഗ് സ്റ്റേഷനാണ് പിങ്ക് പോളിംഗ് സ്റ്റേഷനായി...

Read More >>
#keralarain |  മഴ അറിയിപ്പിൽ മാറ്റം; വരും മണിക്കൂറിൽ ആറ് ജില്ലകളിൽ ഇടിമിന്നൽ മഴ സാധ്യത, ഒപ്പം കാറ്റും

Mar 29, 2024 07:50 PM

#keralarain | മഴ അറിയിപ്പിൽ മാറ്റം; വരും മണിക്കൂറിൽ ആറ് ജില്ലകളിൽ ഇടിമിന്നൽ മഴ സാധ്യത, ഒപ്പം കാറ്റും

ഈ ജില്ലകളിൽ മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്...

Read More >>
#drowned | കൂട്ടുകാർക്കൊപ്പം ആറ്റിൽ കുളിക്കാനിറങ്ങിയ വിദ്യാർത്ഥി മുങ്ങി മരിച്ചു

Mar 29, 2024 07:38 PM

#drowned | കൂട്ടുകാർക്കൊപ്പം ആറ്റിൽ കുളിക്കാനിറങ്ങിയ വിദ്യാർത്ഥി മുങ്ങി മരിച്ചു

അഞ്ചൽ സെൻറ് ജോൺസിൽ രണ്ടാംവർഷ ഡിഗ്രി വിദ്യാർഥിയാണ് മരണപ്പെട്ട വൈഷ്ണവ്. ഇന്ന് വൈകുന്നേരം 5.30 ന് നാലംഗ സംഘം ആണ് ആറ്റിൽ കുളിക്കാൻ...

Read More >>
Top Stories