തിരുവനന്തപുരത്ത് വയോധിക കിണറ്റിൽ മരിച്ച നിലയിൽ; കൊലപാതകമെന്ന് പ്രാഥമിക നി​ഗമനം

തിരുവനന്തപുരത്ത് വയോധിക കിണറ്റിൽ മരിച്ച നിലയിൽ; കൊലപാതകമെന്ന് പ്രാഥമിക നി​ഗമനം
Aug 8, 2022 06:45 AM | By Vyshnavy Rajan

തിരുവനന്തപുരം : കേശദാസപുരത്ത് വയോധിക മരിച്ച നിലയിൽ. മനോരമ (60)യെയാണ് സമീപത്തെ വീട്ടിലെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.

മനോരമയെ കാണാനില്ലെന്ന പരാതിയെ തുടർന്ന് നടത്തിയ തെരച്ചിലിനിടെയാണ് മൃതദേഹം കിട്ടിയത്. കാലുകൾ കെട്ടിയ നിലയിലായിരുന്നു മൃതദേഹം. ഇവരുടെ വീടിന് സമീപത്ത് താമസിച്ചിരുന്ന ഒരു ഇതരസംസ്ഥാന തൊഴിലാളിയെ കാണാനില്ല.

കൊലപാതകമെന്ന് സംശയത്തെ തുടർന്ന് ഇയാൾക്ക് ഒപ്പം താമസിക്കുന്ന മൂന്ന് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. മനോരമയുടെ വീട്ടിൽ നിന്ന് 60,000 രൂപയും കാണാതെ പോയിരിന്നു. കാണാതായ ആദം അലിക്കായി പൊലീസ് തെരച്ചിൽ ഊർജിതമാക്കി.

സംസ്ഥാനത്തെ വിവിധ ജില്ലകളി​ലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി; വിശദാംശങ്ങള്‍ അറിയാം

ആലപ്പുഴ : സംസ്ഥാനത്ത് കഴിഞ്ഞ ദിവസങ്ങളിൽ പെയ്തിറങ്ങിയ കനത്ത മഴയ്ക്ക് ശമനം ആയെങ്കിലും ദുരിതം വിതച്ച ആഘാതത്തിലാണ് ജില്ലകൾ. മിക്ക ജില്ലകളിലും ദുരിതാശ്വാസ പ്രവർത്തനങ്ങൾ ഇപ്പോഴും തുടരുകയാണ്.

ദുരിതാശ്വാസ പ്രവ‍ർത്തനങ്ങൾ നടക്കുന്ന സാഹചര്യത്തിൽ സംസ്ഥാനത്തെ വിവിധ ജില്ലകളിൽ പൂർണമായും ഭാ​ഗികമായും അവധി പ്രഖ്യാപിച്ചിട്ടുണ്ട്. ദുരിതാശ്വാസ ക്യാമ്പുകൾ പ്രവ‍ർത്തിക്കുന്ന സ്കൂളുകൾക്കാണ് പല ജില്ലകളിലും അവധി പ്രഖ്യാപിച്ചിട്ടുള്ളത്.

എന്നാൽ, ചിലയിടങ്ങളിൽ താലൂക്ക് അടിസ്ഥാനത്തിൽ പ്രഫഷണൽ സ്ഥാപനങ്ങളടക്കം അവധിയും പ്രഖ്യാപിച്ചിട്ടുണ്ട്.

പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, തൃശൂർ, വയനാട് ജില്ലകളിൽ ദുരിതാശ്വാസ ക്യാമ്പുകളായി പ്രവ‍ർത്തിക്കുന്ന എല്ലാ സ്കൂളുകൾക്കും ഇന്ന് അവധിയായിരിക്കും.

ആലപ്പുഴ ജില്ലയിലെ കൂട്ടനാട് താലൂക്കിൽ സമ്പൂർണ അവധിയാണ് പ്രഖ്യാപിച്ചിട്ടുള്ളത്. അതേസമയം, വയനാട്ടിൽ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധിയായിരിക്കും. കുട്ടനാട് താലൂക്കിലെ പ്രഫഷണല്‍ കോളേജുകളും അങ്കണവാടികളും ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഇന്ന് അവധിയായിരിക്കും.

ഇടുക്കി ജില്ലയിലാകട്ടെ ദേവികുളം, പീരുമേട് താലൂക്കുകളിലെയും ഉടുമ്പൻചോല താലൂക്കിലെ ബൈസൺവാലി, ചിന്നക്കനാൽ പഞ്ചായത്തുകളിലെയും എല്ലാ വിദ്യാഭ്യാസങ്ങൾക്കും ഇന്ന് അവധിയായിരിക്കും.

കോട്ടയം കളക്ടറുടെ അറിയിപ്പ് : കോട്ടയം ജില്ലയിൽ ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന സ്കൂളുകൾക്ക് ഇന്ന് അവധി പ്രഖ്യാപിച്ചെന്ന് ജില്ലാ കളക്ടർ ഡോ. പി കെ ജയശ്രീ അറിയിച്ചു.

ആലപ്പുഴ കളക്ടറുടെ അറിയിപ്പ് : ആലപ്പുഴ ജില്ലയിൽ കുട്ടനാട് താലൂക്കിലെ പ്രഫഷണല്‍ കോളേജുകളും അങ്കണവാടികളും ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഇന്ന് അവധിയായിരിക്കും. മറ്റു താലൂക്കുകളില്‍ ദുരിതാശ്വാസ ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കായിരിക്കും അവധിയെന്നും ജില്ലാ കളക്ടര്‍ വി ആര്‍ കൃഷ്ണതേജ അറിയിച്ചു.

തൃശൂർ കളക്ടറുടെ അറിയിപ്പ് : തൃശൂർ ജില്ലയിൽ ദുരിതാശ്വാസ ക്യാമ്പുകളായി പ്രവർത്തിക്കുന്ന സ്കൂളുകൾക്ക് ഇന്ന് ജില്ലാ കളക്ടർ അവധി പ്രഖ്യാപിച്ചു

ഇടുക്കി കളക്ടറുടെ അറിയിപ്പ് :    ദേവികുളം, പീരുമേട് താലൂക്കുകളിലെയും ഉടുമ്പൻചോല താലൂക്കിലെ ബൈസൺവാലി, ചിന്നക്കനാൽ പഞ്ചായത്തുകളിലെയും വിദ്യാഭ്യാസങ്ങൾക്ക് ഇന്ന് അവധിയായിരിക്കും. ജില്ലയിൽ ദുരിതാശ്വാസക്യാമ്പുകളായി പ്രവർത്തിക്കുന്ന സ്കൂളുകൾക്കും അവധിയാണ്. പ്രൊഫഷണൽ കോളേജുകൾക്കും അവധി ബാധകമാണ്.

പത്തനംതിട്ട കളക്ടറുടെ അറിയിപ്പ് : കാലവര്‍ഷക്കെടുതിയുമായി ബന്ധപ്പെട്ട് ദുരിതാശ്വാസ ക്യാമ്പുകളായി പ്രവര്‍ത്തിക്കുന്ന പത്തനംതിട്ട ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് പത്തനംതിട്ട ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയര്‍പേഴ്‌സണും ജില്ലാ കളക്ടറുമായ ഡോ. ദിവ്യ എസ് അയ്യര്‍ അവധി പ്രഖ്യാപിച്ചു.

വയനാട് കളക്ടറുടെ അറിയിപ്പ് :  വയനാട് ജില്ലയിൽ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഇന്ന് ജില്ലാ കളക്ടർ അവധി പ്രഖ്യാപിച്ചു. ജില്ലയിലെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധിയായിരിക്കുമെന്ന് ജില്ലാ കളക്ടർ അറിയിച്ചു. ജില്ലയിൽ മഴ തുടരുന്ന സാഹചര്യത്തിലും ദുരിതാശ്വാസ ക്യാംപുകൾ പ്രവർത്തിക്കുന്ന സാഹചര്യത്തിലുമാണ് അവധി പ്രഖ്യാപിച്ചത്.


Died in an old-age well in Thiruvananthapuram; The preliminary conclusion is murder

Next TV

Related Stories
#murder |മകളുടെ വിവാഹ ചടങ്ങിനിടെ വച്ച പാട്ടിനെ ചൊല്ലി തർക്കം, കല്യാണപിറ്റേന്ന് 57കാരനെ തല്ലിക്കൊന്ന് ബന്ധുക്കൾ

Apr 23, 2024 02:46 PM

#murder |മകളുടെ വിവാഹ ചടങ്ങിനിടെ വച്ച പാട്ടിനെ ചൊല്ലി തർക്കം, കല്യാണപിറ്റേന്ന് 57കാരനെ തല്ലിക്കൊന്ന് ബന്ധുക്കൾ

57കാരന്റെ സഹോദരന്റെ പരാതിയിൽ പൊലീസ് അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് പ്രാദേശിക മാധ്യമങ്ങളോട്...

Read More >>
#Murder | കാമുകിയില്ലെന്ന് പറഞ്ഞ് കളിയാക്കിയ സുഹൃത്തിനെ 17-കാരന്‍ കുത്തിക്കൊലപ്പെടുത്തി

Apr 23, 2024 01:51 PM

#Murder | കാമുകിയില്ലെന്ന് പറഞ്ഞ് കളിയാക്കിയ സുഹൃത്തിനെ 17-കാരന്‍ കുത്തിക്കൊലപ്പെടുത്തി

17കാരനും മൂന്നു സുഹൃത്തുക്കളും ചേര്‍ന്ന് ദീവാലിപുരം കോടതി സമുച്ചയത്തിന് സമീപം രാജ്‍പുതിനെ കണ്ടുമുട്ടുകയും കത്തി കൊണ്ട്...

Read More >>
#murder |  മദ്യപിച്ചെത്തി അമ്മയെ മര്‍ദ്ദിച്ച അച്ഛനെ 15-കാരന്‍ വെട്ടിക്കൊന്നു

Apr 22, 2024 05:37 PM

#murder | മദ്യപിച്ചെത്തി അമ്മയെ മര്‍ദ്ദിച്ച അച്ഛനെ 15-കാരന്‍ വെട്ടിക്കൊന്നു

മൂത്തമകനായ 15-കാരന്‍ അരിവാള്‍ കൊണ്ട് അച്ഛനെ വെട്ടിക്കൊന്നത്. വെട്ടേറ്റ അച്ഛന്‍ തല്‍ക്ഷണം...

Read More >>
#Murder | 24-കാരിയായ മകളെ കുത്തിക്കൊന്ന 44-കാരനെ തൊട്ടുപിന്നാലെ തലയ്ക്കടിച്ച് കൊന്ന് അമ്മ; ‍ഞെട്ടൽ മാറാതെ ബെംഗളൂരു

Apr 21, 2024 12:03 PM

#Murder | 24-കാരിയായ മകളെ കുത്തിക്കൊന്ന 44-കാരനെ തൊട്ടുപിന്നാലെ തലയ്ക്കടിച്ച് കൊന്ന് അമ്മ; ‍ഞെട്ടൽ മാറാതെ ബെംഗളൂരു

ദൃക്സാക്ഷികളെയടക്കം വിസ്തരിച്ചുവരുന്നതായും അനുഷയുടെ അമ്മയെ ചോദ്യം ചെയ്യുന്നത് തുടരുകയാണെന്നും ഡപ്യൂട്ടി കമ്മിഷണര്‍ ലോകേഷ് ബരമപ്പ ജഗലസാര്‍...

Read More >>
#murder | ഗര്‍ഭിണിയായ യുവതിയെ കട്ടിലില്‍ കെട്ടിയിട്ട് തീകൊളുത്തി കൊന്നു; ഭര്‍ത്താവ് അറസ്റ്റില്‍

Apr 21, 2024 10:54 AM

#murder | ഗര്‍ഭിണിയായ യുവതിയെ കട്ടിലില്‍ കെട്ടിയിട്ട് തീകൊളുത്തി കൊന്നു; ഭര്‍ത്താവ് അറസ്റ്റില്‍

സുഖ്‌ദേവും പിങ്കിയും തമ്മില്‍ പല വിഷയങ്ങളിലും വഴക്കുണ്ടാകാറുണ്ടായിരുന്നു. സംഭവം നടന്ന ദിവസവും ഇരുവരും തമ്മില്‍...

Read More >>
Top Stories