പ്രോസ്റ്റേറ്റ് ക്യാൻസർ; ലക്ഷണങ്ങൾ അവ​ഗണിക്കരുത്

പ്രോസ്റ്റേറ്റ് ക്യാൻസർ; ലക്ഷണങ്ങൾ അവ​ഗണിക്കരുത്
Aug 7, 2022 09:03 PM | By Kavya N

പുരുഷന്മാരിൽ ഏറ്റവും പൊതുവായി കാണുന്ന അർബുദമാണ് പ്രോസ്റ്റേറ്റ് ക്യാൻസർ . 65 വയസ്സിനു മുകളിലുള്ള പുരുഷന്മാരിൽ ഇത് കൂടുതലാണെങ്കിലും ഇന്നത്തെ കാലത്ത് ചെറുപ്പക്കാരിലും കേസുകൾ വർദ്ധിക്കുന്നതായി സൈറ്റ്കെയർ ക്യാൻസർ ഹോസ്പിറ്റലിന്റെ റിപ്പോർട്ടിൽ പറയുന്നു. പുരുഷന്മാരിൽ പ്രോസ്റ്റേറ്റ് ഗ്രന്ഥിയിൽ ഉണ്ടാകുന്ന ഒരു രോഗമാണിത്.

ബീജത്തിന്റെ പോഷണത്തിന് സഹായിക്കുന്ന ദ്രാവകം സ്രവിക്കാൻ ഗ്രന്ഥി സഹായിക്കുന്നു. രോഗനിർണയത്തിലും ചികിത്സയിലും കാലതാമസം വരുത്തുന്നത് മാരകമായേക്കാമെന്ന് ആരോഗ്യ വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു. പ്രോസ്റ്റേറ്റ് ക്യാൻസറിന്റെ ലക്ഷണങ്ങൾ പലപ്പോഴും അവഗണിക്കാറാണ് പതിവ്. ഇത് ക്യാൻസറിന്റെ വിപുലമായതും ചികിത്സിക്കാനാവാത്തതുമായ ഘട്ടത്തിലേക്ക് നയിക്കുന്നു. മൂത്രാശയത്തിനും മൂത്രനാളിക്കും അടുത്തായി ഗ്രന്ഥി സ്ഥിതി ചെയ്യുന്നതിനാൽ മൂത്രാശയ സംവിധാനവുമായി ബന്ധപ്പെട്ട ചില ലക്ഷണങ്ങൾ രോഗികൾക്ക് അനുഭവപ്പെടാം.

ഇവയിൽ ചിലത് മൂത്രമൊഴിക്കുന്നതിൽ ബുദ്ധിമുട്ട്, മൂത്രമൊഴിക്കുമ്പോൾ കത്തുന്ന സംവേദനം അല്ലെങ്കിൽ വേദന, രാത്രിയിൽ ഇടയ്ക്കിടെ മൂത്രമൊഴിക്കൽ അല്ലെങ്കിൽ മൂത്രാശയ നിയന്ത്രണം പൂർണ്ണമായി നഷ്ടപ്പെടൽ എന്നിവ ലക്ഷണങ്ങളിൽ ഉൾപ്പെടുന്നതായി ക്യാൻസർ ട്രീറ്റ്‌മെന്റ് സെന്റർസ് ഓഫ് അമേരിക്ക വ്യക്തമാക്കുന്നു.

ഇതുകൂടാതെ, മൂത്രത്തിലോ ശുക്ലത്തിലോ രക്തം കാണുന്നതും ലക്ഷണമായി കണക്കാക്കപ്പെടുന്നു. ഉദ്ധാരണക്കുറവ് അല്ലെങ്കിൽ വേദനാജനകമായ സ്ഖലനം എന്നിവയും പ്രോസ്റ്റേറ്റ് ക്യാൻസറിന്റെ ചില പ്രാരംഭ ലക്ഷണങ്ങളാണ്. ഈ പ്രാരംഭ ലക്ഷണങ്ങൾ അവഗണിക്കുന്നത് എല്ലുകളും ലിംഫ് നോഡും ഉൾപ്പെടെയുള്ള ശരീരത്തിന്റെ മറ്റ് ഭാഗങ്ങളിലേക്ക് ക്യാൻസർ പടരുന്നതിനും ഗുരുതരമായ സങ്കീർണതകൾ ഉണ്ടാക്കുന്നതിനും ഇടയാക്കും. ഇതിനെ അഡ്വാൻസ്ഡ് അല്ലെങ്കിൽ മെറ്റാസ്റ്റാറ്റിക് പ്രോസ്റ്റേറ്റ് കാൻസർ എന്ന് വിളിക്കുന്നു. പ്രോസ്റ്റേറ്റ് ക്യാൻസറിന്റെ ലക്ഷണങ്ങളിൽ കാലുകളിലോ പെൽവിക് ഏരിയയിലോ വീക്കം, ഇടുപ്പിലെ മരവിപ്പ് അല്ലെങ്കിൽ വേദന, അസ്ഥി വേദന എന്നിവ ലക്ഷണങ്ങളിൽ ഉൾപ്പെടുന്നു.

മുകളിൽ സൂചിപ്പിച്ച ഏതെങ്കിലും ലക്ഷണങ്ങൾ അനുഭവപ്പെടുകയാണെങ്കിൽ പരിശോധന നടത്തേണ്ടത് പ്രധാനമാണ്. നേരത്തെയുള്ള രോഗനിർണയം ക്യാൻസർ ശരീരത്തിന്റെ മറ്റ് ഭാഗങ്ങളിലേക്ക് പടർന്ന് മാരകമാകാനുള്ള സാധ്യത കുറയ്ക്കുന്നു. പ്രോസ്റ്റേറ്റ് ക്യാൻസറിന്റെ കാരണം വ്യക്തമല്ല. പ്രായം ഇതിന്റെ സാധ്യത കൂട്ടുന്നു. ചുവന്ന മാംസവും കൊഴുപ്പുകൂടിയ ഭക്ഷണങ്ങളും അമിതമായി കഴിക്കുന്നതും പഴങ്ങളും പച്ചക്കറികളും കഴിക്കുന്നത് കുറയുന്നതുമൊക്കെ പ്രോസ്റ്റേറ്റ് കാൻസർ സാധ്യത വർധിപ്പിക്കാം. അമിതവണ്ണം, പുകവലി, വ്യായാമക്കുറവ് തുടങ്ങിയവയും പ്രോസ്റ്റേറ്റ് കാൻസർ സാധ്യത കൂട്ടുന്നു.

Prostate cancer; Don't ignore the symptoms

Next TV

Related Stories
#health |ചൂടുകുരു കാരണം സമാധാനമില്ലേ? ചൂടുകുരു ശമിക്കാന്‍ വീട്ടിലിരുന്ന് പരീക്ഷിക്കാം ചില പൊടിക്കൈകള്‍

Apr 19, 2024 02:19 PM

#health |ചൂടുകുരു കാരണം സമാധാനമില്ലേ? ചൂടുകുരു ശമിക്കാന്‍ വീട്ടിലിരുന്ന് പരീക്ഷിക്കാം ചില പൊടിക്കൈകള്‍

കഴുത്തിലും പുറത്തും കൈകളിലുമൊക്കെ ചൂടുകുരു വേനല്‍ക്കാലത്ത് സ്വാഭാവികമാണ്. ചൂടുകുരു ശമിക്കാന്‍ വീട്ടിലിരുന്നു ചെയ്യാവുന്ന ചില...

Read More >>
#health |തക്കാളി ജ്യൂസ് കുടിക്കുന്നത് പതിവാക്കൂ; ഈ ആരോഗ്യ പ്രശ്നങ്ങളെ തടയാം...

Apr 19, 2024 10:27 AM

#health |തക്കാളി ജ്യൂസ് കുടിക്കുന്നത് പതിവാക്കൂ; ഈ ആരോഗ്യ പ്രശ്നങ്ങളെ തടയാം...

ഫൈബര്‍ ധാരാളം അടങ്ങിയ തക്കാളി ജ്യൂസ് പതിവാക്കുന്നത് ദഹന പ്രശ്നങ്ങളെ അകറ്റാനും മലബന്ധത്തെ അകറ്റാനും...

Read More >>
#sex | ലൈംഗിക ബന്ധം ആരോഗ്യകരമാക്കൻ; എല്ലാ പുരുഷന്മാരും പാലിക്കേണ്ട ചില രഹസ്യങ്ങൾ!

Apr 19, 2024 07:21 AM

#sex | ലൈംഗിക ബന്ധം ആരോഗ്യകരമാക്കൻ; എല്ലാ പുരുഷന്മാരും പാലിക്കേണ്ട ചില രഹസ്യങ്ങൾ!

ആരോഗ്യകരമായ ലൈംഗിക ബന്ധത്തിന് എല്ലാ പുരുഷന്മാരും പാലിക്കേണ്ട ചില...

Read More >>
#health |ക്യാരറ്റ് ജ്യൂസ് ഇഷ്ടമുള്ളവരാണോ നിങ്ങള്‍? എങ്കില്‍ ഇക്കാര്യങ്ങള്‍ കൂടി അറിയുക

Apr 18, 2024 09:41 PM

#health |ക്യാരറ്റ് ജ്യൂസ് ഇഷ്ടമുള്ളവരാണോ നിങ്ങള്‍? എങ്കില്‍ ഇക്കാര്യങ്ങള്‍ കൂടി അറിയുക

കണ്ണിന്റെ ആരോഗ്യം മെച്ചപ്പെടുത്താനും കണ്ണിനെ ബാധിക്കുന്ന ചെറിയ അസുഖങ്ങളെ തടയാനും ക്യാരറ്റ് ജ്യൂസ് സഹായിക്കും....

Read More >>
#h5n1 | എച്ച്5എൻ1 വൈറസ്: മരണനിരക്ക് അസാധാരണമായി ഉയരുന്നു, വലിയ ആശങ്കയെന്ന് ലോകാരോഗ്യ സംഘടന

Apr 18, 2024 08:47 PM

#h5n1 | എച്ച്5എൻ1 വൈറസ്: മരണനിരക്ക് അസാധാരണമായി ഉയരുന്നു, വലിയ ആശങ്കയെന്ന് ലോകാരോഗ്യ സംഘടന

2020-ൽ ആരംഭിച്ച പക്ഷിപ്പനി ദശലക്ഷക്കണക്കിന് കോഴികളുടെ മരണത്തിന്...

Read More >>
#health |നാരങ്ങ വെള്ളമോ കരിക്കിൻ വെള്ളമോ? ചൂടുകാലത്ത് ഏറ്റവും നല്ലത് ഏതാണ്?

Apr 15, 2024 07:26 PM

#health |നാരങ്ങ വെള്ളമോ കരിക്കിൻ വെള്ളമോ? ചൂടുകാലത്ത് ഏറ്റവും നല്ലത് ഏതാണ്?

സാധാരണ ഗതിയിൽ ഒരു ആരോഗ്യമുള്ളയാൾ ശരാശരി 1.5 മുതൽ 2 ലിറ്റർ വെള്ളം ഒരു ദിവസം കുടിക്കണമെന്നതാണ്...

Read More >>
Top Stories