ബലാത്സം​ഗക്കേസ്; അറസ്റ്റിലായ റീൽസ് താരത്തിന്‍റെ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

ബലാത്സം​ഗക്കേസ്; അറസ്റ്റിലായ റീൽസ് താരത്തിന്‍റെ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് കൂടുതല്‍ വിവരങ്ങള്‍ പുറത്ത്
Aug 7, 2022 03:26 PM | By Vyshnavy Rajan

തിരുവനന്തപുരം : തിരുവനന്തപുരത്ത് വിദ്യാർഥിയെ ബലാത്സം​ഗം ചെയ്ത കേസിൽ അറസ്റ്റിലായ റീൽസ് താരം വിനീതിന്‍റെ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് കൂടുതല്‍ വിവരങ്ങള്‍ പുറത്ത്.

ഇൻസ്റ്റഗ്രാം റീൽസിലൂടെ സോഷ്യൽമീഡിയയിൽ പ്രശസ്തനായ ഇയാൾ തന്റെ പ്രശസ്തി സ്ത്രീകളെ ദുരുപയോ​ഗം ചെയ്യുന്നതിനായി ഉപയോ​ഗിച്ചെന്നാണ് പൊലീസ് പറയുന്നത്. മീശ ഫാൻ ഗേൾ എന്ന ഇൻസ്റ്റഗ്രാം അക്കൗണ്ടിലും ഇയാള്‍ വീഡിയോകൾ അപ്ലോഡ് ചെയ്തിരുന്നു.

മീശ ഫാൻ ഗേൾ എന്ന അക്കൗണ്ട് വിനീത് തന്റെ ഔദ്യോഗിക അക്കൗണ്ടിലെ സ്റ്റാറ്റസിൽ മെൻഷൻ ചെയ്തിരുന്നു. ക്ലോസപ്പ് ദൃശ്യങ്ങളായിരുന്നു ഇയാൾ കൂടുതലായും ചിത്രീകരിച്ചിരുന്നത്. ആയിരക്കണക്കിലേറെ പേരാണ് ഇയാളെ ഫോളോ ചെയ്തിരുന്നത്.

നിരവധി പേർ ഇയാളുടെ വീഡിയോ ആരാധകരായിട്ടുണ്ടായിരുന്നു. ഇതു മുതലെടുത്തു കൊണ്ടായിരുന്നു ഇയാള്‍ സ്ത്രീകളെ തന്‍റെ കുരുക്കിലാക്കിയത്. കൂടുതലും വിവാഹിതരായ സ്ത്രീകളുമായിട്ടായിരുന്നു വിനീത് ബന്ധം സൂക്ഷിച്ചിരുന്നതെന്നാണ് പോലീസ് കണ്ടെത്തിയിരിക്കുന്നത്.

തിരുവനന്തപുരം ചിറയിൻകീഴ് സ്വദേശിയാണ് വിനീത്. ഇയാളുടെ ഫോൺ പരിശോധിച്ച പൊലീസ് സംഘത്തിന് ഒട്ടേറെ സ്ത്രീകൾ വിനീതിന്റെ വലയിൽ കുടുങ്ങിയതായി വ്യക്തമായി.


സ്ത്രീകളുമായി ബന്ധം സ്ഥാപിക്കുന്ന ഇയാൾ ഇവരുമൊത്തുള്ള സ്വകാര്യ ദൃശ്യങ്ങൾ മൊബൈലിൽ പകര്‍ത്തുകയും ഇവരുമൊത്തുള്ള സ്വകാര്യ ചാറ്റുകൾ റെക്കോര്‍ഡ് ചെയ്ത് സൂക്ഷിക്കുകയും ചെയ്തിരുന്നു.

ഇൻസ്റ്റഗ്രാമിൽ വൈറലാകാൻ വേണ്ടിയുള്ള ടിപ്സ് നൽകാമെന്ന് പറഞ്ഞാണ് ഇയാൾ പെണ്‍കുട്ടികളെ സമീപിക്കുന്നത്.

പെൺകുട്ടികളും സ്ത്രീകളും സമൂഹ മാധ്യമങ്ങളിലിടുന്ന വീഡിയോകൾക്ക് റീച്ച് കൂടാൻ എങ്ങനെ വീഡിയോ ചെയ്യണമെന്നും അത് എത്തരത്തിലുള്ള വീഡിയോകളായിരിക്കണം എന്ന തരത്തിൽ നിർദ്ദേശം നൽകാനെന്ന തരത്തിലാണ് ഇയാള്‍ അവരുമായി സൌഹൃദം സ്ഥാപിക്കുന്നത്.

പിന്നീട് ഇവരെ ദുരുപയോഗം ചെയ്യുകയായിരുന്നുവെന്നാണ് വിവരം. കലാരംഗത്തുള്ളവരേയും പെൺകുട്ടികളേയുമായിരുന്നു ഇയാൾ പ്രധാനമായും ലക്ഷ്യം വെച്ചിരുന്നത്. നിരവധി ആരാധകരുള്ളത് കൊണ്ട് തന്നെ ഇയാളുടെ വലയിൽ പെൺകുട്ടികളും യുവതികളും പെടുകയായിരുന്നു.

കാറ് വാങ്ങിക്കാൻ ഒപ്പം വരണമെന്നാവശ്യപ്പെട്ട് കോളേജ് വിദ്യാർഥിയെ കൂട്ടിക്കൊണ്ടു പോകുകയായിരുന്നു. തുടർന്ന് തിരുവനന്തപുരത്തെ ഒരു ഹോട്ടലിൽ മുറിയെടുത്ത് ബലാത്സംഗം ചെയ്യുകയായിരുന്നുവെന്നാണ് പരാതി.

Rape case; More information is out regarding the activities of the arrested Reels star

Next TV

Related Stories
#Murder | കാമുകിയില്ലെന്ന് പറഞ്ഞ് കളിയാക്കിയ സുഹൃത്തിനെ 17-കാരന്‍ കുത്തിക്കൊലപ്പെടുത്തി

Apr 23, 2024 01:51 PM

#Murder | കാമുകിയില്ലെന്ന് പറഞ്ഞ് കളിയാക്കിയ സുഹൃത്തിനെ 17-കാരന്‍ കുത്തിക്കൊലപ്പെടുത്തി

17കാരനും മൂന്നു സുഹൃത്തുക്കളും ചേര്‍ന്ന് ദീവാലിപുരം കോടതി സമുച്ചയത്തിന് സമീപം രാജ്‍പുതിനെ കണ്ടുമുട്ടുകയും കത്തി കൊണ്ട്...

Read More >>
#murder |  മദ്യപിച്ചെത്തി അമ്മയെ മര്‍ദ്ദിച്ച അച്ഛനെ 15-കാരന്‍ വെട്ടിക്കൊന്നു

Apr 22, 2024 05:37 PM

#murder | മദ്യപിച്ചെത്തി അമ്മയെ മര്‍ദ്ദിച്ച അച്ഛനെ 15-കാരന്‍ വെട്ടിക്കൊന്നു

മൂത്തമകനായ 15-കാരന്‍ അരിവാള്‍ കൊണ്ട് അച്ഛനെ വെട്ടിക്കൊന്നത്. വെട്ടേറ്റ അച്ഛന്‍ തല്‍ക്ഷണം...

Read More >>
#Murder | 24-കാരിയായ മകളെ കുത്തിക്കൊന്ന 44-കാരനെ തൊട്ടുപിന്നാലെ തലയ്ക്കടിച്ച് കൊന്ന് അമ്മ; ‍ഞെട്ടൽ മാറാതെ ബെംഗളൂരു

Apr 21, 2024 12:03 PM

#Murder | 24-കാരിയായ മകളെ കുത്തിക്കൊന്ന 44-കാരനെ തൊട്ടുപിന്നാലെ തലയ്ക്കടിച്ച് കൊന്ന് അമ്മ; ‍ഞെട്ടൽ മാറാതെ ബെംഗളൂരു

ദൃക്സാക്ഷികളെയടക്കം വിസ്തരിച്ചുവരുന്നതായും അനുഷയുടെ അമ്മയെ ചോദ്യം ചെയ്യുന്നത് തുടരുകയാണെന്നും ഡപ്യൂട്ടി കമ്മിഷണര്‍ ലോകേഷ് ബരമപ്പ ജഗലസാര്‍...

Read More >>
#murder | ഗര്‍ഭിണിയായ യുവതിയെ കട്ടിലില്‍ കെട്ടിയിട്ട് തീകൊളുത്തി കൊന്നു; ഭര്‍ത്താവ് അറസ്റ്റില്‍

Apr 21, 2024 10:54 AM

#murder | ഗര്‍ഭിണിയായ യുവതിയെ കട്ടിലില്‍ കെട്ടിയിട്ട് തീകൊളുത്തി കൊന്നു; ഭര്‍ത്താവ് അറസ്റ്റില്‍

സുഖ്‌ദേവും പിങ്കിയും തമ്മില്‍ പല വിഷയങ്ങളിലും വഴക്കുണ്ടാകാറുണ്ടായിരുന്നു. സംഭവം നടന്ന ദിവസവും ഇരുവരും തമ്മില്‍...

Read More >>
#brutallybeatenup|സ്വത്ത് ലക്ഷ്യമിട്ട് അയൽക്കാരിയുമായി പ്രണയം, ഐഡിയ പാളിയതോടെ ക്രൂരമർദ്ദനം, യുവതി ഗുരുതരാവസ്ഥയിൽ

Apr 19, 2024 11:29 AM

#brutallybeatenup|സ്വത്ത് ലക്ഷ്യമിട്ട് അയൽക്കാരിയുമായി പ്രണയം, ഐഡിയ പാളിയതോടെ ക്രൂരമർദ്ദനം, യുവതി ഗുരുതരാവസ്ഥയിൽ

പരാതിക്കാരിയുടെ അയൽവാസിയായ യുവാവുമായി ആക്രമിക്കപ്പെട്ട യുവതി സൗഹൃദത്തിലായിരുന്നു....

Read More >>
Top Stories