എസ്എസ്എല്‍വി വിക്ഷേപണവുമായി ബന്ധപ്പെട്ട് ആശങ്ക; വിശദീകരണവുമായി ഐഎസ്ആര്‍ഒ രംഗത്ത്.

എസ്എസ്എല്‍വി വിക്ഷേപണവുമായി ബന്ധപ്പെട്ട് ആശങ്ക; വിശദീകരണവുമായി ഐഎസ്ആര്‍ഒ രംഗത്ത്.
Aug 7, 2022 02:12 PM | By Vyshnavy Rajan

ശ്രീഹരിക്കോട്ട : എസ്എസ്എല്‍വി വിക്ഷേപണവുമായി ബന്ധപ്പെട്ട് ആശങ്ക നിലനില്‍ക്കുന്നതിനിടെ വിശദീകരണവുമായി ഐഎസ്ആര്‍ഒ രംഗത്ത്. എസ്എസ്എല്‍വി ഉപയോഗിച്ച് വിക്ഷേപിച്ച രണ്ട് ഉപഗ്രഹങ്ങളും ഭ്രമണപഥത്തില്‍ സ്ഥാപിച്ചുവെന്നാണ് ഐഎസ്ആര്‍ഒ പറയുന്നത്.

എന്നാല്‍ നിശ്ചയിച്ച ഇടത്തിലും താഴെയാണ് ഈ ഉപഗ്രഹങ്ങള്‍ സ്ഥാപിക്കാന്‍ കഴിഞ്ഞത്. ഇതുവരെ ഉപഗ്രഹങ്ങളുമായി ബന്ധം സ്ഥാപിക്കാന്‍ കഴിഞ്ഞില്ലെന്നും ഐഎസ്ആര്‍ഒ വ്യക്തമാക്കി. വിക്ഷേപണം അടക്കം എസ്എസ്എല്‍വിയുടെ ആദ്യ പറക്കലിന്‍റെ തുടക്കം കൃത്യമായിരുന്നു.

ഇസ്രൊയുടെ പുതിയ റോക്കറ്റ് കൃത്യം ഒന്ന് 9.18ന് തന്നെ വിക്ഷേപിച്ചു. മൂന്നാം ഘട്ട ജ്വലനം പൂർത്തിയായതിന് ശേഷമാണ് പ്രശ്നങ്ങളുടെ തുടക്കമായത്. മൂന്നാംഘട്ടത്തിന്‍റെ ചാര്‍ട്ടില്‍ തന്നെ ഈ വ്യതിയാനം വ്യക്തമായിരുന്നു. ഉപഗ്രഹത്തെ കൃത്യമായി ഭ്രമണപഥത്തിലെത്തിക്കേണ്ട ചുമതല വെലോസിറ്റി ട്രിമിംഗ് മൊഡ്യൂൾ എന്ന അവസാന ഭാഗത്തിനാണ്.

ഇത് പ്രവർത്തിച്ചോ ഇല്ലയോ എന്നതാണ് സംശയം. ആശയക്കുഴപ്പം നിലനിൽക്കെ ഉപഗ്രങ്ങൾ വേർപ്പെടുന്നതിന്റെ ദൃശ്യങ്ങൾ കൺട്രോൾ റൂമിലെ സ്ക്രീനിൽ തെളിഞ്ഞു. പിന്നാലെ ഉപഗ്രഹം വേർപ്പെട്ടുവെന്ന അറിയിപ്പും വന്നു. ഐഎസ്ആര്‍ഒ കണ്‍ട്രോള്‍ റൂമില്‍ വിജയഘോഷങ്ങള്‍ ഉയര്‍ന്നു.

എസ്എസ്എല്‍വി ആദ്യ ദൗത്യം വിജയമെന്ന പ്രതീതിയായിരുന്നു കൺട്രോൾ റൂമില്‍ നിന്നും പുറത്തേക്ക് ലഭിച്ചത്. എന്നാല്‍ സ്ഥിരീകരണം തരേണ്ട ഐഎസ്ആര്‍ഒ പിന്നാലെ വീണ്ടും നിശബ്ദതയിലായി. എന്താണ് സംഭവിച്ചതെന്നതിൽ ആശയക്കുഴപ്പം.

ഒടുവിൽ ഐഎസ്ആർഒ ചെയർമാന്റെ പ്രതികരണം വന്നു. മാധ്യമങ്ങളെ കണ്ട ഐഎസ്ആര്‍ഒ തലവന്‍ അവസാനഘട്ടത്തിലെ പ്രശ്നം സൂചിപ്പിച്ചു. എസ്‌എസ്‌എൽവിയുടെ എല്ലാ ഘട്ടങ്ങളും പ്രതീക്ഷിച്ച പോലെ തന്നെ നിർവഹിച്ചുവെങ്കിലും ദൗത്യത്തിന്റെ ടെർമിനൽ ഘട്ടത്തിൽ ഡാറ്റ നഷ്‌ടപ്പെട്ടുവെന്ന് ഐഎസ്ആർഒ മേധാവി സോമനാഥ് പറഞ്ഞു.

ഞങ്ങൾ ഡാറ്റ വിശകലനം ചെയ്യുകയാണ്, ഉപഗ്രഹങ്ങളുടെ നിലയെക്കുറിച്ചും പ്രകടനത്തെക്കുറിച്ചുമുള്ള വിവരങ്ങള്‍ പിന്നീട് പങ്കുവയ്ക്കാം എന്നാണ് ഐഎസ്ആര്‍ഒ മേധാവി അറിയിച്ചത്. അവസാനം മൂന്ന് മണിക്കൂർ കഴിഞ്ഞ് ഇസ്രൊയുടെ ഔദ്യോഗിക വാർത്താക്കുറിപ്പ് വന്നു.

ഉദ്ദേശിച്ചതിലും താഴ്ന്ന ഭ്രമണപഥത്തിലാണ് ഉപഗ്രഹങ്ങൾ സ്ഥാപിച്ചത്. നിലവിൽ അവ അവിടെ സുരക്ഷിതമല്ല. ദൗത്യം പരാജയമല്ല, പക്ഷേ ഇത് പ്രതീക്ഷിച്ച വിജയവുമല്ല. എസ്എസ്എൽവിക്ക് മുന്നിൽ ഇനിയും കടമ്പകള്‍‌ ബാക്കിയാണ്.

ISRO is on the scene with an explanation amid concerns regarding SSLV launch.

Next TV

Related Stories
#whatsapp | ഓൺലൈനിൽ ആരൊക്കെയുണ്ട്? വാട്സ്ആപ്പ് പറഞ്ഞുതരും; ‘ഓൺലൈൻ റീസെന്റ്ലി’ ഫീച്ചർ പരീക്ഷിച്ചു

Apr 17, 2024 02:17 PM

#whatsapp | ഓൺലൈനിൽ ആരൊക്കെയുണ്ട്? വാട്സ്ആപ്പ് പറഞ്ഞുതരും; ‘ഓൺലൈൻ റീസെന്റ്ലി’ ഫീച്ചർ പരീക്ഷിച്ചു

ഓൺലൈനിൽ ഉണ്ടായിരുന്ന കോൺടാക്ടുകൾ കണ്ടെത്താൻ സാധിക്കുന്ന ഫീച്ചറാണ് ഇപ്പോൾ അവതരിപ്പിക്കുന്നത്....

Read More >>
#whatsapp | വാട്സ്ആപ്പ് ഉപയോഗിക്കുന്നതിന് പുതിയ പ്രായപരിധി നിശ്ചയിച്ച് മെറ്റ

Apr 12, 2024 03:57 PM

#whatsapp | വാട്സ്ആപ്പ് ഉപയോഗിക്കുന്നതിന് പുതിയ പ്രായപരിധി നിശ്ചയിച്ച് മെറ്റ

ലാഭം മാത്രമാണ് വാട്സാപ്പിന്റെ ലക്ഷ്യമെന്നും കുട്ടികളുടെ സുരക്ഷയും മാനസികാരോഗ്യവും അവർക്ക് രണ്ടാമതുമാണെന്ന് സഹസ്ഥാപകയായ ഡെയ്സി ഗ്രീൻവെൽ...

Read More >>
#tech | ബോട്ട് ഉപഭോക്താക്കളാണോ? കരുതിയിരുന്നോളൂ....ഡാറ്റ ചോർന്നതായി റിപ്പോർട്ട്

Apr 8, 2024 07:53 PM

#tech | ബോട്ട് ഉപഭോക്താക്കളാണോ? കരുതിയിരുന്നോളൂ....ഡാറ്റ ചോർന്നതായി റിപ്പോർട്ട്

ഡാറ്റാ ലംഘനം സാമ്പത്തിക തട്ടിപ്പുകൾ എന്നിവയ്ക്ക് ഉപഭോക്താക്കൾ ഇരയായേക്കാമെന്നും...

Read More >>
#whatsapp |സ്റ്റാറ്റസിൽ സുഹൃത്തിനെ ടാ​ഗ് ചെയ്യാം; മാറ്റത്തിനൊരുങ്ങി വാട്സ്ആപ്പ്

Apr 4, 2024 11:40 AM

#whatsapp |സ്റ്റാറ്റസിൽ സുഹൃത്തിനെ ടാ​ഗ് ചെയ്യാം; മാറ്റത്തിനൊരുങ്ങി വാട്സ്ആപ്പ്

നിരവധി മാറ്റങ്ങൾ ഇതിനോടകം വാട്സ്ആപ്പിൽ മെറ്റ എത്തിച്ചു കഴിഞ്ഞിട്ടുണ്ട്....

Read More >>
#whatsapp | ഫെബ്രുവരിയിൽ വാട്സ് ആപ് നീക്കം ചെയ്തത് ഇന്ത്യയിലെ 76 ലക്ഷം അക്കൗണ്ടുകൾ

Apr 3, 2024 05:09 PM

#whatsapp | ഫെബ്രുവരിയിൽ വാട്സ് ആപ് നീക്കം ചെയ്തത് ഇന്ത്യയിലെ 76 ലക്ഷം അക്കൗണ്ടുകൾ

രാജ്യത്ത് 500 ദശലക്ഷത്തിലധികം ഉപയോക്താക്കൾ വാട്സ് ആപ്പിനുണ്ട്....

Read More >>
#Telegram |ടെല​ഗ്രാമിന്‍റെ ആ പരിപാടി വെറുതെയല്ല :പിന്നില്‍ വേറെ വലിയ പണി വരുന്നുണ്ട്

Mar 28, 2024 12:48 PM

#Telegram |ടെല​ഗ്രാമിന്‍റെ ആ പരിപാടി വെറുതെയല്ല :പിന്നില്‍ വേറെ വലിയ പണി വരുന്നുണ്ട്

പ്രീമിയം സബ്സ്ക്രിപ്ഷൻ‌ സൗജന്യമായി ഉപയോ​ഗിക്കാൻ ഉപഭോക്താക്കൾക്ക് അവസരം നല്കിയിരിക്കുകയാണ് മെസേജിങ് പ്ലാറ്റ്‌ഫോമായ...

Read More >>
Top Stories