ആംപ്യൂട്ടേഷൻ ഫ്രീ കേരളം ക്യാമ്പയിനുമായി സ്റ്റാർകെയർ

ആംപ്യൂട്ടേഷൻ ഫ്രീ കേരളം ക്യാമ്പയിനുമായി സ്റ്റാർകെയർ
Advertisement
Aug 7, 2022 09:01 AM | By Susmitha Surendran

കോഴിക്കോട്: ദേശീയ വാസ്കുലാർ ദിനത്തിൽ ആംപ്യൂട്ടേഷൻ രഹിത കേരളമെന്ന ആശയത്തെ പിന്തുണച്ച് സ്റ്റാർകെയർ ഹോസ്പിറ്റൽ. മുഖ്യമന്ത്രി പിണറായി വിജയൻ പ്രകാശനം നിർവ്വഹിച്ച വാസ്കുലർ സൊസൈറ്റി ഓഫ് കേരളയുടെ ആംപ്യൂട്ടഷൻ ഫ്രീ കേരളം എന്ന ക്യാമ്പയിന്റെ വടക്കൻ കേരളത്തിലെ പ്രചരണത്തിനും ഇതോടെ തുടക്കമായി.

Advertisement

ഹോട്ടൽ സീഷെൽസ് സൗവറിയിൽ വെച്ച് നടന്ന ചടങ്ങിൽ വനം, വന്യജീവി സംരക്ഷണ വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രൻ ക്യാമ്പയിനിന്റെ വടക്കൻ കേരളത്തിലെ പ്രചാരണ പരിപാടികൾ ഉദ്ഘാടനം ചെയ്തു.

സ്റ്റാർകെയറിന്റെ കഴിഞ്ഞ വർഷത്തെ ക്യാമ്പയിനായ സേവ് എ ലിംമ്പ് സേവ് എ ലൈഫിന്റെ അവലോകനവും ചികിത്സാനന്തരം കഴിഞ്ഞ വർഷം ആംപ്യൂട്ടേഷനിൽ നിന്ന് ഒഴിവാക്കപ്പെട്ട രോഗികൾ അനുഭവങ്ങൾ പങ്കുവെച്ച കൂട്ടായ്മയും ഈ വർഷത്തെ പ്രചാരണ പരിപാടികളുടെ ആസൂത്രണവും ചടങ്ങിൽ വെച്ച് നടന്നു.

വാസ്കുലാർ വിഭാഗം മേധാവി ഡോ. സുനിൽ രാജേന്ദ്രൻ, ടീമംഗങ്ങളായ ഡോ. പ്രദീപ്, ഡോ. ദീപിക, സ്റ്റാർകെയർ ചെയർമാൻ & മാനേജിംഗ് ഡയറക്ടർ ഡോ. അബ്ദുള്ള ചെറയക്കാട്ട്, സി.ഇ.ഒ സത്യ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

ഇന്ത്യയിൽ വാസ്കുലാർ രോഗ ചികിത്സാ ബോധവത്കരണത്തിനായി പ്രത്യേക കൗൺസിൽ നിലവിൽ വന്ന ദിനമാണ് വാസ്കുലാർ ദിനമായി ആചരിക്കുന്നത്. അനുദിനം വർദ്ധിച്ചുവരുന്ന വാസ്കുലാർ സംബന്ധമായ അസുഖങ്ങളെ കുറിച്ച് അവബോധം ഉണ്ടാക്കാനാണ് ദിനാചരണം ലക്ഷ്യമിടുന്നത്.

അപകടങ്ങൾ കാരണമല്ലാതെ ജീവിതശൈലീ രോഗങ്ങൾ വരുത്തുന്ന (പുകവലി, കൊഴുപ്പേറിയ ഭക്ഷണം തുടങ്ങിയവ) ആരോഗ്യപ്രശ്നങ്ങളുടെ അന്തിമ ഫലമായി കാൽ ഞരമ്പുകളിൽ തടസ്സം ഉണ്ടാകുന്നതും കാലിൽ ഉണ്ടാകുന്ന മുറിവുകൾ ഉണങ്ങാതിരിക്കുന്നതിനെ തുടർന്ന് കാൽ മുറിച്ച് മാറ്റേണ്ടി വരുന്ന അവസ്ഥയാണ് ആംപ്യൂട്ടേഷൻ.

കാൽ മുറിച്ചു മാറ്റിയില്ലെങ്കിൽ പഴുപ്പ് രക്തത്തിൽ കലർന്ന് ആന്തരികാവയവങ്ങളെ ബാധിക്കുകയും മരണത്തിൽ കലാശിക്കുകയും ചെയ്യുന്നതിനാൽ ഗുരുതരമായ രോഗാസ്ഥയായാണ് ഇതിനെ കണക്കാക്കുന്നത്. കേരളത്തിൽ 30 പേരോളം പേർ ദിവസേന ആംപ്യൂട്ട് ചെയ്യപ്പെടുന്നുണ്ട്.

ഇവയിൽ പലതും വിദഗ്ദ ചികിത്സയുടെ അഭാവം മൂലമാണ്. ലക്ഷണങ്ങളെ ഫലപ്രദമായി ചികിത്സിച്ചാൽ ആംപ്യൂട്ടേഷൻ എന്ന അവസ്ഥയെ മുൻകൂട്ടി തടയാനാകും.

വാസ്കുലർ സർജറിയ്ക്ക് പ്രസിദ്ധമായ സ്റ്റാർകെയറിൽ മാത്രം 150 ൽ പരം രോഗികളെയാണ് ഡോ. സുനിൽ അടങ്ങുന്ന സംഘം കഴിഞ്ഞ ഒരു വർഷക്കാലയളവിൽ ആംപ്യൂട്ടേഷനിൽ നിന്ന് കരകയറ്റിയത്. ഇന്ത്യാ ടുഡേ നടത്തിയ സർവ്വേയിൽ തെക്കേ ഇന്ത്യയിലെ മികച്ച വാസ്കുലാർ സർജൻമാരുടെ പട്ടികയിൽ മൂന്നാമതായി ഇടം നേടിയ വ്യക്തിയാണ് ഡോ. സുനിൽ രാജേന്ദ്രൻ.

Starcare with Amputation Free Kerala Campaign

Next TV

Related Stories
മികച്ച പഠന അന്തരീക്ഷം; തൊഴിലധിഷ്ടിതമായ നിരവധി കോഴ്സുകളുമായി പ്രോം ടെക്

Sep 25, 2022 04:59 PM

മികച്ച പഠന അന്തരീക്ഷം; തൊഴിലധിഷ്ടിതമായ നിരവധി കോഴ്സുകളുമായി പ്രോം ടെക്

മികച്ച പഠന അന്തരീക്ഷം; തൊഴിലധിഷ്ടിതമായ നിരവധി കോഴ്സുകളുമായി പ്രോം ടെക്...

Read More >>
ടാലന്റ് ഇന്റര്‍നാഷണല്‍ അക്കാദമിയില്‍ മെഡിക്കല്‍, എന്‍ജിനീയറിംഗ് എന്‍ട്രന്‍സ് കോച്ചിംഗ് ഓഫ്‌ലൈന്‍ ക്ലാസ്സുകൾ പുനരാരംഭിക്കുന്നു

Sep 25, 2022 04:47 PM

ടാലന്റ് ഇന്റര്‍നാഷണല്‍ അക്കാദമിയില്‍ മെഡിക്കല്‍, എന്‍ജിനീയറിംഗ് എന്‍ട്രന്‍സ് കോച്ചിംഗ് ഓഫ്‌ലൈന്‍ ക്ലാസ്സുകൾ പുനരാരംഭിക്കുന്നു

ടാലന്റ് ഇന്റര്‍നാഷണല്‍ അക്കാദമിയില്‍ മെഡിക്കല്‍, എന്‍ജിനീയറിംഗ് എന്‍ട്രന്‍സ് കോച്ചിംഗ് ഓഫ്‌ലൈന്‍ ക്ലാസ്സുകൾ...

Read More >>
മികച്ചത് പ്രോം ടെക് തന്നെ; തൊഴിലധിഷ്ടിതമായ നിരവധി കോഴ്സുകളുമായി പ്രോം ടെക്

Sep 23, 2022 10:26 PM

മികച്ചത് പ്രോം ടെക് തന്നെ; തൊഴിലധിഷ്ടിതമായ നിരവധി കോഴ്സുകളുമായി പ്രോം ടെക്

മികച്ചത് പ്രോം ടെക് തന്നെ; തൊഴിലധിഷ്ടിതമായ നിരവധി കോഴ്സുകളുമായി പ്രോം...

Read More >>
30000-ത്തില്‍പരം പുസ്തകങ്ങളുടെ വിപുലമായ ലൈബ്രറി; ടാലന്റ് ഇന്റര്‍നാഷണല്‍ അക്കാദമി എന്‍ട്രന്‍സ് കോച്ചിംഗ് അഡ്മിഷൻ തുടങ്ങി

Sep 23, 2022 08:27 PM

30000-ത്തില്‍പരം പുസ്തകങ്ങളുടെ വിപുലമായ ലൈബ്രറി; ടാലന്റ് ഇന്റര്‍നാഷണല്‍ അക്കാദമി എന്‍ട്രന്‍സ് കോച്ചിംഗ് അഡ്മിഷൻ തുടങ്ങി

30000-ത്തില്‍പരം പുസ്തകങ്ങളുടെ വിപുലമായ ലൈബ്രറി; ടാലന്റ് ഇന്റര്‍നാഷണല്‍ അക്കാദമി എന്‍ട്രന്‍സ് കോച്ചിംഗ് അഡ്മിഷൻ...

Read More >>
ഉന്നത നിലവാരത്തിലുള്ള പരിശീലനങ്ങള്‍... ടാലന്റ് ഇന്റര്‍നാഷണല്‍ അക്കാദമിയില്‍ മെഡിക്കല്‍-എന്‍ജിനീയറിംഗ് കോച്ചിംഗ് അഡ്മിഷൻ തുടങ്ങി

Sep 22, 2022 07:59 PM

ഉന്നത നിലവാരത്തിലുള്ള പരിശീലനങ്ങള്‍... ടാലന്റ് ഇന്റര്‍നാഷണല്‍ അക്കാദമിയില്‍ മെഡിക്കല്‍-എന്‍ജിനീയറിംഗ് കോച്ചിംഗ് അഡ്മിഷൻ തുടങ്ങി

ഉന്നത നിലവാരത്തിലുള്ള പരിശീലനങ്ങള്‍... ടാലന്റ് ഇന്റര്‍നാഷണല്‍ അക്കാദമിയില്‍ മെഡിക്കല്‍-എന്‍ജിനീയറിംഗ് കോച്ചിംഗ് അഡ്മിഷൻ...

Read More >>
മികച്ച പഠനം ഉറച്ച തൊഴിൽ; മികച്ചത് പ്രോം ടെക്ക് തന്നെ

Sep 22, 2022 07:54 PM

മികച്ച പഠനം ഉറച്ച തൊഴിൽ; മികച്ചത് പ്രോം ടെക്ക് തന്നെ

തൊഴിലധിഷ്ഠിത വിദ്യാഭ്യാസ രംഗത്ത് സമാനകളില്ലാത്ത ചരിത്രമാണ് പ്രോം ടെക്കിൻ്റേത്. തൊഴിൽ ഉറപ്പ് നൽകുന്ന - അംഗീകാരമുള്ള കോഴ്സുകൾ ,പ്ലേസ്മെൻറ്...

Read More >>
Top Stories