മഴക്കാല ദുരിതാശ്വാസ ക്യാമ്പിൽ സി പി എം, സി പി ഐ പ്രവർത്തകർ തമ്മിൽ സംഘർഷം

മഴക്കാല ദുരിതാശ്വാസ ക്യാമ്പിൽ സി പി എം, സി പി ഐ പ്രവർത്തകർ തമ്മിൽ സംഘർഷം
Advertisement
Aug 6, 2022 05:22 PM | By Vyshnavy Rajan

തൃശൂർ : മതിലകത്ത് മഴക്കാല ദുരിതാശ്വാസ ക്യാമ്പിൽ സി പി എം, സി പി ഐ പ്രവർത്തകർ തമ്മിൽ സംഘർഷം. വെള്ളിയാഴ്ച രാത്രി പത്ത് മണിയോടെയാണ് സംഭവം. മതിലകം സെൻറ് ജോസഫ്സ് ഹയർ സെക്കൻഡറി സ്‌കൂളിൽ സജ്ജമാക്കിയ ക്യാമ്പിലാണ് സംഭവം നടന്നത്.

Advertisement

വെള്ളം കയറാത്ത ഇടത്ത് നിന്ന് ആളുകളെ എ ഐ വൈ എഫ് പ്രവർത്തകർ ക്യാമ്പിൽ എത്തിച്ചുവെന്ന് ആരോപിച്ചാണ് സംഘർഷമുണ്ടായത്. ഡി വൈ എഫ് ഐ, സി പി എം പ്രവർത്തകരാണ് സംഘർഷമുണ്ടാക്കിയതെന്ന് എ ഐ വൈ എഫ് പ്രവർത്തകർ ആരോപിച്ചു.

മുന്നണിയിൽ ഒരേ പക്ഷത്താണ് പല വിഷയത്തിലും സിപിഎമ്മും സിപിഐയും രണ്ട് തട്ടിലാണ് ഉണ്ടാകാറ്. ഈ അഭിപ്രായ വ്യത്യാസങ്ങൾക്കിടെയാണ് ഇന്ന് സംഘർഷവും നടന്നത്. മുഖ്യമന്ത്രിക്കെതിരെ അടക്കം സിപിഐ ജില്ലാ സമ്മേളനങ്ങളിൽ ശക്തമായ വിമർശനം ഉയരുന്നുണ്ട്.

പത്തനംതിട്ടയിൽ സിപിഐ ജില്ലാ സമ്മേളനത്തിൽ മുഖ്യമന്ത്രിക്കും സിപിഎമ്മിനെതിരെ രൂക്ഷ വിമർശനം ഇന്ന് ഉയർന്നു. ഏറ്റവും കൂടുതൽ പ്രതിഷേധങ്ങൾ നടത്തിയിട്ടുള്ള മുഖ്യമന്ത്രി, കറുത്ത മാസ്കിനോട്‌ പോലും അസഹിഷ്ണുത കാണിക്കുന്നത് ജനാധിപത്യ രീതിയല്ലെന്നും മുഖ്യമന്ത്രിയുടെ ഓഫീസ് കേന്ദ്രീകരിച്ചുള്ള വിവാദങ്ങൾ മുന്നണിയുടെ മുഖഛായക്ക് പോലും കോട്ടം ഉണ്ടാക്കുന്നുവെന്നും വിമർശനമുണ്ടായി.

സിപിഐക്ക് ഘടക കക്ഷി എന്ന പരിഗണന പലയിടത്തും സിപിഎം നൽകുന്നില്ലെന്ന പരാതിയും സമ്മേളനത്തിൽ ഉയർന്നു. സിപിഐയുടെ വിദ്യാർത്ഥി വിഭാഗമായ എ ഐ എസ് എഫിനോട് എസ് എഫ് ഐ ഫാസിസ്റ്റ് മനോഭാവം വെച്ചുപുലർത്തുന്നു.

പത്തനംതിട്ടയിലെ സഹകരണ ബാങ്കുകളുടെ തകർച്ചക്ക് കാരണം സിപിഎമ്മിന്റെ ചില നയങ്ങളാണെന്നും വിമർശനം ഉണ്ടായി. സിപിഎം കള്ളവോട്ടിലൂടെ പലയിടത്തും സഹകരണ സംഘങ്ങൾ പിടിച്ചെടുക്കുന്നുവെന്നും ആരോപണം സമ്മേളനത്തിൽ ഉയർന്നു.

സിപിഎമ്മിന്റെ പക്കലുള്ള സഹകരണ സംഘങ്ങൾ കൂടുതൽ പ്രതിസന്ധിയിലേക്ക് പോവുകയാണെന്നും ജില്ലാ സമ്മേളനത്തിന്റെ രാഷ്ട്രീയ റിപ്പോർട്ടിന്റെ എട്ടാം പേജിലെ വിമർശനത്തിലുണ്ട്.

Clash between CPM and CPI workers at monsoon relief camp

Next TV

Related Stories
കേരളത്തിലെ 12 ഉദ്യോഗസ്ഥർക്ക് രാഷ്ട്രപതിയുടെ പൊലീസ് മെഡൽ

Aug 14, 2022 11:47 AM

കേരളത്തിലെ 12 ഉദ്യോഗസ്ഥർക്ക് രാഷ്ട്രപതിയുടെ പൊലീസ് മെഡൽ

കേരളത്തിലെ 12 ഉദ്യോഗസ്ഥർക്ക് രാഷ്ട്രപതിയുടെ പൊലീസ്...

Read More >>
 പ്രസവത്തെ തുടർന്ന് രക്തസ്രാവം; കണ്ണൂരിൽ അമ്മയും കുഞ്ഞും മരിച്ചു

Aug 14, 2022 10:50 AM

പ്രസവത്തെ തുടർന്ന് രക്തസ്രാവം; കണ്ണൂരിൽ അമ്മയും കുഞ്ഞും മരിച്ചു

പ്രസവത്തെ തുടർന്ന് രക്തസ്രാവം; കണ്ണൂരിൽ അമ്മയും കുഞ്ഞും...

Read More >>
ഖത്തറിൽ നിന്ന് മടങ്ങിയശേഷം കാണാതായ നാദാപുരം സ്വദേശി തിരിച്ചെത്തി; തിരിച്ചെത്തിയത് കുടുംബസമേതം

Aug 14, 2022 10:32 AM

ഖത്തറിൽ നിന്ന് മടങ്ങിയശേഷം കാണാതായ നാദാപുരം സ്വദേശി തിരിച്ചെത്തി; തിരിച്ചെത്തിയത് കുടുംബസമേതം

ഖത്തറിൽ നിന്ന് മടങ്ങിയശേഷം കാണാതായ നാദാപുരം സ്വദേശി തിരിച്ചെത്തി; തിരിച്ചെത്തിയത് കുടുംബസമേതം...

Read More >>
പൊലീസ് ഉദ്യോഗസ്ഥനെന്ന് തെറ്റിദ്ധരിപ്പിച്ച് വിവാഹ തട്ടിപ്പ് നടത്തുന്ന പ്രതി പിടിയില്‍

Aug 13, 2022 11:41 PM

പൊലീസ് ഉദ്യോഗസ്ഥനെന്ന് തെറ്റിദ്ധരിപ്പിച്ച് വിവാഹ തട്ടിപ്പ് നടത്തുന്ന പ്രതി പിടിയില്‍

പൊലീസ് ഉദ്യോഗസ്ഥനെന്ന് തെറ്റിദ്ധരിപ്പിച്ച് വിവാഹ തട്ടിപ്പ് നടത്തുന്ന പ്രതി...

Read More >>
രണ്ട് ബൈക്കുകൾ കൂട്ടിയിടിച്ച് അപകടം; പ്രതിശ്രുത വരൻ ഉൾപ്പെടെ രണ്ട് പേർക്ക് ദാരുണാന്ത്യം

Aug 13, 2022 07:08 PM

രണ്ട് ബൈക്കുകൾ കൂട്ടിയിടിച്ച് അപകടം; പ്രതിശ്രുത വരൻ ഉൾപ്പെടെ രണ്ട് പേർക്ക് ദാരുണാന്ത്യം

രണ്ട് ബൈക്കുകൾ കൂട്ടിയിടിച്ച് അപകടം; പ്രതിശ്രുത വരൻ ഉൾപ്പെടെ രണ്ട് പേർക്ക് ദാരുണാന്ത്യം...

Read More >>
പാലക്കാട് ആൾമറയില്ലാത്ത കിണറ്റിൽ കാട്ടുപന്നിക്കൂട്ടം ചത്തനിലയിൽ

Aug 13, 2022 06:41 PM

പാലക്കാട് ആൾമറയില്ലാത്ത കിണറ്റിൽ കാട്ടുപന്നിക്കൂട്ടം ചത്തനിലയിൽ

പാലക്കാട് ആൾമറയില്ലാത്ത കിണറ്റിൽ കാട്ടുപന്നിക്കൂട്ടം...

Read More >>
Top Stories