വിവാഹത്തിന് പോയ ട്രെയിൻ യാത്രക്കിടയിൽ വിമുക്ത ഭടനെ കാണാനില്ലെന്ന് പരാതി

 വിവാഹത്തിന് പോയ ട്രെയിൻ യാത്രക്കിടയിൽ വിമുക്ത ഭടനെ കാണാനില്ലെന്ന് പരാതി
Advertisement
Aug 6, 2022 02:41 PM | By Vyshnavy Rajan

കോഴിക്കോട് : വടകരയിൽ സുഹൃത്തിൻ്റെ മകൻ്റെ കല്യാണത്തിന് പോയ ട്രെയിൻ യാത്രക്കിടയിൽ വിമുക്ത ഭടനെ കാണാനില്ലെന്ന് പരാതി. വില്യാപ്പള്ളി ചേരിപ്പൊയിലിനടുത്ത മുന്നൂറ്റൻപറമ്പത്ത് പത്മനാഭൻ നായരെ (59 ) യാണ് കാണാതായത്.

Advertisement

വ്യാഴാഴ്ച കോട്ടയത്ത് കല്യാണത്തിന് പങ്കെടുക്കാൻ ബുധനാഴ്ച രാത്രിയാണ് വടകര നിന്ന് പോയത്. കല്യാണത്തിൻ പങ്കെടുത്ത് ബുധനാഴ്ച രാത്രി വടകരയിലേക്ക് കോട്ടയത്ത് നിന്ന് ട്രെയിൻ കയറിയതാണ് വിവരം.

ഇന്നലെ പുലർച്ചെ വടകര എത്തേണ്ടതായിരുന്നു. രാത്രിയിൽ ഒരു തവണ ഫോണിൽ കിട്ടിയിരുന്നു.പിന്നെ പലതവണ ശ്രമിച്ചെങ്കിലും കിട്ടിയില്ല. മറ്റൊരു കമ്പാർട്ട്മെൻ്റിൽ ഉണ്ടായിരുന്ന സുഹൃത്തിന് വിളിച്ച് ഫോണിൽ പത്മനാഭന കിട്ടുന്നില്ലെന്ന് അറിയിച്ചപ്പോൾ അയാൾ പത്മനാഭൻ്റെ കമ്പാർട്ട്മെൻ്റിൽ എത്തിയപ്പോൾ കണ്ടില്ല.

അതിലുള്ളവരോട് അന്വേഷിച്ചപ്പോൾ കണ്ടില്ലെന്നാണ് തൃശൂരിൽ നിന്ന് കയറിയ ആൾ പറഞ്ഞത്. എന്നാൽ ബേഗ് ബർത്തിൽ ഉണ്ടായിരുന്നു.എന്താണ് സംഭവിച്ചതെന്ന് വ്യക്തമല്ല. ട്രെയിനിൽ യാത്ര ചെയ്യുന്ന ആളാണ് പത്മനാഭൻ. ബന്ധുക്കൾ പരാതി നൽകിയതിനെ തുടർന്ന് പോലീസ് അന്വേഷണമാരംഭിച്ചു.

ഔദ്യോഗിക വിവരവുമെത്തി; പൊലീസ് ഇര്‍ഷാദിന്റെ വീട്ടില്‍ മരിച്ച വിവരം അറിയിച്ചു

കോഴിക്കോട് : പന്തിരിക്കരയില്‍ നിന്നും സ്വര്‍ണ്ണ കടത്തു സംഘം തട്ടി കൊണ്ടുപോയ ഇര്‍ഷാദിന്റെ വീട്ടില്‍ ഔദ്യോഗികമായി വിവരവുമെത്തി.

കഴിഞ്ഞ ദിവസം കൊയിലാണ്ടി കടല്‍ തീരത്തു നിന്ന് ലഭിച്ച മൃതദേഹത്തിന്റെ ഡിഎന്‍എയും ഇര്‍ഷാദിന്റെ മാതാപിതാക്കളുടെ ഡിഎന്‍എയും മാച്ച് ചെയ്തതായി പൊലിസ് ഇന്നലെ രാവിലെ മാധ്യമ പ്രവര്‍ത്തകരെ അറിയിച്ചിരുന്നു.

എങ്കിലും വിവരം ഇര്‍ഷാദിന്റെ വീട്ടില്‍ അറിയിച്ചിരിന്നില്ല. പൊലീസ് ഇന്ന് കാലത്ത് 11.45 ഓടെ ഔദ്യോഗികമായി ഇര്‍ഷാദിന്റെ വീട്ടില്‍ മരിച്ചതായ വിവരം അറിയിച്ചു.

പെരുവണ്ണാമൂഴി സബ്ബ് ഇന്‍സ്പക്ടര്‍ കെ. ബാലകൃഷ്ണന്‍ , സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍ കെ.വി. അബ്ദുള്‍ ഗഫൂര്‍ , കെ. രഞ്ജിഷ് എന്നിവരാണ് വീട്ടിലെത്തിയത് ഇര്‍ഷാദിന്റെ പിതാവ് നാസറിനോട് ഔദ്യോഗികമായി വിവരം കൈമാറി.

കേസ് അട്ടിമറിക്കാന്‍ ആസൂത്രിതമായ ശ്രമം നടക്കുന്നുണ്ടെന്നും ഞങ്ങള്‍ക്ക് നീതി ലഭിക്കണമെന്നും ഇര്‍ഷാദിന്റെ ബന്ധുക്കള്‍ ആവശ്യപ്പെട്ടു. ഡിഎന്‍എ പരിശോധന ഫലം വരുന്നതിനു മുമ്പ് ദീപക്കിന്റെ മൃതദേഹം സംസ്‌കരിച്ചതില്‍ ദുരൂഹതയുണ്ടെന്നും ബന്ധുക്കള്‍ പറഞ്ഞു.

ആവടുക്ക മഹല്‍ ഖാസി ബനീര്‍ ബാഖഫി, സൂപ്പിക്കട മഹല്‍ വൈസ് പ്രസിഡന്റ് പി. ബീരാന്‍ കുട്ടി, എസ് ടി യു പേരാമ്പ്ര നിയോജക മണ്ഡലം ജനറല്‍ സെക്രട്ടറി കുന്നത്ത് അസീസ് എന്നിവരുടെ സാന്നിധ്യത്തിലാണ് വിവരം അറിയിച്ചത്.


Complaint that Vimukta Bhatan was missing during the train journey to the wedding

Next TV

Related Stories
കേരളത്തിലെ 12 ഉദ്യോഗസ്ഥർക്ക് രാഷ്ട്രപതിയുടെ പൊലീസ് മെഡൽ

Aug 14, 2022 11:47 AM

കേരളത്തിലെ 12 ഉദ്യോഗസ്ഥർക്ക് രാഷ്ട്രപതിയുടെ പൊലീസ് മെഡൽ

കേരളത്തിലെ 12 ഉദ്യോഗസ്ഥർക്ക് രാഷ്ട്രപതിയുടെ പൊലീസ്...

Read More >>
 പ്രസവത്തെ തുടർന്ന് രക്തസ്രാവം; കണ്ണൂരിൽ അമ്മയും കുഞ്ഞും മരിച്ചു

Aug 14, 2022 10:50 AM

പ്രസവത്തെ തുടർന്ന് രക്തസ്രാവം; കണ്ണൂരിൽ അമ്മയും കുഞ്ഞും മരിച്ചു

പ്രസവത്തെ തുടർന്ന് രക്തസ്രാവം; കണ്ണൂരിൽ അമ്മയും കുഞ്ഞും...

Read More >>
ഖത്തറിൽ നിന്ന് മടങ്ങിയശേഷം കാണാതായ നാദാപുരം സ്വദേശി തിരിച്ചെത്തി; തിരിച്ചെത്തിയത് കുടുംബസമേതം

Aug 14, 2022 10:32 AM

ഖത്തറിൽ നിന്ന് മടങ്ങിയശേഷം കാണാതായ നാദാപുരം സ്വദേശി തിരിച്ചെത്തി; തിരിച്ചെത്തിയത് കുടുംബസമേതം

ഖത്തറിൽ നിന്ന് മടങ്ങിയശേഷം കാണാതായ നാദാപുരം സ്വദേശി തിരിച്ചെത്തി; തിരിച്ചെത്തിയത് കുടുംബസമേതം...

Read More >>
പൊലീസ് ഉദ്യോഗസ്ഥനെന്ന് തെറ്റിദ്ധരിപ്പിച്ച് വിവാഹ തട്ടിപ്പ് നടത്തുന്ന പ്രതി പിടിയില്‍

Aug 13, 2022 11:41 PM

പൊലീസ് ഉദ്യോഗസ്ഥനെന്ന് തെറ്റിദ്ധരിപ്പിച്ച് വിവാഹ തട്ടിപ്പ് നടത്തുന്ന പ്രതി പിടിയില്‍

പൊലീസ് ഉദ്യോഗസ്ഥനെന്ന് തെറ്റിദ്ധരിപ്പിച്ച് വിവാഹ തട്ടിപ്പ് നടത്തുന്ന പ്രതി...

Read More >>
രണ്ട് ബൈക്കുകൾ കൂട്ടിയിടിച്ച് അപകടം; പ്രതിശ്രുത വരൻ ഉൾപ്പെടെ രണ്ട് പേർക്ക് ദാരുണാന്ത്യം

Aug 13, 2022 07:08 PM

രണ്ട് ബൈക്കുകൾ കൂട്ടിയിടിച്ച് അപകടം; പ്രതിശ്രുത വരൻ ഉൾപ്പെടെ രണ്ട് പേർക്ക് ദാരുണാന്ത്യം

രണ്ട് ബൈക്കുകൾ കൂട്ടിയിടിച്ച് അപകടം; പ്രതിശ്രുത വരൻ ഉൾപ്പെടെ രണ്ട് പേർക്ക് ദാരുണാന്ത്യം...

Read More >>
പാലക്കാട് ആൾമറയില്ലാത്ത കിണറ്റിൽ കാട്ടുപന്നിക്കൂട്ടം ചത്തനിലയിൽ

Aug 13, 2022 06:41 PM

പാലക്കാട് ആൾമറയില്ലാത്ത കിണറ്റിൽ കാട്ടുപന്നിക്കൂട്ടം ചത്തനിലയിൽ

പാലക്കാട് ആൾമറയില്ലാത്ത കിണറ്റിൽ കാട്ടുപന്നിക്കൂട്ടം...

Read More >>
Top Stories