ശക്തമായ മഴ; ഇടുക്കി ഡാം നാളെ തുറക്കും

ശക്തമായ മഴ; ഇടുക്കി ഡാം നാളെ തുറക്കും
Advertisement
Aug 6, 2022 02:35 PM | By Vyshnavy Rajan

ഇടുക്കി : ശക്തമായ മഴയെത്തുടർന്ന് ഇടുക്കി ഡാം നാളെ തുറക്കും. ജലനിരപ്പ് 2382.88 എത്തിയതോടെയാണ് തീരുമാനം. എത്ര അളവ് ജലം ഒഴുക്കണമെന്ന് തീരുമാനമായില്ല. ജലനിരപ്പ് അപ്പർ റൂൾ കർവിലേക്ക് എത്തുന്ന സാഹചര്യത്തിലാണ് നടപടി.

Advertisement

അതേസമയം ഇടുക്കിയിൽ വീണ്ടും മഴ ശക്തമാവുകയാണ്. ഇടുക്കിയിലെ ഹൈറേഞ്ച് മേഖലയിൽ പല പ്രദേശങ്ങളിലും ഇടവിട്ട് ശക്തമായ മഴ പെയ്യുന്നു.

ചെറുതോണി, മുരിക്കാശ്ശേരി, കരിമ്പൻ, ചേലച്ചുവട്, രാജകുമാരി,കട്ടപ്പന, ദേവികുളം എന്നിവിടങ്ങളിൽ ഇടവിട്ട് ശക്തമായ മഴ പെയ്യുന്നു ഇടുക്കി അണക്കെട്ടിന്റെ കാര്യത്തില്‍ ആശങ്ക വേണ്ടെന്ന് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ പറഞ്ഞിരുന്നു.

ഔദ്യോഗിക വിവരവുമെത്തി; പൊലീസ് ഇര്‍ഷാദിന്റെ വീട്ടില്‍ മരിച്ച വിവരം അറിയിച്ചു

കോഴിക്കോട് : പന്തിരിക്കരയില്‍ നിന്നും സ്വര്‍ണ്ണ കടത്തു സംഘം തട്ടി കൊണ്ടുപോയ ഇര്‍ഷാദിന്റെ വീട്ടില്‍ ഔദ്യോഗികമായി വിവരവുമെത്തി.

കഴിഞ്ഞ ദിവസം കൊയിലാണ്ടി കടല്‍ തീരത്തു നിന്ന് ലഭിച്ച മൃതദേഹത്തിന്റെ ഡിഎന്‍എയും ഇര്‍ഷാദിന്റെ മാതാപിതാക്കളുടെ ഡിഎന്‍എയും മാച്ച് ചെയ്തതായി പൊലിസ് ഇന്നലെ രാവിലെ മാധ്യമ പ്രവര്‍ത്തകരെ അറിയിച്ചിരുന്നു.

എങ്കിലും വിവരം ഇര്‍ഷാദിന്റെ വീട്ടില്‍ അറിയിച്ചിരിന്നില്ല. പൊലീസ് ഇന്ന് കാലത്ത് 11.45 ഓടെ ഔദ്യോഗികമായി ഇര്‍ഷാദിന്റെ വീട്ടില്‍ മരിച്ചതായ വിവരം അറിയിച്ചു.

പെരുവണ്ണാമൂഴി സബ്ബ് ഇന്‍സ്പക്ടര്‍ കെ. ബാലകൃഷ്ണന്‍ , സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍ കെ.വി. അബ്ദുള്‍ ഗഫൂര്‍ , കെ. രഞ്ജിഷ് എന്നിവരാണ് വീട്ടിലെത്തിയത് ഇര്‍ഷാദിന്റെ പിതാവ് നാസറിനോട് ഔദ്യോഗികമായി വിവരം കൈമാറി.

കേസ് അട്ടിമറിക്കാന്‍ ആസൂത്രിതമായ ശ്രമം നടക്കുന്നുണ്ടെന്നും ഞങ്ങള്‍ക്ക് നീതി ലഭിക്കണമെന്നും ഇര്‍ഷാദിന്റെ ബന്ധുക്കള്‍ ആവശ്യപ്പെട്ടു. ഡിഎന്‍എ പരിശോധന ഫലം വരുന്നതിനു മുമ്പ് ദീപക്കിന്റെ മൃതദേഹം സംസ്‌കരിച്ചതില്‍ ദുരൂഹതയുണ്ടെന്നും ബന്ധുക്കള്‍ പറഞ്ഞു.

ആവടുക്ക മഹല്‍ ഖാസി ബനീര്‍ ബാഖഫി, സൂപ്പിക്കട മഹല്‍ വൈസ് പ്രസിഡന്റ് പി. ബീരാന്‍ കുട്ടി, എസ് ടി യു പേരാമ്പ്ര നിയോജക മണ്ഡലം ജനറല്‍ സെക്രട്ടറി കുന്നത്ത് അസീസ് എന്നിവരുടെ സാന്നിധ്യത്തിലാണ് വിവരം അറിയിച്ചത്.


heavy rain; Idukki Dam will be opened tomorrow

Next TV

Related Stories
കോഴിക്കോട് സീനിയർ സിവിൽ പൊലീസ് ഓഫീസർ തൂങ്ങി മരിച്ച നിലയിൽ

Aug 14, 2022 03:57 PM

കോഴിക്കോട് സീനിയർ സിവിൽ പൊലീസ് ഓഫീസർ തൂങ്ങി മരിച്ച നിലയിൽ

കോഴിക്കോട് സീനിയർ സിവിൽ പൊലീസ് ഓഫീസർ തൂങ്ങി മരിച്ച...

Read More >>
കേരളത്തിലെ 12 ഉദ്യോഗസ്ഥർക്ക് രാഷ്ട്രപതിയുടെ പൊലീസ് മെഡൽ

Aug 14, 2022 11:47 AM

കേരളത്തിലെ 12 ഉദ്യോഗസ്ഥർക്ക് രാഷ്ട്രപതിയുടെ പൊലീസ് മെഡൽ

കേരളത്തിലെ 12 ഉദ്യോഗസ്ഥർക്ക് രാഷ്ട്രപതിയുടെ പൊലീസ്...

Read More >>
 പ്രസവത്തെ തുടർന്ന് രക്തസ്രാവം; കണ്ണൂരിൽ അമ്മയും കുഞ്ഞും മരിച്ചു

Aug 14, 2022 10:50 AM

പ്രസവത്തെ തുടർന്ന് രക്തസ്രാവം; കണ്ണൂരിൽ അമ്മയും കുഞ്ഞും മരിച്ചു

പ്രസവത്തെ തുടർന്ന് രക്തസ്രാവം; കണ്ണൂരിൽ അമ്മയും കുഞ്ഞും...

Read More >>
ഖത്തറിൽ നിന്ന് മടങ്ങിയശേഷം കാണാതായ നാദാപുരം സ്വദേശി തിരിച്ചെത്തി; തിരിച്ചെത്തിയത് കുടുംബസമേതം

Aug 14, 2022 10:32 AM

ഖത്തറിൽ നിന്ന് മടങ്ങിയശേഷം കാണാതായ നാദാപുരം സ്വദേശി തിരിച്ചെത്തി; തിരിച്ചെത്തിയത് കുടുംബസമേതം

ഖത്തറിൽ നിന്ന് മടങ്ങിയശേഷം കാണാതായ നാദാപുരം സ്വദേശി തിരിച്ചെത്തി; തിരിച്ചെത്തിയത് കുടുംബസമേതം...

Read More >>
പൊലീസ് ഉദ്യോഗസ്ഥനെന്ന് തെറ്റിദ്ധരിപ്പിച്ച് വിവാഹ തട്ടിപ്പ് നടത്തുന്ന പ്രതി പിടിയില്‍

Aug 13, 2022 11:41 PM

പൊലീസ് ഉദ്യോഗസ്ഥനെന്ന് തെറ്റിദ്ധരിപ്പിച്ച് വിവാഹ തട്ടിപ്പ് നടത്തുന്ന പ്രതി പിടിയില്‍

പൊലീസ് ഉദ്യോഗസ്ഥനെന്ന് തെറ്റിദ്ധരിപ്പിച്ച് വിവാഹ തട്ടിപ്പ് നടത്തുന്ന പ്രതി...

Read More >>
രണ്ട് ബൈക്കുകൾ കൂട്ടിയിടിച്ച് അപകടം; പ്രതിശ്രുത വരൻ ഉൾപ്പെടെ രണ്ട് പേർക്ക് ദാരുണാന്ത്യം

Aug 13, 2022 07:08 PM

രണ്ട് ബൈക്കുകൾ കൂട്ടിയിടിച്ച് അപകടം; പ്രതിശ്രുത വരൻ ഉൾപ്പെടെ രണ്ട് പേർക്ക് ദാരുണാന്ത്യം

രണ്ട് ബൈക്കുകൾ കൂട്ടിയിടിച്ച് അപകടം; പ്രതിശ്രുത വരൻ ഉൾപ്പെടെ രണ്ട് പേർക്ക് ദാരുണാന്ത്യം...

Read More >>
Top Stories