കോഴിക്കോട് : പന്തിരിക്കരയില്‍ നിന്നും സ്വര്‍ണ്ണ കടത്തു സംഘം തട്ടി കൊണ്ടുപോയ ഇര്‍ഷാദിന്റെ വീട്ടില്‍ ഔദ്യോഗികമായി വിവരവുമെത്തി.
കഴിഞ്ഞ ദിവസം കൊയിലാണ്ടി കടല്‍ തീരത്തു നിന്ന് ലഭിച്ച മൃതദേഹത്തിന്റെ ഡിഎന്‍എയും ഇര്‍ഷാദിന്റെ മാതാപിതാക്കളുടെ ഡിഎന്‍എയും മാച്ച് ചെയ്തതായി പൊലിസ് ഇന്നലെ രാവിലെ മാധ്യമ പ്രവര്‍ത്തകരെ അറിയിച്ചിരുന്നു.
എങ്കിലും വിവരം ഇര്‍ഷാദിന്റെ വീട്ടില്‍ അറിയിച്ചിരിന്നില്ല. പൊലീസ് ഇന്ന് കാലത്ത് 11.45 ഓടെ ഔദ്യോഗികമായി ഇര്‍ഷാദിന്റെ വീട്ടില്‍ മരിച്ചതായ വിവരം അറിയിച്ചു.
പെരുവണ്ണാമൂഴി സബ്ബ് ഇന്‍സ്പക്ടര്‍ കെ. ബാലകൃഷ്ണന് , സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍ കെ.വി. അബ്ദുള്‍ ഗഫൂര്‍ , കെ. രഞ്ജിഷ് എന്നിവരാണ് വീട്ടിലെത്തിയത് ഇര്‍ഷാദിന്റെ പിതാവ് നാസറിനോട് ഔദ്യോഗികമായി വിവരം കൈമാറി.
കേസ് അട്ടിമറിക്കാന്‍ ആസൂത്രിതമായ ശ്രമം നടക്കുന്നുണ്ടെന്നും ഞങ്ങള്‍ക്ക് നീതി ലഭിക്കണമെന്നും ഇര്‍ഷാദിന്റെ ബന്ധുക്കള്‍ ആവശ്യപ്പെട്ടു. ഡിഎന്‍എ പരിശോധന ഫലം വരുന്നതിനു മുമ്പ് ദീപക്കിന്റെ മൃതദേഹം സംസ്കരിച്ചതില്‍ ദുരൂഹതയുണ്ടെന്നും ബന്ധുക്കള്‍ പറഞ്ഞു.
ആവടുക്ക മഹല്‍ ഖാസി ബനീര്‍ ബാഖഫി, സൂപ്പിക്കട മഹല്‍ വൈസ് പ്രസിഡന്റ് പി. ബീരാന് കുട്ടി, എസ് ടി യു പേരാമ്പ്ര നിയോജക മണ്ഡലം ജനറല്‍ സെക്രട്ടറി കുന്നത്ത് അസീസ് എന്നിവരുടെ സാന്നിധ്യത്തിലാണ് വിവരം അറിയിച്ചത്.
കോഴിക്കോട് ഖത്തറില്‍ നിന്നെത്തിയ യുവാവിനെ കാണാതായെന്ന് പരാതി
കോഴിക്കോട് : വളയത്ത് ഖത്തറില്‍ നിന്നെത്തിയ യുവാവിനെ കാണാതായെന്ന് പരാതി. സഹോദരൻ്റെ പരാതിയിൽ വളയം പൊലീസ് കേസെടുത്തു. ജാതിയേരി കോമ്പിമുക്കിലെ വാതുക്കല് പറമ്പത്ത് റിജേഷിനെയാണ് (35) കാണാതായത്.
ഒന്നരമാസമായി റിജേഷിനെപറ്റി വിവരമില്ലെന്ന് സഹോദരന് പറഞ്ഞു. ഗൾഫിൽ നിന്ന് വന്ന ഭീഷണി കോളിന് പിന്നാലെ ചില ആളുകൾ വീട്ടിലെത്തി ഭീഷണിപ്പെടുത്തിയതായും സഹോദരൻ വ്യക്തമാക്കി.
The official information has arrived; The police informed about the death of Irshad at his house