തൃശ്ശൂര്‍ : ചാലക്കുടിയില്‍ റെയിൽവെ ട്രാക്കിലൂടെ നടന്ന രണ്ട് സ്ത്രീകൾ തോട്ടിൽ വീണ് പരിക്കേറ്റ സംഭവം. ഇവരില്‍ ഒരാൾ മരിച്ചു. ഒരാള്‍ പരിക്കുകളോടെ ആശുപത്രിയില്‍ ചികിത്സയിലാണ്. വി.ആർ.പുരം സ്വദേശി ദേവി കൃഷ്ണ (28) ആണ് മരിച്ചത്.
ചാലക്കുടി വി.ആർ.പുരത്താണ് സംഭവം നടന്നത്. റോഡിൽ വെള്ളമായതിനാൽ റയിൽവെ ട്രാക്കിലൂടെ നടക്കുന്നതിനിടെ അപകടം സംഭവിക്കുകയായിരുന്നു. ട്രയിൻ വരുന്നത് കണ്ട് ഇവര്‍ ട്രാക്കില്‍ നിന്ന് മാറി നിന്നു. ട്രയിൻ പോകുന്നതിനിടെ കാറ്റിൽ തോട്ടിൽ വീഴുകയായിരുന്നു. ഫൗസിയ (35) ആണ് ചികിത്സയിലുള്ളത്.
കൊച്ചിയിൽ രണ്ടു ബസ്സ് ജീവനക്കാർ തമ്മിലടി; ബസ് ഡ്രൈവർക്ക് പരിക്കേറ്റു
എറണാകുളം : കൊച്ചി വൈറ്റില മൊബിലിറ്റി ഹബ്ബിൽ രണ്ടു ബസ്സുകളിലെ ജീവനക്കാർ തമ്മിലടിച്ചു. കത്തികൊണ്ടുള്ള ആക്രമണത്തിൽ ബസ് ഡ്രൈവർ സിജുവിന് പരിക്കേറ്റു.
എറണാകുളം ഗുരുവായൂർ റൂട്ടിലോടുന്ന ആറ്റുപറമ്പത്ത് എന്ന ബസ്സിലെ ഡ്രൈവർക്കാണ് പരിക്കേറ്റത്. കൃത്യം നടത്തിയ മറ്റൊരു ബസ്സിലെ കണ്ടക്ടർ രാധാകൃഷ്ണനെ പൊലീസ് കസ്റ്റഡിയിലെടുത്തു.
സമയം സംബന്ധിച്ച തർക്കമാണ് അക്രമത്തിന് കാരണമെന്ന് മരട് പൊലീസ് പറഞ്ഞു. മൊബിലിറ്റി ഹബ്ബിനുള്ളിലാണ് തർക്കം തുടങ്ങിയത്. പിന്നീട് അത് സർവീസ് റോഡിലേക്ക് മാറുകയായിരുന്നു. അവിടെ വച്ചാണ് കത്തിക്കുത്ത് ഉണ്ടായത്.
Injured incident of falling into the stream while walking along the railway track; One died