തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് വീണ്ടും സ്വർണവിലയിൽ മാറ്റം. മണിക്കൂറുകൾക്ക് മുൻപ് ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ് അസോസിയയേഷൻ സ്വർണവില കുറച്ചിരുന്നു. എന്നാൽ തുടർന്ന് ഇപ്പോൾ സ്വർണവില വർദ്ധിപ്പിച്ചിരിക്കുകയാണ്.
വ്യാഴാഴ്ച ഒറ്റദിവസംകൊണ്ട് ഒരു പവൻ സ്വർണത്തിന്റെ വില 480 രൂപ കൂടിയിരുന്നു. എന്നാൽ ഇന്നലെ സ്വർണവിലയിൽ 80 രൂപയുടെ കുറവുണ്ടായിരുന്നു. ഇന്ന് ആദ്യം 320 രൂപ കുറഞ്ഞു. മണിക്കൂറുകൾക്കു ശേഷം സ്വർണവില പരിഷ്കരിച്ചു. രണ്ടാം തവണ 240 രൂപ വർദ്ധിപ്പിച്ചിരിക്കുകയാണ്. വിപണിയിൽ ഒരു പവൻ സ്വർണത്തിന്റെ നിലവിലെ വിപണി വില 38,040 രൂപയാണ്.
ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വില വ്യാഴാഴ്ച രാവിലെ 35 രൂപ ഉയർന്നു. ഉച്ചയ്ക്ക് വീണ്ടും 25 രൂപ കൂടി ഉയർന്നു. തുടർന്ന് ഇന്നലെ 10 രൂപ കുറഞ്ഞു. ഇന്ന് രാവിലെ 40 രൂപയും കുറഞ്ഞു. എന്നാൽ ഇന്ന് വീണ്ടും 30 രൂപ വർദ്ധിച്ചു. ഇതോടെ ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 4730 രൂപയാണ്.
18 കാരറ്റ് സ്വർണത്തിന്റെ വിലയും ഉയർന്നു. വ്യാഴാഴ്ച രാവിലെ 30 രൂപ ഉയർന്നിരുന്നു. ഉച്ചയ്ക്ക് വീണ്ടും 20 രൂപയുടെ വർദ്ധനവ് ഉണ്ടായി. ഇന്ന് രാവിലെ 35 രൂപ കുറഞ്ഞു. എന്നാൽ ഇപ്പോൾ വീണ്ടും 25 രൂപ ഉയർന്നു.
ഇതോടെ ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ വിപണി വില 3925 രൂപയാണ് അതേസമയം, സംസ്ഥാനത്ത് വെള്ളിയുടെ വിലയിൽ മാറ്റമില്ല. സാധാരണ വെള്ളിക്ക് കഴിഞ്ഞാഴ്ച 4 രൂപ ഉയർന്നിരുന്നു. ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില 64 രൂപയാണ്. ഹാൾമാർക്ക് വെള്ളിയുടെ വിലയിലും മാറ്റമില്ല. ഒരു ഗ്രാമിന് 90 രൂപയാണ്.
Change in gold price again today in the state; 240 more Rs