ടിപ്പര്‍ ലോറി സ്‌കൂട്ടറുമായി കൂട്ടിയിടിച്ച് രണ്ടരവയസ്സുകാരിയുടെ മരണം; തേങ്ങലടക്കാനാവാതെ നാട്

ടിപ്പര്‍ ലോറി സ്‌കൂട്ടറുമായി കൂട്ടിയിടിച്ച് രണ്ടരവയസ്സുകാരിയുടെ മരണം; തേങ്ങലടക്കാനാവാതെ നാട്
Advertisement
Aug 5, 2022 10:01 PM | By Vyshnavy Rajan

പാറശ്ശാല : കാരാളിയില്‍ ടിപ്പര്‍ ലോറി സ്‌കൂട്ടറുമായി കൂട്ടിയിടിച്ച് രണ്ടര വയസുള്ള കുഞ്ഞിന് ദാരുണാന്ത്യം. തേങ്ങലടക്കാനാവാതെ നാട്. പാറശാല ആര്‍.സി സ്ട്രീറ്റില്‍ താമസിക്കുന്ന യഹോവ പോള്‍രാജിന്‍റെ മകൾ രണ്ടര വയസുള്ള ഋതികയാണ് മരിച്ചത്.

Advertisement

യഹോവ പോള്‍രാജ് (30), ഏഴു മാസം ഗര്‍ഭിണിയായ അശ്വനിയും (26) കുഞ്ഞ് ഋതികയുമായി ബൈക്കില്‍ ഇടിച്ചയക്കാപ്ലാമൂട്ടിലുള്ള ബന്ധുവിന്റെ വീട്ടില്‍ പോകവെയാണ് അപകടം നടന്നത്.

യഹോവ പോള്‍രാജും കുടുംബവും കളിയിക്കാവിളയിലേക്ക് വരുമ്പോൾ പാറശാലയില്‍ നിന്നും കളിയിക്കാവിള ഭാഗത്തേക്ക് പോകുകയായിരുന്ന ടിപ്പര്‍ ലോറി നിയന്ത്രണംവിട്ട് സ്‌കൂട്ടറില്‍ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ കുഞ്ഞ് സംഭവസ്ഥലത്ത് മരിച്ചു.

യഹോവ പോള്‍രാജ്, അശ്വനി, ടിപ്പര്‍ ലോറി ഡ്രൈവര്‍ നെടുവാന്‍വിള സ്വദേശി കിരണ്‍, ക്ലീനര്‍ ശ്രീകുമാര്‍ എന്നിവരെ ഗുരുതര പരിക്കുകളോടെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ടിപ്പര്‍ ലോറി സ്‌കൂട്ടറില്‍ ഇടിച്ച ശേഷം റോഡിന് സമീപത്തെ വീടിന്‍റെ വളപ്പിലേക്ക് മറിയുകയായിരുന്നു. ടിപ്പര്‍ ലോറി ഡ്രൈവര്‍ മദ്യപിച്ചിരുന്നതായും അമിതവേഗതയില്‍ മറ്റൊരു വാഹനത്തെ മറികടന്ന് എത്തി സ്‌കൂട്ടറില്‍ ഇടിക്കുകയായിരുന്നുവെന്നും ദൃക്‌സാക്ഷികള്‍ പറയുന്നു.


മേപ്പയൂരിൽ നിന്ന് കാണാതായ ദീപക്കിനെ കണ്ടെത്തണമെന്ന ആവശ്യവുമായി കുടുംബം രംഗത്ത്

മേപ്പയൂർ : തി​ക്കോ​ടി കോ​ടി​ക്ക​ൽ ക​ട​പ്പു​റ​ത്തു ​നി​ന്ന് ക​ണ്ടെ​ത്തി സം​സ്ക​രി​ച്ച മൃ​ത​ദേ​ഹം ഇ​ർ​ഷാ​ദി​ന്റേ​താ​​ണെ​ന്ന് ഡി.​എ​ൻ.​എ പ​രി​ശോ​ധ​ന​യി​ൽ സ്ഥിരീകരിച്ച സാഹചര്യത്തിൽ മേപ്പയൂരിൽ നിന്ന് കാണാതായ ദീപകിനെ കണ്ടെത്തണമെന്ന ആവശ്യവുമായി കുടുംബം രംഗത്ത്.

പുഴയിൽ നിന്ന് കണ്ടെടുത്ത മൃതദേഹം ദീപക്കിന്‍റേതെന്ന് അടുത്ത ബന്ധുക്കൾ തെറ്റിദ്ധരിക്കുകയായിരുന്നുവെന്ന് അമ്മ പറഞ്ഞു. ദീപക്കിന്‍റെ മൃതദേഹം മറ്റ് ബന്ധുക്കളാണ് കണ്ടത്. ഗൾഫിൽ പോകുന്നതിന്‍റെ ആവശ്യത്തിനായി ജൂൺ ഏഴിന് വീട്ടിൽ നിന്ന് പോകുമ്പോഴാണ് മകനെ അവസാനമായി കാണുന്നത്.

ഫോൺ വിളിക്കാത്തത് കൊണ്ടാണ് ജൂൺ 19ന് പരാതി നൽകിയത്. മകനെ കണ്ടെത്താനുള്ള അന്വേഷണം പൊലീസ് നടത്തണമെന്നും ശ്രീലത ആവശ്യപ്പെട്ടു. ജൂ​ലൈ 17ന് ​തി​ക്കോ​ടി കോ​ടി​ക്ക​ൽ ക​ട​പ്പു​റ​ത്തു​ നി​ന്ന് ഒ​രു മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യി​രു​ന്നു.

ജൂ​ൺ ആ​റി​ന് കാ​ണാ​താ​യ കോഴിക്കോട് മേ​പ്പ​യൂ​ർ കൂ​നം വെ​ള്ളി​ക്കാ​വ് വ​ട​ക്കേ​ട​ത്തു​ക​ണ്ടി ദീ​പ​കി​ന്റെ മൃ​ത​ദേ​ഹ​മെ​ന്നു ക​രു​തി വീ​ട്ടു​കാ​ർ ഏ​റ്റു​വാ​ങ്ങി സം​സ്ക​രി​ച്ചു. ഡി.​എ​ൻ.​എ പ​രി​ശോ​ധ​ന​യി​ൽ മൃ​ത​ദേ​ഹം ദീ​പ​കി​ന്റേ​ത​ല്ലെ​ന്ന് സ്ഥി​രീ​ക​രി​ച്ചു. തു​ട​ർ​ന്നു​ള്ള പ​രി​ശോ​ധ​ന​യി​ലാ​ണ് ത​ട്ടി​ക്കൊ​ണ്ടു​പോ​യ പ​ന്തി​രി​ക്ക​ര സ്വ​ദേ​ശി കോ​ഴി​ക്കു​ന്നു​മ്മ​ൽ ഇ​ർ​ഷാ​ദി​ന്റേ​താ​ണെ​ന്ന് തെ​ളി​ഞ്ഞ​ത്.

വി​ദേ​ശ​ത്ത് ജോ​ലി ആ​വ​ശ്യാ​ർ​ഥം പോ​യ ഇ​ര്‍ഷാ​ദ് മേ​യ് 14നാ​ണ് നാ​ട്ടി​ലെ​ത്തി​യ​ത്. അ​ടു​ത്ത ദി​വ​സം​ത​ന്നെ കാ​ണാ​താ​യി. ര​ക്ഷി​താ​ക്ക​ളു​ടെ പ​രാ​തി​യി​ല്‍ പെ​രു​വ​ണ്ണാ​മൂ​ഴി പൊ​ലീ​സ് അ​ന്വേ​ഷി​ച്ച് 16ന് ​വീ​ടി​നു സ​മീ​പം ക​ണ്ടെ​ത്തി പി​റ്റേ ദി​വ​സം കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി.

തു​ട​ര്‍ന്നാ​ണ് പ​ത്ത​നം​തി​ട്ട സ്വ​ദേ​ശി​നി​യു​ടെ സ്വ​ർ​ണം ഇ​ര്‍ഷാ​ദ് വ​ശം ഉ​ണ്ടെ​ന്ന ആ​രോ​പ​ണ​വു​മാ​യി ഒരു സം​ഘം വീ​ട്ടി​ലെ​ത്തി​യ​ത്. അ​ത് മ​ധ്യ​സ്ഥ​ര്‍ മു​ഖേ​ന പ​റ​ഞ്ഞു​തീ​ര്‍ത്ത​താ​ണെ​ന്നും പ​റ​യു​ന്നു. മേ​യ് 23ന് ​വീ​ട്ടി​ല്‍നി​ന്ന് പോ​യ ഇ​ര്‍ഷാ​ദ് ര​ണ്ടു​ദി​വ​സം അ​ത്തോ​ളി പ​റ​മ്പ​ത്തെ ഭാ​ര്യ​വീ​ട്ടി​ലാ​യി​രു​ന്നു.

അ​വി​ടെ​നി​ന്ന് വ​യ​നാ​ട്ടി​ലേ​ക്ക് ജോ​ലി​ക്കെ​ന്നു​പ​റ​ഞ്ഞ് പോ​യ യു​വാ​വി​നെ കു​റി​ച്ച് പി​ന്നീ​ട് വി​വ​ര​മി​ല്ലാ​താ​വു​ക​യാ​യി​രു​ന്നു. ഇ​ര്‍ഷാ​ദി​നെ കെ​ട്ടി​യി​ട്ട് മ​ർ​ദി​ച്ച​വ​ശ​നാ​ക്കി​യ നി​ല​യി​ലു​ള്ള ഫോ​ട്ടോ ബ​ന്ധു​ക്ക​ൾ​ക്ക് സംഘം അ​യ​ച്ചു ​കൊ​ടു​ത്തി​രു​ന്നു. ഇ​തോ​ടെ​യാ​ണ് ജൂ​ലൈ 28ന് ​പെ​രു​വ​ണ്ണാ​മൂ​ഴി പൊ​ലീ​സി​ൽ പ​രാ​തി ന​ല്‍കി​യ​ത്.

ഇ​ർ​ഷാ​ദി​നെ ത​ട്ടി​ക്കൊ​ണ്ടു​പോ​യ കേ​സി​ൽ ര​ണ്ടു​ പേ​ർ​കൂ​ടി അ​റ​സ്റ്റി​ലാ​യി. ക​ൽ​പ​റ്റ ക​ടു​മി​ടു​ക്കി​ൽ ജി​നാ​ഫ് (31), വൈ​ത്തി​രി ചെ​റു​മ്പാ​ല ഷ​ഹീ​ൽ (26) എ​ന്നി​വ​രെ​യാ​ണ് പേ​രാ​മ്പ്ര എ.​എ​സ്.​പി ടി.​കെ. വി​ഷ്ണു പ്ര​ദീ​പി​ന്റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പ്ര​ത്യേ​ക​സം​ഘം അ​റ​സ്റ്റ് ചെ​യ്ത​ത്. ഇ​തു​വ​രെ കേ​സി​ൽ മൂ​ന്നു​പേ​ർ അ​റ​സ്റ്റി​ലാ​യി. ക​ണ്ണൂ​ർ പി​ണ​റാ​യി സ്വ​ദേ​ശി മ​ർ​ഹ​ബ​യി​ൽ മ​ർ​സി​ദ് (32) തി​ങ്ക​ളാ​ഴ്ച അ​റ​സ്റ്റി​ലാ​യി​രു​ന്നു.


Two-and-a-half-year-old girl dies after tipper lorry collides with scooter; The country is unable to contain coconuts

Next TV

Related Stories
പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ ലൈംഗീകമായി ഉപദ്രവിച്ച കേസിൽ വൈദികൻ അറസ്റ്റിൽ

Aug 14, 2022 08:20 PM

പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ ലൈംഗീകമായി ഉപദ്രവിച്ച കേസിൽ വൈദികൻ അറസ്റ്റിൽ

പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ ലൈംഗീകമായി ഉപദ്രവിച്ച കേസിൽ വൈദികൻ...

Read More >>
സ്ത്രീകൾ അശ്ലീലം എഴുതിയാൽ പുസ്തകം ചൂടപ്പം പോലെ വിറ്റഴിയും; വിവാദ പരാമര്‍ശവുമായി ടി പദ്മനാഭന്‍

Aug 14, 2022 08:11 PM

സ്ത്രീകൾ അശ്ലീലം എഴുതിയാൽ പുസ്തകം ചൂടപ്പം പോലെ വിറ്റഴിയും; വിവാദ പരാമര്‍ശവുമായി ടി പദ്മനാഭന്‍

സ്ത്രീകൾ അശ്ലീലം എഴുതിയാൽ പുസ്തകം ചൂടപ്പം പോലെ വിറ്റഴിയുമെന്ന് സാഹിത്യകാരൻ ടി പദ്മനാഭന്‍....

Read More >>
മാലിന്യങ്ങളുടെ കൂട്ടത്തിലിട്ട് പ്ലാസ്റ്റിക് ദേശീയ പതാക കത്തിച്ച സംഭവത്തിൽ ഒരാള്‍ അറസ്റ്റില്‍

Aug 14, 2022 07:42 PM

മാലിന്യങ്ങളുടെ കൂട്ടത്തിലിട്ട് പ്ലാസ്റ്റിക് ദേശീയ പതാക കത്തിച്ച സംഭവത്തിൽ ഒരാള്‍ അറസ്റ്റില്‍

മലപ്പുറം നിലമ്പൂര്‍ വഴിക്കടവില്‍ പ്ലാസ്റ്റിക് ദേശീയ പതാക കത്തിച്ചെന്ന പരാതിയിൽ പൊലീസ്...

Read More >>
ലോക്സഭാ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്ക് സജ്ജമാക്കാനുള്ള നടപടികളുമായി സിപിഎം

Aug 14, 2022 07:24 PM

ലോക്സഭാ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്ക് സജ്ജമാക്കാനുള്ള നടപടികളുമായി സിപിഎം

സർക്കാരിനേയും സംഘടനാ സംവിധാനത്തേയും ലോക്സഭാ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്ക് സജ്ജമാക്കാനുള്ള നടപടികളുമായി സിപിഎം....

Read More >>
കൊച്ചിയിൽ യുവാവ് കുത്തേറ്റ് മരിച്ച സംഭവത്തിൽ 3 പ്രതികൾ പിടിയിൽ

Aug 14, 2022 07:13 PM

കൊച്ചിയിൽ യുവാവ് കുത്തേറ്റ് മരിച്ച സംഭവത്തിൽ 3 പ്രതികൾ പിടിയിൽ

കൊച്ചിയിൽ യുവാവ് കുത്തേറ്റ് മരിച്ച സംഭവത്തിൽ 3 പ്രതികൾ...

Read More >>
കോഴിക്കോട് സീനിയർ സിവിൽ പൊലീസ് ഓഫീസർ തൂങ്ങി മരിച്ച നിലയിൽ

Aug 14, 2022 03:57 PM

കോഴിക്കോട് സീനിയർ സിവിൽ പൊലീസ് ഓഫീസർ തൂങ്ങി മരിച്ച നിലയിൽ

കോഴിക്കോട് സീനിയർ സിവിൽ പൊലീസ് ഓഫീസർ തൂങ്ങി മരിച്ച...

Read More >>
Top Stories