തലസ്ഥാന നഗരിയിൽ വീണ്ടും ഗുണ്ടാ വിളയാട്ടം

തലസ്ഥാന നഗരിയിൽ വീണ്ടും ഗുണ്ടാ വിളയാട്ടം
Advertisement
Aug 5, 2022 09:53 PM | By Anjana Shaji

തിരുവനന്തപുരം : തലസ്ഥാന നഗരിയിൽ വീണ്ടും ഗുണ്ടാ വിളയാട്ടം. തിരുവനന്തപുരം മ്യൂസിയം ജംഗ്ഷന് സമീപത്തെ ബാറിന് മുന്നിലാണ് ഗുണ്ടാസംഘം വാൾ വീശി ഭീകരാന്തരീക്ഷം സൃഷ്ടിച്ചത്.

Advertisement

ബാറിൽ നിന്നും മദ്യം നൽകാത്തതിനെ ചൊല്ലിയുണ്ടായ തര്‍ക്കത്തിന് പിന്നാലെയായിരുന്നു ഗുണ്ടാസംഘത്തിൻ്റെ വാൾ വീശൽ. തിരുവനന്തപുരം മ്യൂസിയം പൊലീസ് സ്റ്റേഷനും നന്ദാവനം പൊലീസ് ക്യാംപിനും സമീപത്തുള്ള ബാറിനു മുന്നിലാണ് സംഭവം നടന്നത്.

ഇന്നലെ രാത്രി പതിനൊന്ന് മണിയോടെ പിഎംജിക്ക് സമീപത്തുള്ള ബാറിൽ സംഘര്‍ഷാവസ്ഥയുണ്ടായത്. ബാറുകളുടെ പ്രവര്‍ത്തസമയം കഴിഞ്ഞെത്തിയ സംഘം മദ്യം ആവശ്യപ്പെട്ടെങ്കിലും ബാറിലെ ജീവനക്കാരരും സെക്യൂരിറ്റി ജീവനക്കാരും ഇവരെ അകത്തേക്ക് പ്രവേശിപ്പിക്കാൻ തയ്യാറായില്ല.

സംഭവത്തിൽ അന്വേഷണം ആരംഭിച്ചെന്നും പ്രതികളെ തിരിച്ചറിയാനുള്ള ശ്രമത്തിലാണെന്നും മ്യൂസിയം സിഐ അറിയിച്ചു.

എകെജി സെൻ്റര്‍ ബോംബാക്രമണത്തിന് ശേഷം തിരുവനന്തപുരം നഗരത്തിൽ പൊലീസ് പട്രോളിംഗും ചെക്കിംഗും രാത്രികാലങ്ങളിൽ സജീവമാണ്. ഇതിനിടെയാണ് ഗുണ്ടകൾ റോഡിൽ വാൾ വീശിയ സംഭവം.

മേപ്പയൂരിൽ നിന്ന് കാണാതായ ദീപക്കിനെ കണ്ടെത്തണമെന്ന ആവശ്യവുമായി കുടുംബം രംഗത്ത്.


മേപ്പയൂർ : തി​ക്കോ​ടി കോ​ടി​ക്ക​ൽ ക​ട​പ്പു​റ​ത്തു ​നി​ന്ന് ക​ണ്ടെ​ത്തി സം​സ്ക​രി​ച്ച മൃ​ത​ദേ​ഹം ഇ​ർ​ഷാ​ദി​ന്റേ​താ​​ണെ​ന്ന് ഡി.​എ​ൻ.​എ പ​രി​ശോ​ധ​ന​യി​ൽ സ്ഥിരീകരിച്ച സാഹചര്യത്തിൽ മേപ്പയൂരിൽ നിന്ന് കാണാതായ ദീപകിനെ കണ്ടെത്തണമെന്ന ആവശ്യവുമായി കുടുംബം രംഗത്ത്.

പുഴയിൽ നിന്ന് കണ്ടെടുത്ത മൃതദേഹം ദീപക്കിന്‍റേതെന്ന് അടുത്ത ബന്ധുക്കൾ തെറ്റിദ്ധരിക്കുകയായിരുന്നുവെന്ന് അമ്മ പറഞ്ഞു. ദീപക്കിന്‍റെ മൃതദേഹം മറ്റ് ബന്ധുക്കളാണ് കണ്ടത്. ഗൾഫിൽ പോകുന്നതിന്‍റെ ആവശ്യത്തിനായി ജൂൺ ഏഴിന് വീട്ടിൽ നിന്ന് പോകുമ്പോഴാണ് മകനെ അവസാനമായി കാണുന്നത്.

ഫോൺ വിളിക്കാത്തത് കൊണ്ടാണ് ജൂൺ 19ന് പരാതി നൽകിയത്. മകനെ കണ്ടെത്താനുള്ള അന്വേഷണം പൊലീസ് നടത്തണമെന്നും ശ്രീലത ആവശ്യപ്പെട്ടു. ജൂ​ലൈ 17ന് ​തി​ക്കോ​ടി കോ​ടി​ക്ക​ൽ ക​ട​പ്പു​റ​ത്തു​ നി​ന്ന് ഒ​രു മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യി​രു​ന്നു.

ജൂ​ൺ ആ​റി​ന് കാ​ണാ​താ​യ കോഴിക്കോട് മേ​പ്പ​യൂ​ർ കൂ​നം വെ​ള്ളി​ക്കാ​വ് വ​ട​ക്കേ​ട​ത്തു​ക​ണ്ടി ദീ​പ​കി​ന്റെ മൃ​ത​ദേ​ഹ​മെ​ന്നു ക​രു​തി വീ​ട്ടു​കാ​ർ ഏ​റ്റു​വാ​ങ്ങി സം​സ്ക​രി​ച്ചു. ഡി.​എ​ൻ.​എ പ​രി​ശോ​ധ​ന​യി​ൽ മൃ​ത​ദേ​ഹം ദീ​പ​കി​ന്റേ​ത​ല്ലെ​ന്ന് സ്ഥി​രീ​ക​രി​ച്ചു. തു​ട​ർ​ന്നു​ള്ള പ​രി​ശോ​ധ​ന​യി​ലാ​ണ് ത​ട്ടി​ക്കൊ​ണ്ടു​പോ​യ പ​ന്തി​രി​ക്ക​ര സ്വ​ദേ​ശി കോ​ഴി​ക്കു​ന്നു​മ്മ​ൽ ഇ​ർ​ഷാ​ദി​ന്റേ​താ​ണെ​ന്ന് തെ​ളി​ഞ്ഞ​ത്.

വി​ദേ​ശ​ത്ത് ജോ​ലി ആ​വ​ശ്യാ​ർ​ഥം പോ​യ ഇ​ര്‍ഷാ​ദ് മേ​യ് 14നാ​ണ് നാ​ട്ടി​ലെ​ത്തി​യ​ത്. അ​ടു​ത്ത ദി​വ​സം​ത​ന്നെ കാ​ണാ​താ​യി. ര​ക്ഷി​താ​ക്ക​ളു​ടെ പ​രാ​തി​യി​ല്‍ പെ​രു​വ​ണ്ണാ​മൂ​ഴി പൊ​ലീ​സ് അ​ന്വേ​ഷി​ച്ച് 16ന് ​വീ​ടി​നു സ​മീ​പം ക​ണ്ടെ​ത്തി പി​റ്റേ ദി​വ​സം കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി.

തു​ട​ര്‍ന്നാ​ണ് പ​ത്ത​നം​തി​ട്ട സ്വ​ദേ​ശി​നി​യു​ടെ സ്വ​ർ​ണം ഇ​ര്‍ഷാ​ദ് വ​ശം ഉ​ണ്ടെ​ന്ന ആ​രോ​പ​ണ​വു​മാ​യി ഒരു സം​ഘം വീ​ട്ടി​ലെ​ത്തി​യ​ത്. അ​ത് മ​ധ്യ​സ്ഥ​ര്‍ മു​ഖേ​ന പ​റ​ഞ്ഞു​തീ​ര്‍ത്ത​താ​ണെ​ന്നും പ​റ​യു​ന്നു. മേ​യ് 23ന് ​വീ​ട്ടി​ല്‍നി​ന്ന് പോ​യ ഇ​ര്‍ഷാ​ദ് ര​ണ്ടു​ദി​വ​സം അ​ത്തോ​ളി പ​റ​മ്പ​ത്തെ ഭാ​ര്യ​വീ​ട്ടി​ലാ​യി​രു​ന്നു.

അ​വി​ടെ​നി​ന്ന് വ​യ​നാ​ട്ടി​ലേ​ക്ക് ജോ​ലി​ക്കെ​ന്നു​പ​റ​ഞ്ഞ് പോ​യ യു​വാ​വി​നെ കു​റി​ച്ച് പി​ന്നീ​ട് വി​വ​ര​മി​ല്ലാ​താ​വു​ക​യാ​യി​രു​ന്നു. ഇ​ര്‍ഷാ​ദി​നെ കെ​ട്ടി​യി​ട്ട് മ​ർ​ദി​ച്ച​വ​ശ​നാ​ക്കി​യ നി​ല​യി​ലു​ള്ള ഫോ​ട്ടോ ബ​ന്ധു​ക്ക​ൾ​ക്ക് സംഘം അ​യ​ച്ചു ​കൊ​ടു​ത്തി​രു​ന്നു. ഇ​തോ​ടെ​യാ​ണ് ജൂ​ലൈ 28ന് ​പെ​രു​വ​ണ്ണാ​മൂ​ഴി പൊ​ലീ​സി​ൽ പ​രാ​തി ന​ല്‍കി​യ​ത്.

ഇ​ർ​ഷാ​ദി​നെ ത​ട്ടി​ക്കൊ​ണ്ടു​പോ​യ കേ​സി​ൽ ര​ണ്ടു​ പേ​ർ​കൂ​ടി അ​റ​സ്റ്റി​ലാ​യി. ക​ൽ​പ​റ്റ ക​ടു​മി​ടു​ക്കി​ൽ ജി​നാ​ഫ് (31), വൈ​ത്തി​രി ചെ​റു​മ്പാ​ല ഷ​ഹീ​ൽ (26) എ​ന്നി​വ​രെ​യാ​ണ് പേ​രാ​മ്പ്ര എ.​എ​സ്.​പി ടി.​കെ. വി​ഷ്ണു പ്ര​ദീ​പി​ന്റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പ്ര​ത്യേ​ക​സം​ഘം അ​റ​സ്റ്റ് ചെ​യ്ത​ത്. ഇ​തു​വ​രെ കേ​സി​ൽ മൂ​ന്നു​പേ​ർ അ​റ​സ്റ്റി​ലാ​യി. ക​ണ്ണൂ​ർ പി​ണ​റാ​യി സ്വ​ദേ​ശി മ​ർ​ഹ​ബ​യി​ൽ മ​ർ​സി​ദ് (32) തി​ങ്ക​ളാ​ഴ്ച അ​റ​സ്റ്റി​ലാ​യി​രു​ന്നു.

Another gang riot in the capital city

Next TV

Related Stories
പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ ലൈംഗീകമായി ഉപദ്രവിച്ച കേസിൽ വൈദികൻ അറസ്റ്റിൽ

Aug 14, 2022 08:20 PM

പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ ലൈംഗീകമായി ഉപദ്രവിച്ച കേസിൽ വൈദികൻ അറസ്റ്റിൽ

പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ ലൈംഗീകമായി ഉപദ്രവിച്ച കേസിൽ വൈദികൻ...

Read More >>
സ്ത്രീകൾ അശ്ലീലം എഴുതിയാൽ പുസ്തകം ചൂടപ്പം പോലെ വിറ്റഴിയും; വിവാദ പരാമര്‍ശവുമായി ടി പദ്മനാഭന്‍

Aug 14, 2022 08:11 PM

സ്ത്രീകൾ അശ്ലീലം എഴുതിയാൽ പുസ്തകം ചൂടപ്പം പോലെ വിറ്റഴിയും; വിവാദ പരാമര്‍ശവുമായി ടി പദ്മനാഭന്‍

സ്ത്രീകൾ അശ്ലീലം എഴുതിയാൽ പുസ്തകം ചൂടപ്പം പോലെ വിറ്റഴിയുമെന്ന് സാഹിത്യകാരൻ ടി പദ്മനാഭന്‍....

Read More >>
മാലിന്യങ്ങളുടെ കൂട്ടത്തിലിട്ട് പ്ലാസ്റ്റിക് ദേശീയ പതാക കത്തിച്ച സംഭവത്തിൽ ഒരാള്‍ അറസ്റ്റില്‍

Aug 14, 2022 07:42 PM

മാലിന്യങ്ങളുടെ കൂട്ടത്തിലിട്ട് പ്ലാസ്റ്റിക് ദേശീയ പതാക കത്തിച്ച സംഭവത്തിൽ ഒരാള്‍ അറസ്റ്റില്‍

മലപ്പുറം നിലമ്പൂര്‍ വഴിക്കടവില്‍ പ്ലാസ്റ്റിക് ദേശീയ പതാക കത്തിച്ചെന്ന പരാതിയിൽ പൊലീസ്...

Read More >>
ലോക്സഭാ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്ക് സജ്ജമാക്കാനുള്ള നടപടികളുമായി സിപിഎം

Aug 14, 2022 07:24 PM

ലോക്സഭാ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്ക് സജ്ജമാക്കാനുള്ള നടപടികളുമായി സിപിഎം

സർക്കാരിനേയും സംഘടനാ സംവിധാനത്തേയും ലോക്സഭാ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്ക് സജ്ജമാക്കാനുള്ള നടപടികളുമായി സിപിഎം....

Read More >>
കൊച്ചിയിൽ യുവാവ് കുത്തേറ്റ് മരിച്ച സംഭവത്തിൽ 3 പ്രതികൾ പിടിയിൽ

Aug 14, 2022 07:13 PM

കൊച്ചിയിൽ യുവാവ് കുത്തേറ്റ് മരിച്ച സംഭവത്തിൽ 3 പ്രതികൾ പിടിയിൽ

കൊച്ചിയിൽ യുവാവ് കുത്തേറ്റ് മരിച്ച സംഭവത്തിൽ 3 പ്രതികൾ...

Read More >>
കോഴിക്കോട് സീനിയർ സിവിൽ പൊലീസ് ഓഫീസർ തൂങ്ങി മരിച്ച നിലയിൽ

Aug 14, 2022 03:57 PM

കോഴിക്കോട് സീനിയർ സിവിൽ പൊലീസ് ഓഫീസർ തൂങ്ങി മരിച്ച നിലയിൽ

കോഴിക്കോട് സീനിയർ സിവിൽ പൊലീസ് ഓഫീസർ തൂങ്ങി മരിച്ച...

Read More >>
Top Stories