അച്ഛന്റെ പീഡനത്തിനിരയായ എട്ടാം ക്ലാസുകാരി പ്രസവിച്ചു; പിതാവ് അറസ്റ്റിൽ

അച്ഛന്റെ പീഡനത്തിനിരയായ എട്ടാം ക്ലാസുകാരി പ്രസവിച്ചു; പിതാവ് അറസ്റ്റിൽ
Advertisement
Aug 5, 2022 08:44 PM | By Vyshnavy Rajan

ചെന്നൈ : തമിഴ്‌നാട്ടിലെ വെല്ലൂരില്‍ അച്ഛന്റെ പീഡനത്തിനിരയായ എട്ടാം ക്ലാസുകാരി പ്രസവിച്ചു. കഴിഞ്ഞ ദിവസമാണ് പെണ്‍കുട്ടി ഒരു ആണ്‍കുഞ്ഞിന് ജന്മം നല്‍കിയത്. ഇതിന് പിന്നാലെ 44 കാരനായ പിതാവിനെ പോലീസ് അറസ്റ്റ് ചെയ്തു.

Advertisement

കഴിഞ്ഞ പത്ത് മാസമായി പിതാവ് കുട്ടിയെ പീഡിപ്പിക്കുകയായിരുന്നു. കടുത്ത വയറുവേദന അനുഭവപ്പെട്ടതോടെ കുട്ടിയെ ആശുപത്രിയില്‍ എത്തിച്ച്‌ പരിശോധിച്ചപ്പോഴാണ് ഗര്‍ഭിണിയാണെന്ന വിവരം അറിയുന്നത്. കഴിഞ്ഞ രണ്ടാം തീയതി പെണ്‍കുട്ടിക്ക് കുഞ്ഞും ജനിച്ചു.

ഇതോടെ മെഡിക്കല്‍ സംഘം ശിശു സംരക്ഷണ കേന്ദ്രത്തില്‍ വിവരം അറിയിച്ച്‌ പരാതി നല്‍കുകയായിരുന്നു. പോലീസ് നടത്തിയ ചോദ്യം ചെയ്യലില്‍ തന്നെ ഗര്‍ഭിണിയാക്കിയത് അച്ഛനാണെന്ന് കുട്ടി വെളിപ്പെടുത്തുകയായിരുന്നു.

മാതാപിതാക്കള്‍ വേര്‍പിരിഞ്ഞത് കൊണ്ടുതന്നെ പെണ്‍കുട്ടിയും സഹോദരനും മുത്തശ്ശിയുടെ കൂടെയാണ് കഴിഞ്ഞിരുന്നത്. ഭക്ഷണം കൊടുക്കാന്‍ വേണ്ടി കുട്ടി ദിവസവും അച്ഛന്റെ വീട്ടിലക്ക് പോകുമായിരുന്നു. ആ സമയത്താണ് ഇയാള്‍ കുട്ടിയെ പീഡിപ്പിച്ചത്.

ഇത് പുറത്തുപറയരുതെന്ന് ഭീഷണിപ്പെടുത്തുകയായിരുന്നു.പെണ്‍കുട്ടിയുടെ വെളിപ്പെടുത്തലിന് പിന്നാലെയാണ് അച്ഛനെ പോലീസ് അറസ്റ്റ് ചെയ്തത്. ഇയാളെ മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കി പോലീസ് കസ്റ്റഡിയില്‍ വിട്ടു.

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റില്‍

പത്തനംതിട്ട : പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച യുവാവ് അറസ്റ്റില്‍. മെഴുവേലി അയത്തില്‍ സനു നിവാസില്‍ സുനു സജീവ(24) നാണ് പിടിയിലായത്.

മില്‍മ വാഹനത്തിലെ ഡ്രൈവറാണ് പ്രതി. പെണ്‍കുട്ടിയുമായുള്ള സൗഹൃദം മുതലെടുത്ത് ഇയാളുടെ വീട്ടിലെത്തിച്ച്‌ ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു.

ജില്ലാ പൊലീസ് മേധാവി നിര്‍ദേശിച്ചത് അനുസരിച്ച്‌ പത്തനംതിട്ട ഡിവൈ.എസ്പി എസ്. നന്ദകുമാര്‍, നര്‍കോട്ടിക് സെല്‍ ഡിവൈ.എസ്പി കെ.എ. വിദ്യാധരന്‍ എന്നിവരുടെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തില്‍ പ്രതിയെ വീട്ടില്‍ നിന്നും കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു.പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.


8th grade girl who was abused by her father gives birth; Father arrested

Next TV

Related Stories
കുടുംബ കോടതിയിൽ വച്ച് ഭാര്യയുടെ കഴുത്തറുത്ത് ഭർത്താവ്

Aug 14, 2022 11:55 AM

കുടുംബ കോടതിയിൽ വച്ച് ഭാര്യയുടെ കഴുത്തറുത്ത് ഭർത്താവ്

കുടുംബ കോടതിയിൽ വച്ച് ഭാര്യയുടെ കഴുത്തറുത്ത്...

Read More >>
ഇന്റര്‍നെറ്റിന്റെ പാസ് വേഡ് മാറ്റുന്നതിനെ ചൊല്ലി തർക്കം; യുവാവ് സഹോദരനെ കൊലപ്പെടുത്തി

Aug 13, 2022 11:35 PM

ഇന്റര്‍നെറ്റിന്റെ പാസ് വേഡ് മാറ്റുന്നതിനെ ചൊല്ലി തർക്കം; യുവാവ് സഹോദരനെ കൊലപ്പെടുത്തി

ഇന്റര്‍നെറ്റിന്റെ പാസ് വേഡ് മാറ്റുന്നതിനെ ചൊല്ലി തർക്കം; യുവാവ് സഹോദരനെ...

Read More >>
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചു; അഞ്ചുപേർ അറസ്റ്റിൽ

Aug 13, 2022 06:34 PM

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചു; അഞ്ചുപേർ അറസ്റ്റിൽ

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചു; അഞ്ചുപേർ അറസ്റ്റിൽ...

Read More >>
മകളെ വിവാഹം കഴിപ്പിച്ചു നല്‍കാം എന്ന വാക്ക് മാറ്റി പറഞ്ഞു; പിതാവിന്റെ മൂക്കും മുറിച്ച് പ്രതിശ്രുത വരന്‍

Aug 12, 2022 08:45 AM

മകളെ വിവാഹം കഴിപ്പിച്ചു നല്‍കാം എന്ന വാക്ക് മാറ്റി പറഞ്ഞു; പിതാവിന്റെ മൂക്കും മുറിച്ച് പ്രതിശ്രുത വരന്‍

മകളെ വിവാഹം കഴിപ്പിച്ചു നല്‍കാം എന്ന വാക്ക് മാറ്റി പറഞ്ഞു; പിതാവിന്റെ മൂക്കും മുറിച്ച് പ്രതിശ്രുത വരന്‍...

Read More >>
ആന്ധ്രാപ്രദേശില്‍ അമ്മായിമ്മ മരുമകളുടെ തലവെട്ടിമാറ്റി; പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങി

Aug 11, 2022 10:15 PM

ആന്ധ്രാപ്രദേശില്‍ അമ്മായിമ്മ മരുമകളുടെ തലവെട്ടിമാറ്റി; പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങി

ആന്ധ്രാപ്രദേശില്‍ അമ്മായിമ്മ മരുമകളുടെ തലവെട്ടിമാറ്റി; പൊലീസ് സ്റ്റേഷനിലെത്തി...

Read More >>
വ്ലോ​ഗറുടെ അറസ്റ്റ്; വിഡിയോ ദൃശ്യങ്ങൾ ചോർന്നത് പെൺകുട്ടിയുടെ മൊബൈൽ ഫോണിൽ നിന്ന്

Aug 10, 2022 11:35 AM

വ്ലോ​ഗറുടെ അറസ്റ്റ്; വിഡിയോ ദൃശ്യങ്ങൾ ചോർന്നത് പെൺകുട്ടിയുടെ മൊബൈൽ ഫോണിൽ നിന്ന്

വ്ലോ​ഗറുടെ അറസ്റ്റ്; വിഡിയോ ദൃശ്യങ്ങൾ ചോർന്നത് പെൺകുട്ടിയുടെ മൊബൈൽ ഫോണിൽ...

Read More >>
Top Stories