പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റില്‍

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റില്‍
Advertisement
Aug 5, 2022 08:27 PM | By Vyshnavy Rajan

പത്തനംതിട്ട : പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച യുവാവ് അറസ്റ്റില്‍. മെഴുവേലി അയത്തില്‍ സനു നിവാസില്‍ സുനു സജീവ(24) നാണ് പിടിയിലായത്.

Advertisement

മില്‍മ വാഹനത്തിലെ ഡ്രൈവറാണ് പ്രതി. പെണ്‍കുട്ടിയുമായുള്ള സൗഹൃദം മുതലെടുത്ത് ഇയാളുടെ വീട്ടിലെത്തിച്ച്‌ ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു.

ജില്ലാ പൊലീസ് മേധാവി നിര്‍ദേശിച്ചത് അനുസരിച്ച്‌ പത്തനംതിട്ട ഡിവൈ.എസ്പി എസ്. നന്ദകുമാര്‍, നര്‍കോട്ടിക് സെല്‍ ഡിവൈ.എസ്പി കെ.എ. വിദ്യാധരന്‍ എന്നിവരുടെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തില്‍ പ്രതിയെ വീട്ടില്‍ നിന്നും കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു.പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

പെന്‍സിലിനും, മാഗിക്കും വിലകൂടി; പ്രധാനമന്ത്രിയ്ക്ക് കത്തയച്ച് ഒന്നാം ക്ലാസുകാരി

ന്ന് ഏറെ ചർച്ച ചെയ്യുന്ന വിഷയാണ് വിലവർദ്ധനവ്. നിത്യോപയോഗ സാധനങ്ങളുടെയും അവശ്യ സാധനങ്ങളുടെയും വില കൂടിയത് സാധാരണക്കാരെ ഏറെ ബാധിച്ചിരിക്കുകയാണ്.

സാധനങ്ങളുടെ വിലവര്‍ധിച്ചതില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്ക് കത്തെഴുതി ആറു വയസുകാരിയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്. ക്രിതി ദുബേയ് എന്ന പെൺക്കുട്ടിയാണ് പ്രധാനമന്ത്രിയ്ക്ക് കത്തയച്ചത്. ഉത്തര്‍പ്രദേശിലാണ് സംഭവം നടക്കുന്നത്.

പെന്‍സില്‍, മാഗി എന്നീ സാധനങ്ങളുടെ വില വര്‍ധിച്ചതില്‍ കടുത്ത ആശങ്കയാണ് ഈ ഒന്നാം ക്ലാസുകാരി പങ്കുവച്ചിരിക്കുന്നത്.അരൂണ്‍ ഹാരി എന്ന ആളാണ് സംഭവത്തെ കുറിച്ച് ട്വിറ്ററിൽ പങ്കിട്ടിരിക്കുന്നത്. ഇതോടെ ഈ വിഷയം ഏറെ ശ്രദ്ധ നേടിയിരിക്കുകയാണ് യുപിയിലെ ചിബ്രെമൗ എന്ന സ്ഥലത്താണ് പെണ്‍കുട്ടിയുടെ സ്വദേശം.

പ്രധാനമന്ത്രിജീ എന്ന് തുടങ്ങിയാണ് കത്തെഴുതിയത്. താന്‍ അനുഭവിക്കുന്ന സങ്കടവും വില വർദ്ധനവിനെ കുറിച്ചും കത്തില്‍ പ്രധാനമന്ത്രിയോട് വിശദീകരിച്ചിരിക്കുകയാണ് ക്രിതി. ഹിന്ദിയിലാണ് കത്ത് എഴുതിയിരിക്കുന്നത്. ‘പേര് ക്രിതി ദുബേയ്.

ഞാൻ ഒന്നാം ക്ലാസില്‍ പഠിക്കുന്നു. ചില സാധനങ്ങളുടെ വില വലിയ രീതിയിലാണ് വർധിച്ചിരിക്കുന്നത്. എന്‍റെ പെന്‍സിലിനും റബറിനും വരെ വില കൂടി. കൂടാതെ മാഗിയുടെയും വില കൂടി. അതുകൊണ്ട് ഇപ്പോള്‍ അടുത്ത പെന്‍സില്‍ ചോദിക്കുമ്പോള്‍ അമ്മ എന്നെ തല്ലും. ഞാന്‍ എന്തു ചെയ്യണം? എന്നാണ് ക്രിതി കത്തിൽ ചോദിച്ചിരിക്കുന്നത്.


A young man who molested a minor girl was arrested

Next TV

Related Stories
കുടുംബ കോടതിയിൽ വച്ച് ഭാര്യയുടെ കഴുത്തറുത്ത് ഭർത്താവ്

Aug 14, 2022 11:55 AM

കുടുംബ കോടതിയിൽ വച്ച് ഭാര്യയുടെ കഴുത്തറുത്ത് ഭർത്താവ്

കുടുംബ കോടതിയിൽ വച്ച് ഭാര്യയുടെ കഴുത്തറുത്ത്...

Read More >>
ഇന്റര്‍നെറ്റിന്റെ പാസ് വേഡ് മാറ്റുന്നതിനെ ചൊല്ലി തർക്കം; യുവാവ് സഹോദരനെ കൊലപ്പെടുത്തി

Aug 13, 2022 11:35 PM

ഇന്റര്‍നെറ്റിന്റെ പാസ് വേഡ് മാറ്റുന്നതിനെ ചൊല്ലി തർക്കം; യുവാവ് സഹോദരനെ കൊലപ്പെടുത്തി

ഇന്റര്‍നെറ്റിന്റെ പാസ് വേഡ് മാറ്റുന്നതിനെ ചൊല്ലി തർക്കം; യുവാവ് സഹോദരനെ...

Read More >>
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചു; അഞ്ചുപേർ അറസ്റ്റിൽ

Aug 13, 2022 06:34 PM

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചു; അഞ്ചുപേർ അറസ്റ്റിൽ

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചു; അഞ്ചുപേർ അറസ്റ്റിൽ...

Read More >>
മകളെ വിവാഹം കഴിപ്പിച്ചു നല്‍കാം എന്ന വാക്ക് മാറ്റി പറഞ്ഞു; പിതാവിന്റെ മൂക്കും മുറിച്ച് പ്രതിശ്രുത വരന്‍

Aug 12, 2022 08:45 AM

മകളെ വിവാഹം കഴിപ്പിച്ചു നല്‍കാം എന്ന വാക്ക് മാറ്റി പറഞ്ഞു; പിതാവിന്റെ മൂക്കും മുറിച്ച് പ്രതിശ്രുത വരന്‍

മകളെ വിവാഹം കഴിപ്പിച്ചു നല്‍കാം എന്ന വാക്ക് മാറ്റി പറഞ്ഞു; പിതാവിന്റെ മൂക്കും മുറിച്ച് പ്രതിശ്രുത വരന്‍...

Read More >>
ആന്ധ്രാപ്രദേശില്‍ അമ്മായിമ്മ മരുമകളുടെ തലവെട്ടിമാറ്റി; പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങി

Aug 11, 2022 10:15 PM

ആന്ധ്രാപ്രദേശില്‍ അമ്മായിമ്മ മരുമകളുടെ തലവെട്ടിമാറ്റി; പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങി

ആന്ധ്രാപ്രദേശില്‍ അമ്മായിമ്മ മരുമകളുടെ തലവെട്ടിമാറ്റി; പൊലീസ് സ്റ്റേഷനിലെത്തി...

Read More >>
വ്ലോ​ഗറുടെ അറസ്റ്റ്; വിഡിയോ ദൃശ്യങ്ങൾ ചോർന്നത് പെൺകുട്ടിയുടെ മൊബൈൽ ഫോണിൽ നിന്ന്

Aug 10, 2022 11:35 AM

വ്ലോ​ഗറുടെ അറസ്റ്റ്; വിഡിയോ ദൃശ്യങ്ങൾ ചോർന്നത് പെൺകുട്ടിയുടെ മൊബൈൽ ഫോണിൽ നിന്ന്

വ്ലോ​ഗറുടെ അറസ്റ്റ്; വിഡിയോ ദൃശ്യങ്ങൾ ചോർന്നത് പെൺകുട്ടിയുടെ മൊബൈൽ ഫോണിൽ...

Read More >>
Top Stories