വയനാട്: നൂൽപ്പുഴ പിലാക്കാവ് കാട്ടുനായ്ക്ക കോളനിയിലെ വയോധികയുടെ മരണം കൊലപാതകമെന്ന് പൊലീസ്. ജൂൺ 19 നാണ് 65 വയസുള്ള ചക്കി മരിച്ചത്.
ചക്കി കിടങ്ങിൽ വീണ് മരിച്ചെന്നാണ് ഭർത്താവ് ഗോപി ആളുകളോട് പറഞ്ഞത്. എന്നാല്‍ ചക്കിയുടെ മരണം കൊലപാതകമാണെന്ന് നാട്ടുകാർ സംശയം പ്രകടിപ്പിരുന്നു.
തുടര്‍ന്ന് മൃതദേഹം പുറത്തെടുത്ത് പോസ്റ്റുമോര്‍ട്ടം നടത്തിയതോടെ കൊലപാതകമാണെന്ന് തെളിയുകയായിരുന്നു. മദ്യപിക്കുന്നതിനിടെ നടന്ന തര്‍ക്കത്തില്‍ ഗോപി ചക്കിയെ കൊലപ്പെടുത്തുകയായിരുന്നു.
ചക്കിയുടെ തലയ്ക്കും കൈയ്ക്കും അടിയേറ്റ പരുക്കുകൾ ഉണ്ടെന്ന് പോസ്റ്റുമോര്‍ട്ടത്തില്‍ കണ്ടെത്തി. ബത്തേരി പൊലീസിന്റെ കസ്റ്റഡിയിലാണ് ഗോപി. ഉടൻ അറസ്റ്റ് രേഖപ്പെടുത്തും.
കേള്‍വിയും സംസാരശേഷിയുമില്ലാത്ത കുഞ്ഞിനെ അമ്മ നാലാംനിലയില്‍ നിന്ന് താഴേക്കിട്ടു
ഏറെ വേദനിപ്പിക്കുന്ന അതിലേറെ ഞെട്ടലുളവാക്കുന്നൊരു വീഡിയോ ( Shocking Video ) സോഷ്യൽ മീഡിയയിൽ അതിവേഗം പ്രചരിച്ചുകൊണ്ടിരിക്കുകയാണിപ്പോള്‍. സ്വന്തം കുഞ്ഞിനെ നാലാം നിലയില്‍ നിന്ന് താഴേക്ക് വലിച്ചെറിയുന്ന ഒരമ്മയെ ( Mother Killed child ) ആണ് ഈ വീഡിയോയില്‍ കാണുന്നത്.
വീഴ്ചയുടെ ആഘാതത്തില്‍ കുഞ്ഞ് തല്‍ക്ഷണം മരിച്ചു. ഇക്കഴിഞ്ഞ വ്യാഴാഴ്ച ബംഗലൂരുവില്‍ നടന്ന അതിദാരുണമായ സംഭവത്തിന്റെ വീഡിയോ ( Shocking Video ) ഇപ്പോള്‍ വ്യാപകമായി പ്രചരിക്കപ്പെട്ടതോടെയാണ് സംഭവം പുറംലോകമറിഞ്ഞത്.
സംസാരശേഷിയും കേള്‍വിശക്തിയുമില്ലാത്ത നാല് വയസുകാരിയായ കുഞ്ഞിനെയാണ് അമ്മ തന്നെ താമസിക്കുന്ന അപ്പാര്‍ട്ട്മെന്റിന്റെ ബാല്‍ക്കണിയില്‍ നിന്ന് താഴേക്ക് എറിഞ്ഞ് ( Mother Killed child ) കൊന്നിരിക്കുന്നത്. അപ്പാര്‍ട്ട്മെന്റില്‍ സ്ഥാപിച്ചിരുന്ന സിസിടിവി ക്യാമറയില്‍ പതിഞ്ഞ ദൃശ്യങ്ങളാണ് പിന്നീട് പുറത്തുവന്നത്. നോര്‍ത്ത് ബംഗലൂരുവിലെ എസ് ആര് നഗറിലുള്ള അപ്പാര്‍ട്ട്മെന്റിലാണ് കുടുംബം താമസിക്കുന്നത്.
സംഭവത്തില്‍ അറസ്റ്റിലായ യുവതി ഡെന്റിസ്റ്റാണ്. ഭര്‍ത്താവ് സോഫ്റ്റ്വെയര് എഞ്ചിനീയറായി പ്രവര്‍ത്തിച്ചുവരികയാണ്. ഇദ്ദേഹം നല്കിയ പരാതിയില്‍ സ്ത്രീയെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. എന്നാല്‍ ഇവര്‍ മാനസികമായി തകര്‍ന്ന അവസ്ഥയിലായിരുന്നുവെന്നും ഇക്കാരണം കൊണ്ടാണ് കുഞ്ഞിനെ കൊന്നതെന്നുമാണ് പ്രാഥമികമായി ലഭിക്കുന്ന വിവരം.
സാധാരണ മാനസികനിലയുള്ള ഒരു വ്യക്തിയുടെ പെരുമാറ്റമല്ല സിസിടിവി ദൃശ്യങ്ങളിലും കാണുന്നത്. കുഞ്ഞിനോടൊപ്പം വളരെ സ്വാഭാവികമായി ബാല്‍ക്കണിയിലൂടെ നടന്നുവരുന്ന അമ്മയെ ആണ് വീഡിയോയില്‍ ആദ്യം കാണുന്നത്. തുടര്‍ന്ന് കുഞ്ഞിന്റെ കൈപിടിച്ച് ഏതാനും നിമിഷങ്ങള്‍ ബാല്‍ക്കണിയിലൂടെ അങ്ങോട്ടുമിങ്ങോട്ടും നടക്കുന്നത് കാണാം. ഇതിന് ശേഷം കുഞ്ഞിനെ കയ്യിലെടുക്കുന്നു.
ഏതാനും സെക്കൻഡുകള്‍ അങ്ങനെ നിന്ന ശേഷം കുഞ്ഞിനെ താഴേക്ക് എറിയുകയാണ്. കുഞ്ഞ് വീണതിന് പിന്നാലെ ഇവര്‍ ബാല്‍ക്കണിയിലെ കൈവരിയില്‍ കയറി അപ്പുറത്തേക്ക് ഇറങ്ങി അല്പനേരം നില്‍ക്കുന്നുണ്ട്. താഴേക്ക് വീണ കുഞ്ഞിനെ നോക്കുന്നതായാണ് ഇതില്‍ നിന്ന് മനസിലാകുന്നത്.
കുഞ്ഞിനെ താഴേക്ക് എറിഞ്ഞതിന് ശേഷം പിറകെ ചാടി ആത്മഹത്യ ചെയ്യാനായിരുന്നു ഇവരുടെ ലക്ഷ്യമെന്നാണ് പൊലീസ് പറയുന്നത്. എന്നാല്‍ അപ്പോഴേക്ക് അയല്‍വീട്ടുകാരെല്ലാം ഓടിവരികയും അവര്‍ യുവതിയെ പിടിച്ച് ബലമായി മാറ്റുകയുമാണ് ചെയ്തത്. നേരത്തെ കുഞ്ഞിനെ ഉപേക്ഷിക്കാൻ ഇവര്‍ നീക്കം നടത്തിയിരുന്നതായും വിവരമുണ്ട്. റെയില്‍വേ സ്റ്റേഷനിലെത്തി കുഞ്ഞിനെ ഉപേക്ഷിക്കാൻ ശ്രമിച്ചുവെന്നാണ് വിവരം.
എന്നാലിതെക്കുറിച്ച് വിശദാംശങ്ങളൊന്നും അറിവായിട്ടില്ല. കുഞ്ഞിന് സംസാരശേഷിയും കേള്‍വിശക്തിയുമില്ല എന്നതില്‍ നിരാശയിലായിരുന്നു യുവതിയെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ഈ നിരാശയാണ് ഇവരെക്കൊണ്ട് കടുംകൈ ചെയ്യിച്ചത് എന്നാണ് സൂചന.
നേരത്തെയും ഇത്തരത്തില്‍ സ്വന്തം കുഞ്ഞിനെ അമ്മ തന്നെ ഇല്ലാതാക്കിയ തരത്തിലുള്ള സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. മിക്ക കേസുകളിലും ഗുരുതരമായ മാനസികപ്രശ്നങ്ങള്‍ നേരിടുന്ന സ്ത്രീകളാണ് ഇത്തരത്തില്‍ കുഞ്ഞുങ്ങളെ ചെയ്തിട്ടുള്ളതെന്ന് പിന്നീട് തെളിഞ്ഞിട്ടുമുണ്ട്. സമാനമായ സാഹചര്യം തന്നെയാകാം ഇവിടെയുമെന്നതാണ് പ്രാഥമികമായി ലഭിക്കുന്ന വിവരം.
Police said the death of an elderly woman in Wayanad was a murder.