പരോളിലിറങ്ങിയ പ്രതി അതേ ഇരയെ കത്തിമുനയില്‍ നിര്‍ത്തി വീണ്ടും ബലാല്‍സംഗം ചെയ്തു; പ്രതിക്കായി തിരച്ചിൽ ഊർജിതം

പരോളിലിറങ്ങിയ പ്രതി അതേ ഇരയെ കത്തിമുനയില്‍ നിര്‍ത്തി വീണ്ടും ബലാല്‍സംഗം ചെയ്തു; പ്രതിക്കായി തിരച്ചിൽ ഊർജിതം
Advertisement
Aug 5, 2022 07:41 PM | By Vyshnavy Rajan

രോളിലിറങ്ങിയ പ്രതി അതേ ഇരയെ കത്തിമുനയില്‍ നിര്‍ത്തി വീണ്ടും ബലാല്‍സംഗം ചെയ്തു; പ്രതിക്കായി തിരച്ചിൽ ഊർജിതം. കഴിഞ്ഞ മാസം ഈ സംഭവം നടന്നത്. ജയിലില്‍ കഴിയുകയാണെന്ന് പെൺകുട്ടി കരുതിയ ക്രിമിനല്‍ മറ്റൊരാള്‍ക്കൊപ്പം അവളുടെ വീട്ടിലേക്ക് അതിക്രമിച്ചെത്തി.

Advertisement

വാതില്‍ തള്ളിത്തുറന്ന് അകത്തുകയറിയ അയാള്‍ അവളെ കത്തിമുനയില്‍ നിര്‍ത്തി വീണ്ടും ക്രൂരമായി ബലാല്‍സംഗം ചെയ്തു. കൂടെ ഉണ്ടായിരുന്ന ആളും ക്രൂരത ഒട്ടും കുറവായിരുന്നില്ല.

അയാളും അവളെ ആക്രമിച്ചു. ക്രൂരമായി ബലാല്‍സംഗം ചെയ്തു. ബലാല്‍സംഗ ദൃശ്യങ്ങള്‍ മൊബൈല്‍ ക്യാമറയില്‍ പകര്‍ത്തിയ അവര്‍ അത് സോഷ്യല്‍ മീഡിയയിലൂടെ പുറത്തുവിടുമെന്നും ഭീഷണി മുഴക്കി.

ഒരൊറ്റ ആവശ്യമാണ് അവര്‍ മുന്നോട്ടുവെച്ചത്. പെണ്‍കുട്ടി നേരത്തെ നല്‍കിയ ബലാല്‍സംഗ പരാതി പിന്‍വലിക്കണം. ഇല്ലെങ്കില്‍, ആ വീഡിയോ വൈറലാക്കും. ഈ ഭീഷണി മുഴക്കിയ ശേഷം അവര്‍ തിരിച്ചുപോയി.

മധ്യപ്രദേശിലെ ജബല്‍പൂര്‍ ജില്ലയിലാണ് ഞെട്ടിക്കുന്ന ഈ സംഭവം നടന്നത്. ജയിലില്‍നിന്നും പരോളിലിറങ്ങിയ യുവാവ് കൂട്ടാളിയുമൊത്ത് വീണ്ടും ബലാല്‍സംഗം ചെയ്ത പെണ്‍കുട്ടി ഇതോടെ ആകെ തകര്‍ന്ന നിലയിലാണ്.

ഒരു മാസത്തോളം പൊലീസിനോട് പരാതിപ്പെടാന്‍ ഭയന്നുനിന്ന അവളിപ്പോള്‍ പൊലീസിനെ വീണ്ടും സമീപിച്ചിരിക്കുകയാണ്. യുവാവിനു വേണ്ടി തെരച്ചില്‍ നടത്തുന്നതായാണ് പൊലീസ് മാധ്യമങ്ങളെ അറിയിച്ചത്. 2020-ല്‍ പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ ബലാല്‍സംഗം ചെയ്ത കേസില്‍ ജയിലിലായ വിവേക് പട്ടേല്‍ എന്ന ക്രിമിനലാണ് കഴിഞ്ഞ വര്‍ഷം പരോളിലിറങ്ങിയത്.

രണ്ട് വര്‍ഷം മുമ്പ് 17 കാരിയെ ബലാല്‍സംഗം ചെയ്ത കേസിലാണ് അയാള്‍ അകത്തുപോയത്. ആ പെണ്‍കുട്ടിക്ക് ഇപ്പോള്‍ 19 വയസ്സുണ്ട്. ബലാല്‍സംഗത്തിന്റെ ആഘാതത്തില്‍നിന്നും മറികടക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് അയാള്‍ കൂട്ടാളിയുമൊത്ത് വീണ്ടും അവളെ ബലാല്‍സംഗം ചെയ്തത്.

പരാതി പിന്‍വലിച്ചില്ലെങ്കില്‍ അവളുടെ നഗ്‌ന ദൃശ്യങ്ങള്‍ സോഷ്യല്‍ മിഡിയയിലൂടെ പുറത്തുവിടുമെന്ന് ഭീഷണി മുഴക്കിയാണ് അയാള്‍ മടങ്ങിപ്പോയത്. വിവിധ ക്രിമനല്‍ കേസുകളില്‍ പ്രതിയായ വിവേക് പട്ടേല്‍ പരോളിലിറങ്ങിയ ശേഷം പെണ്‍കുട്ടി ഒറ്റയ്ക്കാവുന്ന സന്ദര്‍ഭം കാത്തിരിക്കുകയായിരുന്നുവെന്ന് പൊലീസ് വൃത്തങ്ങള്‍ പറഞ്ഞു.

വീട്ടില്‍ ആളില്ലാത്ത നേരം നോക്കി അയാളും കൂട്ടാളിയും പെണ്‍കുട്ടിയുടെ വീട്ടിലേക്ക് അതിക്രമിച്ചു കയറി കൊടുംക്രൂരത ആവര്‍ത്തിക്കുകയായിരുന്നു. സംഭവത്തില്‍ കൂട്ടബലാല്‍സംഗത്തിന് കേസ് എടുത്ത പൊലീസ് ഇയാള്‍ക്കും കൂട്ടാളിക്കും വേണ്ടി തെരച്ചില്‍ നടത്തുകയാണെന്നും പൊലീസ് പറഞ്ഞു.

The accused, who was out on parole, raped the same victim again at knifepoint; The search for the accused is intense

Next TV

Related Stories
കുടുംബ കോടതിയിൽ വച്ച് ഭാര്യയുടെ കഴുത്തറുത്ത് ഭർത്താവ്

Aug 14, 2022 11:55 AM

കുടുംബ കോടതിയിൽ വച്ച് ഭാര്യയുടെ കഴുത്തറുത്ത് ഭർത്താവ്

കുടുംബ കോടതിയിൽ വച്ച് ഭാര്യയുടെ കഴുത്തറുത്ത്...

Read More >>
ഇന്റര്‍നെറ്റിന്റെ പാസ് വേഡ് മാറ്റുന്നതിനെ ചൊല്ലി തർക്കം; യുവാവ് സഹോദരനെ കൊലപ്പെടുത്തി

Aug 13, 2022 11:35 PM

ഇന്റര്‍നെറ്റിന്റെ പാസ് വേഡ് മാറ്റുന്നതിനെ ചൊല്ലി തർക്കം; യുവാവ് സഹോദരനെ കൊലപ്പെടുത്തി

ഇന്റര്‍നെറ്റിന്റെ പാസ് വേഡ് മാറ്റുന്നതിനെ ചൊല്ലി തർക്കം; യുവാവ് സഹോദരനെ...

Read More >>
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചു; അഞ്ചുപേർ അറസ്റ്റിൽ

Aug 13, 2022 06:34 PM

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചു; അഞ്ചുപേർ അറസ്റ്റിൽ

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചു; അഞ്ചുപേർ അറസ്റ്റിൽ...

Read More >>
മകളെ വിവാഹം കഴിപ്പിച്ചു നല്‍കാം എന്ന വാക്ക് മാറ്റി പറഞ്ഞു; പിതാവിന്റെ മൂക്കും മുറിച്ച് പ്രതിശ്രുത വരന്‍

Aug 12, 2022 08:45 AM

മകളെ വിവാഹം കഴിപ്പിച്ചു നല്‍കാം എന്ന വാക്ക് മാറ്റി പറഞ്ഞു; പിതാവിന്റെ മൂക്കും മുറിച്ച് പ്രതിശ്രുത വരന്‍

മകളെ വിവാഹം കഴിപ്പിച്ചു നല്‍കാം എന്ന വാക്ക് മാറ്റി പറഞ്ഞു; പിതാവിന്റെ മൂക്കും മുറിച്ച് പ്രതിശ്രുത വരന്‍...

Read More >>
ആന്ധ്രാപ്രദേശില്‍ അമ്മായിമ്മ മരുമകളുടെ തലവെട്ടിമാറ്റി; പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങി

Aug 11, 2022 10:15 PM

ആന്ധ്രാപ്രദേശില്‍ അമ്മായിമ്മ മരുമകളുടെ തലവെട്ടിമാറ്റി; പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങി

ആന്ധ്രാപ്രദേശില്‍ അമ്മായിമ്മ മരുമകളുടെ തലവെട്ടിമാറ്റി; പൊലീസ് സ്റ്റേഷനിലെത്തി...

Read More >>
വ്ലോ​ഗറുടെ അറസ്റ്റ്; വിഡിയോ ദൃശ്യങ്ങൾ ചോർന്നത് പെൺകുട്ടിയുടെ മൊബൈൽ ഫോണിൽ നിന്ന്

Aug 10, 2022 11:35 AM

വ്ലോ​ഗറുടെ അറസ്റ്റ്; വിഡിയോ ദൃശ്യങ്ങൾ ചോർന്നത് പെൺകുട്ടിയുടെ മൊബൈൽ ഫോണിൽ നിന്ന്

വ്ലോ​ഗറുടെ അറസ്റ്റ്; വിഡിയോ ദൃശ്യങ്ങൾ ചോർന്നത് പെൺകുട്ടിയുടെ മൊബൈൽ ഫോണിൽ...

Read More >>
Top Stories