വിദ്യാര്‍ത്ഥികളെ ബലാല്‍സംഗം ചെയ്തു; രണ്ട് അധ്യാപികമാര്‍ക്ക് എതിരെ കേസ്

വിദ്യാര്‍ത്ഥികളെ ബലാല്‍സംഗം ചെയ്തു; രണ്ട് അധ്യാപികമാര്‍ക്ക് എതിരെ കേസ്
Advertisement
Aug 5, 2022 06:38 PM | By Vyshnavy Rajan

പ്രായപൂര്‍ത്തിയാവാത്ത വിദ്യാര്‍ത്ഥികളെ ബലാല്‍സംഗം ചെയ്ത കേസില്‍ വ്യത്യസ്ത സംഭവങ്ങളിലായി രണ്ട് അധ്യാപികമാര്‍ക്കെതിരെ കേസ് എടുത്തു. അമേരിക്കയിലെ രണ്ട് വ്യത്യസ്ത സ്‌കൂളുകളില്‍ പഠിപ്പിച്ചിരുന്ന അധ്യാപികമാര്‍ക്ക് എതിരെയാണ് പൊലീസ് കേസ് എടുത്തത്.

Advertisement

സ്വന്തം ക്ലാസില്‍ പഠിപ്പിക്കുന്ന പ്രായപൂര്‍ത്തിയാവാത്ത ആണ്‍കുട്ടികളെ നിര്‍ബന്ധിച്ച് ഓറല്‍ സെക്‌സ് നടത്തിച്ചു, ലൈംഗിക വേഴ്ചയ്ക്ക് പ്രേരിപ്പിച്ചു എന്നീ കുറ്റകൃത്യങ്ങളുടെ പേരിലാണ് ഇവര്‍ക്കെതിരായ നടപടി.

ഐര്‍ഡെല്‍ സ്‌റ്റേറ്റ്‌സ് വില്ലെ സ്‌കൂള്‍ അധ്യാപികയായ എലിസബത്ത് സൂസന്‍ ബെയിലിയാണ് കേസില്‍പെട്ട ഒരു അധ്യാപിക. വിദ്യാര്‍ത്ഥിയെ ബലാല്‍സംഗം ചെയ്തു എന്നതാണ് ഇവര്‍ക്കെതിരായ കേസ്. ജുലൈ 20-നാണ് ഇവര്‍ക്കെതിരായ പരാതി ലഭിച്ചത്.

തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തില്‍ ഇവര്‍ക്കെതിരെ തെളിവുകള്‍ ലഭിച്ചു. അതിനിടെ ഒളിവില്‍ പോയ അധ്യാപിക പിന്നീട് പൊലീസില്‍ കീഴടങ്ങുകയായിരുന്നു. നോര്‍ത്ത് വ്യൂ അക്കാദമിയിലെ ശാസ്ത്ര അധ്യാപികയായിരുന്ന ഇവര്‍ 15 വയസ്സുള്ള ആണ്‍കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചു എന്നാണ് കേസ്.

നിര്‍ബന്ധിച്ച് ഓറല്‍ സെക്‌സ് ചെയ്യിപ്പിച്ചു, വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവിടുമെന്ന് പറഞ്ഞ് പല തവണ ലൈംഗിക ബന്ധത്തിന് നിര്‍ബന്ധിച്ചു എന്നിവയാണ് ഇവര്‍ക്കെതിരായ കുറ്റങ്ങള്‍. ഇവരെ സ്‌കൂളില്‍നിന്നും പിരിച്ചുവിട്ടതായി സ്‌കൂള്‍ അധികൃതര്‍ അറിയിച്ചു.

അമേരിക്കയിലെ ഒഹയോവിലുള്ള ടസ്‌കരവാസ് ഹൈസ്‌കൂളിലെ 27-കാരിയായ അധ്യാപികയാണ് പിടിയിലായ രണ്ടാമത്തെ അധ്യാപിക. അഞ്ച് വര്‍ഷമായി ഈ സ്‌കൂളില്‍ ശാസ്ത്ര അധ്യാപികയായി പ്രവര്‍ത്തിക്കുന്ന റെയിലി എ സ്‌റ്റോണ്‍ എന്ന അധ്യാപികക്കെതിരെയാണ് കേസ് എടുത്തത്.

17 വയസ്സുള്ള വിദ്യാര്‍ത്ഥിലെ ബലം പ്രയോഗിച്ച് ലൈംഗിക ബന്ധത്തിന് പ്രേരിപ്പിച്ചു എന്ന കുറ്റത്തിനാണ് ഇവര്‍ക്കെതിരെ കേസ് എടുത്തത്. ഭീഷണിപ്പെടുത്തിയും ബലം പ്രയോഗിച്ചും വിദ്യാര്‍ത്ഥിയെ കൊണ്ട് ഓറല്‍ സെക്‌സ് ചെയ്യിച്ചു, വീട്ടിലും കാറിലും വെച്ച് ലൈംഗികബന്ധത്തിന് വിധേയമാക്കി എന്നിവയാണ് ഈ അധ്യാപികയ്ക്ക് എതിരായ പരാതി.

2022 ജുലൈ 13-നാണ് ഇവര്‍ക്കെതിരായി ആരോപണമുയര്‍ന്നത്. വിദ്യാര്‍ത്ഥി സ്‌കൂളിലെ മറ്റ് അധ്യാപകരോട് വിവരം അറിയിക്കുകയായിരുന്നു. തുടര്‍ന്ന് അധികൃതര്‍ പൊലീസിനെ വിവരമറിയിച്ചു.

പൊലീസ് നടത്തിയ അന്വേഷണത്തില്‍ ഏഴ് മാസത്തോളം ഈ അധ്യാപിക വിദ്യാര്‍ത്ഥിയുമായി ലൈംഗിക ബന്ധം പുലര്‍ത്തിയതായി കണ്ടെത്തി. വിദ്യാര്‍ത്ഥിക്ക് ഇവര്‍ അയച്ച ലൈംഗിക വീഡിയോകളും നഗ്‌ന ചിത്രങ്ങളും പൊലീസ് കണ്ടെത്തി. അധ്യാപികയെ ജുലൈ 20-ന് സ്‌കൂളില്‍നിന്നും പിരിച്ചുവിട്ടതായി അധികൃതര്‍ അറിയിച്ചു.

Students were raped; Case against two teachers

Next TV

Related Stories
കുടുംബ കോടതിയിൽ വച്ച് ഭാര്യയുടെ കഴുത്തറുത്ത് ഭർത്താവ്

Aug 14, 2022 11:55 AM

കുടുംബ കോടതിയിൽ വച്ച് ഭാര്യയുടെ കഴുത്തറുത്ത് ഭർത്താവ്

കുടുംബ കോടതിയിൽ വച്ച് ഭാര്യയുടെ കഴുത്തറുത്ത്...

Read More >>
ഇന്റര്‍നെറ്റിന്റെ പാസ് വേഡ് മാറ്റുന്നതിനെ ചൊല്ലി തർക്കം; യുവാവ് സഹോദരനെ കൊലപ്പെടുത്തി

Aug 13, 2022 11:35 PM

ഇന്റര്‍നെറ്റിന്റെ പാസ് വേഡ് മാറ്റുന്നതിനെ ചൊല്ലി തർക്കം; യുവാവ് സഹോദരനെ കൊലപ്പെടുത്തി

ഇന്റര്‍നെറ്റിന്റെ പാസ് വേഡ് മാറ്റുന്നതിനെ ചൊല്ലി തർക്കം; യുവാവ് സഹോദരനെ...

Read More >>
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചു; അഞ്ചുപേർ അറസ്റ്റിൽ

Aug 13, 2022 06:34 PM

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചു; അഞ്ചുപേർ അറസ്റ്റിൽ

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചു; അഞ്ചുപേർ അറസ്റ്റിൽ...

Read More >>
മകളെ വിവാഹം കഴിപ്പിച്ചു നല്‍കാം എന്ന വാക്ക് മാറ്റി പറഞ്ഞു; പിതാവിന്റെ മൂക്കും മുറിച്ച് പ്രതിശ്രുത വരന്‍

Aug 12, 2022 08:45 AM

മകളെ വിവാഹം കഴിപ്പിച്ചു നല്‍കാം എന്ന വാക്ക് മാറ്റി പറഞ്ഞു; പിതാവിന്റെ മൂക്കും മുറിച്ച് പ്രതിശ്രുത വരന്‍

മകളെ വിവാഹം കഴിപ്പിച്ചു നല്‍കാം എന്ന വാക്ക് മാറ്റി പറഞ്ഞു; പിതാവിന്റെ മൂക്കും മുറിച്ച് പ്രതിശ്രുത വരന്‍...

Read More >>
ആന്ധ്രാപ്രദേശില്‍ അമ്മായിമ്മ മരുമകളുടെ തലവെട്ടിമാറ്റി; പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങി

Aug 11, 2022 10:15 PM

ആന്ധ്രാപ്രദേശില്‍ അമ്മായിമ്മ മരുമകളുടെ തലവെട്ടിമാറ്റി; പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങി

ആന്ധ്രാപ്രദേശില്‍ അമ്മായിമ്മ മരുമകളുടെ തലവെട്ടിമാറ്റി; പൊലീസ് സ്റ്റേഷനിലെത്തി...

Read More >>
വ്ലോ​ഗറുടെ അറസ്റ്റ്; വിഡിയോ ദൃശ്യങ്ങൾ ചോർന്നത് പെൺകുട്ടിയുടെ മൊബൈൽ ഫോണിൽ നിന്ന്

Aug 10, 2022 11:35 AM

വ്ലോ​ഗറുടെ അറസ്റ്റ്; വിഡിയോ ദൃശ്യങ്ങൾ ചോർന്നത് പെൺകുട്ടിയുടെ മൊബൈൽ ഫോണിൽ നിന്ന്

വ്ലോ​ഗറുടെ അറസ്റ്റ്; വിഡിയോ ദൃശ്യങ്ങൾ ചോർന്നത് പെൺകുട്ടിയുടെ മൊബൈൽ ഫോണിൽ...

Read More >>
Top Stories