100 കോടി വെറും വ്യാജവാർത്ത: മീഡിയ പറയുന്നതാണ് സത്യം എന്ന് നിങ്ങൾ വിശ്വസിക്കുന്നുണ്ടെങ്കിൽ ഞങ്ങൾക്കും നിങ്ങളോട് പറയാനുണ്ട് - അബിനാസ്

100 കോടി വെറും വ്യാജവാർത്ത: മീഡിയ പറയുന്നതാണ് സത്യം എന്ന് നിങ്ങൾ വിശ്വസിക്കുന്നുണ്ടെങ്കിൽ ഞങ്ങൾക്കും നിങ്ങളോട് പറയാനുണ്ട് - അബിനാസ്
Advertisement
Aug 5, 2022 03:44 PM | By Vyshnavy Rajan

കണ്ണൂർ : "സത്യം പറയാൻ ആണോ മീഡിയ അതോ മീഡിയ പറയുന്നതാണോ സത്യം മീഡിയ പറയുന്നതാണ് സത്യം എന്ന് നിങ്ങൾ വിശ്വസിക്കുന്നുണ്ടേൽ നിങ്ങളോട് ഞങ്ങൾക്കും പറയാനുണ്ട്": ഒടുവിൽ തനിക്ക് സംഭവിച്ചത് ജനങ്ങൾക്കു മുന്നിൽ തുറന്നുപറഞ്ഞ് അബിനാസ്.

Advertisement

കേരളത്തിലെ തന്നെ ഏറ്റവും വലിയ നിക്ഷേപത്തട്ടിപ്പ് നടത്തി നാടുവിട്ട തളിപ്പറമ്പ് സ്വദേശിയായ 22കാരൻ അബിനാസിനെക്കുറിച്ച് മാധ്യമങ്ങൾ പുറത്ത് വിട്ടതൊക്കെ വെറും കെട്ടിച്ചമച്ച കഥകളാണെന്ന് അബിനാസ്.

100 കോടി രൂപയെന്നത് തളിപ്പറമ്പിലെ ഒരു മാധ്യമപ്രവർത്തകന്റെ സൃഷ്ട്ടിയാണെന്നും അതിന്റെ 10 ശതമാനം തുകയെങ്കിലും താൻ തട്ടിപ്പ് നടത്തിയതായി തെളിയിക്കാൻ കഴിഞ്ഞാൽ ആ പത്രം വിൽക്കാൻ താൻ ഇറങ്ങും എന്നുമാണ് അബിനാസിന്റെ പരസ്യമായ വെല്ലുവിളി.

ബിസിനസ്സിൽ ചെറിയ തകർച്ച സംഭവിച്ചപ്പോൾ ഉണ്ടായ മാനസികപിരിമുറുക്കം കാരണം മൊബൈൽ ഫോണും സാമൂഹ്യമാധ്യമങ്ങളും ഒക്കെ ഉപേക്ഷിച്ച് കുറച്ചുദിവസം മാറിനിന്നു, ആ സമയത്താണ് തന്റെ പാർട്ണർസിനെ പണം ഇൻവെസ്റ്റ് ചെയ്ത കുറച്ചുപേർ തട്ടിക്കൊണ്ടുപോയി ഒളിവിൽ വെക്കുകയും ക്രൂരമായി മർദ്ദിക്കുകയും ചെയ്തത്.

അതിനാൽ തന്നെ ഷോപ്പ് അടഞ്ഞുകിടന്നു. ആരെയും വിളിച്ചാൽ കിട്ടാതെയുമായി. ഇതാണ് യാഥാർഥ്യം എന്ന് അബിനാസ് പറയുന്നു. ഈ സമയത്താണ് മാധ്യമങ്ങൾ വാർത്ത നൽകാൻ തുടങ്ങിയതും 100 കോടി തുക തട്ടിപ്പ് നടത്തി എന്നത് മുതൽ പല വ്യാജവാർത്തകളും വന്നതെന്നും അയാൾ പറയുന്നു.

തളിപ്പറമ്പിൽ ഇത്രയും മണ്ടന്മാർ ഉണ്ടോ എന്ന വിധത്തിലുള്ള വാർത്തകളോടും അബിനാസ് പ്രതികരിക്കുന്നു, തളിപ്പറമ്പ് പ്രദേശത്തെ വളരെ കുറച്ചുപേർ മാത്രമാണ് കാര്യങ്ങൾ അന്വേഷിക്കാതെ നിക്ഷേപം നൽകിയിട്ടുള്ളൂ.

എന്നാൽ ഭൂരിഭാഗം നിക്ഷേപകരും അക്കൗണ്ടന്റിനെ വെച്ച് സ്ഥാപനത്തിന്റെ ഹിസ്റ്ററി പരിശോധിച്ചും ലാഭനഷ്ടക്കണക്കുകൾ അറിഞ്ഞ് ലാഭം ഉണ്ടാക്കാൻ കഴിയുമെന്ന ഉറപ്പിന്മേലാണ് നിക്ഷേപം നടത്തിയത് എന്നും ഇയാൾ പറയുന്നു.

തന്നിൽ നിക്ഷേപിച്ച ഒരു നിക്ഷേപകരും ഭയപ്പെടേണ്ടതില്ല എന്നും കുറച്ചു മാസങ്ങൾക്കകം വാങ്ങിയ പണം മുഴുവനായി തിരികെ നൽകുമെന്നും അബിനാസ് ഉറപ്പ് നൽകുന്നു .

100 crores is just fake news: If you believe what the media says is the truth, we have something to say to you - Abinas

Next TV

Related Stories
സ്ത്രീകൾ അശ്ലീലം എഴുതിയാൽ പുസ്തകം ചൂടപ്പം പോലെ വിറ്റഴിയും; വിവാദ പരാമര്‍ശവുമായി ടി പദ്മനാഭന്‍

Aug 14, 2022 08:11 PM

സ്ത്രീകൾ അശ്ലീലം എഴുതിയാൽ പുസ്തകം ചൂടപ്പം പോലെ വിറ്റഴിയും; വിവാദ പരാമര്‍ശവുമായി ടി പദ്മനാഭന്‍

സ്ത്രീകൾ അശ്ലീലം എഴുതിയാൽ പുസ്തകം ചൂടപ്പം പോലെ വിറ്റഴിയുമെന്ന് സാഹിത്യകാരൻ ടി പദ്മനാഭന്‍....

Read More >>
മാലിന്യങ്ങളുടെ കൂട്ടത്തിലിട്ട് പ്ലാസ്റ്റിക് ദേശീയ പതാക കത്തിച്ച സംഭവത്തിൽ ഒരാള്‍ അറസ്റ്റില്‍

Aug 14, 2022 07:42 PM

മാലിന്യങ്ങളുടെ കൂട്ടത്തിലിട്ട് പ്ലാസ്റ്റിക് ദേശീയ പതാക കത്തിച്ച സംഭവത്തിൽ ഒരാള്‍ അറസ്റ്റില്‍

മലപ്പുറം നിലമ്പൂര്‍ വഴിക്കടവില്‍ പ്ലാസ്റ്റിക് ദേശീയ പതാക കത്തിച്ചെന്ന പരാതിയിൽ പൊലീസ്...

Read More >>
ലോക്സഭാ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്ക് സജ്ജമാക്കാനുള്ള നടപടികളുമായി സിപിഎം

Aug 14, 2022 07:24 PM

ലോക്സഭാ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്ക് സജ്ജമാക്കാനുള്ള നടപടികളുമായി സിപിഎം

സർക്കാരിനേയും സംഘടനാ സംവിധാനത്തേയും ലോക്സഭാ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്ക് സജ്ജമാക്കാനുള്ള നടപടികളുമായി സിപിഎം....

Read More >>
കൊച്ചിയിൽ യുവാവ് കുത്തേറ്റ് മരിച്ച സംഭവത്തിൽ 3 പ്രതികൾ പിടിയിൽ

Aug 14, 2022 07:13 PM

കൊച്ചിയിൽ യുവാവ് കുത്തേറ്റ് മരിച്ച സംഭവത്തിൽ 3 പ്രതികൾ പിടിയിൽ

കൊച്ചിയിൽ യുവാവ് കുത്തേറ്റ് മരിച്ച സംഭവത്തിൽ 3 പ്രതികൾ...

Read More >>
കോഴിക്കോട് സീനിയർ സിവിൽ പൊലീസ് ഓഫീസർ തൂങ്ങി മരിച്ച നിലയിൽ

Aug 14, 2022 03:57 PM

കോഴിക്കോട് സീനിയർ സിവിൽ പൊലീസ് ഓഫീസർ തൂങ്ങി മരിച്ച നിലയിൽ

കോഴിക്കോട് സീനിയർ സിവിൽ പൊലീസ് ഓഫീസർ തൂങ്ങി മരിച്ച...

Read More >>
കേരളത്തിലെ 12 ഉദ്യോഗസ്ഥർക്ക് രാഷ്ട്രപതിയുടെ പൊലീസ് മെഡൽ

Aug 14, 2022 11:47 AM

കേരളത്തിലെ 12 ഉദ്യോഗസ്ഥർക്ക് രാഷ്ട്രപതിയുടെ പൊലീസ് മെഡൽ

കേരളത്തിലെ 12 ഉദ്യോഗസ്ഥർക്ക് രാഷ്ട്രപതിയുടെ പൊലീസ്...

Read More >>
Top Stories