വാഴത്തോട്ടത്തിൽ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി

വാഴത്തോട്ടത്തിൽ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി
Advertisement
Aug 5, 2022 03:29 PM | By Vyshnavy Rajan

മാനന്തവാടി : എടവക അംബേദ്കര്‍ പുതിയിടം കുന്നിൽ വയലിനോട് ചേര്‍ന്നുള്ള വാഴത്തോട്ടത്തിലെ നീര്‍ച്ചാലില്‍ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി. പുതിയിടം കുന്ന് ചേമ്പിലോട് കോളനിയിലെ വത്സലയുടെ മകന്‍ വിജേഷ് (31) ആണ് മരിച്ചത്.

Advertisement

വീട്ടിലേക്ക് പോകുന്ന വഴിയിലെ നീര്‍ച്ചാലില്‍ വീണു കിടക്കുകയായിരുന്ന വിജേഷിനെ നാട്ടുകാരാണ് ആദ്യം കണ്ടത്. തുടര്‍ന്ന് മാനന്തവാടി മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടു പോയി. മരണം സ്ഥിരീകരിച്ചതിനാല്‍ മൃതദേഹം മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയിലേക്ക് മാറ്റി.

മദ്യലഹരിയില്‍ കാല്‍ വഴുതി തോട്ടില്‍ വീണതാകാമെന്നാണ് പ്രാഥമിക നിഗമനം. പോസ്റ്റുമോര്‍ട്ടത്തിന് ശേഷം മാത്രമേ യഥാര്‍ത്ഥ മരണകാരണം മനസ്സിലാകൂ. അഭിജിത്ത് ഏക സഹോദരനാണ്.

സൗന്ദര്യമത്സരത്തിൽ പങ്കെടുത്തു; റാംപിൽ നടന്നതിന് പിന്നാലെ അഞ്ച് പൊലീസുകാരെ സ്ഥലം മാറ്റി

ചെന്നൈ : സൗന്ദര്യമത്സരത്തിൽ പങ്കെടുത്തതിന് സ്‌പെഷ്യൽ അസിസ്റ്റന്റ് ഇൻസ്‌പെക്ടർ ഓഫ് പൊലീസ് ഉൾപ്പെടെ അഞ്ച് പൊലീസുകാരെ സ്ഥലം മാറ്റി. സൗന്ദര്യമത്സരത്തിൽ ഉദ്യോഗസ്ഥർ റാംപിൽ നടന്നതിന് പിന്നാലെയാണ് നാഗപട്ടണം പൊലീസ് സൂപ്രണ്ടിന്റെ സ്ഥലംമാറ്റ ഉത്തരവ്.

പ്രാഥമിക റിപ്പോർട്ടുകൾ പ്രകാരം, കഴിഞ്ഞ ഞായറാഴ്ച മയിലാടുംതുറൈ ജില്ലയിലെ സെമ്പനാർകോവിലിൽ ഒരു സ്വകാര്യ സംഘടന നടത്തിയ സൗന്ദര്യമത്സരത്തിലാണ് പൊലീസുകാർ പങ്കെടുത്തത്. പ്രത്യേക ക്ഷണിതാവായി എത്തിയ നടി യാഷിക ആനന്ദായിരുന്നു മത്സരങ്ങൾ ഉദ്ഘാടനം ചെയ്തത്.

അതിനിടെ പൊലീസുകാരുടെ സൗന്ദര്യമത്സരം വാർത്തകളിൽ നിറഞ്ഞിരുന്നു. നിലവിൽ സെമ്പനാർകോവിൽ പൊലീസ് സ്റ്റേഷനിൽ ജോലി ചെയ്തിരുന്ന സ്പെഷൽ അസിസ്റ്റന്റ് ഇൻസ്പെക്ടർ സുബ്രഹ്മണ്യൻ ഉൾപ്പെടെ പൊലീസുകാരായ രേണുക, അശ്വിനി, നിത്യശീല, ശിവനേശൻ എന്നിവരെ സ്ഥലം മാറ്റാൻ നാഗപട്ടണം ജില്ലാ പൊലീസ് സൂപ്രണ്ട് ജവഗർ ഉത്തരവിറക്കുകയായിരുന്നു.

വിജയ് നായകനായ തെരി എന്ന സിനിമയിലെ ​ഗാനത്തിനാണ് പൊലീസുകാർ റാംപ് വാക്ക് നടത്തിയത്. പരിപാടി നടക്കുന്ന സ്ഥലത്ത് സുരക്ഷയ്ക്കായി പൊലീസുകാർ എത്തിയിരുന്നു. മത്സരാർത്ഥികളുടെ നിർബന്ധത്തെ തുടർന്നാണ് വനിതാ പൊലീസുകാർ റാംപ് വാക്ക് നടത്തിയതെന്ന് ചില പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്.

മയിലാടുംതുറൈയിൽ മത്സരം സംഘടിപ്പിച്ചതിന് നിരവധി പേർ സംഘാടകരെ അഭിനന്ദിച്ചു. എന്നാൽ സുരക്ഷയൊരുക്കാനെത്തിയ പൊലീസുകാരുടെ റാംപ് വാക്ക് വിമർശനത്തിനിടയാക്കി. റാംപ് വാക്കിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിച്ചതോടെ വളരെ മോശം പ്രതികരണമാണ് ലഭിച്ചത്.

മയിലാടുംതുറൈയിൽ ആദ്യമായാണ് ഇത്തരമൊരു സൗന്ദര്യമത്സരം നടക്കുന്നത്. സ്ത്രീകളും കുട്ടികളുമടങ്ങുന്ന നിരവധി പേർ പരിപാടിയിൽ പങ്കെടുത്തു. വിവാഹിതരും അവിവാഹിതരും മത്സരത്തിന്റെ ഭാ​ഗമായി. ചെറിയ കുട്ടികളുടെ റാംപ് വാക്കാണ് ആളുകളെ ആകർഷിച്ചത്. യുവാക്കളുടെ പങ്കാളിത്തംകൊണ്ടും മത്സരം ശ്രദ്ധനേടിയിരുന്നു.


A young man was found dead in a banana plantation

Next TV

Related Stories
പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ ലൈംഗീകമായി ഉപദ്രവിച്ച കേസിൽ വൈദികൻ അറസ്റ്റിൽ

Aug 14, 2022 08:20 PM

പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ ലൈംഗീകമായി ഉപദ്രവിച്ച കേസിൽ വൈദികൻ അറസ്റ്റിൽ

പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ ലൈംഗീകമായി ഉപദ്രവിച്ച കേസിൽ വൈദികൻ...

Read More >>
സ്ത്രീകൾ അശ്ലീലം എഴുതിയാൽ പുസ്തകം ചൂടപ്പം പോലെ വിറ്റഴിയും; വിവാദ പരാമര്‍ശവുമായി ടി പദ്മനാഭന്‍

Aug 14, 2022 08:11 PM

സ്ത്രീകൾ അശ്ലീലം എഴുതിയാൽ പുസ്തകം ചൂടപ്പം പോലെ വിറ്റഴിയും; വിവാദ പരാമര്‍ശവുമായി ടി പദ്മനാഭന്‍

സ്ത്രീകൾ അശ്ലീലം എഴുതിയാൽ പുസ്തകം ചൂടപ്പം പോലെ വിറ്റഴിയുമെന്ന് സാഹിത്യകാരൻ ടി പദ്മനാഭന്‍....

Read More >>
മാലിന്യങ്ങളുടെ കൂട്ടത്തിലിട്ട് പ്ലാസ്റ്റിക് ദേശീയ പതാക കത്തിച്ച സംഭവത്തിൽ ഒരാള്‍ അറസ്റ്റില്‍

Aug 14, 2022 07:42 PM

മാലിന്യങ്ങളുടെ കൂട്ടത്തിലിട്ട് പ്ലാസ്റ്റിക് ദേശീയ പതാക കത്തിച്ച സംഭവത്തിൽ ഒരാള്‍ അറസ്റ്റില്‍

മലപ്പുറം നിലമ്പൂര്‍ വഴിക്കടവില്‍ പ്ലാസ്റ്റിക് ദേശീയ പതാക കത്തിച്ചെന്ന പരാതിയിൽ പൊലീസ്...

Read More >>
ലോക്സഭാ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്ക് സജ്ജമാക്കാനുള്ള നടപടികളുമായി സിപിഎം

Aug 14, 2022 07:24 PM

ലോക്സഭാ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്ക് സജ്ജമാക്കാനുള്ള നടപടികളുമായി സിപിഎം

സർക്കാരിനേയും സംഘടനാ സംവിധാനത്തേയും ലോക്സഭാ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്ക് സജ്ജമാക്കാനുള്ള നടപടികളുമായി സിപിഎം....

Read More >>
കൊച്ചിയിൽ യുവാവ് കുത്തേറ്റ് മരിച്ച സംഭവത്തിൽ 3 പ്രതികൾ പിടിയിൽ

Aug 14, 2022 07:13 PM

കൊച്ചിയിൽ യുവാവ് കുത്തേറ്റ് മരിച്ച സംഭവത്തിൽ 3 പ്രതികൾ പിടിയിൽ

കൊച്ചിയിൽ യുവാവ് കുത്തേറ്റ് മരിച്ച സംഭവത്തിൽ 3 പ്രതികൾ...

Read More >>
കോഴിക്കോട് സീനിയർ സിവിൽ പൊലീസ് ഓഫീസർ തൂങ്ങി മരിച്ച നിലയിൽ

Aug 14, 2022 03:57 PM

കോഴിക്കോട് സീനിയർ സിവിൽ പൊലീസ് ഓഫീസർ തൂങ്ങി മരിച്ച നിലയിൽ

കോഴിക്കോട് സീനിയർ സിവിൽ പൊലീസ് ഓഫീസർ തൂങ്ങി മരിച്ച...

Read More >>
Top Stories