ചെരിപ്പ് നഷ്ടമായെന്ന് കുട്ടിയുടെ പരാതി; പുതിയ ചെരുപ്പ് വാങ്ങി നൽകി പ്രതിപക്ഷനേതാവ്

ചെരിപ്പ് നഷ്ടമായെന്ന് കുട്ടിയുടെ പരാതി; പുതിയ ചെരുപ്പ് വാങ്ങി നൽകി പ്രതിപക്ഷനേതാവ്
Advertisement
Aug 5, 2022 01:57 PM | By Vyshnavy Rajan

എറണാകുളം : എളന്തരിക്കര ഗവ. എല്‍പി സ്‌കൂളിലെ ദുരിതാശ്വാസ ക്യാമ്പ് സന്ദർശിക്കവേ ഒന്നാംക്ലാസുകാരന്റെ പരാതി പരിഹരിച്ച് പ്രതിപക്ഷനേതാവ് വി ഡി സതീശന്‍.

Advertisement

ക്യാമ്പ് സന്ദര്‍ശനത്തിനെത്തിയപ്പോഴാണ് ജയപ്രസാദ് എന്ന ഒന്നാംക്ലാസുകാരന്‍ വാശി പിടിച്ചിരിക്കുന്നത് കണ്ടത്.വിവരമന്വേഷിച്ചപ്പോള്‍ വെള്ളത്തില്‍ തന്റെ ചെരിപ്പ് നഷ്ടമായെന്ന് കുട്ടി പരാതി പറഞ്ഞു. പുതിയ ചെരുപ്പ് വാങ്ങാമെന്ന് പ്രതിപക്ഷനേതാവ് പറഞ്ഞപ്പോള്‍ ബെല്‍റ്റുള്ളത് ചെരിപ്പ് കുട്ടി ആവശ്യപ്പെട്ടു.

തുടര്‍ന്ന് കുട്ടിയെയും കൂട്ടി ചെരിപ്പ് വാങ്ങി. ജയപ്രസാദിന് ചായക്കടയില്‍ നിന്ന് ചായയും വാങ്ങി നല്‍കി. തെനപ്പുറം മൂലാന്തറ മഹേഷിന്റെയും ബിന്ദുവിന്റെയും മകനാണ് ജയപ്രസാദ്. പ്രമേഹം മൂലം അസുഖബാധിതനായ മഹേഷിന്റെ ഇരുകാലുകളും മുറിച്ചുമാറ്റിയിരുന്നു.

ഭാഗ്യക്കുറി വിറ്റാണ് ഉപജീവനം നടത്തുന്നത്. ചൊവ്വാഴ്ചയോടെ വീട്ടില്‍ വെള്ളം കയറിയതിനെ തുടര്‍ന്നാണ് ജയപ്രസാദിന്റെ കുടുംബം ക്യാമ്പിലെത്തിയത്.എളന്തരിക്കര ഗവ. എല്‍പി സ്‌കൂളിലെ തന്നെ വിദ്യാര്‍ത്ഥിയാണ് ജയപ്രസാദ്.

പാമ്പ് കടിയേറ്റ് മരിച്ച ജ്യേഷ്ഠന്റെ സംസ്‌കാര ചടങ്ങിനെത്തിയ അനുജനും പാമ്പ് കടിയേറ്റ് മരിച്ചു

ലക്‌നൗ : പാമ്പ് കടിയേറ്റ് മരിച്ച ജ്യേഷ്ഠന്റെ സംസ്‌കാര ചടങ്ങില്‍ പങ്കെടുക്കാന്‍ ഗ്രാമത്തിലെത്തിയ അനുജനും പാമ്പ് കടിയേറ്റ് മരിച്ചു. ഉത്തര്‍പ്രദേശിലെ ബല്‍റാംപുരിലാണ് ദാരുണസംഭവം. ഗോവിന്ദ് മിശ്ര (22) ആണ് ഉറക്കത്തില്‍ പാമ്പ് കടിയേറ്റ് മരിച്ചത്.

ഗോവിന്ദിന്റെ ജ്യേഷ്ഠന്‍ അരവിന്ദ് മിശ്ര (38) ചൊവ്വാഴ്ച പാമ്പുകടിയേറ്റു മരിച്ചിരുന്നു. രവിന്ദിന്റെ സംസ്‌കാര ചടങ്ങില്‍ പങ്കെടുക്കാനാണ് ഗോവിന്ദ്, ചന്ദ്രശേഖര്‍ പാണ്ഡെ എന്ന സുഹൃത്തിനൊപ്പം ലുധിയാനയില്‍നിന്ന് ഗ്രാമത്തിലെത്തിയത്.

സംസ്‌കാര ചടങ്ങുകളില്‍ പങ്കെടുത്ത ശേഷം തിരിച്ച് വീട്ടിലെത്തി ഉറങ്ങുമ്പോഴാണ് ഗോവിന്ദിനു പാമ്പുകടിയേറ്റത്. ഒപ്പം കിടന്നിരുന്ന ചന്ദ്രശേഖറിനും പാമ്പു കടിയേറ്റിട്ടുണ്ട്. ഇരുവരെയും ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഗോവിന്ദ് മരിച്ചു.

ചന്ദ്രശേഖറിന്റെ നില ഗുരുതരമായി തുടരുകയാണ്. അരവിന്ദ് കിടന്ന വീട്ടില്‍ തന്നെയാണ് ഗോവിന്ദും ചന്ദ്രശേഖറും കിടന്നത്. അരവിന്ദിനെ കടിച്ച അതേ പാമ്പ് തന്നെയാണ് ഗോവിന്ദിനെയും കടിച്ചതെന്ന് ബന്ധുക്കള്‍ പറയുന്നു. അടുത്തടുത്തുണ്ടായ ദുരന്തത്തിന്റെ ആഘാതത്തിലാണ് ബന്ധുക്കളും സുഹൃത്തുക്കളും.


Child's complaint that he lost his shoes; The opposition leader bought new shoes and gave them away

Next TV

Related Stories
പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ ലൈംഗീകമായി ഉപദ്രവിച്ച കേസിൽ വൈദികൻ അറസ്റ്റിൽ

Aug 14, 2022 08:20 PM

പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ ലൈംഗീകമായി ഉപദ്രവിച്ച കേസിൽ വൈദികൻ അറസ്റ്റിൽ

പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ ലൈംഗീകമായി ഉപദ്രവിച്ച കേസിൽ വൈദികൻ...

Read More >>
സ്ത്രീകൾ അശ്ലീലം എഴുതിയാൽ പുസ്തകം ചൂടപ്പം പോലെ വിറ്റഴിയും; വിവാദ പരാമര്‍ശവുമായി ടി പദ്മനാഭന്‍

Aug 14, 2022 08:11 PM

സ്ത്രീകൾ അശ്ലീലം എഴുതിയാൽ പുസ്തകം ചൂടപ്പം പോലെ വിറ്റഴിയും; വിവാദ പരാമര്‍ശവുമായി ടി പദ്മനാഭന്‍

സ്ത്രീകൾ അശ്ലീലം എഴുതിയാൽ പുസ്തകം ചൂടപ്പം പോലെ വിറ്റഴിയുമെന്ന് സാഹിത്യകാരൻ ടി പദ്മനാഭന്‍....

Read More >>
മാലിന്യങ്ങളുടെ കൂട്ടത്തിലിട്ട് പ്ലാസ്റ്റിക് ദേശീയ പതാക കത്തിച്ച സംഭവത്തിൽ ഒരാള്‍ അറസ്റ്റില്‍

Aug 14, 2022 07:42 PM

മാലിന്യങ്ങളുടെ കൂട്ടത്തിലിട്ട് പ്ലാസ്റ്റിക് ദേശീയ പതാക കത്തിച്ച സംഭവത്തിൽ ഒരാള്‍ അറസ്റ്റില്‍

മലപ്പുറം നിലമ്പൂര്‍ വഴിക്കടവില്‍ പ്ലാസ്റ്റിക് ദേശീയ പതാക കത്തിച്ചെന്ന പരാതിയിൽ പൊലീസ്...

Read More >>
ലോക്സഭാ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്ക് സജ്ജമാക്കാനുള്ള നടപടികളുമായി സിപിഎം

Aug 14, 2022 07:24 PM

ലോക്സഭാ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്ക് സജ്ജമാക്കാനുള്ള നടപടികളുമായി സിപിഎം

സർക്കാരിനേയും സംഘടനാ സംവിധാനത്തേയും ലോക്സഭാ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്ക് സജ്ജമാക്കാനുള്ള നടപടികളുമായി സിപിഎം....

Read More >>
കൊച്ചിയിൽ യുവാവ് കുത്തേറ്റ് മരിച്ച സംഭവത്തിൽ 3 പ്രതികൾ പിടിയിൽ

Aug 14, 2022 07:13 PM

കൊച്ചിയിൽ യുവാവ് കുത്തേറ്റ് മരിച്ച സംഭവത്തിൽ 3 പ്രതികൾ പിടിയിൽ

കൊച്ചിയിൽ യുവാവ് കുത്തേറ്റ് മരിച്ച സംഭവത്തിൽ 3 പ്രതികൾ...

Read More >>
കോഴിക്കോട് സീനിയർ സിവിൽ പൊലീസ് ഓഫീസർ തൂങ്ങി മരിച്ച നിലയിൽ

Aug 14, 2022 03:57 PM

കോഴിക്കോട് സീനിയർ സിവിൽ പൊലീസ് ഓഫീസർ തൂങ്ങി മരിച്ച നിലയിൽ

കോഴിക്കോട് സീനിയർ സിവിൽ പൊലീസ് ഓഫീസർ തൂങ്ങി മരിച്ച...

Read More >>
Top Stories