മുഖക്കുരു ഉണ്ടാക്കുന്ന ഭക്ഷണങ്ങള്‍ ഏതെല്ലാം?

മുഖക്കുരു ഉണ്ടാക്കുന്ന ഭക്ഷണങ്ങള്‍ ഏതെല്ലാം?
Advertisement
Aug 5, 2022 07:50 AM | By Divya Surendran

ചര്‍മ്മവുമായി ബന്ധപ്പെട്ടുണ്ടാകുന്ന പ്രശ്നങ്ങള്‍ നമ്മുടെ ആത്മവിശ്വാസത്തെ എളുപ്പത്തില് ബാധിക്കുന്നതാണ്. ഇക്കൂട്ടത്തില്‍ പ്രധാനപ്പെട്ടൊരു പ്രശ്നമാണ് മുഖക്കുരു. മുഖക്കുരുവിന് പലതും കാരണമാകാറുണ്ട്. കാലാവസ്ഥ മുതല്‍ ഹോര്‍മോണ്‍ വ്യതിയാനങ്ങള്‍, മരുന്നുകളുടെ പാര്‍ശ്വഫലം, കെമിക്കലുകള്‍, മലിനീകരണം, ബാക്ടീരിയ പോലുള്ള രോഗാണുക്കള്‍... അങ്ങനെ പോകും കാരണങ്ങളുടെ പട്ടിക.

Advertisement

ഇതില്‍ എടുത്തുപറയേണ്ടൊരു കാരണമാണ് ഭക്ഷണം. ഡയറ്റും മുഖക്കുരുവും തമ്മില്‍ വലിയ ബന്ധമാണുള്ളത്. ചില ഭക്ഷണങ്ങള്‍ തീര്‍ച്ചയായും മുഖക്കുരു ഉണ്ടാകുന്നതിനോ, കൂട്ടുന്നതിനോ കാരണമാകാം. അത്തരത്തില്‍ മുഖക്കുരുവിന് കാരണമാകുന്ന ചില ഭക്ഷണങ്ങളെ കുറിച്ചാണിനി പങ്കുവയ്ക്കുന്നത്. മധുരം, പാല്‍-പാലുത്പന്നങ്ങള്‍, ഗ്ലൈസമിക് സൂചിക ഉയര്‍ന്ന ഭക്ഷണങ്ങള്‍ എന്നിവയാണ് ഇതില്‍ പ്രധാനമായും വരുന്നത്.

ഏതായാലും ഇങ്ങനെ മുഖക്കുരുവിലേക്ക് നയിക്കുന്ന, പതിവായി നമ്മള്‍ കഴിക്കാൻ സാധ്യതയുള്ള ഭക്ഷണങ്ങള്‍ ഏതെല്ലാമാണ് എന്നൊന്ന് മനസിലാക്കാം. മൈദ, അഥവാ റിഫൈൻഡ് ഫ്ളോര്‍ പതിവായി കഴിക്കുന്നത് മുഖക്കുരുവിന് ഇടയാക്കുന്നതാണ്. അതിനാല്‍ തന്നെ മൈദ ഉപയോഗിച്ച് തയ്യാറാക്കുന്ന പലഹാരങ്ങള്‍, ബേക്കറി എന്നിവയെല്ലാം പരമാവധി ഒഴിവാക്കുന്നതാണ് നല്ലത്. മൈദ ദഹനപ്രശ്നങ്ങളും വലിയ രീതിയില്‍ ഉണ്ടാക്കാറുണ്ട്. മധുരം- അത് ഏത് തരത്തിലുള്ളതാണെങ്കിലും ചിലരില്‍ മുഖക്കുരുവിന് കാരണമാകാം.

തേന്‍, ശര്‍ക്കര, ഡേറ്റ് ഷുഗര്‍, കോക്കനട്ട് ഷുഗര്‍ എല്ലാം ഇതിലുള്‍പ്പെടും. ഗ്ലൈസമിക് സൂചിക ഉയര്‍ന്ന ഭക്ഷണങ്ങളെല്ലാം തന്നെ മുഖക്കുരുവിനുള്ള സാധ്യത ഉയര്‍ത്തുന്നതാണ്. ബര്‍ഗര്‍, പിസ, ഫ്രൈഡ് പൊട്ടാറ്റോ എന്നിവയെല്ലാം ഇതിനുദാഹരണമാണ്. ഗ്ലൈസമിക് സൂചിക ഉയര്‍ന്ന ചില പഴങ്ങളും മുഖക്കുരുവിന് കാരണമായേക്കാം. പൈനാപ്പിള്‍, തണ്ണിമത്തൻ എന്നിവ ഇത്തരത്തിലുള്ള പഴങ്ങളാണ്. അതുപോലെ വിവിധ തരത്തിലുള്ള കേക്കുകള്‍, പേസ്ട്രികള്‍, കുക്കീസ്, ബിസ്കറ്റ് എന്നിവയും പരിമിതപ്പെടുത്തുകയോ ഒഴിവാക്കുകയോ ചെയ്യുകയാണ് ഉചിതം.

പാലും ചിലരില്‍ മുഖക്കുരുവിന് കാരണമാകാറുണ്ട്. പാല്‍ മാത്രമല്ല, ആദ്യമേ സൂചിപ്പിച്ചത് പോലെ പാലുത്പന്നങ്ങളും മുഖക്കുരു ഉണ്ടാക്കാം. ഇത് ഇൻസുലിൻ- ആന്‍ഡ്രോജെൻ ഹോര്‍മോണുകളുടെ ഉത്പാദനം കൂട്ടുകയും അതുപോലെ തന്നെ ചര്‍മ്മത്തിലെ എണ്ണമയം ഉയര്‍ത്തുകയും ചെയ്യും. ഇവയെല്ലാം മുഖക്കുരുവിലേക്ക് നയിക്കാം. ഈ ഭക്ഷണങ്ങളെല്ലാം തന്നെ എല്ലാവരിലും മുഖക്കുരു ഉണ്ടാക്കുന്നതല്ല.

ചിലരില്‍ ആദ്യമേ തന്നെ അതിനുള്ള സാധ്യതകള്‍ കിടപ്പുണ്ടാകാം. അതുപോലെ ചില ഭക്ഷണങ്ങള്‍ ചില വിഭാഗക്കാര്‍ക്ക് പ്രശ്നമാവുകയും അതുതന്നെ മറ്റുള്ളവര്‍ക്ക് പ്രശ്നമാകാതിരിക്കുകയും ചെയ്യാം. എന്തായാലും മുഖക്കുരു നിയന്ത്രിക്കാൻ സാധിക്കുന്നില്ലെങ്കില്‍ ഡയറ്റില്‍ ഇക്കാര്യങ്ങളെല്ലാം ശ്രദ്ധിച്ച ശേഷവും ഫലം കാണാത്തപക്ഷം ഡെര്‍മറ്റോളജിസ്റ്റിനെ കാണിക്കുക തന്നെ വേണം. കാരണം, കാര്യമായ ഹോര്‍മോണ്‍ പ്രശ്നങ്ങളാണെങ്കില്‍ അത് പരിഹരിക്കുന്നതാണ് ഉചിതം.

What foods cause acne?

Next TV

Related Stories
കാപ്പിപൊടിയുണ്ടോ? മുഖത്തെ കരുവാളിപ്പ് എളുപ്പം അകറ്റാം

Aug 14, 2022 08:17 AM

കാപ്പിപൊടിയുണ്ടോ? മുഖത്തെ കരുവാളിപ്പ് എളുപ്പം അകറ്റാം

കാപ്പിപൊടിയുണ്ടോ? മുഖത്തെ കരുവാളിപ്പ് എളുപ്പം...

Read More >>
 വൃക്കയെ തകരാറിലാക്കുന്ന ശീലങ്ങളെ കുറിച്ച് അറിയാം...

Aug 13, 2022 04:11 PM

വൃക്കയെ തകരാറിലാക്കുന്ന ശീലങ്ങളെ കുറിച്ച് അറിയാം...

വൃക്കയുടെ പ്രവര്‍ത്തനത്തിന് ഏതെങ്കിലും തരത്തിലുള്ള പ്രശ്നം നേരിടുന്നപക്ഷം അത് ഇപ്പറഞ്ഞ കാര്യങ്ങളെയെല്ലാം ബാധിക്കും. അതിനാല്‍ തന്നെ വൃക്കയുടെ...

Read More >>
പെെനാപ്പിൾ അമിതമായി കഴിക്കരുത്, കാരണം ഇതാ...

Aug 12, 2022 03:03 PM

പെെനാപ്പിൾ അമിതമായി കഴിക്കരുത്, കാരണം ഇതാ...

ദിവസവും ഒരു കപ്പ് പൈനാപ്പിൾ കഴിക്കുന്നത് ശരീരഭാരം കുറയ്ക്കാനുള്ള ലക്ഷ്യങ്ങൾ കൈവരിക്കാൻ സഹായിക്കുമെങ്കിലും ധാരാളം പെെനാപ്പിൾ കഴിക്കുന്നത് പല...

Read More >>
'സെക്സ് ബോറടി'; പങ്കാളിയോട് എങ്ങനെ തുറന്നുപറയാം?

Aug 10, 2022 01:03 PM

'സെക്സ് ബോറടി'; പങ്കാളിയോട് എങ്ങനെ തുറന്നുപറയാം?

ലൈംഗികതയുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ ഗൗരവമായി പങ്കാളിയോട് സംസാരിക്കുമ്പോള്‍ മാനസികമായി ചില വിഷമതകളോ പേടിയോ...

Read More >>
 സ്ത്രീകളെ... 30 കഴിഞ്ഞവരാണോ നിങ്ങൾ, എങ്കിൽ ഇക്കാര്യങ്ങൾ ശ്രദ്ധിക്കാതെ പോകരുത്

Aug 8, 2022 06:12 PM

സ്ത്രീകളെ... 30 കഴിഞ്ഞവരാണോ നിങ്ങൾ, എങ്കിൽ ഇക്കാര്യങ്ങൾ ശ്രദ്ധിക്കാതെ പോകരുത്

സ്ത്രീകളെ... 30 കഴിഞ്ഞവരാണോ നിങ്ങൾ, എങ്കിൽ ഇക്കാര്യങ്ങൾ ശ്രദ്ധിക്കാതെ...

Read More >>
'ഡാർക്ക് സർക്കിൾസ്' മാറാൻ ഇതാ നാല് മാർഗങ്ങൾ

Aug 8, 2022 01:52 PM

'ഡാർക്ക് സർക്കിൾസ്' മാറാൻ ഇതാ നാല് മാർഗങ്ങൾ

കണ്ണിന് ചുറ്റുമുള്ള ഡാർക്ക് സർക്കിൾസ് എല്ലാവരേയും അലട്ടുന്ന പ്രശ്നമാണ്. ക്ഷീണം, ഉറക്കക്കുറവ്, സമ്മർദ്ദം എന്നിവ മൂലമാണ് സാധാരണയായി കറുപ്പ്...

Read More >>
Top Stories