Aug 4, 2022 12:20 PM

ന്യൂഡൽഹി : ഹർ ഘർ തിരം​ഗ ക്യാംപയിന്റെ ഭാ​ഗമായി എല്ലാവരും സോഷ്യൽ മീഡിയ അക്കൗണ്ട് പ്രൊഫൈൽ ചിത്രം ത്രിവർണ്ണപതാകയാക്കാനുള്ള പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അഭ്യർത്ഥനയ്ക്ക് പിന്നാലെ ട്വിറ്ററിലെ ഫോട്ടോ മാറ്റി രാഹുൽ ​ഗാന്ധി.

പതാക ചിത്രം മാത്രമല്ല ഒപ്പം ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രി ജവഹർലാൽ നെഹ്രുവിന്റെ ചിത്രം കൂടി അടങ്ങുന്നതാണ് പുതിയ പ്രൊഫൈൽ പിക്ചർ.

നെഹ്രു ഇന്ത്യയുടെ ത്രിവർണ്ണപതാക പിടിച്ചുനിൽക്കുന്ന ചിത്രം ആളുകൾ ഏറ്റെടുത്ത് കഴിഞ്ഞു. "ത്രിവർണ്ണപതാക ഇന്ത്യയുടെ അഭിമാനമാണ്. അത് ഓരോ പൗരന്റെയും ഹൃദയത്തിലാണ്" - രാഹുൽ ​ഗാന്ധി ട്വീറ്റ് ചെയ്തു.

പ്രിയങ്ക ​ഗാന്ധിയും പ്രൊഫൈൽ ചിത്രം മാറ്റി. നെഹ്രു പതാകയുമായി നിൽക്കുന്ന ചിത്രം തന്നെയാണ് പ്രിയങ്കയും പ്രൊഫൈൽ ചിത്രമാക്കിയിരിക്കുന്നത്.

സ്വാതന്ത്രത്തിന്‍റെ 75ാം വാര്‍ഷികം പ്രമാണിച്ചുള്ള അമൃത് മഹോത്സവത്തിന്‍റെ ഭാഗമായി, ഹര്‍ ഘര്‍ തിരംഗ ക്യാംപയിന്‍ എല്ലാവരും ചേര്‍ന്ന് വിജയിപ്പിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി കഴിഞ്ഞ ദിവസം ആഹ്വാനം ചെയ്തിരുന്നു.

ആഗസ്റ്റ് 13 മുതൽ 15 വരെ എല്ലാവരും വീടുകളിൽ ദേശീയപതാക ഉയർത്തണം. സമൂഹമാധ്യമ അക്കൗണ്ടുകളുടെ മുഖചിത്രം ദേശീയ പതാകയാക്കണമെന്നും മോദി പറഞ്ഞു. മന്‍ കീ ബാത്തിലൂടെയാണ് പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്തത്.

സംസ്ഥാനത്ത് ഇന്ന് സ്വർണവില കൂടി

തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് സ്വർണവില കൂടി. ഇന്നലെ ഇടിഞ്ഞ സ്വർണവിലയാണ് ഇന്ന് ഉയർന്നത്. ഇന്നലെ ഒരു പവൻ സ്വർണത്തിന് 160 രൂപയുടെ ഇടിവാണ് ഉണ്ടായത്. ഇന്ന് 280 രൂപ ഉയർന്നു.

ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 38,000 രൂപയാണ്. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്‍റെ വില ഇന്നലെ 20 രൂപ കുറഞ്ഞിരുന്നു. ഇന്ന് 35 രൂപ ഉയർന്നു. വെള്ളിയാഴ്ച 10 രൂപ ഉയർന്നിരുന്നു. കൂടാതെ, വ്യാഴാഴ്ച രണ്ട് തവണ സ്വർണവില ഉയർന്നിരുന്നു.

രാവിലെ 35 രൂപയും ഉച്ചയ്ക്ക് 30 രൂപയും ഉയർന്നു. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്‍റെ ഇന്നത്തെ വിപണി വില 4715 രൂപയാണ്. 18 കാരറ്റ് സ്വർണത്തിന്‍റെ വിലയും ഉയർന്നു. വെള്ളിയാഴ്ച 10 രൂപ ഉയർന്നിരുന്നു. ഇന്ന് 30 രൂപ ഉയർന്നു. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്‍റെ വിപണി വില 3925 രൂപയാണ്.

അതേസമയം, സംസ്ഥാനത്ത് വെള്ളിയുടെ വിലയിൽ മാറ്റമില്ല. സാധാരണ വെള്ളിക്ക് വെള്ളിയാഴ്ച 4 രൂപ ഉയർന്നിരുന്നു. ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില 64 രൂപയാണ്. ഹാൾമാർക്ക് വെള്ളിയുടെ വിലയിലും മാറ്റമില്ല. ഒരു ഗ്രാമിന് 90 രൂപയാണ്.

Modi's campaign to make DP flag; Rahul Gandhi changed his photo on Twitter

Next TV

Top Stories