നിങ്ങളുടെ വീടുകളിൽ ഉള്ളത് യൂറോപ്യൻ ക്ലോസറ്റാണോ...? ഇതില്‍ ഇരുന്ന് വിസര്‍ജ്ജിക്കുന്നത് ഗുണകരമല്ലെന്ന് വിദഗ്ധര്‍

നിങ്ങളുടെ വീടുകളിൽ ഉള്ളത് യൂറോപ്യൻ ക്ലോസറ്റാണോ...?  ഇതില്‍ ഇരുന്ന് വിസര്‍ജ്ജിക്കുന്നത് ഗുണകരമല്ലെന്ന് വിദഗ്ധര്‍
Aug 3, 2022 11:57 PM | By Vyshnavy Rajan

ക്ഷണം കഴിക്കുന്നത് പോലെ തന്നെ പ്രധാനമാണ്, അതിന് ശേഷമുള്ള ഘട്ടങ്ങളും. ദഹനം- തുടര്‍ന്ന് ഭക്ഷണത്തില്‍ നിന്ന് അവശ്യഘടകങ്ങള്‍ ശരീരം സ്വാശീകരിക്കുന്ന ഘട്ടം, അതിനെല്ലാം ശേഷം അവശേഷിപ്പായി വരുന്നവ വിസര്‍ജ്ജനത്തിലൂടെ പുറന്തള്ളല്‍ എല്ലാം ദഹനവ്യവവസ്ഥയുടെ വ്യത്യസ്തമായ പ്രവര്‍ത്തനങ്ങള്‍ തന്നെയാണ്.

ഇവയില്‍ ഏതെങ്കിലുമൊരു ഘട്ടത്തിന് സംഭവിക്കുന്ന പിഴവുകള്‍ തീര്‍ച്ചയായും നമ്മെ ബാധിക്കുന്നതാണ്. അത്തരത്തില്‍ മല വിസര്‍ജ്ജനവുമായി ബന്ധപ്പെട്ട് നാം നേരിട്ടേക്കാവുന്നൊരു പ്രശ്നത്തെ കുറിച്ചാണിനി പങ്കുവയ്ക്കുന്നത്.

മുമ്പൊക്കെയാണെങ്കില്‍ സാധാരണനിലയില്‍ എല്ലാ വീടുകളിലും ഇന്ത്യൻ ക്ലോസറ്റാണ് കാണാറുള്ളത്. ഇത് മലവിസര്‍ജ്ജനം ആരോഗ്യകരമായി ചെയ്യുന്നതിന് സഹായകമായ വിധത്തില്‍ ഡിസൈൻ ചെയ്യപ്പെട്ടിട്ടുള്ളതാണ്. എന്നാല്‍ ഇന്ന് മിക്ക വീടുകളിലും യൂറോപ്യൻ ക്ലോസറ്റാണ് കാണുന്നത്.

ഇതില്‍ ഇരുന്ന് വിസര്‍ജ്ജിക്കുന്നത് വയറിന് അത്ര ഗുണകരമല്ലെന്നാണ് വിദഗ്ധര്‍ പറയുന്നത്. ഇന്ത്യൻ ക്ലോസറ്റില്‍ ഇരിക്കുമ്പോള്‍ ശരീരത്തിന്‍റെ ആകെ ഭാരം ഉദരഭാഗത്തേക്കായി സ്വാഭാവികമായി വരികയും ഇത് മലവിസര്‍ജ്ജനം എളുപ്പത്തിലാക്കുകയും ചെയ്യുന്നു.

അതുപോലെ ചെറിയ കുടലിനും വൻകുടലിനും ഇടയ്ക്കുള്ള വാള്‍വ് അടഞ്ഞുപോകുന്നതിനും ഈ ഇരുത്തം സഹായിക്കുന്നു. ഇവയെല്ലാം തന്നെ മലവിസര്‍ജ്ജനം എളുപ്പത്തിലാക്കുന്നു.

എന്നാല്‍ യൂറോപ്യൻ ക്ലോസറ്റാകുമ്പോള്‍ ശരീരഭാരം താഴേക്ക് വരികയില്ല. അതുപോലെ കുടലുകള്‍ക്ക് ഇടയ്ക്കുള്ള വാള്‍വ് ശരിയായ രീതിയില്‍ അടയുകയുമില്ല. ഇതെല്ലാം മലവിസര്‍ജ്ജനത്തെ കൂടുതല്‍ പ്രശ്നമുള്ളതാക്കി തീര്‍ക്കുന്നു.

ഈ രീതിയില്‍ കൂടുതല്‍ സമയം കക്കൂസില്‍ ചെലവിടുന്നത് കുടലിലോ, മലാശയത്തിലോ എല്ലാം ക്യാൻസര്‍ വരുന്നതിലേക്കുള്ള സാധ്യതയെ കൂട്ടുമെന്നാണ് ചില പഠനങ്ങള്‍ ചൂണ്ടിക്കാട്ടുന്നത്. പ്രായം കൂടുന്നതിന് അനുസരിച്ചാണ് ഉദരസംബന്ധമായ ക്യാൻസറുകള്‍ക്കുള്ള സാധ്യതയും കൂടിവരുന്നത്.

ഇതിനൊപ്പം തന്നെ കഴിക്കുന്ന ഭക്ഷണം, വ്യായാമം തുടങ്ങിയ കാര്യങ്ങളും ഇതിനെ സ്വാധീനിക്കുന്നുണ്ട്. ദീര്‍ഘകാലം മലബന്ധമുണ്ടാകുന്നതും ചിലരില്‍ മലാശയ ക്യാൻസറിലേക്ക് നയിക്കാറുണ്ട്.

അതിനാല്‍ ഡയറ്റ് ക്രമീകരിച്ച് മലവിസര്‍ജ്ജനം വൃത്തിയായി നിര്‍വഹിക്കുന്നത് പതിവാക്കണം. ദഹനവും വിസര്‍ജ്ജനവും ഉറപ്പ് വരുത്തിയാല്‍ തന്നെ കുടല്‍- മലാശയ ക്യാൻസര്‍ സാധ്യതകള്‍ വളരെയധികം വെട്ടിച്ചുരുക്കാൻ സാധിക്കും.

Do you have a European closet in your homes...? Experts say that it is not good to defecate while sitting on it

Next TV

Related Stories
#health |ചൂടുകുരു കാരണം സമാധാനമില്ലേ? ചൂടുകുരു ശമിക്കാന്‍ വീട്ടിലിരുന്ന് പരീക്ഷിക്കാം ചില പൊടിക്കൈകള്‍

Apr 19, 2024 02:19 PM

#health |ചൂടുകുരു കാരണം സമാധാനമില്ലേ? ചൂടുകുരു ശമിക്കാന്‍ വീട്ടിലിരുന്ന് പരീക്ഷിക്കാം ചില പൊടിക്കൈകള്‍

കഴുത്തിലും പുറത്തും കൈകളിലുമൊക്കെ ചൂടുകുരു വേനല്‍ക്കാലത്ത് സ്വാഭാവികമാണ്. ചൂടുകുരു ശമിക്കാന്‍ വീട്ടിലിരുന്നു ചെയ്യാവുന്ന ചില...

Read More >>
#health |തക്കാളി ജ്യൂസ് കുടിക്കുന്നത് പതിവാക്കൂ; ഈ ആരോഗ്യ പ്രശ്നങ്ങളെ തടയാം...

Apr 19, 2024 10:27 AM

#health |തക്കാളി ജ്യൂസ് കുടിക്കുന്നത് പതിവാക്കൂ; ഈ ആരോഗ്യ പ്രശ്നങ്ങളെ തടയാം...

ഫൈബര്‍ ധാരാളം അടങ്ങിയ തക്കാളി ജ്യൂസ് പതിവാക്കുന്നത് ദഹന പ്രശ്നങ്ങളെ അകറ്റാനും മലബന്ധത്തെ അകറ്റാനും...

Read More >>
#sex | ലൈംഗിക ബന്ധം ആരോഗ്യകരമാക്കൻ; എല്ലാ പുരുഷന്മാരും പാലിക്കേണ്ട ചില രഹസ്യങ്ങൾ!

Apr 19, 2024 07:21 AM

#sex | ലൈംഗിക ബന്ധം ആരോഗ്യകരമാക്കൻ; എല്ലാ പുരുഷന്മാരും പാലിക്കേണ്ട ചില രഹസ്യങ്ങൾ!

ആരോഗ്യകരമായ ലൈംഗിക ബന്ധത്തിന് എല്ലാ പുരുഷന്മാരും പാലിക്കേണ്ട ചില...

Read More >>
#health |ക്യാരറ്റ് ജ്യൂസ് ഇഷ്ടമുള്ളവരാണോ നിങ്ങള്‍? എങ്കില്‍ ഇക്കാര്യങ്ങള്‍ കൂടി അറിയുക

Apr 18, 2024 09:41 PM

#health |ക്യാരറ്റ് ജ്യൂസ് ഇഷ്ടമുള്ളവരാണോ നിങ്ങള്‍? എങ്കില്‍ ഇക്കാര്യങ്ങള്‍ കൂടി അറിയുക

കണ്ണിന്റെ ആരോഗ്യം മെച്ചപ്പെടുത്താനും കണ്ണിനെ ബാധിക്കുന്ന ചെറിയ അസുഖങ്ങളെ തടയാനും ക്യാരറ്റ് ജ്യൂസ് സഹായിക്കും....

Read More >>
#h5n1 | എച്ച്5എൻ1 വൈറസ്: മരണനിരക്ക് അസാധാരണമായി ഉയരുന്നു, വലിയ ആശങ്കയെന്ന് ലോകാരോഗ്യ സംഘടന

Apr 18, 2024 08:47 PM

#h5n1 | എച്ച്5എൻ1 വൈറസ്: മരണനിരക്ക് അസാധാരണമായി ഉയരുന്നു, വലിയ ആശങ്കയെന്ന് ലോകാരോഗ്യ സംഘടന

2020-ൽ ആരംഭിച്ച പക്ഷിപ്പനി ദശലക്ഷക്കണക്കിന് കോഴികളുടെ മരണത്തിന്...

Read More >>
#health |നാരങ്ങ വെള്ളമോ കരിക്കിൻ വെള്ളമോ? ചൂടുകാലത്ത് ഏറ്റവും നല്ലത് ഏതാണ്?

Apr 15, 2024 07:26 PM

#health |നാരങ്ങ വെള്ളമോ കരിക്കിൻ വെള്ളമോ? ചൂടുകാലത്ത് ഏറ്റവും നല്ലത് ഏതാണ്?

സാധാരണ ഗതിയിൽ ഒരു ആരോഗ്യമുള്ളയാൾ ശരാശരി 1.5 മുതൽ 2 ലിറ്റർ വെള്ളം ഒരു ദിവസം കുടിക്കണമെന്നതാണ്...

Read More >>
Top Stories