5 ജി സ്മാര്ട്ട് സിറ്റി ട്രയല്സിനായി വീ എല് ആന്റ് ടിയുമായി സഹകരിക്കുന്നു

5 ജി സ്മാര്ട്ട് സിറ്റി ട്രയല്സിനായി വീ എല് ആന്റ് ടിയുമായി സഹകരിക്കുന്നു
Oct 18, 2021 10:39 PM | By Vyshnavy Rajan

കൊച്ചി : 5 ജി അധിഷ്ഠിത സ്മാര്ട്ട് സിറ്റി സംവിധാനങ്ങളുടെ പൈലറ്റ് പദ്ധതിക്കായി മുന്നിര ടെലികോം സേവന ദാതാക്കളായ വീയും എല് ആന്റ് ടിയുടെ സ്മാര്ട്ട് വേള്ഡ് ആന്റ് കമ്യൂണിക്കേഷന്സ് ബിസിനസും സഹകരിക്കും. സര്ക്കാര് അനുവദിച്ച 5 ജി സ്പെക്ട്രത്തില് നടന്നു വരുന്ന 5 ജി ട്രയലുകളുടെ ഭാഗമായാണ് 5 ജി അധിഷ്ഠിത സ്മാര്ട്ട് സിറ്റി സംവിധാനങ്ങള് പരീക്ഷിക്കുന്നതിനുള്ള ഈ പൈലറ്റ് പദ്ധതി.

ഇന്റര്നെറ്റ് ഓഫ് തിങ്സ്, എല് ആന്റ് ടി സ്മാര്ട്ട് സിറ്റി സംവിധാനം ഉപയോഗിച്ചുള്ള നിര്മിത ബുദ്ധി വീഡിയോ സാങ്കേതികവിദ്യകള്, നഗരവല്ക്കരണത്തിന്റെ വെല്ലുവിൡകള്, സുരക്ഷയും മറ്റു സ്മാര്ട്ട് സംവിധാനങ്ങളും ലഭ്യമാക്കല് എന്നിവ അടങ്ങിയ പൈലറ്റ് പദ്ധതിക്കായാണ് പൂനെയില് ഈ കമ്പനികള് സഹകരിക്കുക.

സ്ഥായിയായ സ്മാര്ട്ട് സിറ്റികള് നിര്മിക്കുന്നതിന്റെ അടിസ്ഥാനം ടെലികമ്യൂണിക്കേഷന് സംവിധാനങ്ങളാണെന്ന് 5 ജി ട്രയലിനേയും സഹകരണത്തേയും കുറിച്ചു പ്രതികരിക്കവെ വോഡഫോണ് ഐഡിയ എന്റര്പ്രൈസസ് ബിസിനസ് ഓഫിസര് അഭിജിത്ത് കിഷോര് പറഞ്ഞു. നഗര വികസനവുമായി ബന്ധപ്പെട്ട വെല്ലുവിളികള് നേരിടാനുള്ള പുതിയ അവസരമാണ് 5 ജി സാങ്കേതികവിദ്യ ലഭ്യമാക്കുന്നത്. 5 ജി അധിഷ്ഠിത സ്മാര്ട്ട് സിറ്റി സംവിധാനങ്ങള് പരീക്ഷിക്കാനായി എല് ആന്റ് ടിയുമായി സഹകരിക്കുന്നതിന് വീയ്ക്ക് ആഹ്ലാദമുണ്ടെന്നും അദ്ദേഹം പറഞ്ഞു. തുടര്ച്ചയായി വികസിച്ചു

കൊണ്ടിരിക്കുന്ന ഈ ലോകത്ത് സ്മാര്ട്ട് സംവിധാനങ്ങള്ക്ക് വന് തോതില് ആവശ്യം വര്ധിക്കുമെന്നാണു തങ്ങള് കണക്കാക്കുന്നതെന്ന് ഇതേക്കുറിച്ചു പ്രതികരിക്കവെ എല് ആന്റ് ടി ഡിഫന്സ് ആന്റ് സ്മാര്ട്ട് ടെക്നോളജീസ് സീനിയര് എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റും ഡയറക്ടറുമായ ജെ ഡി പാട്ടീല് പറഞ്ഞു.

വര്ധിപ്പിച്ച മൊബൈല് ബാന്ഡ് വിഡ്ത്ത്, അള്ട്രാ റിയലബില് ലോ ലാറ്റെന്സി കമ്യൂണിക്കേഷന്സ്, മള്ട്ടി അക്സസ് എഡ്ജ് കംപ്യൂട്ടിങ് തുടങ്ങിയവയെല്ലാം 5 ജി സേവനങ്ങളിലൂടെ ലഭ്യമാക്കാനാണ് ഈ പരീക്ഷണങ്ങളിലൂടെ ഉദ്ദേശിക്കുന്നത്. വീയുടെ 5 ജി നെറ്റ് വര്ക്ക് ട്രയല് ഉപയോഗങ്ങള്ക്കായി ടെലകോം വകുപ്പ് എംഎം വേവ് ബാന്ഡില് 26 ജിഗാഹെര്ട്ട്സ്, 3.5 ജിഗാഹെര്ട്ട്സ് സ്പെക്ട്രങ്ങളാണ് അനുവദിച്ചിട്ടുള്ളത്.

V for 5G Smart City Trials Collaborating with L&T

Next TV

Related Stories
#Vestaicecream |  വെസ്റ്റയുടെ പുതിയ വൈറ്റ് ചോക്ലറ്റ് ഐസ്ക്രീം കല്യാണി പ്രിയദർശൻ പുറത്തിറക്കി

Apr 16, 2024 09:12 PM

#Vestaicecream | വെസ്റ്റയുടെ പുതിയ വൈറ്റ് ചോക്ലറ്റ് ഐസ്ക്രീം കല്യാണി പ്രിയദർശൻ പുറത്തിറക്കി

15 വ്യത്യസ്ഥ രുചികളിലുള്ള ഒരു ലിറ്റർ പാക്കറ്റ് വെസ്റ്റ ഐസ്ക്രീം ഇപ്പോൾ ലഭ്യമാണ്....

Read More >>
#Boche | കുരുന്നുകളുടെ സ്വപ്നത്തിന് ചിറക് നല്‍കി ബോചെ

Mar 7, 2024 04:55 PM

#Boche | കുരുന്നുകളുടെ സ്വപ്നത്തിന് ചിറക് നല്‍കി ബോചെ

കഴിഞ്ഞ അധ്യയനവര്‍ഷത്തില്‍ കുട്ടികള്‍ക്കിടയില്‍ ഏവിയേഷനെ സംബന്ധിച്ച് അവബോധം സൃഷ്ടിക്കാനായി സ്‌കൂളില്‍ വിമാനത്തിന്റെ ഒരു മാതൃക ഒരുക്കിയിരുന്നു....

Read More >>
#Boche | ഇനി മഴയും വെയിലുമേല്‍ക്കാതെ; ദമ്പതികള്‍ക്ക് വീട് നിര്‍മ്മിച്ച് നല്‍കി ബോചെ ഫാന്‍സ് ചാരിറ്റബിള്‍ ട്രസ്റ്റ്

Mar 7, 2024 04:26 PM

#Boche | ഇനി മഴയും വെയിലുമേല്‍ക്കാതെ; ദമ്പതികള്‍ക്ക് വീട് നിര്‍മ്മിച്ച് നല്‍കി ബോചെ ഫാന്‍സ് ചാരിറ്റബിള്‍ ട്രസ്റ്റ്

സാമ്പത്തികമായി ബുദ്ധിമുട്ട് അനുഭവിക്കുന്ന ഈ ദമ്പതികള്‍ക്ക് ബോചെ ഫാന്‍സ് ചാരിറ്റബിള്‍ ട്രസ്റ്റ് ആണ് വീട് നിര്‍മ്മിച്ച്...

Read More >>
#Phone2A | ഫോൺ - 2എ സ്‌മാർട്ട്‌ ഫോണുമായി നത്തിംഗ്

Mar 7, 2024 04:21 PM

#Phone2A | ഫോൺ - 2എ സ്‌മാർട്ട്‌ ഫോണുമായി നത്തിംഗ്

വലിയ ചുവടുവയ്പ്പായ ഫോൺ 2 എ പരമാവധി ഉപഭോക്‌തൃ സംതൃപ്‌തി ഉറപ്പാക്കുന്നതാണെന്നു നത്തിംഗ് സിഇഒയും സഹസ്ഥാപകനുമായ കാൾ പെയ്...

Read More >>
#MuthootFinance |മുത്തൂറ്റ് ഫിനാന്‍സിന് 3,285 കോടി രൂപയുടെ സംയോജിത അറ്റാദായം

Feb 14, 2024 10:40 PM

#MuthootFinance |മുത്തൂറ്റ് ഫിനാന്‍സിന് 3,285 കോടി രൂപയുടെ സംയോജിത അറ്റാദായം

മുന്‍വര്‍ഷം ഇതേ കാലയളവില്‍ 2,661 കോടി രൂപയായിരുന്നു അറ്റാദായം....

Read More >>
Top Stories