ഒരുദിവസം 4,000ത്തോളം ആളുകൾക്ക് എച്ച്‌ഐവി അണുബാധ; ഞെട്ടിക്കുന്ന കണക്ക് പുറത്തുവിട്ട് ഐക്യരാഷ്ട്രസഭ

ഒരുദിവസം 4,000ത്തോളം ആളുകൾക്ക് എച്ച്‌ഐവി അണുബാധ; ഞെട്ടിക്കുന്ന കണക്ക് പുറത്തുവിട്ട് ഐക്യരാഷ്ട്രസഭ
Aug 1, 2022 01:24 PM | By Vyshnavy Rajan

ലോകത്തിൽ ഒരുദിവസം 4,000ത്തോളം ആളുകൾക്ക് എച്ച്‌ഐവി അണുബാധയുണ്ടാകുന്നുണ്ടെന്ന് ഐക്യരാഷ്ട്രസഭ. എച്ച്ഐവി പ്രതിരോധം മന്ദഗതിയിലാണെന്നും രോഗപ്രതിരോധവും ചികിത്സയും കൂടുതൽ കാര്യക്ഷമമാക്കണമെന്നും ഐക്യരാഷ്ട്രസഭ ട്വീറ്റിലൂടെ അഭ്യർത്ഥിച്ചു.

യു.എന്നിന്‍റെ ഗ്ലോബൽ എച്ച്ഐവി റെസ്പോണ്‍സ് എന്ന പഠനത്തിലാണ് ഞെട്ടിക്കുന്ന വെളിപ്പെടുത്തലുള്ളത്. കഴിഞ്ഞ രണ്ട് വർഷങ്ങളിലായുണ്ടായ കൊവിഡ് 19 പ്രതിസന്ധിയിൽ എച്ച്‌ഐവിക്കെതിരായ പ്രതിരോധം കുത്തനെ ഇടിഞ്ഞുവെന്നാണ് പഠനം.

കൃത്യമായ രോ​ഗപ്രതിരോധത്തിലെ അപാകതകൾ മൂലം ദശലക്ഷക്കണക്കിന് ജീവനുകളാണ് അപകടത്തിലാകുന്നത്. കാനഡയിലെ മോൺട്രിയലിൽ നടക്കുന്ന അന്താരാഷ്ട്ര എയ്ഡ്‌സ് കോൺഫറൻസിന് മുന്നോടിയായാണ് സാഹചര്യം വളരെ മോശമാണെന്ന് വ്യക്തമാക്കുന്ന പുതിയ റിപ്പോർട്ട് പുറത്തിറക്കിയത്.

മധ്യ ഏഷ്യ, മിഡിൽ ഈസ്റ്റ്, കിഴക്കൻ യൂറോപ്പ്, നോർത്ത് ആഫ്രിക്ക, ലാറ്റിനമേരിക്ക എന്നിവിടങ്ങളിലാണ് എച്ച്ഐവി ബാധിക്കുന്നവരുടെ എണ്ണം ഏറ്റവും കൂടുതൽ. എയിഡ്സ് ബാധിതരുടെ എണ്ണം ഏഷ്യ പസഫിക്ക് മേഖലകളിൽ വളരെ കൂടുതലാണ്. കിഴക്കൻ – തെക്കൻ ആഫ്രിക്കയിൽ രോഗ പ്രതിരോധ മേഖലയിലെ പുരോ​ഗതി 2021-ൽ കുറഞ്ഞുവെന്നും റിപ്പോർട്ട് വ്യക്‌തമാക്കുന്നു.

എയ്‌ഡ്‌സ് പ്രതിരോധം മന്ദ​ഗതിയിലാകുന്നത് വലിയ അപകടമാണെന്നും ഇക്കാര്യത്തിൽ ജാ​ഗ്രത പുലർത്തണമെന്നും യുഎൻഎഐഡിഎസ് എക്‌സിക്യുട്ടീവ് ഡയറക്‌ടർ വിന്നി ബയനിമ പറയുന്നു. 6,50,000 എയ്‌ഡ്‌സ് മരണങ്ങളാണ് 2021-ൽ മാത്രം റിപ്പോർട്ട് ചെയ്‌തത്.

2025 ആകുമ്പോൾ പ്രതിവർഷ രോഗികളുടെ എണ്ണം 370,000 ആക്കണമെന്നതായിരുന്നു ഐക്യരാഷ്ട്രസഭയിലെ അംഗരാജ്യങ്ങളുടെ ലക്ഷ്യം. എന്നാൽ നിലവിലെ അവസ്ഥ തുടര്‍ന്നാല്‍ 2025 ആകുമ്പോൾ പ്രതിവർഷം പുതിയ അണുബാധ കേസുകളുടെ എണ്ണം 1.2 ദശലക്ഷത്തിലധികമാവുമെന്ന് വിന്നി ബയനിമ മുന്നറിയിപ്പ് നൽകുന്നു.

About 4,000 people are infected with HIV a day; The United Nations released a shocking figure

Next TV

Related Stories
#death |വൃദ്ധ ദമ്പതികൾക്ക് ആടിന്റെ ആക്രമണത്തിൽ ദാരുണാന്ത്യം, ഭ്രാന്തൻ ആടിനെ വെടിവച്ച് കൊന്ന് പൊലീസ്

Apr 19, 2024 09:08 AM

#death |വൃദ്ധ ദമ്പതികൾക്ക് ആടിന്റെ ആക്രമണത്തിൽ ദാരുണാന്ത്യം, ഭ്രാന്തൻ ആടിനെ വെടിവച്ച് കൊന്ന് പൊലീസ്

മകൻ നൽകിയ വിവരം അനുസരിച്ച് സംഭവ സ്ഥലം പരിശോധിച്ച പൊലീസാണ് അക്രമി ഭ്രാന്തൻ ചെമ്മരിയാടാണെന്ന്...

Read More >>
#babydeath |കുഞ്ഞിന് സൂര്യപ്രകാശം മാത്രം നൽകി, മുലയൂട്ടാൻ സമ്മതിച്ചില്ല, ദാരുണാന്ത്യം; ഇൻഫ്ലുവൻസർക്ക് തടവുശിക്ഷ

Apr 17, 2024 12:44 PM

#babydeath |കുഞ്ഞിന് സൂര്യപ്രകാശം മാത്രം നൽകി, മുലയൂട്ടാൻ സമ്മതിച്ചില്ല, ദാരുണാന്ത്യം; ഇൻഫ്ലുവൻസർക്ക് തടവുശിക്ഷ

ഒരു മാസം പ്രായമുള്ള കുഞ്ഞാണ് പോഷകാഹാരക്കുറവ് കാരണം മരിച്ചത്. തുടർന്ന് മാക്സിം ല്യുട്ടി എന്ന റഷ്യൻ ഇൻഫ്ലുവൻസർക്കാണ് തടവുശിക്ഷ...

Read More >>
#stabbed | സിഡ്നിയിലെ പള്ളിയിൽ ബിഷപ്പിനെ കുത്തിയ സംഭവം ഭീകരാക്രമണം; 16 കാരൻ അറസ്റ്റിൽ

Apr 17, 2024 07:24 AM

#stabbed | സിഡ്നിയിലെ പള്ളിയിൽ ബിഷപ്പിനെ കുത്തിയ സംഭവം ഭീകരാക്രമണം; 16 കാരൻ അറസ്റ്റിൽ

പരുക്കേറ്റത് ഫാ. ഐസക് റോയെൽ, ബിഷപ് മാർ മാരി ഇമ്മാനുവൽ എന്നിവർക്കാണെന്ന് പള്ളി അധികാരികൾ വെളിപ്പെടുത്തി. പള്ളിയിലെ ആരാധന ലൈവ് ആയി സംപ്രേഷണം...

Read More >>
#Iran | ഇസ്രയേലിന് നേരെ ബാലിസ്റ്റിക് മിസൈൽ തൊടുത്ത് ഇറാൻ; രാജ്യമെങ്ങും യുദ്ധ ഭീതി, എല്ലാ സ്‌കൂളുകളും അടച്ചു

Apr 14, 2024 06:47 AM

#Iran | ഇസ്രയേലിന് നേരെ ബാലിസ്റ്റിക് മിസൈൽ തൊടുത്ത് ഇറാൻ; രാജ്യമെങ്ങും യുദ്ധ ഭീതി, എല്ലാ സ്‌കൂളുകളും അടച്ചു

ഇറാനില്‍ നിന്നും സഖ്യ രാജ്യങ്ങളില്‍ നിന്നുമാണ് ഡ്രോണ്‍ തൊടുത്തത്....

Read More >>
#CrocodileMeat | മുതലയിറച്ചി സ്ഥിരമായി കഴിച്ചത് പണിയായി, രണ്ട് വർഷമായി സ്ത്രീയുടെ കണ്ണിൽ വളർന്നത് ആർമിലിഫർ ​​ഗ്രാൻഡിസ്

Apr 12, 2024 05:02 PM

#CrocodileMeat | മുതലയിറച്ചി സ്ഥിരമായി കഴിച്ചത് പണിയായി, രണ്ട് വർഷമായി സ്ത്രീയുടെ കണ്ണിൽ വളർന്നത് ആർമിലിഫർ ​​ഗ്രാൻഡിസ്

മുതലയുടെ മാംസം കഴിക്കുന്നവരിൽ മുമ്പ് ആർമിലിഫർ ​​ഗ്രാൻഡിസ് അണുബാധ റിപ്പോർട്ട് ചെയ്തിട്ടില്ലെങ്കിലും, മുതലകൾക്ക് പെൻ്റാസ്റ്റോമിഡുകൾ വഹിക്കാൻ...

Read More >>
Top Stories