ഈ അഞ്ച് കാര്യങ്ങൾ സെക്സ് ലെെഫിനെ ബാധിക്കാം, പുതിയ പഠനം

ഈ അഞ്ച് കാര്യങ്ങൾ സെക്സ് ലെെഫിനെ ബാധിക്കാം, പുതിയ പഠനം
Jul 31, 2022 09:41 PM | By Susmitha Surendran

പുരുഷന്മാരുടെ ലൈംഗിക പ്രകടനത്തെ മോശമാകുന്നതിൽ ഭക്ഷണങ്ങൾ മാത്രമല്ല മറ്റ് ചില ഘടകങ്ങൾ കൂടി പ്രധാന പങ്ക് വഹിക്കുന്നതായി പഠനങ്ങൾ പറയുന്നു. പല കാരണങ്ങൾ കൊണ്ട് പുരുഷന്മാരിൽ സെക്ഷ്വൽ സ്റ്റാമിന കുറയാം. സെക്ഷ്വൽ സ്റ്റാമിന കുറയുന്നത് ഊർജക്കുറവ്, ഉദ്ധാരണ പ്രശ്‌നങ്ങൾ എന്നിവയിലേയ്ക്കു നയിക്കുന്നതായും വിദ​ഗ്ധർ പറയുന്നു.

പുരുഷന്മാർക്കുണ്ടാകുന്ന ലൈംഗിക പ്രശ്‌നങ്ങൾ പലപ്പോഴും അസംതൃപ്തമായ ലൈംഗിക ജീവിതത്തിലേക്ക് നയിക്കുന്നു. ഉദ്ധാരണശേഷിക്കുറവ്, കുറഞ്ഞ ലൈംഗിക തൃഷ്ണ തുടങ്ങി പല ലൈംഗിക പ്രശ്‌നങ്ങളും എല്ലാ പ്രായത്തിലുമുള്ള പുരുഷന്മാർ നേരിടാറുണ്ട്.

ചികിത്സിക്കാതിരുന്നാൽ പ്രായം കൂടുന്നതിന് അനുസരിച്ച് ഇവയുടെ ആഘാതം വർധിക്കുന്നു. സെക്സ് ലെെഫ് മെച്ചപ്പെടുത്താൻ പുരുഷന്മാർ എന്തൊക്കെ കാര്യങ്ങൾ ശ്രദ്ധിക്കണമെന്ന് വിദ​ഗ്ധർ പറയുന്നു.

ഒന്ന്....

സ്ട്രെസ് വിവിധ ആരോ​ഗ്യപ്രശ്നങ്ങൾക്ക് കാരണമാകും. സെക്സിനോടുള്ള താൽപര്യം കുറയുന്നതിന് സെക്സ് പ്രധാന പങ്കുവഹിക്കുന്നതായി പഠനങ്ങൾ പറയുന്നു.'സ്‌ട്രെസ്' അഥവാ മാനസിക സമ്മർദ്ദം മൂലമാണ് പലപ്പോഴും പങ്കാളികൾ തമ്മിലുള്ള ലൈംഗികബന്ധം വളരെയധികം ബാധിക്കപ്പെടുന്നത്.

അത് ജോലിസംബന്ധമായതോ, വീട്ടുകാര്യങ്ങളുമായി ബന്ധപ്പെട്ടതോ എല്ലാമാകാം. കുടുംബമായി ജീവിക്കുന്നവരാണെങ്കിൽ ഇത്തരം പ്രശ്‌നങ്ങൾക്കെല്ലാം അപ്പുറം ലൈംഗികജീവിതം സുഖകരമായി മുന്നോട്ട് കൊണ്ടുപോകണമെങ്കിൽ ഇതിനായി തന്നെ സമയം മാറ്റിവയ്‌ക്കേണ്ടതുണ്ട്.

രണ്ട്...

മലിനീകരണം, സിഗരറ്റ് പുക, പഞ്ചസാരയും കൊഴുപ്പും അടങ്ങിയ ഭക്ഷണക്രമം തുടങ്ങിയ ഘടകങ്ങൾ മൂലമുണ്ടാകുന്ന ഓക്‌സിഡേറ്റീവ് സ്ട്രെസ്, ബീജ ഉൽപ്പാദനത്തിലും ഗുണമേന്മയിലും പ്രതികൂല സ്വാധീനം ചെലുത്തും.

മൂന്ന്...

ബീജങ്ങളുടെ എണ്ണം കുറയുക, ബീജത്തിന്റെ ചലനശേഷി കുറയുക, ബീജത്തിന്റെ ആകൃതി എന്നിവ ഉൾപ്പെടെ ബീജത്തിന്റെ ആരോഗ്യത്തിന്റെ പല വശങ്ങളെയും പുകവലി ബാധിക്കുന്നതായി കണ്ടെത്തി.

നാല്...

മദ്യം പുരുഷന്മാരുടെ പ്രത്യുൽപാദനക്ഷമതയെ നേരിട്ട് ബാധിക്കുന്നു. ഇത് ലിബിഡോ കുറയ്ക്കുകയും ടെസ്റ്റോസ്റ്റിറോൺ അളവ് കുറയ്ക്കുകയും ചെയ്യുന്നു. ഇത് ബീജത്തിന്റെ ഗുണനിലവാരത്തെ ബാധിക്കുന്നു.

അഞ്ച്...

അമിതവണ്ണം എല്ലായ്പ്പോഴും വന്ധ്യതയുള്ള പുരുഷന്മാർക്ക് അപകടകരമാണ്. അത് ഭാവിയിൽ നിങ്ങളുടെ ടെസ്റ്റോസ്റ്റിറോണിന്റെ അളവിനെ ബാധിക്കുകയും ബീജകോശങ്ങളുടെ ഘടനയിൽ മാറ്റം വരുത്തുകയും ചെയ്യും.

പൊണ്ണത്തടി കൊണ്ട് ബുദ്ധിമുട്ടുന്ന പല പുരുഷന്മാരും ഉദ്ധാരണക്കുറവ് അനുഭവിക്കുന്നതായി അമേരിക്കൻ യൂറോളജിക്കൽ അസോസിയേഷന്റെ വക്താവ് ഇറ ഷാർലിപ് പറഞ്ഞു.

അമിതഭാരം ടെസ്റ്റോസ്റ്റിറോൺ അളവ് കുറയ്ക്കുകയും ശരീരത്തിലെ പൊതുവായ വീക്കം ഉണ്ടാക്കുകയും ചെയ്യുന്നു. അനുബന്ധ രക്തസമ്മർദ്ദം, പ്രമേഹം, ഹൈപ്പർ ട്രൈഗ്ലിസറിഡീമിയ, വീക്കം എന്നിവ കാരണം അമിതവണ്ണം രക്തക്കുഴലുകൾക്ക് കേടുവരുത്തും.

These five things can affect sex life, new study finds

Next TV

Related Stories
#health |ചൂടുകുരു കാരണം സമാധാനമില്ലേ? ചൂടുകുരു ശമിക്കാന്‍ വീട്ടിലിരുന്ന് പരീക്ഷിക്കാം ചില പൊടിക്കൈകള്‍

Apr 19, 2024 02:19 PM

#health |ചൂടുകുരു കാരണം സമാധാനമില്ലേ? ചൂടുകുരു ശമിക്കാന്‍ വീട്ടിലിരുന്ന് പരീക്ഷിക്കാം ചില പൊടിക്കൈകള്‍

കഴുത്തിലും പുറത്തും കൈകളിലുമൊക്കെ ചൂടുകുരു വേനല്‍ക്കാലത്ത് സ്വാഭാവികമാണ്. ചൂടുകുരു ശമിക്കാന്‍ വീട്ടിലിരുന്നു ചെയ്യാവുന്ന ചില...

Read More >>
#health |തക്കാളി ജ്യൂസ് കുടിക്കുന്നത് പതിവാക്കൂ; ഈ ആരോഗ്യ പ്രശ്നങ്ങളെ തടയാം...

Apr 19, 2024 10:27 AM

#health |തക്കാളി ജ്യൂസ് കുടിക്കുന്നത് പതിവാക്കൂ; ഈ ആരോഗ്യ പ്രശ്നങ്ങളെ തടയാം...

ഫൈബര്‍ ധാരാളം അടങ്ങിയ തക്കാളി ജ്യൂസ് പതിവാക്കുന്നത് ദഹന പ്രശ്നങ്ങളെ അകറ്റാനും മലബന്ധത്തെ അകറ്റാനും...

Read More >>
#sex | ലൈംഗിക ബന്ധം ആരോഗ്യകരമാക്കൻ; എല്ലാ പുരുഷന്മാരും പാലിക്കേണ്ട ചില രഹസ്യങ്ങൾ!

Apr 19, 2024 07:21 AM

#sex | ലൈംഗിക ബന്ധം ആരോഗ്യകരമാക്കൻ; എല്ലാ പുരുഷന്മാരും പാലിക്കേണ്ട ചില രഹസ്യങ്ങൾ!

ആരോഗ്യകരമായ ലൈംഗിക ബന്ധത്തിന് എല്ലാ പുരുഷന്മാരും പാലിക്കേണ്ട ചില...

Read More >>
#health |ക്യാരറ്റ് ജ്യൂസ് ഇഷ്ടമുള്ളവരാണോ നിങ്ങള്‍? എങ്കില്‍ ഇക്കാര്യങ്ങള്‍ കൂടി അറിയുക

Apr 18, 2024 09:41 PM

#health |ക്യാരറ്റ് ജ്യൂസ് ഇഷ്ടമുള്ളവരാണോ നിങ്ങള്‍? എങ്കില്‍ ഇക്കാര്യങ്ങള്‍ കൂടി അറിയുക

കണ്ണിന്റെ ആരോഗ്യം മെച്ചപ്പെടുത്താനും കണ്ണിനെ ബാധിക്കുന്ന ചെറിയ അസുഖങ്ങളെ തടയാനും ക്യാരറ്റ് ജ്യൂസ് സഹായിക്കും....

Read More >>
#h5n1 | എച്ച്5എൻ1 വൈറസ്: മരണനിരക്ക് അസാധാരണമായി ഉയരുന്നു, വലിയ ആശങ്കയെന്ന് ലോകാരോഗ്യ സംഘടന

Apr 18, 2024 08:47 PM

#h5n1 | എച്ച്5എൻ1 വൈറസ്: മരണനിരക്ക് അസാധാരണമായി ഉയരുന്നു, വലിയ ആശങ്കയെന്ന് ലോകാരോഗ്യ സംഘടന

2020-ൽ ആരംഭിച്ച പക്ഷിപ്പനി ദശലക്ഷക്കണക്കിന് കോഴികളുടെ മരണത്തിന്...

Read More >>
#health |നാരങ്ങ വെള്ളമോ കരിക്കിൻ വെള്ളമോ? ചൂടുകാലത്ത് ഏറ്റവും നല്ലത് ഏതാണ്?

Apr 15, 2024 07:26 PM

#health |നാരങ്ങ വെള്ളമോ കരിക്കിൻ വെള്ളമോ? ചൂടുകാലത്ത് ഏറ്റവും നല്ലത് ഏതാണ്?

സാധാരണ ഗതിയിൽ ഒരു ആരോഗ്യമുള്ളയാൾ ശരാശരി 1.5 മുതൽ 2 ലിറ്റർ വെള്ളം ഒരു ദിവസം കുടിക്കണമെന്നതാണ്...

Read More >>
Top Stories