സെക്സ് ലെെഫ് മെച്ചപ്പെടുത്താൻ പുരുഷന്മാർ ശ്രദ്ധിക്കേണ്ട അഞ്ച് കാര്യങ്ങൾ

സെക്സ് ലെെഫ് മെച്ചപ്പെടുത്താൻ പുരുഷന്മാർ  ശ്രദ്ധിക്കേണ്ട അഞ്ച് കാര്യങ്ങൾ
Jul 30, 2022 11:01 PM | By Vyshnavy Rajan

പുരുഷന്മാരുടെ ലൈംഗിക പ്രകടനത്തെ മോശമാകുന്നതിൽ ഭക്ഷണങ്ങൾ മാത്രമല്ല മറ്റ് ചില ഘടകങ്ങൾ കൂടി പ്രധാന പങ്ക് വഹിക്കുന്നതായി പഠനങ്ങൾ പറയുന്നു.

പല കാരണങ്ങൾ കൊണ്ട് പുരുഷന്മാരിൽ സെക്ഷ്വൽ സ്റ്റാമിന കുറയാം. സെക്ഷ്വൽ സ്റ്റാമിന കുറയുന്നത് ഊർജക്കുറവ്, ഉദ്ധാരണ പ്രശ്‌നങ്ങൾ എന്നിവയിലേയ്ക്കു നയിക്കുന്നതായും വിദ​ഗ്ധർ പറയുന്നു.

പുരുഷന്മാർക്കുണ്ടാകുന്ന ലൈംഗിക പ്രശ്‌നങ്ങൾ പലപ്പോഴും അസംതൃപ്തമായ ലൈംഗിക ജീവിതത്തിലേക്ക് നയിക്കുന്നു. ഉദ്ധാരണശേഷിക്കുറവ്, കുറഞ്ഞ ലൈംഗിക തൃഷ്ണ തുടങ്ങി പല ലൈംഗിക പ്രശ്‌നങ്ങളും എല്ലാ പ്രായത്തിലുമുള്ള പുരുഷന്മാർ നേരിടാറുണ്ട്.

ചികിത്സിക്കാതിരുന്നാൽ പ്രായം കൂടുന്നതിന് അനുസരിച്ച് ഇവയുടെ ആഘാതം വർധിക്കുന്നു. സെക്സ് ലെെഫ് മെച്ചപ്പെടുത്താൻ പുരുഷന്മാർ എന്തൊക്കെ കാര്യങ്ങൾ ശ്രദ്ധിക്കണമെന്ന് വിദ​ഗ്ധർ പറയുന്നു.

  • സ്ട്രെസ് വിവിധ ആരോ​ഗ്യപ്രശ്നങ്ങൾക്ക് കാരണമാകും. സെക്സിനോടുള്ള താൽപര്യം കുറയുന്നതിന് സെക്സ് പ്രധാന പങ്കുവഹിക്കുന്നതായി പഠനങ്ങൾ പറയുന്നു.'സ്‌ട്രെസ്' അഥവാ മാനസിക സമ്മർദ്ദം മൂലമാണ് പലപ്പോഴും പങ്കാളികൾ തമ്മിലുള്ള ലൈംഗികബന്ധം വളരെയധികം ബാധിക്കപ്പെടുന്നത്. അത് ജോലിസംബന്ധമായതോ, വീട്ടുകാര്യങ്ങളുമായി ബന്ധപ്പെട്ടതോ എല്ലാമാകാം. കുടുംബമായി ജീവിക്കുന്നവരാണെങ്കിൽ ഇത്തരം പ്രശ്‌നങ്ങൾക്കെല്ലാം അപ്പുറം ലൈംഗികജീവിതം സുഖകരമായി മുന്നോട്ട് കൊണ്ടുപോകണമെങ്കിൽ ഇതിനായി തന്നെ സമയം മാറ്റിവയ്‌ക്കേണ്ടതുണ്ട്.
  • മലിനീകരണം, സിഗരറ്റ് പുക, പഞ്ചസാരയും കൊഴുപ്പും അടങ്ങിയ ഭക്ഷണക്രമം തുടങ്ങിയ ഘടകങ്ങൾ മൂലമുണ്ടാകുന്ന ഓക്‌സിഡേറ്റീവ് സ്ട്രെസ്, ബീജ ഉൽപ്പാദനത്തിലും ഗുണമേന്മയിലും പ്രതികൂല സ്വാധീനം ചെലുത്തും.
  • ബീജങ്ങളുടെ എണ്ണം കുറയുക, ബീജത്തിന്റെ ചലനശേഷി കുറയുക, ബീജത്തിന്റെ ആകൃതി എന്നിവ ഉൾപ്പെടെ ബീജത്തിന്റെ ആരോഗ്യത്തിന്റെ പല വശങ്ങളെയും പുകവലി ബാധിക്കുന്നതായി കണ്ടെത്തി.
  • മദ്യം പുരുഷന്മാരുടെ പ്രത്യുൽപാദനക്ഷമതയെ നേരിട്ട് ബാധിക്കുന്നു. ഇത് ലിബിഡോ കുറയ്ക്കുകയും ടെസ്റ്റോസ്റ്റിറോൺ അളവ് കുറയ്ക്കുകയും ചെയ്യുന്നു. ഇത് ബീജത്തിന്റെ ഗുണനിലവാരത്തെ ബാധിക്കുന്നു.
  • അമിതവണ്ണം എല്ലായ്പ്പോഴും വന്ധ്യതയുള്ള പുരുഷന്മാർക്ക് അപകടകരമാണ്. അത് ഭാവിയിൽ നിങ്ങളുടെ ടെസ്റ്റോസ്റ്റിറോണിന്റെ അളവിനെ ബാധിക്കുകയും ബീജകോശങ്ങളുടെ ഘടനയിൽ മാറ്റം വരുത്തുകയും ചെയ്യും. പൊണ്ണത്തടി കൊണ്ട് ബുദ്ധിമുട്ടുന്ന പല പുരുഷന്മാരും ഉദ്ധാരണക്കുറവ് അനുഭവിക്കുന്നതായി അമേരിക്കൻ യൂറോളജിക്കൽ അസോസിയേഷന്റെ വക്താവ് ഇറ ഷാർലിപ് പറഞ്ഞു. അമിതഭാരം ടെസ്റ്റോസ്റ്റിറോൺ അളവ് കുറയ്ക്കുകയും ശരീരത്തിലെ പൊതുവായ വീക്കം ഉണ്ടാക്കുകയും ചെയ്യുന്നു. അനുബന്ധ രക്തസമ്മർദ്ദം, പ്രമേഹം, ഹൈപ്പർ ട്രൈഗ്ലിസറിഡീമിയ, വീക്കം എന്നിവ കാരണം അമിതവണ്ണം രക്തക്കുഴലുകൾക്ക് കേടുവരുത്തും.

Five things men should do to improve their sex life

Next TV

Related Stories
#health | ദിവസവും ചൂടുവെള്ളത്തിലാണോ കുളിക്കാറുള്ളത് ? എങ്കിൽ ഇക്കാര്യം അറിഞ്ഞിരിക്കൂ...

Mar 25, 2024 04:03 PM

#health | ദിവസവും ചൂടുവെള്ളത്തിലാണോ കുളിക്കാറുള്ളത് ? എങ്കിൽ ഇക്കാര്യം അറിഞ്ഞിരിക്കൂ...

പേശികളുടെ മുറുക്കവും ശരീര വേദനയും ഒഴിവാക്കാൻ ചൂട് വെള്ളം സഹായകമാണ്....

Read More >>
 #breakfast  | പ്രാതലിൽ ഇത്തരം ഭഷണങ്ങൾ ഉൾപ്പെടുത്തിയാൽ ദിവസമേ കളറാകും

Mar 25, 2024 08:53 AM

#breakfast | പ്രാതലിൽ ഇത്തരം ഭഷണങ്ങൾ ഉൾപ്പെടുത്തിയാൽ ദിവസമേ കളറാകും

ആരോ​ഗ്യകരവും പോഷക​ഗുണമുള്ളതുമായ ഭക്ഷണമായിരിക്കണം പ്രാതലിൽ ഉൾപ്പെടുത്തേണ്ടത്. കാരണം, അവ ഉൻമേഷവും ഊർജ്ജവും നിലനിർത്താൻ...

Read More >>
#amla  |ദിവസവും ഒരു നെല്ലിക്കയായാലോ ...? നെല്ലിക്കയുടെ ഗുണങ്ങളെപറ്റിയറിയാം

Mar 23, 2024 03:55 PM

#amla |ദിവസവും ഒരു നെല്ലിക്കയായാലോ ...? നെല്ലിക്കയുടെ ഗുണങ്ങളെപറ്റിയറിയാം

നെല്ലിക്ക പതിവായി കഴിക്കുന്നത് വിട്ടുമാറാത്ത രോഗങ്ങളുടെ സാധ്യത കുറയ്ക്കുകയും ദഹനവ്യവസ്ഥയ്ക്ക്ക് ഗുണം ചെയ്യുകയും മലബന്ധം തടയുകയും...

Read More >>
#watermelon| തണ്ണിമത്തൻ ഫ്രിഡ്ജിൽ സൂക്ഷിക്കാൻ പാടില്ല, കാരണം ...

Mar 23, 2024 01:22 PM

#watermelon| തണ്ണിമത്തൻ ഫ്രിഡ്ജിൽ സൂക്ഷിക്കാൻ പാടില്ല, കാരണം ...

തണ്ണിമത്തൻ തണുപ്പിച്ച് കഴിക്കാൻ ആഗ്രഹിക്കുന്നുണ്ടെങ്കിൽ സ്മൂത്തിയിലോ മിൽക്ക് ഷേക്ക് രൂപത്തിലോ കഴിക്കുന്നതാണ് നല്ലതെന്നും വിദഗ്ധർ...

Read More >>
#health | ശരീരത്തിലെ ചൂട് വർദ്ധിപ്പിക്കുന്ന ഈ അഞ്ച് ഭക്ഷണങ്ങളെ വേനൽക്കാലത്ത് ഒഴിവാക്കാം...

Mar 20, 2024 10:21 AM

#health | ശരീരത്തിലെ ചൂട് വർദ്ധിപ്പിക്കുന്ന ഈ അഞ്ച് ഭക്ഷണങ്ങളെ വേനൽക്കാലത്ത് ഒഴിവാക്കാം...

വേനല്‍ക്കാലത്തെ നിര്‍ജ്ജലീകരണത്തെ തടയാന്‍ വെള്ളം ധാരാളം അടങ്ങിയ ഭക്ഷണങ്ങളാണ് കഴിക്കേണ്ടത്....

Read More >>
#health | പാൽ ചായക്കൊപ്പം ഒരിക്കലും കഴിക്കാന്‍ പാടില്ലാത്ത ചില ഭക്ഷണങ്ങളെ കുറിച്ച് അറിയാം

Mar 17, 2024 08:56 PM

#health | പാൽ ചായക്കൊപ്പം ഒരിക്കലും കഴിക്കാന്‍ പാടില്ലാത്ത ചില ഭക്ഷണങ്ങളെ കുറിച്ച് അറിയാം

ചായയ്‌ക്കൊപ്പം എണ്ണയില്‍ വറുത്തതും പൊരിച്ചതുമായ ഭക്ഷണങ്ങള്‍ കഴിക്കുന്നതും...

Read More >>
Top Stories