ആദ്യ സൂപ്പർ സ്പെഷ്യാലിറ്റി കോഴ്സ്; വാസ്കുലാർ സർജറിയിൽ ചരിത്രനേട്ടവുമായി സ്റ്റാർ കെയർ ഹോസ്പിറ്റൽ

ആദ്യ  സൂപ്പർ സ്പെഷ്യാലിറ്റി കോഴ്സ്; വാസ്കുലാർ സർജറിയിൽ ചരിത്രനേട്ടവുമായി സ്റ്റാർ കെയർ ഹോസ്പിറ്റൽ
Jul 30, 2022 08:06 PM | By Vyshnavy Rajan

കോഴിക്കോട് : വാസ്കുലാർ സർജറിയിൽ കേരളത്തിലെ ആദ്യ ഡി.ആർ.എൻ.ബി സൂപ്പർ സ്പെഷ്യാലിറ്റി കോഴ്സ് പരിശീലനത്തിനു അംഗീകാരം നേടി സ്റ്റാർ കെയർ ഹോസ്പിറ്റൽ.

തിരുവനന്തപുരത്തെ ശ്രീചിത്തിര തിരുന്നാൾ ഇൻസ്റ്റിറ്റ്യൂട്ടിന് ശേഷം വാസ്കുലാർ സർജറിയിൽ സൂപ്പർ സ്പെഷ്യാലിറ്റി പരിശീലനം നൽകുന്ന കേരളത്തിലെ രണ്ടാമത്തെ സ്ഥാപനം ആവുകയാണ് സ്റ്റാർ കെയർ. വാസ്കുലാർ സർജറിയിൽ സ്വകാര്യ മേഖലയിലെ ആദ്യ സൂപ്പർ സ്പെഷ്യാലിറ്റി പരിശീലനകേന്ദ്രം കൂടിയാണ് സ്റ്റാർ കെയർ.

വാസ്കുലാർ സർജറിയിൽ നിലവിലെ എം.സി.എച്ച് ബിരുദത്തിനു തത്തുല്യമായ യോഗ്യതയാണ് ഡി.ആർ.എൻ.ബി. മൂന്നു വർഷമാണ് കോഴ്സ് കാലാവധി. ഡൽഹിയിലെ നാഷണൽ ബോർഡ് ഓഫ് എക്സാമിനേഷൻ ഇൻ മെഡിക്കൽ സയൻസസ് ആണ് കോഴ്സിന് അംഗീകാരം നൽകുന്നത്.

ആഗസ്തിൽ നടക്കുന്ന യോഗ്യതാപരീക്ഷയ്ക്ക് ശേഷം ഈ കോഴ്സിലേക്ക് പ്രവേശനം ആരംഭിക്കും. പ്രതിവർഷം 5000 നു മേലെ ഒ.പി യും 2000 നു മേലെ ഐ.പി യും 1500 നു മേലെ സർജറികളും രേഖപ്പെടുത്തുന്ന വാസ്കുലാർ വിഭാഗത്തിന്റെ കഴിഞ്ഞ രണ്ട് വർഷത്തെ പ്രവർത്തന മികവിന്റെ അടിസ്ഥാനത്തിലാണ് സ്റ്റാർ കെയറിനെ തെരഞ്ഞെടുത്തിരിക്കുന്നത്.


വെരിക്കോസ് വെയിനിനു നൂതനമായ ഗ്ലു ട്രീറ്റ്മെന്റ്, ലേസർ ട്രീറ്റ്മെന്റ്, പെരിഫെറൽ ആൻജിയോപ്ലാസ്റ്റി, ബൈപ്പാസ്, അന്യൂറിസം, എ.വി ഫിസ്റ്റുല എന്നിവയ്ക്ക് ഏറ്റവും മികച്ച ചികിത്സ നൽകുന്ന വടക്കൻ കേരളത്തിലെ ഏറ്റവും തിരക്കേറിയ വാസ്കുലാർ വിഭാഗമാണ് സ്റ്റാർ കെയറിലേത്.

4000ലധികം എ.വി ഫിസ്റ്റുല, 3000 ലധികം ലേസർ / ഗ്ലൂ ചികിത്സ (വെരിക്കോസ് വെയിൻ), 500ലധികം ബൈപ്പാസ് സർജറി, 200ലധികം വിനോപ്ലാസ്റ്റി എന്നിവ വിജയകരമായി പൂർത്തിയാക്കിയ ഡോ. സുനിൽ രാജേന്ദ്രൻ ആണ് വാസ് കുലാർ സർജറി വിഭാഗം മേധാവി.

പെരിഫെറൽ ആർട്ടറിയിലെ തടസ്സം ആണ് ജിയോപ്ലാസ്റ്റിയോ ബൈപ്പാസ് സർജറിയോ വഴി പരിഹരിച്ച് കാൽ മുറിച്ചു മാറ്റുന്നത് പരമാവധി ഒഴിവാക്കുന്നതിൽ വിദഗ്ദ്ധനായ ഡോ. സുനിൽ രാജേന്ദ്രൻ ഇന്ത്യ ടുഡേ മാസിക തയ്യാറാക്കിയ തെക്കേ ഇന്ത്യയിലെ മികച്ച വാസ്കുലാർ സർജന്മാരുടെ ലിസ്റ്റിൽ മൂന്നാമതായി ഇടം നേടിയ വ്യക്തിയാണ്.

ഡി.ആർ.എൻ.ബി നേട്ടത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം സീഷെൽസ് സൗവറിയിൽ നടന്ന വാർത്ത സമ്മേളനത്തിൽ ഈ നേട്ടത്തിനായി പരിശ്രമിച്ച ഡോ.സുനിൽ രാജേന്ദ്രൻ, ഡോ. പ്രദീപ്, ഡോ. ദീപിക, വാസ്കുലാർ വിഭാഗത്തിലെ മറ്റു ജീവനക്കാർ എന്നിവരെ അഭിനന്ദിച്ചു.

ഡോ.സുനിൽ രാജേന്ദ്രൻ, ഡോ. പ്രദീപ് (വാസ്കുലാർ സർജൻ), സത്യ (സി.ഇ.ഒ), ഡോ. അബ്ദുള്ള ചെറയക്കാട്ട് (ചെയർമാൻ & മാനേ. ഡയറക്ടർ), ഡോ. ഫവാസ് എം (ഡെപ്യൂട്ടി മെഡിക്കൽ ഡയറക്ടർ), മുഹമ്മദ് സാബിർ (എച്ച് ആർ മാനേജർ) എന്നിവർ പങ്കെടുത്തു.

ഈ സൈറ്റിൽ ലഭ്യമാണ്.

https://accr.natboard.edu.in ഡി.ആർ.എൻ.ബി കോഴ്സ് സംബന്ധിച്ച ഔദ്യോഗിക അറിയിപ്പ്.

സ്റ്റാർ കെയർ വാസ്കുലാർ വിഭാഗം ഹെൽപ്പ് ലൈൻ നമ്പർ: 806945541, 9544373839

First Super Specialty Course, Star Care Hospital with historic achievement in Vascular Surgery

Next TV

Related Stories
#Vestaicecream |  വെസ്റ്റയുടെ പുതിയ വൈറ്റ് ചോക്ലറ്റ് ഐസ്ക്രീം കല്യാണി പ്രിയദർശൻ പുറത്തിറക്കി

Apr 16, 2024 09:12 PM

#Vestaicecream | വെസ്റ്റയുടെ പുതിയ വൈറ്റ് ചോക്ലറ്റ് ഐസ്ക്രീം കല്യാണി പ്രിയദർശൻ പുറത്തിറക്കി

15 വ്യത്യസ്ഥ രുചികളിലുള്ള ഒരു ലിറ്റർ പാക്കറ്റ് വെസ്റ്റ ഐസ്ക്രീം ഇപ്പോൾ ലഭ്യമാണ്....

Read More >>
#Boche | കുരുന്നുകളുടെ സ്വപ്നത്തിന് ചിറക് നല്‍കി ബോചെ

Mar 7, 2024 04:55 PM

#Boche | കുരുന്നുകളുടെ സ്വപ്നത്തിന് ചിറക് നല്‍കി ബോചെ

കഴിഞ്ഞ അധ്യയനവര്‍ഷത്തില്‍ കുട്ടികള്‍ക്കിടയില്‍ ഏവിയേഷനെ സംബന്ധിച്ച് അവബോധം സൃഷ്ടിക്കാനായി സ്‌കൂളില്‍ വിമാനത്തിന്റെ ഒരു മാതൃക ഒരുക്കിയിരുന്നു....

Read More >>
#Boche | ഇനി മഴയും വെയിലുമേല്‍ക്കാതെ; ദമ്പതികള്‍ക്ക് വീട് നിര്‍മ്മിച്ച് നല്‍കി ബോചെ ഫാന്‍സ് ചാരിറ്റബിള്‍ ട്രസ്റ്റ്

Mar 7, 2024 04:26 PM

#Boche | ഇനി മഴയും വെയിലുമേല്‍ക്കാതെ; ദമ്പതികള്‍ക്ക് വീട് നിര്‍മ്മിച്ച് നല്‍കി ബോചെ ഫാന്‍സ് ചാരിറ്റബിള്‍ ട്രസ്റ്റ്

സാമ്പത്തികമായി ബുദ്ധിമുട്ട് അനുഭവിക്കുന്ന ഈ ദമ്പതികള്‍ക്ക് ബോചെ ഫാന്‍സ് ചാരിറ്റബിള്‍ ട്രസ്റ്റ് ആണ് വീട് നിര്‍മ്മിച്ച്...

Read More >>
#Phone2A | ഫോൺ - 2എ സ്‌മാർട്ട്‌ ഫോണുമായി നത്തിംഗ്

Mar 7, 2024 04:21 PM

#Phone2A | ഫോൺ - 2എ സ്‌മാർട്ട്‌ ഫോണുമായി നത്തിംഗ്

വലിയ ചുവടുവയ്പ്പായ ഫോൺ 2 എ പരമാവധി ഉപഭോക്‌തൃ സംതൃപ്‌തി ഉറപ്പാക്കുന്നതാണെന്നു നത്തിംഗ് സിഇഒയും സഹസ്ഥാപകനുമായ കാൾ പെയ്...

Read More >>
#MuthootFinance |മുത്തൂറ്റ് ഫിനാന്‍സിന് 3,285 കോടി രൂപയുടെ സംയോജിത അറ്റാദായം

Feb 14, 2024 10:40 PM

#MuthootFinance |മുത്തൂറ്റ് ഫിനാന്‍സിന് 3,285 കോടി രൂപയുടെ സംയോജിത അറ്റാദായം

മുന്‍വര്‍ഷം ഇതേ കാലയളവില്‍ 2,661 കോടി രൂപയായിരുന്നു അറ്റാദായം....

Read More >>
Top Stories