ബാക്കിയാവുന്ന ചോറ് കളയണ്ട; അടിപൊളി സ്‌നാക്‌സ് ഉണ്ടാക്കാം

ബാക്കിയാവുന്ന ചോറ് കളയണ്ട; അടിപൊളി സ്‌നാക്‌സ് ഉണ്ടാക്കാം
Advertisement
Jul 29, 2022 04:30 PM | By Divya Surendran

ചിലര്‍ ബാക്കിയാകുന്ന ചോറ് , ദോശ, ഇഡ്ഡലി, അപ്പം മാവിലേക്ക് ചേര്‍ക്കാറുണ്ട്. ചിലര്‍ ചോറും തൈരും ചേര്‍ത്തുള്ള കൊണ്ടാട്ടം തയ്യാറാക്കാറുണ്ട്. മറ്റ് ചിലര്‍ക്ക് തലേ ദിവസം ബാക്കിയായ ചോറായിരിക്കും പിറ്റേന്നത്തെ ബ്രേക്ക്ഫാസ്റ്റ്. ഇത്തരത്തിലെല്ലാം ബാക്കിയായ ചോറ് ഉപയോഗപ്രദമാക്കുന്നത് നല്ലത് തന്നെ. എന്നാല്‍ കുട്ടികള്‍ക്ക് കൂടി ഇഷ്ടപ്പെടുന്ന തരത്തില്‍ കിടിലനൊരു സ്നാക്ക് ഇതുവച്ച് തയ്യാറാക്കിയാലോ?

Advertisement

അതെ ബാക്കിയായ ചോറുവച്ച് തയ്യാറാക്കാവുന്നൊരു സ്നാക്കിന്‍റെ റെസിപിയാണ് ഇനി പങ്കുവയ്ക്കുന്നത്. വളരെ ചുരുക്കം ചേരുവകളേ ഇതിനാവശ്യമുള്ളൂ. വീട്ടില്‍ എല്ലായ്പോഴും ലഭ്യമായിട്ടുള്ള ചേരുവകള്‍ തന്നെയാണിവ.

ആവശ്യമായ ചേരുവകള്‍... ചോറ് - രണ്ട് കപ്പ് ഗോതമ്പുനുറുക്ക് - ഒരു കപ്പ് പച്ചമുളക് - ചെറുതായി അരിഞ്ഞത് രണ്ടെണ്ണം സവാള (വലിയ ഉള്ളി ) - ഒരെണ്ണം ചെറുതായി അരിഞ്ഞത് കാരറ്റ് - ഒരെണ്ണം ചെറുതായി അരിഞ്ഞത് ഗ്രീൻ പീസ് വേവിച്ച് ഉടച്ചത് - 2 ടേബിള്‍ സ്പൂണ്‍ ഉരുളക്കിഴങ്ങ് വേവിച്ചത് - ഒരെണ്ണം മുളകുപൊടി - ഒരു ടേബിള്‍ സ്പൂണ്‍ ഗരം മസാല - ഒരു ടേബിള്‍ സ്പൂണ്‍ ഉപ്പ് - ആവശ്യത്തിന്

തയ്യാറാക്കുന്നത് എങ്ങനെയെന്ന് നോക്കാം... ആദ്യം ഒരു പാൻ അടുപ്പത്ത് വച്ച് അതില്‍ അല്‍പം എണ്ണ ചൂടാക്കാൻ വച്ച് ഇതിലേക്ക് പച്ചമുളക്, സവാള എന്നിവ ചേര്‍ത്ത് നന്നായി വഴറ്റുക. ഇതിലേക്ക് ബാക്കിയുള്ള പച്ചക്കറികളെല്ലാം ചേര്‍ക്കാം. എല്ലാം നന്നായി വെന്ത് യോജിക്കാൻ നാലോ അഞ്ചോ മിനുറ്റ് അടുപ്പത്ത് വയ്ക്കാം. ഇനി, ഒരു ബൗളില്‍ ചോറെടുത്ത് ഇതിലേക്ക് തയ്യാറാക്കിവച്ച പച്ചക്കറി കൂട്ട്, ഗോതമ്പുനുറുക്ക്, മസാല, മുളകുപൊടി, ഉപ്പ് എന്നിവ ചേര്‍ത്ത് നന്നായി യോജിപ്പിക്കുക.

ഇത് കുഴച്ച് ഇഷ്ടമുള്ള ഷേപ്പില്‍ പരത്തിയോ ഉരുട്ടിയോ എടുക്കണം. ഇനിയിത് എണ്ണയില്‍ ഫ്രൈ ചെയ്തെടുക്കാം. ചട്ണികളോ ഡിപ്പുകളോ കൂടെയുണ്ടെങ്കില്‍ കൂടുതല്‍ രുചികരം. നല്ലൊരു ഈവനിംഗ് സ്നാക്ക് ആണിത്. ആരോഗ്യത്തിന് ആവശ്യമായ പല ചേരുവകളും അടങ്ങിയിരിക്കുന്നു എന്നതിനാല്‍ കുട്ടികള്‍ക്കും ഇത് നല്‍കുന്നത് നല്ലതാണ്.

Do not discard any remaining rice; Make cool snacks

Next TV

Related Stories
ഗോതമ്പ് ദോശ ഉണ്ടാക്കിയാലോ?

Aug 13, 2022 07:24 PM

ഗോതമ്പ് ദോശ ഉണ്ടാക്കിയാലോ?

അൽപം വ്യത്യസ്തമായി ​ഗോതമ്പ് ദോശ തയ്യാറാക്കിയാലോ?...

Read More >>
'ചോക്ലേറ്റ് ബനാന ഓട്സ്' സ്മൂത്തി റെസിപ്പി നോക്കാം...

Aug 10, 2022 01:27 PM

'ചോക്ലേറ്റ് ബനാന ഓട്സ്' സ്മൂത്തി റെസിപ്പി നോക്കാം...

ഹെൽത്തിയായൊരു ചോക്ലേറ്റ് ബനാന ഓട്സ് സ്മൂത്തി...

Read More >>
തയ്യാറാക്കാം കിടിലൻ തക്കാളി സൂപ്പ്...

Aug 8, 2022 01:22 PM

തയ്യാറാക്കാം കിടിലൻ തക്കാളി സൂപ്പ്...

വളരെ എളുപ്പത്തിൽ തയ്യാറാക്കാവുന്ന ഒരു സൂപ്പ്...

Read More >>
ഉരുളക്കിഴങ്ങ്- ബ്രഡ് റോള്‍ ഉണ്ടാക്കിയാലോ...

Aug 7, 2022 03:19 PM

ഉരുളക്കിഴങ്ങ്- ബ്രഡ് റോള്‍ ഉണ്ടാക്കിയാലോ...

ഉരുളക്കിഴങ്ങ് വെച്ച് ഒരു അടിപൊളി സ്‌നാക്‌സ്...

Read More >>
ഓട്സ് ദോശ; ബ്രേക്ക്ഫാസ്റ്റ് മിനുറ്റുകള്‍ക്കുള്ളില്‍...

Aug 6, 2022 05:22 PM

ഓട്സ് ദോശ; ബ്രേക്ക്ഫാസ്റ്റ് മിനുറ്റുകള്‍ക്കുള്ളില്‍...

എന്തായാലും വളരെ എളുപ്പത്തില്‍ തയ്യാറാക്കാവുന്ന, 'ഹെല്‍ത്തി'യായ ഒരു ബ്രേക്ക്ഫാസ്റ്റ് റെസിപിയാണിനി പങ്കുവയ്ക്കുന്നത്. ഓട്ട്സ് കൊണ്ടുള്ള ദോശ . ആദ്യം...

Read More >>
മൂന്ന് പഴങ്ങൾ ചേർത്തൊരു കിടിലൻ ഷേക്ക് ഉണ്ടാക്കിയാലോ...

Aug 5, 2022 04:00 PM

മൂന്ന് പഴങ്ങൾ ചേർത്തൊരു കിടിലൻ ഷേക്ക് ഉണ്ടാക്കിയാലോ...

കുട്ടികൾക്ക് മുതിർന്നവർക്കും ഒരുപോലെ ഇഷ്ടമാകുന്നതാണ് ഈ...

Read More >>
Top Stories