ക്ഷേത്ര മുറ്റം വെള്ളത്തിൽ മുങ്ങി; ചെമ്പിൽ കയറി എത്തി താലിക്കെട്ടി മടങ്ങി

ക്ഷേത്ര മുറ്റം വെള്ളത്തിൽ മുങ്ങി; ചെമ്പിൽ കയറി എത്തി താലിക്കെട്ടി മടങ്ങി
Oct 18, 2021 11:14 AM | By Vyshnavy Rajan

ആലപ്പുഴ: പ്രളയത്തിൽ നാടൊട്ടാകെ വെള്ളത്തിൽ മുങ്ങിയതോടെ ചെമ്പിൽ കയറി എത്തി വധൂവരൻ താലിക്കെട്ടി മടങ്ങി. ആലപ്പുഴ തലവടിയിലാണ് സംഭവം. തകഴി സ്വദേശിയായ ആകാശിന്റേയും അമ്പലപ്പുഴ സ്വദേശിയായ ഐശ്വര്യയുടേയും വിവാഹമാണ് വേറിട്ട രീതിയിൽ നടന്നത്.

തലവടി പനയന്നൂർക്കാവ് ക്ഷേത്രത്തിൽ വെച്ചായിരുന്നു ഇവരുടെ താലിക്കെട്ട്. അപ്രതീക്ഷിത പ്രളയത്തിൽ ക്ഷേത്ര പരിസരം മുഴുവൻ വെള്ളത്തിലായതോടെയാണ് ചെമ്പിൽ കയറി ഇവർക്ക് താലിക്കെട്ടിനെത്തേണ്ടി വന്നത്. നേരത്തെ നിശ്ചയിച്ചതായിരുന്നു വിവാഹം. ഈ ക്ഷേത്രത്തിൽ തന്നെ വിവാഹം നടത്തണമെന്ന് ഇവരുടെ ആഗ്രഹമായിരുന്നു.


സമീപത്തെ ജങ്ഷൻ വരെ കാറിലെത്തിയ ഇവർക്ക് ക്ഷേത്ര ഭാരവാഹികൾ വലിയ ചെമ്പ് തന്നെ ഒരുക്കിയിരുന്നു. താലിക്കെട്ടിന് ശേഷം ചെമ്പിൽ ഇരുന്നുകൊണ്ട് തന്നെയാണ് ക്ഷേത്രത്തിൽ ദർശനം നടത്തിയത്. വിവാഹ വസ്ത്രത്തിൽ ഒരു തുള്ളിവെള്ളം പോലും വീഴാതെ ഒപ്പമുള്ളവർ വലിയ പിന്തുണ നൽകി. ക്ഷേത്രത്തിലേക്കുള്ള റോഡിലും മുട്ടോളം വെള്ളമുണ്ടായിരുന്നു.

ഞായറാഴ്ച പകൽ കാര്യമായി മഴ പെയ്തില്ലെങ്കിലും ആലപ്പുഴ ജില്ലയിലെ നദികളിലേക്കു കിഴക്കൻവെള്ളത്തിന്റെ വരവു ശക്തമായിട്ടുണ്ട്. കുട്ടനാട്ടിലും അപ്പർകുട്ടനാട്ടിലുമടക്കം താഴ്ന്ന പ്രദേശങ്ങളെല്ലാം വെള്ളത്തിലാണ്. എടത്വാ, തലവടി, മുട്ടാർ, നീരേറ്റുപുറം ഭാഗങ്ങൾ വെള്ളപ്പൊക്കക്കെടുതിയിലാണ്. വീടുകളിൽ വെള്ളംകയറിയതു ജനജീവിതം ദുരിതത്തിലാക്കി.

Temple courtyard submerged; He climbed into the copper and tied the knot and returned

Next TV

Related Stories
മുല്ലപ്പെരിയാര്‍ ഡാം അപകടാവസ്ഥയിലെന്ന് എംഎം മണി എംഎല്‍എ

Nov 30, 2021 02:49 PM

മുല്ലപ്പെരിയാര്‍ ഡാം അപകടാവസ്ഥയിലെന്ന് എംഎം മണി എംഎല്‍എ

മുല്ലപ്പെരിയാര്‍ ഡാം അപകടാവസ്ഥയിലെന്ന് എംഎം മണി...

Read More >>
കൊടിക്കുന്നില്‍ സുരേഷ് എംപി പാര്‍ലമെന്റില്‍ തെന്നിവീണ് പരിക്കേറ്റു

Nov 30, 2021 01:55 PM

കൊടിക്കുന്നില്‍ സുരേഷ് എംപി പാര്‍ലമെന്റില്‍ തെന്നിവീണ് പരിക്കേറ്റു

കോണ്‍ഗ്രസ് എംപി കൊടിക്കുന്നില്‍ സുരേഷ് ​ പാര്‍ലമെന്‍റ്​ ഇടനാഴിയില്‍ തെന്നിവീണു. പ്രതിപക്ഷ പാര്‍ട്ടി യോഗത്തിന്​ ശേഷം രാജ്യസഭ പ്രതിപക്ഷ നേതാവ്​...

Read More >>
സംസ്ഥാനത്ത് പച്ചക്കറി വില  വീണ്ടും കുതിച്ചുയർന്നു; തിരുവനന്തപുരത്ത് തക്കാളി വില നൂറ് കടന്നു

Nov 30, 2021 12:40 PM

സംസ്ഥാനത്ത് പച്ചക്കറി വില വീണ്ടും കുതിച്ചുയർന്നു; തിരുവനന്തപുരത്ത് തക്കാളി വില നൂറ് കടന്നു

സംസ്ഥാനത്ത് പച്ചക്കറി വില വീണ്ടും കുതിച്ചുയർന്നു. അറുപതിലേക്ക് താഴ്ന്ന ഒരു കിലോ തക്കാളിക്ക് ഇന്ന് തിരുവനന്തപുരത്ത് നൂറ് രൂപയിലധികമാണ് വില. അയൽ...

Read More >>
തൃശൂരിൽ നാല് പേർക്ക് കൂടി നോറോ വൈറസ്

Nov 30, 2021 12:33 PM

തൃശൂരിൽ നാല് പേർക്ക് കൂടി നോറോ വൈറസ്

തൃശൂരിൽ നാല് പേർക്ക് കൂടി നോറോ വൈറസ് സ്ഥിരീകരിച്ചു. സെന്റ് മേരിസ് കോളജിലെ വിദ്യാർത്ഥികൾക്കാണ് രോഗം സ്ഥിരീകരിച്ചത്....

Read More >>
ആലപ്പുഴയിൽ താറാവുകൾ കൂട്ടത്തോടെ ചത്തു; പക്ഷിപ്പനിയെന്ന്‍ സംശയം

Nov 30, 2021 11:01 AM

ആലപ്പുഴയിൽ താറാവുകൾ കൂട്ടത്തോടെ ചത്തു; പക്ഷിപ്പനിയെന്ന്‍ സംശയം

പുറക്കാട്ട് ഒമ്പതിനായിരത്തോളം താറാവുകള്‍ കൂട്ടത്തോടെ ചത്തു. താറാവുകള്‍ ചത്തതിന് കാരണം പക്ഷിപ്പനിയെന്ന് സംശയം. പുറക്കാട് അറുപതില്‍ചിറ ജോസഫ്...

Read More >>
ഇടപ്പള്ളിയിലെ തീപിടുത്തം; തീയണച്ചു, 9 പേർ ആശുപത്രിയിൽ

Nov 30, 2021 10:21 AM

ഇടപ്പള്ളിയിലെ തീപിടുത്തം; തീയണച്ചു, 9 പേർ ആശുപത്രിയിൽ

എറണാകുളം ഇടപ്പള്ളി കുന്നുംപുറത്തെ മൂന്നുനില കെട്ടിടത്തിലെ തീയണച്ചു. ഫയർ ഫോഴ്‌സിന്റെ രണ്ട് യൂണിറ്റ് എത്തിയാണ് തീ...

Read More >>
Top Stories