ഗവിയിലേക്കാണോ? കാടിന്റെ ഹൃദയത്തിലൂടെ സഞ്ചരിക്കാം

ഗവിയിലേക്കാണോ?  കാടിന്റെ ഹൃദയത്തിലൂടെ സഞ്ചരിക്കാം
Jul 28, 2022 03:10 PM | By Divya Surendran

സിനിമയിലൂടെ സഞ്ചാരികളുടെ മനസ്സില്‍ കയറിക്കൂടിയ ഒട്ടേറെ സ്ഥലങ്ങള്‍ നമ്മുടെ കൊച്ചു കേരളത്തിലുണ്ട്. അക്കൂട്ടത്തില്‍ ആദ്യം വരുന്ന ഒരു പേരാണ് ഗവി എന്നത്. 'ഓർഡിനറി' എന്ന മലയാള സിനിമ ഇറങ്ങിയത്‌ മുതല്‍ ഗവിയിലേക്ക് എത്തുന്ന സഞ്ചാരികളുടെ എണ്ണത്തിന് ഒരു കുറവും ഇതുവരെ ഉണ്ടായിട്ടില്ല. പത്തനംതിട്ടയിൽ നിന്നും ഗവി വഴി കുമളിയിലേയ്ക്ക് കെഎസ്ആർടിസി ബസുകൾ സർവീസ് നടത്തുന്നുണ്ട്.


കുമളിയിൽ നിന്നും ഗവി വഴി പത്തനംതിട്ടയ്ക്ക് തിരിച്ചും ബസ് ഉണ്ട്. ഇവയുടെ സമയത്തെക്കുറിച്ച് അറിയാന്‍ പത്തനംതിട്ടയിലെയും കുമളിയിലെയും കെഎസ്ആർടിസി ബസ് ഡിപ്പോകളുമായി ബന്ധപ്പെടാം. കാര്‍, ടുവീലര്‍ തുടങ്ങിയവയേക്കാള്‍ ജീപ്പായിരിക്കും ഈ യാത്രക്ക് കൂടുതല്‍ ഉത്തമം. പ്രവേശനം ലഭിക്കണമെങ്കില്‍ പാസ് എടുക്കണം. ഒരു ദിവസം പരിമിതമായ പാസുകള്‍ മാത്രമേ നല്‍കുന്നുള്ളൂ. ചെക്ക് പോസ്റ്റിൽ നിന്നും പാസ് ലഭിക്കുന്ന മുറയ്ക്ക്, ഒരു ദിവസം പത്തു മുതൽ മുപ്പതു സ്വകാര്യ വാഹനങ്ങളെ വരെ മാത്രമേ അനുവദിക്കാറുള്ളൂ.

കാടിന്‍റെ ഹൃദയത്തിലൂടെ കിലോമീറ്ററുകള്‍ സഞ്ചരിക്കുന്നത് ഹൃദ്യമായ അനുഭവമാണ്. സമുദ്രനിരപ്പിൽ നിന്നും ഏകദേശം 3400 അടി മുകളിൽ സ്ഥിതി ചെയ്യുന്ന പ്രദേശമായതിനാല്‍ വേനല്‍ക്കാലത്ത് പോലും പരമാവധി 10 ഡിഗ്രി ചൂട് മാത്രമേ ഗവിയില്‍ അനുഭവപ്പെടാറുള്ളു.


വനപ്രദേശത്തെ കുളിരും കിളികളുടെ പാട്ടുമെല്ലാം ആസ്വദിച്ച് കാട്ടിലൂടെയുള്ള യാത്ര, സാഹസിക സഞ്ചാരികളെ സംബന്ധിച്ചിടത്തോളം അവിസ്മരണീയമായിരിക്കും. സുന്ദരമായ പുൽമേടുകളും മൊട്ടക്കുന്നുകളും ചുറ്റും കാണാം. ആനക്കൂട്ടങ്ങളെയും കാട്ടുപോത്തുകളെയും പിന്നെ ഭാഗ്യമുണ്ടെങ്കില്‍, അപൂർവയിനമായ നീലഗിരി താറിനെയും സിംഹവാലൻ കുരങ്ങുകളെയും കാണാം.


സ്വന്തം വാഹനത്തിലെ യാത്രയേക്കാള്‍, കെഎസ്ആർടിസി ബസുകളില്‍ യാത്ര ചെയ്യുന്നതാണ് അല്‍പ്പം കൂടി സുരക്ഷിതം. വഴിയില്‍ വന്യജീവികളുമായുള്ള അപ്രതീക്ഷിത കണ്ടുമുട്ടലുകള്‍ മൂലമുണ്ടാകുന്ന അപകടങ്ങള്‍ ഇതുവഴി ഒഴിവാക്കാം. പ്ലാസ്റ്റിക് കുപ്പികൾ, കവറുകൾ, ഭക്ഷണാവശിഷ്ടങ്ങൾ എന്നിവ കാടിനുള്ളില്‍ ഉപേക്ഷിക്കുന്നതും വനപ്രദേശത്ത് മദ്യപാനം നടത്തുന്നതും ശിക്ഷാര്‍ഹമായ കുറ്റമാണ്. കേരള ഫോറസ്റ്റ് ഡെവലപ്മെന്‍റ് കോർപ്പറേഷൻ സഞ്ചാരികള്‍ക്കായി ഗവിയില്‍ വിവിധ ടൂർ പാക്കേജുകൾ ലഭ്യമാക്കിയിട്ടുണ്ട്. ട്രെക്കിങ്ങ്, ഔട്ഡോർ ക്യാംപിങ്, സഫാരി തുടങ്ങിയ വിനോദങ്ങളും ഇവിടെ ലഭ്യമാണ്.

To Gavi? Walk through the heart of the forest

Next TV

Related Stories
ആരെയും അതിശയിപ്പിക്കുന്നിടം; അറിയാം കാറ്റ്‌സ്‌കി സ്‌തംഭത്തെ കുറിച്ച്

Sep 16, 2022 05:42 PM

ആരെയും അതിശയിപ്പിക്കുന്നിടം; അറിയാം കാറ്റ്‌സ്‌കി സ്‌തംഭത്തെ കുറിച്ച്

ആരെയും അതിശയിപ്പിക്കുന്നിടം; അറിയാം കാറ്റ്‌സ്‌കി സ്‌തംഭത്തെ കുറിച്ച്...

Read More >>
ഗോവയിലെ ഈ  സ്വർഗം കണ്ടിട്ടുണ്ടോ?

Aug 29, 2022 04:25 PM

ഗോവയിലെ ഈ സ്വർഗം കണ്ടിട്ടുണ്ടോ?

ആഴമുള്ള കാടും പ്രകൃതിയുടെ ഭംഗിയും ഒന്നിച്ച് സമ്മേളിക്കുന്ന ഇവിടെ യാത്രികർ വളരെക്കുറവാണ് ആസ്വദിക്കാനായി...

Read More >>
സിക്കിം സന്ദർശിക്കാൻ ആഗ്രഹിക്കുന്നുവോ? എങ്കിൽ ഇവിടം മറക്കരുത്

Aug 26, 2022 04:22 PM

സിക്കിം സന്ദർശിക്കാൻ ആഗ്രഹിക്കുന്നുവോ? എങ്കിൽ ഇവിടം മറക്കരുത്

അലഞ്ഞു നടക്കുന്ന കാട്ടാടുകളുടെ പേരിൽനിന്നു പിറന്ന രാവെങ്കല എന്ന സ്ഥലത്തിന്റെ പേരിൽത്തന്നെയുണ്ട് അവിടുത്തെ കാടിന്റെ...

Read More >>
മഴയും മഞ്ഞും തണുപ്പും  ഒരുമിച്ച് ആസ്വദിക്കാൻ പോയാലോ?

Aug 5, 2022 03:40 PM

മഴയും മഞ്ഞും തണുപ്പും ഒരുമിച്ച് ആസ്വദിക്കാൻ പോയാലോ?

നിരവധി തടാകങ്ങളും വെള്ളച്ചാട്ടങ്ങളും മലനിരകളും നിറഞ്ഞ ഇവിടം ആരെയും...

Read More >>
ഊട്ടി, സഞ്ചാരികളുടെ പറുദീസ...

Jul 29, 2022 04:43 PM

ഊട്ടി, സഞ്ചാരികളുടെ പറുദീസ...

നീലഗിരി കുന്നുകളുടെ കാഴ്ച്ചയും മേഘങ്ങളോടൊപ്പം സഞ്ചരിക്കാന്‍ കഴിയുന്നതും കോടമഞ്ഞും തണുപ്പുമൊക്കെ ചേരുമ്പോള്‍ സഞ്ചാരികള്‍ക്ക് ഊട്ടി...

Read More >>
ഹരിദ്വാറിൽ ഇപ്പൊഴും മണി മുഴങ്ങുന്നുണ്ടോ....  - എ രാജേഷ് എഴുതിയ യാത്രാനുഭവം വായിക്കാം

Jun 21, 2022 11:34 AM

ഹരിദ്വാറിൽ ഇപ്പൊഴും മണി മുഴങ്ങുന്നുണ്ടോ.... - എ രാജേഷ് എഴുതിയ യാത്രാനുഭവം വായിക്കാം

ഹരിദ്വാറിൽ ഇപ്പൊഴും മണി മുഴങ്ങുന്നുണ്ടോ.... - എ രാജേഷ് എഴുതിയ യാത്രാനുഭവം...

Read More >>
Top Stories