ചെസ് ഒളിംപ്യാഡ് ഇന്ന് മുതൽ; പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്യും

ചെസ് ഒളിംപ്യാഡ് ഇന്ന് മുതൽ; പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്യും
Advertisement
Jul 28, 2022 06:30 AM | By Vyshnavy Rajan

ചെന്നൈ : ചെസ് ഒളിംപ്യാഡിന് തമിഴ്നാട്ടിൽ ഇന്ന് തുടക്കം. ചെസ് ഒളിംപ്യാഡ് ഉദ്ഘാടനം ചെയ്യാനായി പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് തമിഴ്നാട്ടിലെത്തും. വൈകിട്ട് 6 മണിക്ക് ചെന്നൈ ജവഹർലാൽ നെഹ്രു ഇൻഡോർ സ്റ്റേഡിയത്തിലാണ് ഒളിംപ്യാഡ് ഉദ്ഘാടന പരിപാടികൾ അരങ്ങേറുക.

Advertisement

നാൽപ്പത്തി നാലാമത് ലോക ചെസ് ഒളിംപ്യാഡിന് മഹാബലിപുരത്ത് തുടക്കമാകുമ്പോൾ മുഖ്യമന്ത്രി എം കെ സ്റ്റാലിനടക്കമുള്ള പ്രമുഖർ വേദിയിൽ സന്നിഹിതരാകും. ലോക പൈതൃകപ്പട്ടികയിലെ ശിൽപ്പനഗരമായ മഹാബലിപുരത്തെ ബീച്ച് റിസോർട്ടാണ് പ്രധാനവേദി.

സുരക്ഷാ ചുമതലക്കായി നിയോഗിച്ചിരിക്കുന്നത് 22000 പൊലീസുകാരെയാണ്. ചെന്നൈ വിമാനത്താവളത്തിന്‍റെ സുരക്ഷ എസ് പി ജി ഏറ്റെടുത്തിട്ടുണ്ട്. നഗരപരിധികളിൽ ഡ്രോണും ആളില്ലാവിമാനങ്ങളും പറത്തുന്നത് നിരോധിച്ചിട്ടുണ്ട്.

ഭക്ഷണം, യാത്ര, ആരോഗ്യരക്ഷാ സൗകര്യങ്ങൾ, കലാ, വിനോദ പരിപാടികൾ എല്ലാം സുസജ്ജം. വിവിധ ലോകഭാഷകൾ സംസാരിക്കുന്ന വോളണ്ടിയർമാർ സദാസമയവും തയ്യാറാണ്. 187 രാജ്യങ്ങളിൽ നിന്നുള്ള ചെസ് താരങ്ങളാണ് ഇന്ത്യ ആദ്യമായി ആതിഥേയരാകുന്ന ചെസ് ഒളിംപ്യാഡിൽ പങ്കെടുക്കുക.

187 ദേശീയ ചെസ് ഫെഡറേഷനുകളെ പ്രതിനിധീകരിച്ച് 343 ടീമുകളും 1700 ലധികം കളിക്കാരുമാണ് പതിനാല് നാൾ നീണ്ടുനിൽക്കുന്ന വിശ്വപോരാട്ടത്തിൽ ഏറ്റുമുട്ടുക. അക്ഷരാർത്ഥത്തിൽ ചെസിന്‍റെ മാമാങ്കമാണ് തമിഴകത്ത് ഉണരുന്നത്.

ഒന്നിനും ഒരു കുറവും വരാതിരിക്കാൻ സൂക്ഷ്മശ്രദ്ധയോടെ തയ്യാറെടുപ്പുകളുമായി അവസാനവട്ടത്തിലും സംഘാടകർ രംഗത്തുണ്ട്. പരമ്പരാഗത തമിഴ് വേഷ്ടിയും വെള്ളക്കുപ്പായവുമിട്ട ഭാഗ്യചിഹ്നം തമ്പി നഗരമെങ്ങും ഭൂമിയുടെ നാനാകോണിൽ നിന്നുമെത്തുന്ന കളിക്കാരെയും സംഘത്തെയും സ്വാഗതം ചെയ്യുകയാണ്.

കൊവിഡ് വെല്ലുവിളികൾക്കിടെ നാലുമാസം കൊണ്ട് ഒരു വൻകിട അന്താരാഷ്ട്ര ഇവന്‍റ് സംഘടിപ്പിക്കാനായതിന്‍റെ ആത്മവിശ്വാസത്തിൽ സംഘാടകർ. ജവഹർലാൽ നെഹ്രു സ്റ്റേഡിയത്തിൽ നടക്കുന്ന പകിട്ടേറിയ ചടങ്ങിൽ പ്രധാനമന്ത്രി ലോക ചെസ് മേള ഉദ്ഘാടനം ചെയ്യും.

ശേഷം മഹാബലിപുരം ചതുരംഗക്കളമാകുന്ന രണ്ടാഴ്ചക്കാലമാകും വരാനിരിക്കുന്നത്. മഹാബലിപുരത്തെ ഷെറാട്ടൺ ഫോർ പോയിന്‍റ്സ് ബീച്ച് റിസോർട്ടാണ് പ്രധാന മത്സരവേദി. ഇന്ത്യ മൂന്ന് ടീമുകളെയാണ് കളത്തിലിറക്കുന്നത്.

ഒന്നാം നിര താരങ്ങളെല്ലാം മാറ്റുരയ്ക്കുന്ന മാമാങ്കത്തിൽ ഗ്രാൻഡ്മാസ്റ്റർമാരായ എസ് എൽ നാരായണനും നിഹാൽ സരിനും കേരളത്തിന്‍റെ സാന്നിദ്ധ്യമാകും. കൂർമബുദ്ധിയുടേയും കണക്കുകൂട്ടലിന്‍റേയും കണിശനീക്കങ്ങളുടെ വിശ്വമാമാങ്കത്തിന് അണിഞ്ഞൊരുങ്ങി നിൽക്കുകയാണ് ചെന്നൈയും മഹാബലിപുരവും.

1927 മുതല്‍ സംഘടിപ്പിക്കുന്ന ചെസ് ഒളിംപ്യാഡ് 30 വര്‍ഷത്തിന് ശേഷമാണ് ഏഷ്യയിലെത്തുന്നത്. 187 രാജ്യങ്ങളാണ് ഇക്കുറി പങ്കെടുക്കുന്നത്. ഏതൊരു ചെസ് ഒളിംപ്യാഡിലേയും ഏറ്റവും വലിയ പങ്കാളിത്തമാണിത്.

Chess Olympiad from today; Prime Minister Narendra Modi will inaugurate

Next TV

Related Stories
ബാലന്‍ഡിയോര്‍ പുരസ്‌കാര പട്ടികയില്‍ നിന്ന് സൂപ്പര്‍ താരം ലയണല്‍ മെസി പുറത്ത്

Aug 13, 2022 11:21 AM

ബാലന്‍ഡിയോര്‍ പുരസ്‌കാര പട്ടികയില്‍ നിന്ന് സൂപ്പര്‍ താരം ലയണല്‍ മെസി പുറത്ത്

ബാലന്‍ഡിയോര്‍ പുരസ്‌കാര പട്ടികയില്‍ നിന്ന് സൂപ്പര്‍ താരം ലയണല്‍ മെസി...

Read More >>
ഏഷ്യാ കപ്പിനുള്ള ഇന്ത്യൻ ക്രിക്കറ്റ്‌ ടീമിനെ പ്രഖ്യാപിച്ചു

Aug 8, 2022 10:43 PM

ഏഷ്യാ കപ്പിനുള്ള ഇന്ത്യൻ ക്രിക്കറ്റ്‌ ടീമിനെ പ്രഖ്യാപിച്ചു

ഏഷ്യാ കപ്പിനുള്ള ഇന്ത്യൻ ക്രിക്കറ്റ്‌ ടീമിനെ പ്രഖ്യാപിച്ചു. പ്രമുഖ താരങ്ങളുടെ തിരിച്ചു വരവിൽ മലയാളി താരം സഞ്ജു വി സാംസണ് ടീമിൽ ഇടം...

Read More >>
പുരുഷ ബാഡ്മിന്റണിൽ ഇന്ത്യയുടെ ലക്ഷ്യ സെന്നിന് സ്വർണം

Aug 8, 2022 06:02 PM

പുരുഷ ബാഡ്മിന്റണിൽ ഇന്ത്യയുടെ ലക്ഷ്യ സെന്നിന് സ്വർണം

പുരുഷ ബാഡ്മിന്റണിൽ ഇന്ത്യയുടെ ലക്ഷ്യ സെന്നിന്...

Read More >>
ബാഡ്മിന്റൺ  വനിതാ സിംഗിള്‍സ്; പി.വി.സിന്ധുവിന് സ്വര്‍ണം

Aug 8, 2022 05:41 PM

ബാഡ്മിന്റൺ വനിതാ സിംഗിള്‍സ്; പി.വി.സിന്ധുവിന് സ്വര്‍ണം

ബാഡ്മിന്റൺ വനിതാ സിംഗിള്‍സ്; പി.വി.സിന്ധുവിന്...

Read More >>
സ്വർണ തിളക്കമുള്ള വെള്ളി; കോമൺവെൽത്ത് ​ഗെയിംസ് വനിതാ ക്രിക്കറ്റിൽ ഇന്ത്യയ്ക്ക് വെള്ളി മെഡൽ

Aug 8, 2022 06:38 AM

സ്വർണ തിളക്കമുള്ള വെള്ളി; കോമൺവെൽത്ത് ​ഗെയിംസ് വനിതാ ക്രിക്കറ്റിൽ ഇന്ത്യയ്ക്ക് വെള്ളി മെഡൽ

സ്വർണ തിളക്കമുള്ള വെള്ളി; കോമൺവെൽത്ത് ​ഗെയിംസ് വനിതാ ക്രിക്കറ്റിൽ ഇന്ത്യയ്ക്ക് വെള്ളി...

Read More >>
 കോമൺവെൽത്ത് ഗെയിംസ് ട്രിപ്പിൾ ജമ്പിൽ സ്വർണവും വെള്ളിയും മലയാളി താരങ്ങൾക്ക്

Aug 7, 2022 04:54 PM

കോമൺവെൽത്ത് ഗെയിംസ് ട്രിപ്പിൾ ജമ്പിൽ സ്വർണവും വെള്ളിയും മലയാളി താരങ്ങൾക്ക്

കോമൺവെൽത്ത് ഗെയിംസ് ട്രിപ്പിൾ ജമ്പിൽ സ്വർണവും വെള്ളിയും മലയാളി...

Read More >>
Top Stories