ലഹരികടത്തല്‍; നൈജീരിയന്‍ യുവതികള്‍ റിമാൻഡിൽ

ലഹരികടത്തല്‍; നൈജീരിയന്‍ യുവതികള്‍ റിമാൻഡിൽ
Oct 18, 2021 08:13 AM | By Shalu Priya

കൊച്ചി: കേരളത്തിലെ വിമാനതാവളങ്ങള്‍ വഴി ലഹരികടത്താന്‍ നൈജീരിയന്‍ യുവതികള്‍ റിമാൻഡിൽ. നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ നിന്ന്  അഞ്ചരക്കോടി രൂപയുടെ കൊക്കെയ്നുമായി രണ്ട് നൈജീരിയൻ വനിതകളാണ് പിടിയില്‍ ആയത്. മുബൈ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന മയക്കുമരുന്ന് സംഘത്തിന്‍റെ ഭാഗമാണ് യുവതികളെന്നാണ് ഡിആർഐ കണ്ടെത്തൽ.

സംശയം തോന്നാതിരിക്കാൻ ആഫ്രിക്കയിൽ നിന്ന് ഗൾഫ് രാജ്യങ്ങളിലേക്കെത്തി അവിടെനിന്നാണ് ഇന്ത്യയിലെ വിവിധ നഗരങ്ങളിൽ ഇവർ ലഹരിഇടപാടുകൾ നടത്തിയിരുന്നത്. നൈജീരിയൻ സ്വദേശിനികളായ കാനേ സിം പേ ജൂലി, സിവി ഒ ലോത്തി ജൂലിയറ്റ് എന്നിവരെയാണ് ഡയറക്ടര്‍ ഓഫ് റവന്യൂ ഇന്‍റലിജന്‍സ് അറസ്റ്റ് ചെയ്തത്. ദോഹ വഴിയുള്ള വിമാനത്തിലെത്തിയ കാനേ സിം പേയുടെ ബാഗിൽ നിന്ന് 580 ഗ്രാം കൊക്കെയ്നാണ് പിടികൂടിയത്.അന്താരാഷ്ട്ര വിപണിയിൽ അഞ്ചരക്കോടി വിലമതിക്കും ഈ ലഹരിമരുന്ന്.

രഹസ്യവിവരത്തിന്‍റെ അടിസ്ഥാനത്തിലായിരുന്നു ഇവരുടെ ബാഗ് ഡിആർഐ പരിശോധിച്ചത്. ഇവരെ ചോദ്യം ചെയ്തപ്പോഴാണ് നെടുമ്പാശേരിയിലെ ഹോട്ടലിൽ തങ്ങുകയായിരുന്ന സിവി ഒലോത്തി ജൂലിയറ്റിനായാണ് കൊക്കൈയ്ൻ എത്തിച്ചതെന്ന വിവരം കിട്ടുന്നത്.വാട്സാപ്പിൽ കാനോ സിം പേ യോട് സിവി ഒലോത്തിയെ ബന്ധപ്പെടാൻ ഡിആർഐ ആവശ്യപ്പെട്ടു. കൂട്ടുകാരി പിടിയിലായ വിവരം അറിയാതെ സിവി ഒലോത്തി ഹോട്ടലിലേക്ക് വരാൻ ആവശ്യപ്പെട്ടു.

തുടർന്നാണ് ഡിആർഐ സിവി ഒലോത്തിയേയും അറസ്റ്റ് ചെയ്യുന്നത്. നാല് വർഷമായി മുബൈ കേന്ദ്രീകരിച്ചാണ് സിവി ഒലോത്തിയുടെ പ്രവർത്തനങ്ങൾ. സംശയം തോന്നാതിരിക്കാൻ നൈജീരിയയിൽ നിന്ന് ഗൾഫ് രാജ്യങ്ങളിലേക്ക് എത്തി അവിടെ നിന്ന് ഇന്ത്യയിലെ വിവിധ എയർപോർട്ടിൽ വെച്ചായിരുന്നു ലഹരിമരുന്ന് ഇവർ കൈമാറിയിരുന്നത്. മുബൈ ഡിആർഐ യിൽ നിന്ന് ലഹരിഇടപാടിന്‍റെ വിവരങ്ങൾ ശേഖരിച്ച ശേഷം ഇരുവരെയും കസ്റ്റഡിയിലെടുത്ത് കൂടുതൽ ചോദ്യം ചെയ്യാനാണ് ഡിആർഐ തീരുമാനം.റിമാൻഡിലായ യുവതികളെ കാക്കനാട് ജയിലിലേക്ക് മാറ്റി.

Drug trafficking; Nigerian women remanded in custody

Next TV

Related Stories
ഭര്‍തൃമാതാവിന്‍റെ കൂര്‍ക്കം വലി റെക്കോര്‍ഡ് ചെയ്ത് ഫാമിലി ഗ്രൂപ്പില്‍ അയച്ചു; ഭാര്യയുമായുള്ള വിവാഹബന്ധം വേര്‍പെടുത്തി ഭര്‍ത്താവ്

Nov 27, 2021 09:45 PM

ഭര്‍തൃമാതാവിന്‍റെ കൂര്‍ക്കം വലി റെക്കോര്‍ഡ് ചെയ്ത് ഫാമിലി ഗ്രൂപ്പില്‍ അയച്ചു; ഭാര്യയുമായുള്ള വിവാഹബന്ധം വേര്‍പെടുത്തി ഭര്‍ത്താവ്

മാതാവ് കൂര്‍ക്കം വലിക്കുന്നത് റെക്കോര്‍ഡ് ചെയ്ത് ഫാമിലി വാട്‌സാപ്പ് ഗ്രൂപ്പില്‍ അയച്ച ഭാര്യയുമായുള്ള വിവാഹബന്ധം വേര്‍പെടുത്തി ഭര്‍ത്താവ്....

Read More >>
കൊവിഡിന്റെ പുതിയ വകഭേദത്തിന് ‘ഒമിക്രോൺ’ എന്ന് പേര് നൽകി ലോകാരോഗ്യ സംഘടന

Nov 27, 2021 07:29 AM

കൊവിഡിന്റെ പുതിയ വകഭേദത്തിന് ‘ഒമിക്രോൺ’ എന്ന് പേര് നൽകി ലോകാരോഗ്യ സംഘടന

പുതിയ കൊവിഡ് വകഭേദത്തിന് ‘ഒമിക്രോൺ’ എന്ന് പേര് നൽകി ലോകാരോഗ്യ സംഘടന. ദക്ഷിണാഫ്രിക്കയിൽ കണ്ടെത്തിയ ഈ വകഭേദം ഏറ്റവും അപകടകാരിയായ വൈറസാണെന്ന്...

Read More >>
പൊലീസ് വാഹനത്തില്‍ സഹപ്രവര്‍ത്തകയുമായി ലൈംഗിക ബന്ധം; പൊലീസ് ഉദ്യോഗസ്ഥന്‍ രാജിവെച്ചു

Nov 26, 2021 10:47 PM

പൊലീസ് വാഹനത്തില്‍ സഹപ്രവര്‍ത്തകയുമായി ലൈംഗിക ബന്ധം; പൊലീസ് ഉദ്യോഗസ്ഥന്‍ രാജിവെച്ചു

പൊലീസ് വാഹനത്തില്‍ സഹപ്രവര്‍ത്തകയുമായി ലൈംഗിക ബന്ധം പുലര്‍ത്തിയ സംഭവത്തില്‍ വിവാദത്തിലായ പൊലീസ് ഉദ്യോഗസ്ഥന്‍ രാജിവെച്ചു. അമേരിക്കയിലെ...

Read More >>
താനുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടാൽ ക്യാൻസർ ഭേദമാകുമെന്ന് പ്രചരിപ്പിച്ച ഗൈനക്കോളജിസ്റ്റ് പിടിയില്‍

Nov 26, 2021 01:19 PM

താനുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടാൽ ക്യാൻസർ ഭേദമാകുമെന്ന് പ്രചരിപ്പിച്ച ഗൈനക്കോളജിസ്റ്റ് പിടിയില്‍

താനുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടാൽ ക്യാൻസർ ഭേദമാകുമെന്ന് പ്രചരിപ്പിച്ച ഗൈനക്കോളജിസ്റ്റ്...

Read More >>
ദക്ഷിണാഫ്രിക്കയിൽ ജനിതകമാറ്റം സംഭവിച്ച പുതിയ കൊറോണവൈറസ്; ജാഗ്രതാ നിര്‍ദ്ദേശം

Nov 25, 2021 10:19 PM

ദക്ഷിണാഫ്രിക്കയിൽ ജനിതകമാറ്റം സംഭവിച്ച പുതിയ കൊറോണവൈറസ്; ജാഗ്രതാ നിര്‍ദ്ദേശം

ദക്ഷിണാഫ്രിക്കയിൽ കോവിഡിന്റെ ഒന്നിലധികം തവണ ജനിതകമാറ്റം സംഭവിച്ച പുതിയ കൊറോണവൈറസ് വകഭേദം കണ്ടെത്തിയതായി...

Read More >>
അമേരിക്കയുടെ പ്രസിഡന്റ് പദവിയില്‍ എത്തുന്ന ആദ്യ വനിതയായി കമല ഹാരിസ്

Nov 20, 2021 12:41 PM

അമേരിക്കയുടെ പ്രസിഡന്റ് പദവിയില്‍ എത്തുന്ന ആദ്യ വനിതയായി കമല ഹാരിസ്

അമേരിക്കയുടെ ചരിത്രത്തില്‍ പ്രസിഡന്റ് പദവിയില്‍ എത്തുന്ന ആദ്യ വനിതയാണ് കമല...

Read More >>
Top Stories