സംസ്ഥാനത്ത് നാളെയും മറ്റന്നാളും കോളേജുകള്‍ക്ക് അവധി

സംസ്ഥാനത്ത് നാളെയും മറ്റന്നാളും കോളേജുകള്‍ക്ക് അവധി
Oct 17, 2021 10:28 PM | By Vyshnavy Rajan

തിരുവനന്തപുരം : സംസ്ഥാനത്ത് നാളെയും മറ്റന്നാളും കോളേജുകള്‍ക്ക് അവധി. ഉന്നതവിദ്യാഭ്യാസ വകുപ്പിനു കീഴിലെ പോളിടെക്‌നിക്കുകളും എഞ്ചിനീയറിംഗ് കോളേജുകളുമടക്കം എല്ലാ കലാലയങ്ങൾക്കും ഒക്ടോബർ 18 തിങ്കളാഴ്ച അവധിയായിരിക്കുമെന്ന് ഉന്നതവിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആർ ബിന്ദു അറിയിച്ചു.

തിങ്കളാഴ്ച നടക്കാനിരുന്ന സർവ്വകലാശാലാ പരീക്ഷകൾ മാറ്റിവെച്ചിട്ടുണ്ട്. കലാലയങ്ങൾ പൂർണ്ണമായി തുറന്നുപ്രവർത്തിക്കാൻ ആരംഭിക്കുന്നത് ഒക്ടോബർ 18ൽ നിന്ന് 20ലേക്ക് മാറ്റിയിട്ടുണ്ടെന്നും മന്ത്രി ഡോ. ആർ ബിന്ദു അറിയിച്ചു. സംസ്ഥാനത്തെ മഴക്കെടുതിയുടെ പശ്ചാത്തലത്തിൽ നാളെ നടത്താനിരുന്ന പ്ലസ് വൺ പരീക്ഷ മാറ്റിവച്ചതായി നേരത്തെ തന്നെ അറിയിച്ചിരുന്നു.

പുതുക്കിയ തീയതി പിന്നീട് അറിയിക്കുമെന്ന് ഹയർസെക്കൻഡറി പരീക്ഷ ബോർഡ് അറിയിച്ചു. നാളെയാണ് അവസാന പരീക്ഷ നടക്കേണ്ടിയിരുന്നത്. കേരള സർവകലാശാല നാളെ നടത്താൻ നിശ്ചയിച്ചിരുന്ന തിയറി, പ്രാക്ടിക്കൽ, എൻട്രൻസ് തുടങ്ങി എല്ലാ പരീക്ഷകളും മാറ്റിവച്ചിട്ടുണ്ട്.

പുതുക്കിയ തിയതി പിന്നീട് അറിയിക്കും. മറ്റു ദിവസത്തെ പരീക്ഷകൾക്ക് മാറ്റമില്ല. നാളെ നടത്താനിരുന്ന എച്ച് ഡി സി പരീക്ഷയും മാറ്റിവെച്ചു. മഹാത്മാഗാന്ധി സർവകലാ ശാല തിങ്കളാഴ്ച നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റി.

Holidays for colleges in the state tomorrow and the day after

Next TV

Related Stories
#death |അതിഥി തൊഴിലാളി മരിച്ച സംഭവം; കാരണം അമിത മദ്യപാനമെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോർട്ട്

Apr 19, 2024 02:24 PM

#death |അതിഥി തൊഴിലാളി മരിച്ച സംഭവം; കാരണം അമിത മദ്യപാനമെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോർട്ട്

അമിതമദ്യപാനം മൂലം പാൻക്രിയാസ് പൊട്ടി രക്തം പുറത്തേക്ക് വന്നതാണ്...

Read More >>
#PinarayiVijayan |നിങ്ങളുടെ മുത്തശ്ശി ഞങ്ങളെ ജയിലിലിട്ടിട്ടുണ്ട്, വിരട്ടാൻ നോക്കണ്ട; രാഹുല്‍ ഗാന്ധിയെ കടന്നാക്രമിച്ച് പിണറായി

Apr 19, 2024 01:46 PM

#PinarayiVijayan |നിങ്ങളുടെ മുത്തശ്ശി ഞങ്ങളെ ജയിലിലിട്ടിട്ടുണ്ട്, വിരട്ടാൻ നോക്കണ്ട; രാഹുല്‍ ഗാന്ധിയെ കടന്നാക്രമിച്ച് പിണറായി

സിഎഎക്കെതിരെ ഒരക്ഷരം മിണ്ടാത്ത രാഹുൽ ഗാന്ധിക്ക് സംഘപരിവാർ മനസെന്നും പിണറായി കോഴിക്കോട് കാക്കൂരിൽ പറഞ്ഞു....

Read More >>
#beaten |  'സ്ഥാനാർഥിയുടെ ലുക്കി'ല്ലെന്ന് പറഞ്ഞു, ജീപ്പിൽവെച്ച് മർദ്ദിച്ചു; പോലീസിനെതിരെ കോട്ടയത്തെ സ്ഥാനാർഥി

Apr 19, 2024 01:38 PM

#beaten | 'സ്ഥാനാർഥിയുടെ ലുക്കി'ല്ലെന്ന് പറഞ്ഞു, ജീപ്പിൽവെച്ച് മർദ്ദിച്ചു; പോലീസിനെതിരെ കോട്ടയത്തെ സ്ഥാനാർഥി

രാഹുല്‍ ഗാന്ധിയെ കാണാന്‍ പോയപ്പോഴാണ് പോലീസ് കയര്‍ത്തുസംസാരിക്കുകയും ജീപ്പില്‍വെച്ച് തന്നെ മര്‍ദിക്കുകയും ചെയ്തതതെന്ന് സന്തോഷ്...

Read More >>
#drowned | മംഗലാപുരം സ്വദേശി മോങ്ങത്തെ കുളത്തിൽ മരിച്ചനിലയിൽ

Apr 19, 2024 01:17 PM

#drowned | മംഗലാപുരം സ്വദേശി മോങ്ങത്തെ കുളത്തിൽ മരിച്ചനിലയിൽ

വെള്ളിയാഴ്ച രാവിലെ ഏഴു മണിയോടെയാണ് മോങ്ങം അങ്ങാടിക്കു സമീപത്തെ കുളത്തിൽ പൊങ്ങിക്കിടക്കുന്ന നിലയിൽ മൃതദേഹം...

Read More >>
#kkshailaja | കെ.കെ ശൈലജക്കെതിരായ സൈബര്‍ ആക്രമണം: തൊട്ടിൽപ്പാലം സ്വദേശിക്കെതിരെ കേസെടുത്ത് പൊലീസ്

Apr 19, 2024 12:46 PM

#kkshailaja | കെ.കെ ശൈലജക്കെതിരായ സൈബര്‍ ആക്രമണം: തൊട്ടിൽപ്പാലം സ്വദേശിക്കെതിരെ കേസെടുത്ത് പൊലീസ്

സമൂഹ മാധ്യമങ്ങൾ വഴി അശ്ലീല പരാമർശങ്ങൾ നടത്തിയെന്നാണ് കേസ്. കലാപാഹ്വാനം, സ്ത്രീകളെ അധിക്ഷേപിക്കൽ എന്നീ വകുപ്പുകൾ...

Read More >>
#Jesnacase |'രക്തം പുരണ്ട വസ്ത്രം ലഭിച്ചിട്ടില്ല, ജെസ്ന ഗര്‍ഭിണി അല്ലായിരുന്നു'; ജെസ്ന കേസില്‍ വിശദീകരവുമായി സിബിഐ

Apr 19, 2024 12:33 PM

#Jesnacase |'രക്തം പുരണ്ട വസ്ത്രം ലഭിച്ചിട്ടില്ല, ജെസ്ന ഗര്‍ഭിണി അല്ലായിരുന്നു'; ജെസ്ന കേസില്‍ വിശദീകരവുമായി സിബിഐ

കേസില്‍ ചില പ്രധാന വിവരങ്ങളില്‍ സിബിഐ അന്വേഷണം നടത്തിയിട്ടില്ലെന്ന് ജെസ്നയുടെ അച്ഛൻ കോടതിയില്‍ പറഞ്ഞു....

Read More >>
Top Stories