വീട്ടിലെ താരമാകാന്‍ ഇനി കളർഫുൾ പുട്ടും

 വീട്ടിലെ താരമാകാന്‍ ഇനി കളർഫുൾ പുട്ടും
Oct 17, 2021 09:51 PM | By Susmitha Surendran

ദോശ, ദോശയായി ചുട്ടുകൊടുത്താൽ കുട്ടികൾക്കു കഴിക്കാൻ വലിയ മടിയാണല്ലോ. ഇനി അവർക്കായി പല നിറങ്ങളിൽ നല്ല ആരോഗ്യദോശ ഉണ്ടാക്കിക്കൊടുക്കാം.

കാരറ്റും ബീൻസും അരിഞ്ഞ് അൽപം ഉപ്പും മഞ്ഞൾപ്പൊടിയും ചേർത്തു വേവിച്ചെടുക്കുക. ഇതു മാവുമായി ചേർത്തിളക്കി ദോശ ചുട്ടെടുക്കാം. മറിച്ചിടുമ്പോൾ അൽപം നെയ്യുകൂടി പുരട്ടാം. തേങ്ങയും ഉള്ളിയും ഉപ്പും ചേർത്തു ചതച്ചെടുത്ത ചമ്മന്തി, വറ്റൽമുളക് മുറിച്ചിട്ടു കടുകുവറുത്തെടുത്ത് ഈ ദോശയ്‌ക്കൊപ്പം കഴിച്ചാൽ നല്ല രുചിതന്നെ.

ബീറ്റ്‌റൂട്ടും കാബേജും സവാളയുമെല്ലാം ഇതുപോലെ ചേർത്തു വെജിറ്റബിൾ ദോശകൾ റെഡിയാക്കാം. അരിമാവിന്റെകൂടെ ഓട്‌സ് വേവിച്ചതു ചേർത്തും ദോശയുണ്ടാക്കാം. ഇതിനൊപ്പം പാലക് ചീര പൊടിച്ചതും മുരിങ്ങയില തേങ്ങയും ഉപ്പും ചേർത്തു വേവിച്ചതുകൂടി വിതറുകയും ചെയ്യാം. പച്ചദോശ റെഡി.

പുട്ടുണ്ടാക്കുമ്പോൾ തേങ്ങയ്‌ക്കുപകരം കാരറ്റ് ഗ്രേറ്റ് ചെയ്‌തത് ഇട്ടെടുക്കുന്നത് ഇപ്പോൾ മിക്ക വീട്ടമ്മമാരും ചെയ്യുന്നതാണ്. പുട്ടിന്റെ ലുക്കുതന്നെ മാറ്റുന്ന രീതിയിൽ പച്ചക്കറികൾ ചേർത്ത് ഒരു പരീക്ഷണമായാലോ? കാരറ്റ്, ബീറ്റ്‌റൂട്ട്, കാബേജ് എന്നിവ ആവശ്യാനുസരണം ഗ്രേറ്റ് ചെയ്‌ത് അൽപം ഇഞ്ചി, മല്ലിയില (അരിഞ്ഞത്), കറിവേപ്പില (അരിഞ്ഞത്) എന്നിവ ചേർത്ത് ഉപ്പിട്ടു വേവിച്ചെടുക്കുക.

ഇതുകൂടി ചേർത്ത് ഇളംചൂടുവെള്ളത്തിൽ വേണം പുട്ടു കുഴയ്‌ക്കാൻ. പാകത്തിനു കുഴച്ചതിനുശേഷം തേങ്ങതൂകി ഒന്നുകൂടി ഇളക്കിയെടുത്തശേഷം പുട്ട് ഉണ്ടാക്കാം.Colorful Putt is no longer the star of the house

Next TV

Related Stories
 ഓട്സ് ഉഴുന്ന് വട; റെസിപ്പി

Nov 27, 2021 09:09 PM

ഓട്സ് ഉഴുന്ന് വട; റെസിപ്പി

ഉഴുന്ന് വട നിങ്ങൾ കഴിച്ചിട്ടുണ്ടാകും. എന്നാൽ ഓട്സ് കൊണ്ടുള്ള ഉഴുന്ന് വട നിങ്ങൾ കഴിച്ചിട്ടുണ്ടോ. വ്യത്യസ്തമായ ഓട്സ് ഉഴുന്ന് വട എളുപ്പം...

Read More >>
വീട്ടില്‍ തന്നെ പനീര്‍ തയ്യാറാക്കാം എളുപ്പത്തില്‍ ...

Nov 25, 2021 08:30 PM

വീട്ടില്‍ തന്നെ പനീര്‍ തയ്യാറാക്കാം എളുപ്പത്തില്‍ ...

വീട്ടില്‍ തന്നെ പനീര്‍ തയ്യാറാക്കാം എളുപ്പത്തില്‍...

Read More >>
പേരയ്ക്ക കൊണ്ട് അടിപൊളി സ്മൂത്തി തയ്യാറാക്കാം.....

Nov 23, 2021 06:21 AM

പേരയ്ക്ക കൊണ്ട് അടിപൊളി സ്മൂത്തി തയ്യാറാക്കാം.....

പേരയ്ക്ക കൊണ്ട് അടിപൊളി സ്മൂത്തി തയ്യാറാക്കാം........

Read More >>
വൈൻ രുചിക്കാന്‍ ഇഷ്ട്ടമാണോ...? ക്രിസ്‌മസ് വൈൻ ടേസ്റ്റർമാരായി തൊഴിലവസരം

Nov 21, 2021 09:31 PM

വൈൻ രുചിക്കാന്‍ ഇഷ്ട്ടമാണോ...? ക്രിസ്‌മസ് വൈൻ ടേസ്റ്റർമാരായി തൊഴിലവസരം

ക്രിസ്മസ് പടിവാതിൽക്കലെത്തി. പലരും വൈൻ നിർമാണവും കേക്ക് നിർമാണത്തിന് മുന്നോടിയായുള്ള കേക്ക് മിക്‌സിംഗുമെല്ലാമായി തിരക്കിലാണ്. ഈ പശ്ചാത്തലത്തിൽ...

Read More >>
അവൽ ലഡു എളുപ്പം തയ്യാറാക്കാം....

Nov 21, 2021 08:20 PM

അവൽ ലഡു എളുപ്പം തയ്യാറാക്കാം....

ചായയ്ക്കൊപ്പം കഴിക്കാൻ പറ്റിയ ഒരു പലഹാരമാണ് അവൽ ലഡു....

Read More >>
Top Stories