ക്രോസ് വോട്ട് ചെയ്തതിന് പുറത്താക്കി; ഹരിയാന എംഎൽഎ കോൺ​ഗ്രസിൽ നിന്ന് ബിജെപിയിലേക്കെന്ന് സൂചന

ക്രോസ് വോട്ട് ചെയ്തതിന് പുറത്താക്കി; ഹരിയാന എംഎൽഎ കോൺ​ഗ്രസിൽ നിന്ന് ബിജെപിയിലേക്കെന്ന് സൂചന
Advertisement
Jul 25, 2022 08:55 AM | By Vyshnavy Rajan

ദില്ലി : രാജ്യസഭാ തെരഞ്ഞെടുപ്പിൽ ക്രോസ് വോട്ട് ചെയ്തതിനെ തുടർന്ന് കോൺഗ്രസ് പുറത്താക്കിയ ആദംപൂർ എംഎൽഎ കുൽദീപ് ബിഷ്‌ണോയി ഞായറാഴ്ച ബിജെപി അധ്യക്ഷൻ ജെപി നദ്ദയെയും മുഖ്യമന്ത്രി മനോഹർ ലാൽ ഘട്ടറെയും കണ്ടു.

Advertisement

രണ്ടാഴ്ചയ്ക്കിടെ ബിഷ്‌ണോയി ബിജെപി നേതൃത്വവുമായി നടത്തുന്ന രണ്ടാമത്തെ കൂടിക്കാഴ്ചയാണിത്. ജൂലൈ 10 ന് അദ്ദേഹം കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുമായും നദ്ദയുമായും ദില്ലിയിൽ കൂടിക്കാഴ്ച നടത്തിയിരുന്നു. നേതാക്കളെ സന്ദർശിച്ച ശേഷം കോൺ​ഗ്രസ് എംഎൽഎ ബിജെപിയെ പ്രശംസിച്ചിരുന്നു.

ബിജെപിയുമായി അടുത്ത 53 കാരനായ നിയമസഭാംഗത്തെ കഴിഞ്ഞ മാസം എല്ലാ പാർട്ടി സ്ഥാനങ്ങളിൽ നിന്നും കോൺഗ്രസ് പുറത്താക്കിയിരുന്നു. ബിഷ്‌ണോയിക്ക് സ്വന്തമായി തീരുമാനമെടുക്കാൻ സ്വാതന്ത്ര്യമുണ്ടെന്നും എന്നാൽ അതിന് മുമ്പ് അദ്ദേഹം എംഎൽഎ സ്ഥാനം രാജിവയ്ക്കണമെന്നും ഹരിയാന മുൻ മുഖ്യമന്ത്രിയും കോൺഗ്രസ് നേതാവുമായ ഭൂപീന്ദർ സിംഗ് ഹൂഡ പറഞ്ഞു.

ഹരിയാന മുൻ മുഖ്യമന്ത്രി ഭജൻ ലാലിന്റെ മകനും നാല് തവണ എം.എൽ.എയും രണ്ട് തവണ എംപിയുമാ‌‌യിരുന്നു ബിഷ്‌ണോയി. ഹരിയാന പിസിസ അധ്യക്ഷ സ്ഥാനത്തേക്ക് കോൺഗ്രസ് അദ്ദേഹത്തെ അവഗണിച്ചതുമുതൽ പാർട്ടിയുമായി ഇഠഞ്ഞിരിക്കുക‌യാണ്. ഹൂഡയുടെ വിശ്വസ്തനായ ഉദയ് ഭാനിനെയാണ് പാർട്ടി അധ്യക്ഷനായി നിയമിച്ചത്.

ഹരിയാനയിലെ പ്രധാന പ്രതിപക്ഷ പാർട്ടിയായ കോൺഗ്രസിന് 90 അംഗമാണ് നിയമസഭയിൽ ഉള്ളത്. ബിഷ്‌ണോയി ക്രോസ് വോട്ട് ചെയ്തതിനെത്തുടർന്ന് കോൺഗ്രസ് സ്ഥാനാർത്ഥി അജയ് മാക്കന് രാജ്യസഭാ സീറ്റ് നഷ്ടപ്പെട്ടു.

അതേസമയം ഒരു എംഎൽഎയുടെ വോട്ട് അസാധുവായി. ഹരിയാനയിൽ നിന്നുള്ള രണ്ട് രാജ്യസഭാ സീറ്റുകളിലേക്ക് ബിജെപിയുടെ കൃഷൻ ലാൽ പൻവാറും ബിജെപി പിന്തുണയുള്ള സ്വതന്ത്ര സ്ഥാനാർത്ഥി കാർത്തികേയ ശർമ്മയും തിരഞ്ഞെടുക്കപ്പെട്ടു. അജയ് മാക്കന്റെ തോൽവി കോൺ​ഗ്രസിനെ ഞെട്ടിച്ചിരുന്നു.

Expelled for cross-voting; Haryana MLA is tipped to join BJP from Congress

Next TV

Related Stories
കെപിസിസി നേതൃത്വം ഖാര്‍ഗെയെ പിന്തുണച്ചതില്‍ ശശി തരൂരിന് അതൃപ്തി

Oct 4, 2022 01:01 PM

കെപിസിസി നേതൃത്വം ഖാര്‍ഗെയെ പിന്തുണച്ചതില്‍ ശശി തരൂരിന് അതൃപ്തി

കെപിസിസി നേതൃത്വം ഖാര്‍ഗെയെ പിന്തുണച്ചതില്‍ ശശി തരൂരിന്...

Read More >>
കാനത്തിന് മൂന്നാമൂഴം; സിപിഐ സംസ്ഥാന സെക്രട്ടറിയായി കാനം രാജേന്ദ്രൻ വീണ്ടും

Oct 3, 2022 06:07 PM

കാനത്തിന് മൂന്നാമൂഴം; സിപിഐ സംസ്ഥാന സെക്രട്ടറിയായി കാനം രാജേന്ദ്രൻ വീണ്ടും

കാനത്തിന് മൂന്നാമൂഴം; സിപിഐ സംസ്ഥാന സെക്രട്ടറിയായി കാനം രാജേന്ദ്രൻ വീണ്ടും...

Read More >>
സി ദിവാകരന് തിരിച്ചടി; സിപിഐ സംസ്ഥാന കൗൺസിലിൽനിന്ന് സി.ദിവാകരൻ പുറത്ത്

Oct 3, 2022 12:13 PM

സി ദിവാകരന് തിരിച്ചടി; സിപിഐ സംസ്ഥാന കൗൺസിലിൽനിന്ന് സി.ദിവാകരൻ പുറത്ത്

സി ദിവാകരന് തിരിച്ചടി; സിപിഐ സംസ്ഥാന കൗൺസിലിൽനിന്ന് സി.ദിവാകരൻ...

Read More >>
സോണിയ ഗാന്ധി ഭാരത് ജോഡോ യാത്രയിൽ പങ്കെടുക്കും

Oct 3, 2022 09:44 AM

സോണിയ ഗാന്ധി ഭാരത് ജോഡോ യാത്രയിൽ പങ്കെടുക്കും

സോണിയ ഗാന്ധി ഭാരത് ജോഡോ യാത്രയിൽ...

Read More >>
സിപിഐയുടെ പുതിയ സംസ്ഥാന സെക്രട്ടറിയെ ഇന്ന് തെരഞ്ഞെടുക്കും

Oct 3, 2022 08:57 AM

സിപിഐയുടെ പുതിയ സംസ്ഥാന സെക്രട്ടറിയെ ഇന്ന് തെരഞ്ഞെടുക്കും

സിപിഐയുടെ പുതിയ സംസ്ഥാന സെക്രട്ടറിയെ ഇന്ന്...

Read More >>
തെറ്റായ രീതിയിലുള്ള ഭക്ഷണക്രമം ഉപേക്ഷിക്കണമെന്ന് ആർ എസ് എസ് മേധാവി മോഹൻ ഭ​ഗവത്

Sep 30, 2022 12:47 PM

തെറ്റായ രീതിയിലുള്ള ഭക്ഷണക്രമം ഉപേക്ഷിക്കണമെന്ന് ആർ എസ് എസ് മേധാവി മോഹൻ ഭ​ഗവത്

തെറ്റായ രീതിയിലുള്ള ഭക്ഷണക്രമം ഉപേക്ഷിക്കണമെന്ന് ആർ എസ് എസ് മേധാവി മോഹൻ...

Read More >>
Top Stories