ലിന്റോ ജോസഫ് എം.എൽ.എയുടെ പേരിൽ തട്ടിപ്പ്; എസ്.ഡി.പി.ഐ. നേതാവിനെതിരേ കേസ്

ലിന്റോ ജോസഫ് എം.എൽ.എയുടെ പേരിൽ തട്ടിപ്പ്; എസ്.ഡി.പി.ഐ. നേതാവിനെതിരേ കേസ്
Oct 17, 2021 11:19 AM | By Vyshnavy Rajan

കോഴിക്കോട്: മലപ്പുറം കുടുംബശ്രീ ഓഫീസിലേക്ക് ലിന്റോ ജോസഫ് എം.എൽ.എ.യാണെന്ന് പറഞ്ഞ് ഫോൺചെയ്ത് ജോലിക്ക് ശുപാർശചെയ്ത എസ്.ഡി.പി.ഐ. നേതാവിനെതിരേ കേസെടുത്തു. തിരുവമ്പാടി എം.എൽ.എ. ലിന്റോ ജോസഫാണെന്ന് പറഞ്ഞാണ് രണ്ടുതവണ ഫോൺ ചെയ്തത്.

ഇക്കഴിഞ്ഞ നാലാം തീയതിയാണ് സംഭവങ്ങൾക്ക് തുടക്കം. ഒരു നമ്പറിൽനിന്ന് തിരുവമ്പാടി എം.എൽ.എ.യുടെ ഓഫീസിൽനിന്നാണന്നും പട്ടികവർഗ ആനിമേറ്റർ (എസ്.ടി. ആനിമേറ്റർ) വിഭാഗത്തിൽ ഒരാൾക്ക് ജോലി നൽകണമെന്നും ആവശ്യപ്പെട്ടാണ് ആദ്യം ഫോൺ വിളിച്ചത്.

തുടർന്ന് ഏഴാം തീയതി താൻ ലിന്റോ ജോസഫ് എം.എൽ.എ.യാണെന്ന് പറഞ്ഞു വീണ്ടും വിളിച്ചതോടെ സംശയം തോന്നിയ കുടുംബശ്രീ ഓഫീസ് ജീവനക്കാർ ട്രൂകോളറിൽ നമ്പറിന്റെ ഉടമസ്ഥനെ കണ്ടെത്തുകയും എം.എൽ.എ.യെ വിവരമറിയിക്കുകയും ചെയ്തു.

എം.എൽ.എ.യുടെ പരാതിയിൽ കൂമ്പാറ സ്വദേശി ജോർജി (69) നെതിരേ തിരുവമ്പാടി പോലീസ് ആൾമാറാട്ടത്തിന് കേസെടുത്തു അന്വേഷണമാരംഭിച്ചു.അതേസമയം തന്റെ ഫോൺ മൂന്നാം തീയതി നഷ്ടപ്പെട്ടുപോയിരുന്നതായി ജോർജ് പറയുന്നു. നേരത്തേ സി.പി.എം. പ്രവർത്തകനായിരുന്ന ജോർജ് എസ്.ഡി.പി.ഐ. ജില്ലാ വൈസ് പ്രസിഡന്റും കൂടരഞ്ഞി മണ്ഡലം പ്രസിഡന്റുമാണ്.

Fraud in the name of Linto Joseph MLA; SDPI Case against the leader

Next TV

Related Stories
'ഫോൺ പോലുമെടുക്കില്ല'; വീണാ ജോർജിന് പത്തനംതിട്ട ഏരിയ സമ്മേളനത്തിൽ വിമ‍ർശനം

Nov 27, 2021 09:35 PM

'ഫോൺ പോലുമെടുക്കില്ല'; വീണാ ജോർജിന് പത്തനംതിട്ട ഏരിയ സമ്മേളനത്തിൽ വിമ‍ർശനം

സിപിഎം പത്തനംതിട്ട ഏരിയ സമ്മേളനത്തിൽ ആരോഗ്യമന്ത്രി വീണാ ജോർജിനെതിരെ രൂക്ഷ വിമർശനം. വീണാ ജോർജ് ദൈവനാമത്തിൽ സത്യപ്രതി‍‍‍ജ്ഞ ചെയ്തതിനെ ഭൂരിഭാഗം...

Read More >>
കൊല്ലത്ത് എസ് എഫ് ഐ- കെ എസ് യു പ്രവർത്തകർ തമ്മിൽ സംഘർഷം

Nov 26, 2021 10:20 PM

കൊല്ലത്ത് എസ് എഫ് ഐ- കെ എസ് യു പ്രവർത്തകർ തമ്മിൽ സംഘർഷം

കൊല്ലം അഞ്ചലിൽ എസ് എഫ് ഐ- കെ എസ് യു പ്രവർത്തകർ തമ്മിൽ സംഘർഷം ഉണ്ടായി. സംഘർഷത്തിൽ രണ്ട് കെ എസ് യു പ്രവർത്തകർക്കും ഒരു എസ്എഫ്ഐ പ്രവർത്തകനും പരിക്ക്...

Read More >>
ബിജെപി ഓഫീസ് ആക്രമണ കേസ് പിൻവലിക്കാൻ സംസ്ഥാന സർക്കാർ അപേക്ഷ നൽകി

Nov 25, 2021 07:20 PM

ബിജെപി ഓഫീസ് ആക്രമണ കേസ് പിൻവലിക്കാൻ സംസ്ഥാന സർക്കാർ അപേക്ഷ നൽകി

ബിജെപി ഓഫീസ് ആക്രമണ കേസ് പിൻവലിക്കാൻ സംസ്ഥാന സർക്കാർ അപേക്ഷ നൽകി. ബിജെപി സംസ്ഥാന കമ്മിറ്റി...

Read More >>
 കണ്ണൂരില്‍ വീടിന് നേരെ ബോംബേറ്

Nov 24, 2021 11:23 AM

കണ്ണൂരില്‍ വീടിന് നേരെ ബോംബേറ്

കണ്ണൂര്‍ ചെറുവാഞ്ചേരിയിൽ വീടിന് നേരെ ബോംബേറ്. പുലര്‍ച്ചെ രണ്ടുമണിയോടെയാണ്...

Read More >>
ആർഎസ്എസ് പ്രവർത്തകന്‍റെ കൊലപാതകം; പോപ്പുലര്‍ ഫ്രണ്ട് ഭാരവാഹി പിടിയില്‍

Nov 23, 2021 11:42 PM

ആർഎസ്എസ് പ്രവർത്തകന്‍റെ കൊലപാതകം; പോപ്പുലര്‍ ഫ്രണ്ട് ഭാരവാഹി പിടിയില്‍

പാലക്കാട്ടെ ആര്‍എസ്എസ് പ്രവര്‍ത്തകന്‍ സഞ്ജിത്തിന്റെ കൊലപാതകത്തില്‍ ഒരാള്‍ കൂടി അറസ്റ്റിലായി. കേസില്‍ രണ്ടാമത്തെ...

Read More >>
സിപിഐഎം വർക്കല ഏരിയ കമ്മിറ്റിയിലെ കയ്യാങ്കളി; അഞ്ചുപേർക്ക് സസ്പെന്‍ഷന്‍

Nov 23, 2021 11:37 PM

സിപിഐഎം വർക്കല ഏരിയ കമ്മിറ്റിയിലെ കയ്യാങ്കളി; അഞ്ചുപേർക്ക് സസ്പെന്‍ഷന്‍

സിപിഐഎം ഏരിയാ സമ്മേളനത്തിനിടെയുണ്ടായ സംഘർഷത്തിന്റെ പശ്ചാത്തലത്തിലാണ്...

Read More >>
Top Stories