സംസ്ഥാനത്ത് നാളെ നടക്കാനിരുന്ന പ്ലസ് വൺ പരീക്ഷ മാറ്റിവച്ചു

സംസ്ഥാനത്ത് നാളെ നടക്കാനിരുന്ന പ്ലസ് വൺ പരീക്ഷ മാറ്റിവച്ചു
Oct 17, 2021 11:06 AM | By Vyshnavy Rajan

തിരുവനന്തപുരം: സംസ്ഥാനത്ത് നാളെ നടക്കാനിരുന്ന പ്ലസ് വൺ പരീക്ഷ മഴക്കെടുതി മൂലം മാറ്റിവച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും. വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി ഔദ്യോഗിക ഫെയ്‌സബുക്ക് അക്കൗണ്ടിലൂടെയാണ് ഇക്കാര്യം വ്യക്തമാക്കി പോസ്റ്റ് പങ്കുവെച്ചത്.

അതേസമയം മഴക്കെടുതിയുടെ സഹചര്യത്തിൽ ആരംഭിച്ച ദുരിതാശ്വാസ ക്യാമ്പുകൾ കോവിഡ് മാനദണ്ഡമനുസരിച്ച് പ്രവർത്തിക്കാൻ ബന്ധപ്പെട്ടവർ ശ്രദ്ധിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ആവശ്യമായ ശാരീരിക അകലം പാലിക്കാനും മാസ്ക് ധരിക്കാനും ക്യാമ്പുകളിൽ കഴിയുന്നവർ തയ്യാറാകണമെന്ന് മുഖ്യമന്ത്രി നിര്‍ദ്ദേശം നല്‍കി.

ക്യാമ്പുകളിൽ ആളുകൾ കൂട്ടംകൂടി ഇടപഴകാൻ പാടുള്ളതല്ല. ഒരു ക്യാമ്പിൽ എത്ര ആളുകളെ ഉൾക്കൊള്ളാൻ കഴിയുമെന്ന് തിട്ടപ്പെടുത്തണം. കൂടുതൽ ആളുകളെ താമസിപ്പിക്കേണ്ടി വന്നാൽ ക്യാമ്പുകളുടെ എണ്ണം വർദ്ധിപ്പിക്കണമെന്ന് കലക്ടർമാർക്ക് നിർദേശം നൽകിയിട്ടുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു.

ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍, വെള്ളപ്പൊക്ക മേഖലകളില്‍ ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നിട്ടുണ്ട്. ന്യുന മർദം ദുർബലമായതോടെ കേരളത്തില്‍ രണ്ട് ദിവസമായി തുടരുന്ന കനത്ത മഴയുടെ തീവ്രത കുറഞ്ഞത് ആശ്വാസം നല്‍കുന്നുണ്ട്. സംസ്ഥാനത്ത് ഇന്ന് അതിതീവ്ര മഴയ്ത്ത് സാധ്യതതയില്ലെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്‍റെ അറിയിപ്പ്.

ന്യുന മർദം ദുർബലമായതോടെ അറബികടലിൽ കാറ്റിന്‍റെ ശക്തി കുറഞ്ഞിട്ടുണ്ട്. കൂടുതൽ മഴമേഘങ്ങൾ കരയിലേക്ക് എത്താൻ സാധ്യതയില്ല. ശക്തി കുറഞ്ഞെങ്കിലും ചൊവ്വാഴ്ച വരെ സംസ്ഥാനത്ത് മഴയുണ്ടാകുമെന്നാണ് പ്രവചനം. മലയോര മേഖലകളില്‍ ജാഗ്രത തുടരണമെന്നും കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്‍കി.

The Plus One examination scheduled to be held in the state tomorrow has been postponed

Next TV

Related Stories
#Complaint | രാഹുൽ ഗാന്ധിക്കെതിരെ അധിക്ഷേപ പരാമർശം: പി.വി.അൻവറിനെതിെര തെരഞ്ഞെടുപ്പ് കമ്മിഷനിൽ പരാതി

Apr 23, 2024 11:27 AM

#Complaint | രാഹുൽ ഗാന്ധിക്കെതിരെ അധിക്ഷേപ പരാമർശം: പി.വി.അൻവറിനെതിെര തെരഞ്ഞെടുപ്പ് കമ്മിഷനിൽ പരാതി

രാഹുൽഗാന്ധിക്കെതിരെ നിരന്തരം വിമർശനങ്ങൾ ഉന്നയിച്ചു കൊണ്ടിരിക്കുന്ന പിണറായി വിജയൻ, ഈ അപമാന പ്രസംഗം സ്വയം പറയാതെ പി.വി.അൻവറിനെക്കൊണ്ട്...

Read More >>
#goldrate |സ്വർണവില കുത്തനെ ഇടിഞ്ഞു; ആശ്വാസത്തിൽ വിവാഹ വിപണി

Apr 23, 2024 11:23 AM

#goldrate |സ്വർണവില കുത്തനെ ഇടിഞ്ഞു; ആശ്വാസത്തിൽ വിവാഹ വിപണി

ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 52920...

Read More >>
#PinarayiVijayan |'പറയുമ്പോൾ തിരിച്ചുകിട്ടും എന്ന് രാഹുലും ആലോചിക്കണം'; അന്‍വറിന്‍റെ വിവാദ പരാമര്‍ശം തള്ളാതെ പിണറായി വിജയന്‍

Apr 23, 2024 11:10 AM

#PinarayiVijayan |'പറയുമ്പോൾ തിരിച്ചുകിട്ടും എന്ന് രാഹുലും ആലോചിക്കണം'; അന്‍വറിന്‍റെ വിവാദ പരാമര്‍ശം തള്ളാതെ പിണറായി വിജയന്‍

ഗൗരവമേറിയ രാഷ്ട്രീയ പ്രവർത്തകൻ എന്ന നില രാഹുൽ ഗാന്ധിക്ക് ഉണ്ടായിട്ടില്ല....

Read More >>
#Doublevote |മലപ്പുറത്തും ഇരട്ട വോട്ട്; രണ്ട് ബൂത്തുകളില്‍ വോട്ട്, അര്‍ഹരെ വെട്ടിയെന്നും പരാതി

Apr 23, 2024 11:03 AM

#Doublevote |മലപ്പുറത്തും ഇരട്ട വോട്ട്; രണ്ട് ബൂത്തുകളില്‍ വോട്ട്, അര്‍ഹരെ വെട്ടിയെന്നും പരാതി

മലപ്പുറം ലോക്‌സഭാ മണ്ഡലത്തിലെ നാല്‍പതാം നമ്പര്‍ ബൂത്തിലാണ് അപാകത....

Read More >>
#KKShailaja |‘തൊഴിലുറപ്പ് തൊഴിലാളികളെ യുഡിഎഫ് അവഹേളിച്ചത് വേദനയായി’ -  കെ കെ ശൈലജ

Apr 23, 2024 10:54 AM

#KKShailaja |‘തൊഴിലുറപ്പ് തൊഴിലാളികളെ യുഡിഎഫ് അവഹേളിച്ചത് വേദനയായി’ - കെ കെ ശൈലജ

ചർച്ച ചെയ്യേണ്ടത് അവഹേളനമല്ല രാഷ്ട്രീയം....

Read More >>
#vote |ഒരു ബൂത്തില്‍ ഒരാള്‍ക്ക് മൂന്ന് വോട്ട്; തിരഞ്ഞെടുപ്പ് കമ്മീഷന്റെ അശ്രദ്ധയെന്ന് ആരോപണം, പരാതി

Apr 23, 2024 10:40 AM

#vote |ഒരു ബൂത്തില്‍ ഒരാള്‍ക്ക് മൂന്ന് വോട്ട്; തിരഞ്ഞെടുപ്പ് കമ്മീഷന്റെ അശ്രദ്ധയെന്ന് ആരോപണം, പരാതി

ഏറ്റവും ഒടുവില്‍ പ്രസിദ്ധീകരിച്ച വോട്ടര്‍ പട്ടികയില്‍ 56, 698, 699 എന്നീ ക്രമനമ്പറുകള്‍ ഷബീറിന്റെ...

Read More >>
Top Stories