കരിമ്പനി; ഈ രോഗത്തെക്കുറിച്ച് അറിയണം...

കരിമ്പനി; ഈ രോഗത്തെക്കുറിച്ച് അറിയണം...
Jul 19, 2022 07:11 PM | By Kavya N

കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ ബംഗാളിലെ പതിനൊന്ന് ജില്ലകളിലായി 65 ഓളം കാലാ അസർ അല്ലെങ്കിൽ ബ്ലാക്ക് ഫീവർ കേസുകൾ റിപ്പോർട്ട് ചെയ്തു. സംസ്ഥാന ആരോഗ്യ വകുപ്പിന്റെ കണക്കനുസരിച്ച് ഡാർജിലിംഗ്, മാൾഡ, നോർത്ത് ദിനാജ്പൂർ, സൗത്ത് ദിനാജ്പൂർ, കലിംപോങ് എന്നിവിടങ്ങളിൽ കറുത്ത പനി കേസുകൾ കൂടുതലായി കണ്ട് വരുന്നത്.

കൂടാതെ, വടക്കൻ ബംഗാളിൽ, ദക്ഷിണ ബംഗാളിലും രോ​ഗം റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. കൈകൾ, കാലുകൾ, കാൽപ്പാദം, മുഖം, വയർ എന്നിവിടങ്ങളിലെല്ലാം രോഗബാധയെത്തുടർന്ന് കറുത്ത നിറം പരക്കാറുണ്ട്. അതുകൊണ്ടാണ് ഇതിനെ കരിമ്പനി അഥവാ കാലാ അസർ എന്നുവിളിക്കുന്നത്. മാലിന്യങ്ങൾ അടിഞ്ഞു കൂടുമ്പോൾ ചെള്ള് ധാരാളം പെരുകാനുള്ള സാഹചര്യമുണ്ടാകുന്നതാണ് ഇതിനു കാരണം.

വൃത്തിഹീനമായ ചുറ്റുപാടുകളിൽ താമസിക്കുന്നവർക്കാണ് രോഗസാധ്യത കൂടുതൽ. പോഷകനിലവാരം കുറഞ്ഞവരിലും രോഗസാധ്യത കൂടുതലായി കാണുന്നുണ്ട്. രോഗാണുക്കൾ ശരീരത്തിൽ പ്രവേശിച്ചാൽ ഒന്ന് മുതൽ നാല് വരെ മാസത്തിനുള്ളിൽ രോഗലക്ഷണങ്ങൾ പ്രകടമാകുവെന്നും വിദ​​​ഗ്ധർ പറയുന്നു. ക്രമരഹിതമായ പനി, ശരീരഭാരം കുറയൽ, വിളർച്ച എന്നിവയാണ് ഇതിന്റെ പ്രധാന ലക്ഷണങ്ങൾ.

ലോകാരോഗ്യ സംഘടനയുടെ (ഡബ്ല്യുഎച്ച്ഒ) കണക്കനുസരിച്ച്, പൊട്ടിപ്പുറപ്പെടാനും മരണ സാധ്യതയുള്ള രോഗങ്ങളിൽ ഒന്നാണ് കാലാ അസാർ. മാരകമായ രോഗമായതിനാൽ കരിമ്പനി വളരെ ശ്രദ്ധിക്കേണ്ടതുണ്ട്. വിട്ടുമാറാത്ത പനിയോടൊപ്പം രക്തക്കുറവ്, ക്ഷീണം എന്നിവയാണ് കരിമ്പനിയുടെ പ്രധാന ലക്ഷണങ്ങൾ. വേണ്ടത്ര ശ്രദ്ധിച്ചില്ലെങ്കിൽ മരണകാരണവുമാകും.

കൃത്യമായ സമയത്ത് രോഗനിർണയം നടത്താൻ കഴിഞ്ഞാൽ പൂർണമായി ചികിത്സിച്ച് ഭേദമാക്കാൻ കഴിയുന്ന രോഗമാണ് കരിമ്പനി. കാലാ അസാർ പ്രധാനമായും രണ്ട് തരത്തിലാണുള്ളത്. ഒന്ന്, ആന്തരികാവയവങ്ങളെ ബാധിക്കുന്നതാണ്. ചർമത്തെ മാത്രം ബാധിക്കുന്ന കാലാ അസറുമുണ്ട്. ഇത് മുഖത്തും കൈകാലുകളിലും മറ്റും കരിയാത്ത വ്രണങ്ങളുണ്ടാക്കും.

പ്രോട്ടീൻ, ഇരുമ്പ്, വിറ്റാമിൻ എ, സിങ്ക് എന്നിവ അടങ്ങിയിട്ടില്ലാത്ത ഭക്ഷണങ്ങൾ കഴിക്കുന്നത് കാലാ അസാർ അല്ലെങ്കിൽ കറുത്ത പനി പൂർണ്ണമായ രോഗത്തിലേക്ക് നയിക്കുന്ന അപകടസാധ്യത വർദ്ധിപ്പിക്കുന്നതായി വിദ​ഗ്ധർ ചൂണ്ടിക്കാട്ടുന്നു. പ്രതിരോധശേഷി കുറഞ്ഞവരിലും രോഗം വരാനുള്ള ഉയർന്ന സാധ്യത ഏറെയാണ്.

ചെള്ളുകളുടെ നിയന്ത്രണത്തിലൂടെയാണ് രോഗം പ്രതിരോധിക്കേണ്ടത്. ഇതിനായി കീടനാശിനികൾ സ്പ്രേ ചെയ്യാം. പൊതുവേയുള്ള ശുചിത്വം പ്രധാനമാണ്. വീടും പരിസരവും വൃത്തിയായി സൂക്ഷിക്കണം. പുറത്തു കിടന്ന് ഉറങ്ങാതിരിക്കുക, മൃഗങ്ങളുമായി ഇടപഴകുമ്പോൾ വ്യക്തിശുചിത്വം പാലിക്കുക എന്നിവയും ശ്രദ്ധിക്കണം. രോഗിയെ കടിച്ച ചെള്ള് മറ്റൊരാളെ കടിക്കുന്നതുവഴി രോഗം പരക്കാം. രോഗം സ്ഥിരീകരിച്ച സ്ഥലത്ത് കൃത്യമായി ബോധവത്കരണം നടത്തുക, കൃത്യമായ പരിശോധന നടത്തുക, ചുറ്റുപാടുകൾ വൃത്തിയാക്കുക, കുന്നുകൂടിക്കിടക്കുന്ന മാലിന്യങ്ങൾ ഒഴിവാക്കുക തുടങ്ങിയവയിലൂടെ രോഗം പ്രതിരോധിക്കാം.

ഈ രോഗം മൂന്ന് രീതിയിൽ പകരാം... 1) മണലീച്ചയുടെ കടി 2) രോഗം ബാധിച്ച അമ്മയിൽ നിന്ന് കുഞ്ഞിലേക്ക് 3) ഉപയോഗിച്ച സിറിഞ്ചുകളും സൂചികളും വഴി പ്രതിരോധം എങ്ങനെ? സൂര്യനുദിച്ച ഉടനെയും സൂര്യനസ്തമിക്കുന്നതിന്റെ തൊട്ടുമുൻപുമുള്ള സമയങ്ങളിലാണ് മണലീച്ചകൾ കൂടുതലായി കടിക്കുക. ആ സമയങ്ങളിൽ കടിയേൽക്കാതെ നോക്കണം. മണലീച്ചകളുടെ വാസസ്ഥലങ്ങളെ നിർമാർജനം ചെയ്യുക.

കീടനാശിനി ഉപയോഗിക്കുക. ചുറ്റുപാടുകൾ വൃത്തിയാക്കുക. മാലിന്യങ്ങൾ നിർമ്മാർജ്ജനം ചെയ്യുക. ശരീരം മുഴുവൻ മൂടുന്ന തരത്തിലുള്ള വസ്ത്രം ധരിക്കുക. ഇതൊരു പകർച്ചവ്യാധിയല്ല. അതിനാൽ തന്നെ പെട്ടെന്ന് നിയന്ത്രണ വിധേയമാക്കാം. മണലീച്ചകളുടെ കടി ഏൽക്കാതെ സൂക്ഷിച്ചാൽ തന്നെ ഈ രോഗം വരാതെ സൂക്ഷിക്കാൻ സാധിക്കും.

Black fever All you need to know about this disease is…

Next TV

Related Stories
#allegedly  | രണ്ടു രൂപയുടെ ബിസ്കറ്റ് മോഷ്ടിച്ചുവെന്ന് ആരോപിച്ച് പത്തുവയസുകാരനെ രാത്രി മുഴുവന്‍ കെട്ടിയിട്ട് തല്ലി

Apr 18, 2024 08:30 AM

#allegedly | രണ്ടു രൂപയുടെ ബിസ്കറ്റ് മോഷ്ടിച്ചുവെന്ന് ആരോപിച്ച് പത്തുവയസുകാരനെ രാത്രി മുഴുവന്‍ കെട്ടിയിട്ട് തല്ലി

കുട്ടി തൻ്റെ കടയിൽ നിന്ന് പണം നൽകാതെ ബിസ്‌ക്കറ്റ് കഴിച്ചുവെന്നറിഞ്ഞ കടയുടമ, കുട്ടിയുടെ കൈകളും കാലുകളും തൂണിൽ കെട്ടിയിട്ട്...

Read More >>
 #doubledeckertrain  | കേരളത്തിലെ ആദ്യ ‍ഡബിൾ ഡെക്കർ തീവണ്ടിയുടെ പരീക്ഷണയോട്ടം ഇന്ന്; പെ‍ാള്ളാച്ചി വഴി പാലക്കാട് – ബെംഗളൂരു സർവീസ്

Apr 17, 2024 10:00 AM

#doubledeckertrain | കേരളത്തിലെ ആദ്യ ‍ഡബിൾ ഡെക്കർ തീവണ്ടിയുടെ പരീക്ഷണയോട്ടം ഇന്ന്; പെ‍ാള്ളാച്ചി വഴി പാലക്കാട് – ബെംഗളൂരു സർവീസ്

ബെംഗളൂരു–കോയമ്പത്തൂർ ഉദയ് ഡബിൾ ഡെക്കർ സൂപ്പർ ഫാസ്റ്റ് ട്രെയിൻ പാലക്കാട്ടേക്കു നീട്ടുന്നതിനു മുന്നേ‍ാടിയായി പെ‍ാള്ളാച്ചി – പാലക്കാട് റൂട്ടിൽ...

Read More >>
#suicide| വനിത ഡോക്ടറെ ബലാത്സംഗ ചെയ്തെന്ന കേസിലെ പ്രതിയായ മുൻ എസ്ഐ മരത്തിൽ തൂങ്ങി മരിച്ച നിലയിൽ

Apr 17, 2024 09:09 AM

#suicide| വനിത ഡോക്ടറെ ബലാത്സംഗ ചെയ്തെന്ന കേസിലെ പ്രതിയായ മുൻ എസ്ഐ മരത്തിൽ തൂങ്ങി മരിച്ച നിലയിൽ

മലയിൻകീഴ് പൊലീസ് സ്റ്റേഷന്‍ എസ്എച്ച്ഒ ആയിരുന്ന സൈജുവിനെ എറണാകുളത്താണ് മരിച്ച നിലയിൽ...

Read More >>
#cancelled | യുഎഇയിൽ കനത്ത മഴ; കൊച്ചിയിൽ നിന്നുള്ള 3 വിമാന സർവീസുകൾ റദ്ദാക്കി

Apr 17, 2024 08:49 AM

#cancelled | യുഎഇയിൽ കനത്ത മഴ; കൊച്ചിയിൽ നിന്നുള്ള 3 വിമാന സർവീസുകൾ റദ്ദാക്കി

യുഎഇയിലെ പ്രതികൂല കാലാവസ്ഥയെ തുടര്‍ന്നാണ് വിമാനങ്ങള്‍ റദ്ദാക്കിയത്. കനത്ത മഴ വിമാനത്താവള ടെര്‍മിനലുകളില്‍ പ്രതിസന്ധിയുണ്ടാക്കിയതിനു...

Read More >>
#mvd | രേഖകള്‍ മലയാളത്തിലാക്കാൻ ഉദ്യോഗസ്ഥര്‍ക്ക് കര്‍ശന നിര്‍ദേശം നല്‍കി മോട്ടോര്‍വാഹന വകുപ്പ്

Apr 17, 2024 08:36 AM

#mvd | രേഖകള്‍ മലയാളത്തിലാക്കാൻ ഉദ്യോഗസ്ഥര്‍ക്ക് കര്‍ശന നിര്‍ദേശം നല്‍കി മോട്ടോര്‍വാഹന വകുപ്പ്

പൊതുജനങ്ങള്‍ക്ക് നല്‍കുന്ന രേഖകളില്‍പ്പോലും ഭരണഭാഷ മലയാളമെന്ന സര്‍ക്കാര്‍ചട്ടം പാലിക്കുന്നില്ലെന്ന കണ്ടെത്തലിനെത്തുടര്‍ന്നാണ് എല്ലാ റീജണല്‍...

Read More >>
#RameswaramCafeBlast | രാമേശ്വരം കഫേ സ്‌ഫോടനം; സൂത്രധാരനും ബോംബ് വെച്ചയാളും അറസ്റ്റിൽ

Apr 13, 2024 09:44 AM

#RameswaramCafeBlast | രാമേശ്വരം കഫേ സ്‌ഫോടനം; സൂത്രധാരനും ബോംബ് വെച്ചയാളും അറസ്റ്റിൽ

കേസിൽ നേരത്തെ ഒരാൾ അറസ്റ്റിലായിരുന്നു. മുസമ്മിൽ ഷെരീഫ് എന്നയാളെയാണ് നേരത്തെ കസ്റ്റഡിയിലെടുത്തത്. മാർച്ച് ഒന്നിന് ബെംഗളൂരുവിലെ രാമേശ്വരം...

Read More >>
Top Stories