സ്റ്റൈലിഷ് ലുക്കിൽ യുവതാരം

സ്റ്റൈലിഷ് ലുക്കിൽ യുവതാരം
Oct 16, 2021 08:12 PM | By Shalu Priya

യുവതാരം സർജാനോ ഖാലിദിന്റെ ഫാഷൻ ഫോട്ടോഷൂട്ട് തരംഗമാകുന്നു. സെലിബ്രിറ്റി സ്റ്റൈലിസ്റ്റ് ജിഷാദ് ഷംസുദ്ദീന്‍ ഒരുക്കിയ രണ്ടു ഗെറ്റപ്പുകളിൽ‌ ശക്തവും വ്യത്യസ്തവുമായ ലുക്കുകളിലാണ് സർജാനോ പ്രത്യക്ഷപ്പെടുന്നത്.

സോളിഡ് നിറത്തിലുള്ള ബ്ലേസർ, പാന്റ്സ് എന്നുള്ള പരമ്പരാഗത സങ്കൽപത്തെ മറികടക്കുന്നതാണ് ആദ്യ ഗെറ്റപ്. പെയിന്റ്ഡ് ബ്ലേസർ, പെയിന്റ് സ്പ്ലാറ്റേര്‍ഡ് ബ്ലാക് ജീൻസ് എന്നിവയാണ് താരത്തിന്റെ കോസ്റ്റ്യൂം.

പുള്ളിപ്പുലിയെ അനുസ്മരിപ്പിക്കുന്നതാണു ഷൂസിലെ ഡീറ്റൈലിങ്. കറുപ്പ് ഫ്രെയിമുള്ള ട്രാൻസ്പരന്റ് ഗൂഗിൾസ് ആക്സസറൈസ് ചെയ്തിട്ടുണ്ട്. കല്ലുകളും മുത്തുകളും പതിപ്പിച്ച ബോംബർ ജാക്കറ്റും വൈറ്റ് ഡെനീം ജീൻസും ധരിച്ചാണ് രണ്ടാമത്തെ ലുക്ക്. ജീൻസ് നിർമാണത്തിനു പിന്നിലെ കഥയാണു ജീൻസിൽ പെയിന്റ് ചെയ്തു ചേർത്തിരിക്കുന്നത്. പോപ് ഗായകൻ കെന്യ വെസ്റ്റിന്റെ കലക്‌ഷനിൽനിന്നു പ്രചോദനം ഉൾകൊണ്ടുള്ള ഷൂസും സൺഗ്ലാസുമാണ് ആക്സസറീസ്.

തെന്നിന്ത്യൻ സിനിമാ ലോകത്തിന് അത്ര സുപരിചിതമല്ലാത്ത സ്റ്റൈൽ ആണിത്. അതേസമയം ബോളിവുഡ്, ഹോളിവുഡ് ട്രെൻഡി ഫാഷൻ സങ്കൽപത്തോടു ചേർന്നു നിൽക്കുകയും ചെയ്യുന്നു.‘‘സിനിമയിലോ പൊതു ഇടങ്ങളിലോ സർജാനോ ഇത്തരം ലുക്കുകളിൽ പ്രത്യക്ഷപ്പെട്ടിട്ടില്ല. വളരെ ലൗഡ് ആയ ഒരു പാറ്റേൺ ആണ് ഡ്രസ്സിലും ഹെയർ സ്റ്റൈലിലും പിന്തുടർന്നിരിക്കുന്നത്.

ബോളിവുഡ് താരങ്ങൾ ഫാഷൻ സ്റ്റേറ്റ്മെന്റ് ആയി ഇത്തരം ലുക്കുകൾ പരീക്ഷിക്കാറുണ്ട്. നമ്മുടെ ഇൻഡസ്ട്രിയിലും ഫാഷനിൽ സമാനമായ മാറ്റം ഉണ്ടാകുമെന്നാണ് ഞാൻ വിശ്വസിക്കുന്നത്’’– ജിഷാദ് ഷംസുദ്ദീന്‍ പറഞ്ഞു.ജിഷാദിന്റെ ഫാഷൻ ബ്രാൻഡായ ‘ഹൗസ് ഓഫ് ജിഷാദ് ഷംസുദ്ദീൻ’ കലക്‌ഷനിൽ നിന്നുള്ള കോസ്റ്റ്യൂമുകളും ആക്സസറീസുമാണ് ഷൂട്ടിനായി ഉപയോഗിച്ചത്. സിബി ചെറിയാനാണ് ഫൊട്ടോഗ്രഫി.

Young star in stylish look

Next TV

Related Stories
ബ്ലാക്കില്‍ ബ്യൂട്ടിഫുളായി മലൈക അറോറ

Nov 25, 2021 07:46 PM

ബ്ലാക്കില്‍ ബ്യൂട്ടിഫുളായി മലൈക അറോറ

ഇപ്പോഴിതാ മലൈകയുടെ ഏറ്റവും പുത്തന്‍ ചിത്രങ്ങളാണ് സൈബര്‍ ലോകത്ത്...

Read More >>
 ലെഹങ്കയിൽ ഗ്ലാമറസ് ഹോട്ട് ലുക്കായ്  മാളവിക മോഹനൻ

Nov 24, 2021 01:17 PM

ലെഹങ്കയിൽ ഗ്ലാമറസ് ഹോട്ട് ലുക്കായ് മാളവിക മോഹനൻ

ഡിസൈനർ ഷീഹ്ലാ ഖാൻ ഒരുക്കിയ ലെഹങ്കയിൽ ഗ്ലാമറസ് ഫോട്ടോഷൂട്ടുമായി നടി മാളവിക...

Read More >>
‘റെഡ് മാജിക്’; ഗോവയിൽ തിളങ്ങി സമാന്ത

Nov 24, 2021 01:05 PM

‘റെഡ് മാജിക്’; ഗോവയിൽ തിളങ്ങി സമാന്ത

ഗോവയിൽ നടക്കുന്ന ഇന്റർനാഷനൽ ഫിലിം ഫെസ്റ്റിവൽ ഓഫ് ഇന്ത്യയിൽ തിളങ്ങി നടി സമാന്ത...

Read More >>
കെഎഫ്സിയുടെ പാക്കറ്റുകള്‍ കൊണ്ട് വസ്ത്രം ഡിസൈന്‍ ചെയ്ത് ഫാഷന്‍ ലോകത്തെ ഞെട്ടിച്ച്‌ മോഡല്‍

Nov 21, 2021 10:52 PM

കെഎഫ്സിയുടെ പാക്കറ്റുകള്‍ കൊണ്ട് വസ്ത്രം ഡിസൈന്‍ ചെയ്ത് ഫാഷന്‍ ലോകത്തെ ഞെട്ടിച്ച്‌ മോഡല്‍

ന്യൂസ്പേപ്പര്‍ (newspaper) കൊണ്ട് വസ്ത്രം ഡിസൈന്‍ ചെയ്യുന്ന പലരെയും ഈ കൊറേണ കാലത്ത് നാം കണ്ടതാണ്. ഇപ്പോഴിതാ അത്തരത്തില്‍ മറ്റൊരു ഫാഷന്‍ (fashion)...

Read More >>
ആദിത്യ-അനുഷ്ക വിവാഹത്തിൽ ആലിയ ധരിച്ച വസ്ത്രം വൈറലാകുന്നു

Nov 21, 2021 10:42 PM

ആദിത്യ-അനുഷ്ക വിവാഹത്തിൽ ആലിയ ധരിച്ച വസ്ത്രം വൈറലാകുന്നു

ബോളിവുഡ് നടൻ ആദിത്യ സീൽ (Aditya Seal)- നടി അനുഷ്ക രഞ്ജൻ (Anushka Ranjan) വിവാഹ ചിത്രങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍...

Read More >>
റാംപിൽ തിളങ്ങി കുട്ടി മോഡലുകൾ

Nov 21, 2021 04:05 PM

റാംപിൽ തിളങ്ങി കുട്ടി മോഡലുകൾ

ശിശുദിനത്തോട് അനുബന്ധിച്ച് ഫാഷൻ ഫ്ലെയിംസ് സംഘടിപ്പിച്ച കിഡ്സ് ഷോ...

Read More >>
Top Stories