തൃശ്ശൂ‍രില്‍ ഇടിമിന്നലേറ്റ് 11 തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് പരിക്ക് , മിന്നലേറ്റ് പശു ചത്തു

തൃശ്ശൂ‍രില്‍ ഇടിമിന്നലേറ്റ് 11 തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് പരിക്ക് , മിന്നലേറ്റ് പശു ചത്തു
Oct 16, 2021 07:33 PM | By Vyshnavy Rajan

തൃശ്ശൂ‍ർ : തൃശ്ശൂർ മരോട്ടിച്ചാല്‍ കള്ളായിക്കുന്നില്‍ പതിനൊന്ന് തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് ഇടിമിന്നലില്‍ പരിക്കേറ്റു. തൊഴിലുറപ്പ് പണിയുടെ ഭാഗമായി കല്ല് കെട്ടുകയായിരുന്ന തൊഴിലാളികള്‍ക്കാണ് ഇടിമിന്നലേറ്റ് പരിക്കേറ്റത്.

തൊഴിലാളികളുടെ ആരുടെയും പരിക്ക് ഗുരുതരമല്ല. പൊള്ളലേറ്റ തൊഴിലാളികളെ തൃശൂര്‍ ജില്ലാ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച് പ്രാഥമിക ചികിത്സ നൽകി. ഇന്ന് ഉച്ചയ്ക്ക് തൃശ്ശൂർ വരന്തരപ്പിള്ളി കൽക്കുഴിയിൽ ഇടിമിന്നലേറ്റ് പശു ചത്തിരുന്നു.

കടുത്ത മഴയ്ക്കുള്ള സാധ്യത മുൻനിർത്തി തൃശ്ശൂർ ജില്ലയിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. അതിരപ്പിള്ളി , വാഴച്ചാൽ എന്നീ വിനോദ സഞ്ചാര കേന്ദ്രങ്ങൾ അടച്ചു. മലക്കപ്പാറ റൂട്ടിൽ നാളെ ഗതാഗതം നിരോധിച്ചിട്ടുണ്ട്. റെഡ് അലേർട്ട് സാഹചര്യത്തിൽ ബീച്ചുകളിൽ സന്ദർശകരെ അനുവദിക്കില്ലെന്നും ജില്ലാ ഭരണകൂടം വ്യക്തമാക്കിയിട്ടുണ്ട്.

മണ്ണിടിച്ചിൽ ഭീഷണി ഉള്ളതിനാൽ തൃശൂർ താലൂക്കിലെ പുത്തൂർ, മാടക്കത്തറ പഞ്ചായത്തുകളിൽ ഉള്ളവരോട് മാറി താമസിക്കാൻ നിർദേശം നൽകിയിട്ടുണ്ട്. നിലവിൽ ജില്ലയിൽ 2 ക്യാമ്പുകളാണ് പ്രവർത്തിക്കുന്നത്. ചാലക്കുടി പരിയാരം വില്ലേജിൽ ചക്രപാണി സ്കൂളിൽ 5 കുടുംബങ്ങളിലെ 23 പേരുണ്ട്.

ചാലക്കുടി കൊടകര വില്ലേജിലെ എൽ പി സ്കൂളിൽ 2 കുടുംബങ്ങളിലെ 4 പേർ ഉണ്ട്. മണ്ണിടിച്ചിൽ സാധ്യത കണക്കിലെടുത്താണ് ഇവരെ മാറ്റി പാർപ്പിച്ചത്. പെരിങ്ങൽകുത്ത് ഡാമിൻ്റെ സ്ലൂയിസ് വാൽവ് തുറന്ന സാഹചര്യത്തിൽ ചാലക്കുടി പുഴയിൽ വെള്ളമുയരാൻ സാധ്യതയുണ്ട്.

പീച്ചി ഡാമിലെ ഷട്ടർ 12 ഇഞ്ച് വരേയും വാഴാനി ഡാമിലെ ഷട്ടർ 10 സെ.മീ വരെയും ഉയർത്തിയിട്ടുണ്ട്. ആളിയാർ ഡാമും മലമ്പുഴ ഡാമും തുറന്ന സാഹചര്യത്തിൽ ഭാരതപ്പുഴയിൽ ജലനിരപ്പ് ഉയരാൻ സാധ്യതയുള്ളതിനാൽ പുഴയുടെ തീരത്തുള്ളവർ ജാഗ്രത പാലിക്കണമെന്നും അധികൃതർ മുന്നറിയിപ്പ് നൽകിിയട്ടുണ്ട്.

11 workers injured in lightning strike in Thrissur

Next TV

Related Stories
തൃശ്ശൂരിലും നോറോ വൈറസ്;  52 വിദ്യാർത്ഥിനികൾക്ക് രോഗബാധ

Nov 27, 2021 10:33 PM

തൃശ്ശൂരിലും നോറോ വൈറസ്; 52 വിദ്യാർത്ഥിനികൾക്ക് രോഗബാധ

തൃശൂരിൽ 52 വിദ്യാർത്ഥിനികൾക്ക് നോറോ വൈറസ് സ്ഥിരീകരിച്ചു. സെന്റ് മേരീസ് കോളേജ് ഹോസ്റ്റലിലെ വിദ്യാർത്ഥിനികൾക്കാണ് രോഗം സ്ഥിരീകരിച്ചത്. ആലപ്പുഴ...

Read More >>
കൊവിഡ് നിയന്ത്രണങ്ങൾ ശക്തമാക്കി കർണ്ണാടക സർക്കാർ

Nov 27, 2021 09:57 PM

കൊവിഡ് നിയന്ത്രണങ്ങൾ ശക്തമാക്കി കർണ്ണാടക സർക്കാർ

കൊവിഡ് നിയന്ത്രണങ്ങൾ ശക്തമാക്കി കർണ്ണാടക സർക്കാർ. കേരളം, മഹാരാഷ്ട്ര സംസ്ഥാനങ്ങളിൽ നിന്ന് വരുന്നവർക്ക് നെഗറ്റീവ് സർട്ടിഫിക്കറ്റ് വേണം. കേരളത്തിൽ...

Read More >>
അശ്ലീലചുവയോടെ സംസാരിച്ചു; ജീവനക്കാരിയുടെ പരാതിയില്‍ ജിവി രാജ സ്‌കൂൾ പ്രിൻസിപ്പലിന് സസ്പെൻഷൻ

Nov 27, 2021 09:04 PM

അശ്ലീലചുവയോടെ സംസാരിച്ചു; ജീവനക്കാരിയുടെ പരാതിയില്‍ ജിവി രാജ സ്‌കൂൾ പ്രിൻസിപ്പലിന് സസ്പെൻഷൻ

അശ്ലീലചുവയോടെ സംസാരിച്ചെന്ന ജീവനക്കാരിയുടെ പരാതിയിൽ ജിവി രാജ സ്പോർട്സ് സ്കൂൾ പ്രിൻസിപ്പൽ പ്രദീപ് സി എസിനെ സസ്പെൻഡ് ചെയ്തു. അന്വേഷണ...

Read More >>
സംസ്ഥാനത്ത് ഇന്ന് 4741 പേര്‍ക്ക് കോവിഡ്-19

Nov 27, 2021 06:00 PM

സംസ്ഥാനത്ത് ഇന്ന് 4741 പേര്‍ക്ക് കോവിഡ്-19

സംസ്ഥാനത്ത് ഇന്ന് 4741 പേര്‍ക്ക് കോവിഡ്-19...

Read More >>
അട്ടപ്പാടിയിൽ സ്പെഷ്യൽ ഓഫീസറെ നിയമിക്കുമെന്ന് മന്ത്രി കെ രാധാകൃഷ്ണൻ

Nov 27, 2021 05:49 PM

അട്ടപ്പാടിയിൽ സ്പെഷ്യൽ ഓഫീസറെ നിയമിക്കുമെന്ന് മന്ത്രി കെ രാധാകൃഷ്ണൻ

അട്ടപ്പാടിയിൽ സ്പെഷ്യൽ ഓഫീസറെ നിയമിക്കുമെന്ന് മന്ത്രി കെ...

Read More >>
ഒമിക്രോണ്‍; സംസ്ഥാനത്ത് അതീവ ജാഗ്രതാനിര്‍ദേശം, വിമാനത്താവളങ്ങളിലും നിരീക്ഷണം ശക്തമാക്കും

Nov 27, 2021 05:07 PM

ഒമിക്രോണ്‍; സംസ്ഥാനത്ത് അതീവ ജാഗ്രതാനിര്‍ദേശം, വിമാനത്താവളങ്ങളിലും നിരീക്ഷണം ശക്തമാക്കും

വിദേശത്ത് കൊവിഡിന്റെ പുതിയ വകഭേദമായ 'ഒമിക്രോണ്‍' (B.1.1.529) (omicron)കണ്ടെത്തിയ സാഹചര്യത്തില്‍ സംസ്ഥാനത്തും ആരോഗ്യ വകുപ്പിന്റെ ജാഗ്രതാ നിർദ്ദേശം....

Read More >>
Top Stories