യുവാക്കള്‍ക്ക് പരമാവധി കഴിക്കാവുന്നത് 2 സ്പൂണ്‍ മദ്യം മാത്രം

യുവാക്കള്‍ക്ക് പരമാവധി കഴിക്കാവുന്നത് 2 സ്പൂണ്‍ മദ്യം മാത്രം
Advertisement
Jul 17, 2022 07:40 AM | By Divya Surendran

വാഷിംഗ്ടണ്‍: പ്രായമായവരെ അപേക്ഷിച്ച് മദ്യപാനം കൂടുതല്‍ ആരോഗ്യപ്രശ്‌നങ്ങളും ഭീഷണിയും സൃഷ്ടിക്കുന്നത് യുവാക്കള്‍ക്കെന്ന് പുതിയ പഠനം. 40 വയസില്‍ താഴെയുള്ളവര്‍ക്ക് സുരക്ഷിതമായി ഉപയോഗിക്കുന്ന മദ്യത്തിന്റെ അളവ് വെറും രണ്ട് ടേബിള്‍ സ്പൂണ്‍ മാത്രമാണെന്നാണ് ഗവേഷകര്‍ പറയുന്നത്. ബ്രിട്ടീഷ് മെഡിക്കല്‍ ജേര്‍ണലായ ലാന്‍സെറ്റ് പ്രസിദ്ധീകരിച്ച പഠനമാണ് ഇക്കാര്യങ്ങള്‍ സ്ഥാപിക്കുന്നത്.

Advertisement

വാഷിംഗ്ടണ്‍ യൂണിവേഴ്‌സിറ്റി സ്‌കൂള്‍ ഓഫ് മെഡിസിന്‍ നടത്തിയ വിശദമായ പഠനഫലങ്ങളാണ് ലാന്‍സെറ്റ് പഠനത്തില്‍ ഉദ്ധരിച്ചിരിക്കുന്നത്. ഹൃദയസംബന്ധമായതും അല്ലാത്തതുമായ നിരവധി അസുഖങ്ങളെ വിലയിരുത്തിക്കൊണ്ടാണ് പഠനം നടന്നത്.

ക്യാന്‍സര്‍ ഉള്‍പ്പെടെയുള്ള 22 അസുഖങ്ങളെ നിരീക്ഷിച്ചാണ് മദ്യപാനം ഉയര്‍ത്തുന്ന ഭീഷണികളെ മനസിലാക്കിയത്. 40 വയസോ അതിന് മുകളിലോ പ്രായമുള്ളവര്‍ക്ക് പരിമിതമായ അളവിലുള്ള മദ്യപാനത്തില്‍ നിന്ന് നേരിയ പ്രയോജനങ്ങള്‍ നേടാമെങ്കിലും യുവാക്കള്‍ക്ക് മദ്യപാനം കൊണ്ട് യാതൊരു ഗുണവുമുണ്ടാകുന്നില്ലെന്നാണ് പഠനം കണ്ടെത്തിയത്. തീരെ സുരക്ഷിതമല്ലാതെ മദ്യപിക്കുന്നത് കൂടുതലും 15 മുതല്‍ 39 വയസുവരെ പ്രായമുള്ള പുരുഷന്മാരാണെന്ന് പഠനം കണ്ടെത്തുന്നു.

2020ല്‍ സുരക്ഷിതമല്ലാത്ത അളവില്‍ മദ്യം ഉപയോഗിച്ചവരില്‍ 76.7 ശതമാനവും പുരുഷന്മാരാണെന്നും ലാന്‍സെറ്റ് പഠന റിപ്പോര്‍ട്ടിലുണ്ട്. 204 രാജ്യങ്ങളില്‍ നിന്നുള്ളവരുടെ മദ്യപാനത്തിന്റെ വിവരങ്ങള്‍ ശേഖരിച്ചുകൊണ്ടാണ് വാഷിംഗ്ടണ്‍ യൂണിവേഴ്‌സിറ്റി സ്‌കൂള്‍ ഓഫ് മെഡിസിനിലെ ഡെല്‍ത്ത് മെട്രിക്‌സ് സയന്‍സ് പ്രൊഫസറായ ഇമ്മാനുവേല ഗാകിഡൗയുടെ നേതൃത്വത്തില്‍ പഠനം നടന്നത്. യുവാക്കള്‍ മദ്യപാനത്തില്‍ നിന്നും കഴിവതും വിട്ടുനില്‍ക്കണമെന്നും സ്വന്തം ആരോഗ്യത്തെക്കുറിച്ച് വിവേകപൂര്‍വം വേണം തീരുമാനമെടുക്കാനെന്നും പഠനസംഘം ഓര്‍മിപ്പിച്ചു.

Young people can consume only 2 spoons of alcohol at most

Next TV

Related Stories
600 ക്യുമെക്‌സ് ജലം ചാലക്കുടി പുഴയിലേക്ക്; രണ്ട് സ്ലൂയിസ് ഗേറ്റുകള്‍ കൂടി തുറക്കുമെന്ന് ജില്ലാ കളക്ടര്‍

Sep 21, 2022 07:49 AM

600 ക്യുമെക്‌സ് ജലം ചാലക്കുടി പുഴയിലേക്ക്; രണ്ട് സ്ലൂയിസ് ഗേറ്റുകള്‍ കൂടി തുറക്കുമെന്ന് ജില്ലാ കളക്ടര്‍

രണ്ട് സ്ലൂയിസ് ഗേറ്റുകള്‍ കൂടി തുറക്കുന്നതോടെ 400 ക്യുമെക്സ്‌ക് അധിക ജലം കൂടി ചാലക്കുടി പുഴയിലേക്ക് എത്തുമെന്നതിനാല്‍ പുഴയുടെ തീരങ്ങളില്‍...

Read More >>
പറമ്പിക്കുളം ഡാമിന്റെ ഷട്ടര്‍ തകരാറില്‍; ചാലക്കുടി പുഴയോരത്ത് ജാഗ്രതാ നിര്‍ദേശം

Sep 21, 2022 06:22 AM

പറമ്പിക്കുളം ഡാമിന്റെ ഷട്ടര്‍ തകരാറില്‍; ചാലക്കുടി പുഴയോരത്ത് ജാഗ്രതാ നിര്‍ദേശം

പരിഭ്രാന്തരാവേണ്ട ആവശ്യമില്ലെങ്കിലും പുഴയുടെ തീരങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ...

Read More >>
രാഹുലിന്‍റെ ഭാരത് ജോഡോ യാത്ര ഇന്ന് എറണാകുളത്ത്

Sep 21, 2022 06:14 AM

രാഹുലിന്‍റെ ഭാരത് ജോഡോ യാത്ര ഇന്ന് എറണാകുളത്ത്

കോൺഗ്രസ് മുൻ അധ്യക്ഷൻ രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര ഇന്ന് എറണാകുളം ജില്ലയിൽ പര്യടനം...

Read More >>
ജപ്തിനോട്ടിസിൽ മനംനൊന്ത് ആത്മഹത്യ; അഭിരാമിയുടെ പോസ്റ്റുമോർട്ടം ഇന്ന്

Sep 21, 2022 06:02 AM

ജപ്തിനോട്ടിസിൽ മനംനൊന്ത് ആത്മഹത്യ; അഭിരാമിയുടെ പോസ്റ്റുമോർട്ടം ഇന്ന്

വീട്ടിൽ ജപ്തി നോട്ടീസ് പതിപ്പിച്ചതിൽ മനം നൊന്ത് കൊല്ലത്ത് ആത്മഹത്യ ചെയ്ത അഭിരാമിയുടെ പോസ്റ്റുമോര്‍ട്ടം ഇന്ന്...

Read More >>
വീട് ജപ്തിചെയ്യാൻ നോട്ടീസ് ലഭിച്ചതിന് പിന്നാലെ വിദ്യാർത്ഥിനി ജീവനൊടുക്കി

Sep 20, 2022 07:48 PM

വീട് ജപ്തിചെയ്യാൻ നോട്ടീസ് ലഭിച്ചതിന് പിന്നാലെ വിദ്യാർത്ഥിനി ജീവനൊടുക്കി

വീട് ജപ്തി ബാങ്കിൽ നിന്നും ജപ്തി നോട്ടീസ് ലഭിച്ചതിന് പിന്നാലെ വിദ്യാർത്ഥിനി തൂങ്ങി...

Read More >>
അഭിഭാഷക-പൊലീസ് തർക്കം: സമരം പിൻവലിച്ച് അഭിഭാഷകർ

Sep 20, 2022 07:43 PM

അഭിഭാഷക-പൊലീസ് തർക്കം: സമരം പിൻവലിച്ച് അഭിഭാഷകർ

കൊല്ലത്ത് അഭിഭാഷകനെ പൊലീസ് മര്‍ദ്ദിച്ചുവെന്നാരോപിച്ച് ബാർ കൗണ്‍സിൽ നടത്തി വന്ന സമരം...

Read More >>
Top Stories