കണ്ണൂർ : കണ്ണൂരിൽ നവദമ്പതിമാരുടെ ആദ്യ രാത്രി കാണാൻ ഒളിച്ചിരുന്ന 55കാരൻ പിടിയിൽ. ആദ്യ രാത്രി ഒളിഞ്ഞുനോക്കാൻ ഏണിവച്ച് വീടിനു മുകളിൽ കയറി ഇരുന്ന മധ്യവയസ്കനാണ് പിടിയിലായത്.

നേരത്തെ കയറി ഒളിച്ചിരുന്നെങ്കിലും ദമ്പതിമാർ വരാൻ വൈകിയതോടെ ഉറങ്ങിപ്പോയ ഇയാളുടെ കൂർക്കം വലി കേട്ട് ആളുകൾ ഇയാളെ പിടികൂടുകയായിരുന്നു.
കണ്ണൂർ പയ്യന്നൂരിലാണ് സംഭവം. തളിപ്പറമ്പ് സ്വദേശിയെയാണ് നാട്ടുകാർ പിടികൂടിയത്. രണ്ട് ദിവസങ്ങൾക്കു മുൻപ് തന്നെ ഇയാൾ കൃത്യത്തിനുള്ള തയ്യാറെടുപ്പുകൾ തുടങ്ങിയിരുന്നു എന്നാണ് വിവരം. പാലക്കാട് ഷൊർണ്ണൂരിൽ വെച്ചായിരുന്നു വിവാഹം.
ദമ്പതികൾ വീട്ടിലെത്തും മുൻപ് തന്നെ ഇയാൾ ഏണി ഉപയോഗിച്ച് കയറി ഒളിച്ചിരുന്നു. എന്നാൽ, ദമ്പതികൾ എത്താൻ വൈകി. കാത്തിരുന്നിട്ടും ഇവരെ കാണാൻ കഴിയാതിരുന്നതോടെ ഇയാൾ അവിടെ ഇരുന്ന് ഉറങ്ങിപ്പോയി.
കിടപ്പുമുറിയിലെത്തിയ വധു കൂർക്കം വലി കേട്ട് വീട്ടുകാരെ വിവരമറിയിച്ചു. തുടർന്ന് നാട്ടുകാരുമൊത്ത് വീട്ടുകാർ നടത്തിയ തെരച്ചിലിൽ ആളെ കണ്ടെത്തുകയായിരുന്നു. തുടർന്ന് ഇവർ ഏണി മാറ്റിവച്ച് പൊലീസിനെ വിവരമറിയിച്ചു.
ആളുകളുടെ ബഹളം കേട്ട് ഇയാൾ ഉറക്കത്തിൽ നിന്ന് ഉണർന്നെങ്കിലും ഏണി ഇല്ലാത്തതിനാൽ താഴെ ഇറങ്ങാനായില്ല. പോലീസെത്തിയ ശേഷമാണ് ഇയാളെ ഏണി തിരികെ എത്തിച്ച് താഴെയിറക്കിയത്. പൊലീസ് കസ്റ്റഡിയിലെടുത്തെങ്കിലും വീട്ടുകാർക്ക് പരാതി ഇല്ലാത്തതിനാൽ കേസെടുത്തില്ല.
News from our Regional Network
RELATED NEWS
English summary: 55-year-old man nabbed in Kannur