സ്കൂളിൽ വച്ച് വിദ്യാർത്ഥിനിയെ ബലാത്സംഗം ചെയ്ത പ്രധാനാധ്യാപകൻ അറസ്റ്റിൽ

സ്കൂളിൽ വച്ച് വിദ്യാർത്ഥിനിയെ ബലാത്സംഗം ചെയ്ത പ്രധാനാധ്യാപകൻ അറസ്റ്റിൽ
Oct 16, 2021 02:07 PM | By Vyshnavy Rajan

രാജസ്ഥാന്‍ : സ്കൂളിൽ വച്ച് ഏഴാം ക്ലാസ് വിദ്യാർത്ഥിനിയെ ബലാത്സംഗം ചെയ്ത പ്രധാനാധ്യാപകൻ അറസ്റ്റിൽ. രാജസ്ഥാനിലെ ജുൻജുനു ജില്ലയിലാണ് സംഭവം. സർക്കാർ സ്കൂളിലെ പ്രധാനാധ്യാപകനായ കേശ യാദവാണ് (31) അറസ്റ്റിലായത്. ഈ മാസം അഞ്ചിനാണ് അറസ്റ്റിനു കാരണമായ സംഭവം നടന്നത്.

ക്ലാസ് അവസാനിച്ചതിനു ശേഷം സ്കൂളിൽ തന്നെ തുടരാൻ അധ്യാപകൻ കുട്ടിയോട് ആവശ്യപ്പെട്ടു. തുടർന്ന് മറ്റു കുട്ടികൾ പോയതിനു ശേഷം ഇയാൾ കുട്ടിയെ ലൈംഗികമായി ഉപദ്രവിക്കുകയായിരുന്നു. സംഭവം ആരോടും പറയരുതെന്ന് അധ്യാപകൻ കുട്ടിയെ ഭീഷണിപ്പെടുത്തി. ഒൻപതു ദിവസം കുട്ടി വിവരം മറച്ചുവച്ചു.

വ്യാഴാഴ്ച രാവിലെ സ്കൂൾ പുസ്തകത്തിൽ ഹെൽപ് ലൈൻ നമ്പർ ശ്രദ്ധിച്ച കുട്ടി വിവരം ഹെല്പ് ലൈനെ അറിയിച്ചു. ഇതേ തുടർന്നാണ് സംഭവം പുറത്തറിഞ്ഞത്.കുട്ടി കാര്യങ്ങളെല്ലാം അവരോട് പറഞ്ഞു.

ഏറെ വൈകാതെ ശിശു സംരക്ഷണ സമിതി കുട്ടിയെ ബന്ധപ്പെടുകയും പൊലീസിനെ സമീപിക്കുകയും ചെയ്തു. തുടർന്ന് പൊലീസ് നടപടി സ്വീകരിച്ചു. അധ്യാപകൻ കുട്ടിയുടെ ഫോണിലേക്ക് അശ്ലീല ചിത്രങ്ങളും മെസേജുകളും അയക്കുമായിരുന്നു. പക്ഷേ, ബലാത്സംഗത്തിനു ശേഷം അയാൾ അതൊക്കെ ഡിലീറ്റ് ചെയ്തു.”- പൊലീസ് അറിയിച്ചു.

Headmaster arrested for raping schoolgirl

Next TV

Related Stories
യുവതിയേയും യുവാവിനേയും ഭര്‍ത്താവ് തൂണില്‍ കെട്ടിയിട്ട് മര്‍ദ്ദിച്ചു

Nov 27, 2021 08:55 PM

യുവതിയേയും യുവാവിനേയും ഭര്‍ത്താവ് തൂണില്‍ കെട്ടിയിട്ട് മര്‍ദ്ദിച്ചു

അവിഹിതബന്ധമാരോപിച്ച് മുപ്പതുകാരിയായ യുവതിയേയും 24കാരനായ യുവാവിനേയും തൂണില്‍ കെട്ടിയിട്ട് മര്‍ദ്ദിച്ചു. കര്‍ണാടകയിലെ മൈസൂരുവിലാണ് സംഭവം. മൂന്ന്...

Read More >>
മുംബൈയിലെ ഇരുപതുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ നിലയില്‍

Nov 27, 2021 02:19 PM

മുംബൈയിലെ ഇരുപതുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ നിലയില്‍

മുംബൈയിലെ ഇരുപതുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ...

Read More >>
നാലര വയസ്സുകരിയെ ലൈംഗികമായി പീഡിപ്പിച്ചു; പ്രതിക്ക് 43 വർഷം തടവും പിഴയും ശിക്ഷ

Nov 27, 2021 08:04 AM

നാലര വയസ്സുകരിയെ ലൈംഗികമായി പീഡിപ്പിച്ചു; പ്രതിക്ക് 43 വർഷം തടവും പിഴയും ശിക്ഷ

നാലര വയസ്സുകരിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ പ്രതിക്ക് 43 വർഷം തടവും പിഴയും ശിക്ഷ. തൃശൂർ പുന്നയൂർ സ്വദേശി ജിതിനെ ആണ് കുന്നംകുളം അതിവേഗ പോക് സോ...

Read More >>
വിദ്യാര്‍ത്ഥിയായ ഭര്‍ത്താവ് സ്കൂളില്‍ പോയ സമയം ഭര്‍തൃപിതാവ് പീഡിപ്പിച്ചെന്ന പരാതിയുമായി പെണ്‍കുട്ടി

Nov 26, 2021 04:22 PM

വിദ്യാര്‍ത്ഥിയായ ഭര്‍ത്താവ് സ്കൂളില്‍ പോയ സമയം ഭര്‍തൃപിതാവ് പീഡിപ്പിച്ചെന്ന പരാതിയുമായി പെണ്‍കുട്ടി

വിദ്യാര്‍ത്ഥിയായ ഭര്‍ത്താവ് സ്കൂളില്‍ പോയ സമയം ഭര്‍തൃപിതാവ് പീഡിപ്പിച്ചെന്ന പരാതിയുമായി...

Read More >>
നാല്‍പ്പത് ദിവസം പ്രായമുള്ള കുഞ്ഞിനെ കൊലപ്പെടുത്തി; 15 വയസ്സുകാരി അറസ്റ്റില്‍

Nov 26, 2021 02:26 PM

നാല്‍പ്പത് ദിവസം പ്രായമുള്ള കുഞ്ഞിനെ കൊലപ്പെടുത്തി; 15 വയസ്സുകാരി അറസ്റ്റില്‍

നാല്‍പ്പത് ദിവസം പ്രായമുള്ള കുഞ്ഞിനെ കൊലപ്പെടുത്തിയ സംഭവത്തിൽ 15 വയസ്സുകാരിയെ പോലീസ് അറസ്റ്റ് ചെയ്തു. മധ്യപ്രദേശിലെ ദാമോഹ് ജില്ലയിലാണ് സംഭവം....

Read More >>
പീഡിപ്പിച്ച പിതാവിനെ പതിനേഴുകാരി കൊലപ്പെടുത്തിയ സംഭവം; നടന്നത് ആസൂത്രിത കൊലപാതകം

Nov 26, 2021 09:04 AM

പീഡിപ്പിച്ച പിതാവിനെ പതിനേഴുകാരി കൊലപ്പെടുത്തിയ സംഭവം; നടന്നത് ആസൂത്രിത കൊലപാതകം

തന്നെ പീഡിപ്പിച്ച പിതാവിനെ സുഹൃത്തുക്കളുടെ സഹായത്തോടെ പതിനേഴുകാരി കൊലപ്പെടുത്തി. തിങ്കളാഴ്ച പുലര്‍ച്ചെയാണ് സംഭവം. ഒരു വിദ്യാഭ്യാസ...

Read More >>
Top Stories