എം.എസ് ധോണി വീണ്ടും അച്ഛനാകാനൊരുങ്ങുന്നു; സാക്ഷി ഗർഭിണിയെന്ന്‍ റിപ്പോർട്ടുകൾ

എം.എസ് ധോണി വീണ്ടും അച്ഛനാകാനൊരുങ്ങുന്നു; സാക്ഷി ഗർഭിണിയെന്ന്‍ റിപ്പോർട്ടുകൾ
Oct 16, 2021 01:22 PM | By Vyshnavy Rajan

ദുബായ് : ഐ.പി.എൽ കിരീട നേട്ടത്തിന് പിന്നാലെ എം.എസ് ധോണി വീണ്ടും അച്ഛനാകാനൊരുങ്ങുന്നുവെന്ന വാര്‍ത്തകളാണ് പുറത്തുവരുന്നത്. ധോണിയുടെ ഭാര്യ സാക്ഷി ഗർഭിണിയാണെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.

ഐ.പി.എൽ പതിനാലാം സീസണ്‍ കിരീട വിജയത്തിനു ശേഷം ചെന്നൈ താരങ്ങളുടെ ഭാര്യമാരും കുട്ടികളുമെല്ലാം മൈതാനത്തിറങ്ങിയിരുന്നു. ധോണിയുടെ ഭാര്യ സാക്ഷിയും അഞ്ചു വയസുകാരി മകൾ സിവയും താരത്തെ കെട്ടിപ്പിടിക്കുന്ന ചിത്രം സോഷ്യൽ മീഡിയയിൽ വൈറലാകുകയും ചെയ്തിരുന്നു.


മൈതാനത്തിറങ്ങിയ സാക്ഷി അയഞ്ഞ മഞ്ഞ നിറത്തിലുള്ള വസ്ത്രമാണ് ധരിച്ചിരുന്നത്. ഇതോടെയാണ് അവർ ഗർഭിണിയാണെന്ന സംശയം ഉയർന്നത്. ഒടുവിൽ സുരേഷ് റെയ്നയുടെ ഭാര്യ പ്രിയങ്ക ഈ വിവരം സ്ഥിരീകരിച്ചതായാണ്  റിപ്പോർട്ടുകള്‍ സൂചിപ്പിക്കുന്നത്. 2010 ജൂലായിലായിരുന്നു ധോണിയും സാക്ഷിയും തമ്മിലുള്ള വിവാഹം. 2015 ഫെബ്രുവരിയിലാണ് ഇരുവർക്കും സിവ ജനിക്കുന്നത്. സോഷ്യൽ മീഡിയയിൽ ഏറെ ആരാധകരുള്ള താരമാണ് സിവ.

അതേസമയം, ഐപിഎലിൽ നിന്ന് ഈ സീസണിൽ വിരമിക്കില്ലെന്ന സൂചന നൽകി ചെന്നൈ സൂപ്പർ കിംഗ്സ് ക്യാപ്റ്റൻ എംഎസ് ധോണി. കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെ തോല്പിച്ച് നാലാം കിരീടം സ്വന്തമാക്കിയതിനു പിന്നാലെയാണ് ധോണി മനസ്സു തുറന്നത്.

കിരീടനേട്ടത്തോടെ 12 വർഷം നീണ്ട ചെന്നൈ സൂപ്പർ കിംഗ്സിലെ പൈതൃകം അവസാനിപ്പിക്കുമോ എന്ന ചോദ്യത്തിന് ഇനിയും താൻ അവസാനിപ്പിച്ചിട്ടില്ല എന്നായിരുന്നു ധോണിയുടെ മറുപടി.


“ഞാൻ മുൻപ് പറഞ്ഞതുപോലെ, അത് ബിസിസിഐയുടെ കൈകളിലാണ്. പുതിയ രണ്ട് ടീമുകൾ വരുന്നു. ചെന്നൈ സൂപ്പർ കിംഗ്സിന് എന്താണ് നല്ലതെന്ന് തീരുമാനിക്കണം. ഞാൻ ടോപ്പ് ഓർഡറിൽ കളിക്കുക എന്നതല്ല, ശക്തമായ ഒരു കോർ ഉണ്ടാക്കുകയാണ് ലക്ഷ്യം. അടുത്ത 10 വർഷത്തേക്ക് സംഭാവന നൽകാൻ കഴിയുന്ന ആളുകളെ കോർ ഗ്രൂപ്പിൽ ഉൾപ്പെടുത്തേണ്ടതുണ്ട്.”- ധോണി പറഞ്ഞു.

അടുത്ത വർഷം ഐപിഎലിൽ കളിക്കുമോ എന്ന് ഉറപ്പില്ലെന്ന് ധോണി നേരത്തെ പറഞ്ഞിരുന്നു. അടുത്ത സീസണിലും ചെന്നൈക്കൊപ്പം ഉണ്ടാവുമെന്നും കളിക്കുമോ എന്നത് പല കാര്യങ്ങളും പരിഗണിച്ചതിനു ശേഷം മാത്രമേ തീരുമാനിക്കൂ എന്നും ധോണി വ്യക്തമാക്കി.


“അടുത്ത വർഷവും നിങ്ങൾക്ക് എന്നെ ചെന്നൈക്കൊപ്പം കാണാം. പക്ഷേ, ഞാൻ ചെന്നൈക്കായി കളിക്കുമോ എനത് പല കാര്യങ്ങളും പരിഗണിച്ചേ തീരുമാനിക്കൂ. പുതിയ രണ്ട് ടീമുകൾ വരുന്നുണ്ട് എന്നതാണ് അതിലെ ഏറ്റവും ലളിതമായ കാരണം. ആരെയൊക്കെ നിലനിർത്താം എന്നത് നമുക്കറിയില്ല. എത്ര വിദേശികൾ ഉണ്ടാവാമെനോ, നിലനിർത്താവുന്ന ഇന്ത്യൻ താരങ്ങൾ എത്രയെന്നോ ഒന്നും നമുക്കറിയില്ല. അതുകൊണ്ട് തന്നെ പല അനിശ്ചിതത്വങ്ങളും ഉണ്ട്. നിയമങ്ങൾ നിലവിൽ വന്നുകഴിഞ്ഞാലേ എന്തെങ്കിലും തീരുമാനിക്കാൻ കഴിയൂ. അതിനു വേണ്ടി കാത്തിരിക്കുകയാണ്.”- പഞ്ചാബ് കിംഗ്സിനെതിരായ മത്സരത്തിലെ ടോസിനു ശേഷം ധോണി പറഞ്ഞു.

ഐപിഎൽ 14ആം സീസൺ കിരീടം ചെന്നൈ സൂപ്പർ കിംഗ്സ് സ്വന്തമാക്കിയിരുന്നു. ഫൈനലിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെ 27 റൺസിനു കീഴടക്കിയാണ് ചെന്നൈ നാലാം കിരീടം സ്വന്തമാക്കിയത്. ചെന്നൈ മുന്നോട്ടുവച്ച 193 റൺസിൻ്റെ കൂറ്റൻ വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ കൊൽക്കത്തയ്ക്ക് നിശ്ചിത 20 ഓവറിൽ 9 വിക്കറ്റ് നഷ്ടത്തിൽ 165 റൺസെടുക്കാനേ സാധിച്ചുള്ളൂ.

MS Dhoni to become father again

Next TV

Related Stories
ബാലന്‍ ഡി ഓർ മേധാവിക്കെതിരെ റൊണാൾഡോ രംഗത്ത്

Nov 30, 2021 12:09 PM

ബാലന്‍ ഡി ഓർ മേധാവിക്കെതിരെ റൊണാൾഡോ രംഗത്ത്

ഫ്രാൻസ് ഫുട്‌ബോൾ എഡിറ്റർ-ഇൻ-ചീഫ് പാസ്‌കൽ ഫെറെയ്‌ക്കെതിരെ പോർച്ചുഗീസ് സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ. തന്നെ കുറിച്ച് ഫെറെ നുണ പറയുകയാണെന്ന്...

Read More >>
മെഗാ താരലേലം; ഐപിഎല്ലില്‍ ടീമുകള്‍ നിലനിര്‍ത്തുന്ന താരങ്ങളുടെ പട്ടികയായി

Nov 30, 2021 06:50 AM

മെഗാ താരലേലം; ഐപിഎല്ലില്‍ ടീമുകള്‍ നിലനിര്‍ത്തുന്ന താരങ്ങളുടെ പട്ടികയായി

ഐപിഎല്‍ മെഗാ താരലേലത്തിന് മുന്നോടിയായി ടീമുകള്‍ നിലനിര്‍ത്തുന്ന താരങ്ങളുടെ പട്ടിക പുറത്ത്. നായകന്‍ എം എസ് ധോണി ഉള്‍പ്പെടെ നാലു കളിക്കാരെ ചെന്നൈ...

Read More >>
ഏഴാം തവണയും ബാലൻ ഡി ഓർ സ്വന്തമാക്കി ലയണല്‍ മെസ്സി...!

Nov 30, 2021 06:06 AM

ഏഴാം തവണയും ബാലൻ ഡി ഓർ സ്വന്തമാക്കി ലയണല്‍ മെസ്സി...!

ലോകത്തിലെ ഏറ്റവും മികച്ച താരത്തിന് നല്‍കുന്ന ബാലൻ ഡി ഓർ പുരസ്‌കാരം സ്വന്തം പേരിലാക്കി പാരീസ് സെന്റ് ജര്‍മ്മന്റെ അര്‍ജന്റീന താരം ലയണല്‍ മെസ്സി....

Read More >>
ഇന്ത്യന്‍ ക്രിക്കറ്റ് താരം ശാര്‍ദുല്‍ താക്കൂര്‍ വിവാഹിതനാകുന്നു

Nov 29, 2021 09:51 PM

ഇന്ത്യന്‍ ക്രിക്കറ്റ് താരം ശാര്‍ദുല്‍ താക്കൂര്‍ വിവാഹിതനാകുന്നു

ഇന്ത്യന്‍ ക്രിക്കറ്റ് താരം ശാര്‍ദുല്‍ താക്കൂര്‍ വിവാഹിതനാകുന്നു. മിതാലി പരൂല്‍ക്കറാണ് വധു. ഇരുവരും ദീര്‍ഘ നാളായി സുഹൃത്തുക്കളാണ്. താനെയില്‍ ഒരു...

Read More >>
ഓസീസ് ഇതിഹാസ സ്പിന്നർ ഷെയിൻ വോണിന് വാഹനാപകടത്തിൽ പരുക്ക്

Nov 29, 2021 12:30 PM

ഓസീസ് ഇതിഹാസ സ്പിന്നർ ഷെയിൻ വോണിന് വാഹനാപകടത്തിൽ പരുക്ക്

ഓസീസ് ഇതിഹാസ സ്പിന്നർ ഷെയിൻ വോണിന് വാഹനാപകടത്തിൽ പരുക്ക്. മകനൊപ്പം ബൈക്കിൽ സഞ്ചരിക്കവെയാണ് അപകടമുണ്ടായത്. ബൈക്ക് മറിഞ്ഞ് റോഡിലേക്ക് തെറിച്ചുവീണ...

Read More >>
ആർസം ഷെറിഫ് ദേശീയ ചാമ്പ്യൻഷിപ്പിലേക്ക്

Nov 28, 2021 04:33 PM

ആർസം ഷെറിഫ് ദേശീയ ചാമ്പ്യൻഷിപ്പിലേക്ക്

ഡിസംബർ 11 മുതൽ 14 വരെ ഡൽഹിയിൽ നടക്കുന്ന ദേശീയ റോളർ സ്‌കേറ്റിംഗ് ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കാൻ കോഴിക്കോട് നിന്ന് ആർസം ഷെറിഫ് യോഗ്യത നേടി. സംസ്ഥാന...

Read More >>
Top Stories