സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു; ശക്തമായ കാറ്റിനും സാധ്യത

സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു; ശക്തമായ കാറ്റിനും സാധ്യത
Oct 16, 2021 09:42 AM | By Vyshnavy Rajan

തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു. അടുത്ത 3 മണിക്കൂറിൽ കേരളത്തിൽ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം എന്നീ ജില്ലകളിലെ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിയോട് കൂടിയായ മഴക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ വീശിയടിച്ചേക്കാവുന്ന കാറ്റിനും സാധ്യത ഉണ്ടെന്ന് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

തിരുവനന്തപുരത്ത് ഇടിയോടു കൂടിയ മഴ ശക്തമാണ്. രാത്രി മുതൽ തീരപ്രദേശങ്ങളിലും മലയോരമേഖലകളിലും മഴ തുടരുകയാണ്. ന​ഗരത്തിൽ പലയിടത്തും വെള്ളക്കെട്ട് രൂപപ്പെട്ടിട്ടുണ്ട്. കൊല്ലം ജില്ലയിലും മഴ തുടരുന്നു. രാത്രി മുഴുവൻ ശക്തമായി മഴ പെയ്തു. ജില്ലയുടെ കിഴക്കൻ മേഖലയിലും മഴയുണ്ട്.

മലപ്പുറം, കോഴിക്കോട് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ടാണ് (orange alert). എറണാകുളം, ഇടുക്കി, തൃശ്ശൂർ, പാലക്കാട്, വയനാട്, കണ്ണൂർ എന്നീ 6 ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാൽ, മലപ്പുറത്ത് മഴ തീരെയില്ല. കോഴിക്കോട് നഗരത്തിൽ മഴയില്ല , റൂറലിലും ഇതുവരെ കാര്യമായ മഴയില്ല.

ഇടുക്കിയിൽ മഴ തുടങ്ങിയിട്ടില്ല. അറബിക്കടലിലെ ന്യൂനമർദ്ദം കേരളാ തീരത്തോട് അടുത്തതോടെയാണ് മഴ ശക്തമാകുന്നത്. കേരളാ ലക്ഷദ്വീപ് തീരങ്ങളിൽ 60 കീ.മി വരെ വേഗതയിൽ കാറ്റ് വീശാൻ സാധ്യതയുള്ളതിനാൽ മത്സ്യതൊഴിലാളികൾ കടലിൽ പോകരുത്. നാളെയോടെ മഴയുടെ ശക്തി കുറഞ്ഞേക്കും.

Heavy rains continue in the state; Chance of strong winds

Next TV

Related Stories
#rosammamurdercase |'എന്നോടുപറയാതെ റോസമ്മ എങ്ങുംപോകില്ല', ഉറ്റകൂട്ടുകാരിയുടെ സംശയം; സഹോദരൻ രഹസ്യം കാത്തത് അഞ്ചുനാൾ

Apr 23, 2024 11:45 AM

#rosammamurdercase |'എന്നോടുപറയാതെ റോസമ്മ എങ്ങുംപോകില്ല', ഉറ്റകൂട്ടുകാരിയുടെ സംശയം; സഹോദരൻ രഹസ്യം കാത്തത് അഞ്ചുനാൾ

ദിവസവും വിളിക്കുന്ന റോസമ്മയുടെ ഫോണ്‍വിളി ഇല്ലാതായതോടെയാണ് എലിസബത്ത് റോസമ്മയെത്തിരക്കി സഹോദരന്‍ ബെന്നിയുടെ...

Read More >>
#Complaint | രാഹുൽ ഗാന്ധിക്കെതിരെ അധിക്ഷേപ പരാമർശം: പി.വി.അൻവറിനെതിെര തെരഞ്ഞെടുപ്പ് കമ്മിഷനിൽ പരാതി

Apr 23, 2024 11:27 AM

#Complaint | രാഹുൽ ഗാന്ധിക്കെതിരെ അധിക്ഷേപ പരാമർശം: പി.വി.അൻവറിനെതിെര തെരഞ്ഞെടുപ്പ് കമ്മിഷനിൽ പരാതി

രാഹുൽഗാന്ധിക്കെതിരെ നിരന്തരം വിമർശനങ്ങൾ ഉന്നയിച്ചു കൊണ്ടിരിക്കുന്ന പിണറായി വിജയൻ, ഈ അപമാന പ്രസംഗം സ്വയം പറയാതെ പി.വി.അൻവറിനെക്കൊണ്ട്...

Read More >>
#goldrate |സ്വർണവില കുത്തനെ ഇടിഞ്ഞു; ആശ്വാസത്തിൽ വിവാഹ വിപണി

Apr 23, 2024 11:23 AM

#goldrate |സ്വർണവില കുത്തനെ ഇടിഞ്ഞു; ആശ്വാസത്തിൽ വിവാഹ വിപണി

ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 52920...

Read More >>
#PinarayiVijayan |'പറയുമ്പോൾ തിരിച്ചുകിട്ടും എന്ന് രാഹുലും ആലോചിക്കണം'; അന്‍വറിന്‍റെ വിവാദ പരാമര്‍ശം തള്ളാതെ പിണറായി വിജയന്‍

Apr 23, 2024 11:10 AM

#PinarayiVijayan |'പറയുമ്പോൾ തിരിച്ചുകിട്ടും എന്ന് രാഹുലും ആലോചിക്കണം'; അന്‍വറിന്‍റെ വിവാദ പരാമര്‍ശം തള്ളാതെ പിണറായി വിജയന്‍

ഗൗരവമേറിയ രാഷ്ട്രീയ പ്രവർത്തകൻ എന്ന നില രാഹുൽ ഗാന്ധിക്ക് ഉണ്ടായിട്ടില്ല....

Read More >>
#Doublevote |മലപ്പുറത്തും ഇരട്ട വോട്ട്; രണ്ട് ബൂത്തുകളില്‍ വോട്ട്, അര്‍ഹരെ വെട്ടിയെന്നും പരാതി

Apr 23, 2024 11:03 AM

#Doublevote |മലപ്പുറത്തും ഇരട്ട വോട്ട്; രണ്ട് ബൂത്തുകളില്‍ വോട്ട്, അര്‍ഹരെ വെട്ടിയെന്നും പരാതി

മലപ്പുറം ലോക്‌സഭാ മണ്ഡലത്തിലെ നാല്‍പതാം നമ്പര്‍ ബൂത്തിലാണ് അപാകത....

Read More >>
#KKShailaja |‘തൊഴിലുറപ്പ് തൊഴിലാളികളെ യുഡിഎഫ് അവഹേളിച്ചത് വേദനയായി’ -  കെ കെ ശൈലജ

Apr 23, 2024 10:54 AM

#KKShailaja |‘തൊഴിലുറപ്പ് തൊഴിലാളികളെ യുഡിഎഫ് അവഹേളിച്ചത് വേദനയായി’ - കെ കെ ശൈലജ

ചർച്ച ചെയ്യേണ്ടത് അവഹേളനമല്ല രാഷ്ട്രീയം....

Read More >>
Top Stories